KSRTC Swift Lady Driver | കെ സ്വിഫ്റ്റ് തിരിക്കാൻ ഇനി ഈ നാല് പെൺപുലികൾ

Sdílet
Vložit
  • čas přidán 10. 07. 2023
  • കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ ഇലക്ട്രിക്ക് ബസുകളുമായി സ്ത്രീ ഡ്രൈവർമാർ ഉടൻ നിരത്തിലെത്തും. ആദ്യബാച്ചിലെ നാലുവനിതകൾ അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ പരിശീലനത്തിലാണ്. ഹെവി ഡ്രൈവിങ് ലൈസൻസുള്ള ഇവരെ പരിശീലനം നൽകി മികച്ച ഡ്രൈവർമാരായി റോഡിൽ ഇറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
    തിരുവനന്തപുരം സ്വദേശി അനില, തൃശ്ശൂർ സ്വദേശിനികളായ ജിസ്‌ന, ശ്രീക്കുട്ടി, നിലമ്പൂർ സ്വദേശിനി ഷീന എന്നിവരാണ് സ്വി്ര്രഫിലേക്ക് എത്തുന്നത്. നാലുപേർക്കും ടിപ്പറും, ജെ.സി.ബിയുമൊക്കെ ഓടിച്ച് പരിചയസമ്പത്തുണ്ട്. നെല്ലിമൂട് മാർഇവാനിയോസ് സ്‌കൂളിലെ ബസ് ഡ്രൈവറുടെ സീറ്റിൽ നിന്നാണ് അനില എത്തുന്നത്. സ്വന്തം ടിപ്പർ ഓടിച്ചാണ് ജിസ്‌ന ഡ്രൈവറായത്. ശ്രീക്കുട്ടിക്ക് 14 ചക്രങ്ങളുള്ള ലോറിയാണ് വഴക്കം. ചെറുപ്പം മുതലേ ഡ്രൈവിങ് ഇഷ്ടമുള്ള ഷീന, ഭർത്താവ് ടിപ്പർ വാങ്ങിയതോടെയാണ് ഹെവി ലൈസൻസ് സ്വന്തമാക്കിയത്. നാലുപേർക്കും ഡ്രൈവിങ് ഇഷ്ടമുണ്ട്.
    കെ.എസ്.ആർ.ടി.സിയിൽ കോതമംഗലം കോട്ടപ്പടി സ്വദേശി വി.പി ഷീല മാത്രമാണ് ഡ്രൈവറായുള്ളത്. സ്വി്ര്രഫിന്റെ വനിതാ ഡ്രൈവർമാർക്ക് പരിശീലനം നൽകാൻ ഇവരെ നിയോഗിച്ചിട്ടുണ്ട്. പുരുഷ ഡ്രൈവർമാർ ഓടിക്കുന്ന ഏത് ബസും, ഏത്ര തിരക്കുള്ള റൂട്ടിലും അനായാസമായി കൊണ്ടുപോകുന്ന ഷീലയെ റോൾ മോഡലാക്കിയാണ് വനിതാ ഡ്രൈവർമാരുടെ പഠനം.
    സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് സ്വിഫ്ടിലേക്ക് വനിതാ ഡ്രൈവർമാരെ ക്ഷണിച്ചത്. കാറിന്റെ ലൈസൻസുള്ളവർക്ക് അപേക്ഷിക്കാവുന്ന വിധത്തിലായിരുന്നു വിജ്ഞാപനം. ഹെവിലൈസൻസുള്ളവർക്ക് മുൻഗണ നൽകി. 112 അപേക്ഷകളിൽ നിന്നും 27 പേരെ ടെസ്റ്റിന് വിളിച്ചു. 11 പേർ പാസായി. ഇതിൽ കാർ ലൈസൻസുള്ളവർക്ക് രണ്ടാംഘട്ടത്തിൽ ഹെവി പരിശീലനം നൽകും. ഹെവി ലൈസൻസ് കരസ്ഥമാക്കുന്ന മുറയ്ക്ക് ഇവരെയും ബസുകളിൽ നിയോഗിക്കും.
    #ksrtc #ksrtcswift #kerala
  • Zábava

Komentáře • 7