Vrichika Penne... | Thomasleeha | Super Hit Malayalam Evergreen Movie Song - Salil Chowdhury Hits

Sdílet
Vložit
  • čas přidán 2. 06. 2024
  • Song : Vrischikappenne...
    Movie : Thomasleeha [ 1975 ]
    Lyrics : Vayalar
    Music : Salil Chowdhury
    Singers : K.J. Yesudas & Sabitha Chowdhury
    വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ വെറ്റിലപ്പാക്കുണ്ടോ
    വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ.. ഇല്ലത്താണല്ലോ..
    വൃശ്ചികപ്പെണ്ണേ ഓ.. വേളിപ്പെണ്ണേ ഓ.. വെറ്റിലപ്പാക്കുണ്ടോ
    വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ.. ഇല്ലത്താണല്ലോ...
    ഇല്ലത്തോളം വന്നാല്‍ നിന്റെ ചെല്ലമെനിക്കല്ലേ
    കണ്ണിവെറ്റില തേച്ചുതെറുത്ത് നീ കയ്യില്‍ തരുകില്ലേ.. [ ഇല്ലത്തോളം ]
    ഇല്ലത്തോളം വന്നാല്‍ ഇന്നു പുള്ളുവന്‍ പാട്ടല്ലേ
    അമ്പലത്തിന്‍ പൂത്തിരിമുറ്റത്തായിരം ആളില്ലേ.. [ ഇല്ലത്തോളം ]
    നിന്റെ വടക്കിനി കെട്ടിന്നുള്ളില്‍ എന്നും തനിച്ചല്ലേ
    നീ എന്നും തനിച്ചല്ലേ
    തിങ്കള്‍ക്കതിരും ആഹാ.. തങ്കക്കുറിയും ആഹാ..
    താലിപ്പുവിന്ന് കറുകംപൂവും
    പൊന്നേലസ്സും കന്നിപ്പെണ്ണിന്ന്.. കന്നിപ്പെണ്ണിന്ന്..
    കന്നിപ്പെണ്ണായ് നിന്നാല്‍ മന്ത്രകോടിയില്‍ മൂടും ഞാന്‍
    പിന്നെ നിന്റെ മാറില്‍ മയങ്ങും പൂണൂലാകും ഞാന്‍.. [ കന്നിപ്പെണ്ണായ് ]
    അന്തഃപ്പുരത്തില്‍ വന്നാല്‍ എന്നെ മുന്നിലര്‍പ്പിക്കും ഞാന്‍
    മംഗല്യത്തിന്‍ സിന്ദൂരത്താല്‍ മെയ് തുടുപ്പിക്കും ഞാന്‍ [ അന്തഃപ്പുരത്തില്‍ ]
    നിന്‍റെ യൗവ്വനപ്പൂക്കള്‍ക്കുള്ളില്‍ എന്നും നിറയും ഞാന്‍
    എന്നും നിറയും ഞാന്‍..
    വൃശ്ചികപ്പെണ്ണേ ഓഹോ.. വേളിപ്പെണ്ണേ ആഹാ.. വെറ്റിലപ്പാക്കുണ്ടോ
    വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ.. ഇല്ലത്താണല്ലോ..
    വൃശ്ചികപ്പെണ്ണേ ആഹാ.. വേളിപ്പെണ്ണേ ഓഹോ.. വെറ്റിലപ്പാക്കുണ്ടോ
    വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം ഇല്ലത്താണല്ലോ.. ഇല്ലത്താണല്ലോ...
  • Krátké a kreslené filmy

Komentáře • 1