രക്തദൂഷ്യം നിങ്ങളുടെ ശരീരത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു |Dr Jaquline

Sdílet
Vložit
  • čas přidán 6. 11. 2020
  • രക്തത്തിൻ്റെ ഗുണങ്ങൾക്ക് തുല്യമായ ആഹാര വിഹാരങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗം രക്തത്തിൻ്റെ നിറം, ഗന്ധം, രൂപം, ഒഴുക്ക് എന്നിവയെ അശുദ്ധമാക്കുന്നു. അശുദ്ധമായ വസ്തുക്കൾ ഉള്ള രക്തം പോഷണം നൽകുന്ന അവയവങ്ങൾക്കും ആ അശുദ്ധി ഉണ്ടാക്കുന്നു. ഇതിനെ നമുക്ക് രക്തദൂഷ്യം എന്നു വിളിക്കാവുന്നതാണ്.
    ആധുനിക രീതിയിൽ പറയുമ്പോൾ
    1. രക്തത്തിൻ്റെ അളവിലുണ്ടാകുന്ന പ്രശ്നങ്ങൾ - മുറിവ് പറ്റി ബാഹ്യമോ ആഭ്യന്തരമോ ആയ രക്തസ്രാവം മൂലം രണ്ട് ലിറ്ററിലധികം രക്തം നഷ്ടപ്പെട്ടാൽ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് മരണകാരണമായേക്കാം
    2. രക്തത്തിലെ ജലാംശം കുറഞ്ഞാൽ - ഓർത്തോ സ്റ്റാറ്റിക് ഹൈപോ ടെൻഷൻ, തലകറക്കം എന്നിവ ഉണ്ടാകാം
    3. രക്തത്തിൻ്റെ സഞ്ചാര പഥത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ -
    രചനാപരമായവ (anatomical): അവയവങ്ങളിലേക്കുള്ള രക്തക്കുഴലിൻ്റെ ഘടനാപരമായ അപാകതകൾ.
    ക്രിയാപരമായവ (physiological): അത്തിറോസ്ക്ലീറോസിസ് പോലെ രക്തക്കുഴലിനകത്ത് ഉണ്ടാകുന്ന തടസ്സങ്ങൾ മുതലായ പ്രശ്നങ്ങൾ
    4. രക്ത കോശങ്ങളുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ - അനീമിയ മുതലായ അനവധി നിരവധി പ്രശ്നങ്ങൾ, രക്ത കോശങ്ങളുടെ അമിതമായ വിഭജനം മൂലുണ്ടാകുന്ന ലുക്കീമിയ പോലുള്ള രോഗങ്ങൾ, രക്തസ്കന്ദനം (കട്ടപിടിക്കൽ) കൊണ്ടുണ്ടാകുന്ന ഹീമോഫീലിയ, ത്രോംബോഫീലിയ മുതലായ അവസ്ഥകൾ
    5. രക്തത്തിലുണ്ടാകുന്ന രോഗങ്ങൾ - ബാക്ടീരിയ, ഫംഗസ്, വൈറസ് മുതലായ ജീവികളെ കൊണ്ടുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി മുതലായ രോഗങ്ങൾ.
    6. കാർബൺ മോണോക്സൈഡ് മുതലായ വിഷജന്യ രോഗങ്ങൾ
    ആയുർവേദ ശാസ്ത്രത്തിൽ
    1.രക്തധാതു വർദ്ധിച്ചാലുണ്ടാകുന്ന രോഗങ്ങൾ -
    ഇവിടെ കേവലം അളവിലല്ല, രക്തധാതുവിന്‍റെ ഉഷ്ണം, സരം (ചലനാത്മകത), ദ്രവം, സ്നിഗ്ദ്ധം (മെഴുമെഴുപ്പു) മുതലായ ഗുണങ്ങൾ തെറ്റായ ആഹാരങ്ങളും പ്രവൃത്തികളും കൊണ്ട് അധികമായാൽ തൊലിപ്പുറമെയുള്ള കുരുക്കൾ മുതൽ രക്തവുമായി ബന്ധപ്പെട്ട അനേകം രോഗങ്ങൾ ഉണ്ടാവാം.
    2. രക്തധാതു ക്ഷയിച്ചാലുള്ള (കുറഞ്ഞാലുള്ള രോഗങ്ങൾ)
    തൊലിപ്പുറമെ ഉണ്ടാകുന്ന രൂക്ഷത, പുളിരസത്തിൽ താൽപര്യം, തണുപ്പിൽ താൽപ്പര്യം, രക്തക്കുഴലുകളുടെ അയവ് എന്നീ രോഗങ്ങൾ.
    3 . രക്തത്തിൽ ത്രിദോഷങ്ങൾ വർദ്ധിച്ചുണ്ടാകുന്ന രോഗങ്ങൾ
    3 a.വാത ദോഷം: രക്തത്തിൽ വർദ്ധിച്ചാൽ വാതരക്തം എന്ന രോഗം, ത്വക്ക് മുതൽ അസ്ഥി വരെ വരാവുന്ന ചികിത്സിക്കുവാൻ ബുദ്ധിമുട്ടുള്ള അനേകം രോഗങ്ങൾ
    3 b. പിത്ത ദോഷം: രക്തത്തിൽ വർദ്ധിച്ചാൽ വിസർപ്പം (herpes) ദാഹം (burning sensation) മുതലായ രോഗങ്ങൾ
    കഫദോഷം രക്തത്തിൽ വർദ്ധിച്ചാൽ പാണ്ഡുരോഗം (different types of anaemia) എന്നിവ ഉണ്ടാകും.
    ഈ വീഡിയോയിലൂടെ ഡോക്ടർ രക്ത ദൂഷ്യത്തെക്കുറിച്ചും എങ്ങനെ നമ്മുടെ ശരീരത്തെ ബാധിക്കുന്നുവെന്നും എങ്ങനെ രക്ത ദൂഷ്യത്തെ ഫലപ്രദമായി നേരിടുമെന്നും പറഞ്ഞു തരുന്നു.
    #healthaddsbeauty
    #drjaquline
    #raktadooshyam
    #ayurvedam
    #ayurvedavideo
    #allagegroup
    #homeremedy

Komentáře • 456