ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ |ദേവരാജൻ മാസ്റ്ററുടെ ശബ്ദത്തിൽ |Onnini Sruthi Thazhthi

Sdílet
Vložit
  • čas přidán 11. 06. 2020
  • ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ ദേവരാജൻ മാസ്റ്ററുടെ ശബ്ദത്തിൽ
  • Hudba

Komentáře • 160

  • @sebastianc4776
    @sebastianc4776 Před 2 lety +26

    ഇത്രയും ഭംഗിയായി പാടി പഠിപ്പിച്ചു ഗായകരെ കൊണ്ട് പാടിക്കുന്ന ദേവരാജൻ മാസ്റ്റർക്കായിരിക്കും മുഴുവൻ അംഗീകാരവും കൊടുക്കേണ്ടത്..... 🙏🌹👍

  • @sureshpalan6519
    @sureshpalan6519 Před rokem +16

    ദേവരാജൻ മാസ്റ്റർ. സംഗീതത്തിന്റെ സുവർണ സിഹാസനത്തിൽ ഇരിക്കുന്ന ഒരേ ഒരു രാജൻ🌹🌹🌹.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 8 měsíci +7

    ദേവരാജൻ മാസ്റ്റർ പാടുന്ന പാട്ടിന് അഭിപ്രായം പറയാൻ ഞാൻ ആളല്ലേ മാസ്റ്റർക്കു പ്രണാമം 🙏

  • @sivakumartheyyan4308
    @sivakumartheyyan4308 Před 2 lety +54

    യേശുദാസും, ജയചന്ദ്രനൊക്കെ എങ്ങനെയാണു ഇത്രയും നന്നായി പാടുന്നതെന്നു ഇപ്പോൾ മനസിലായി...

  • @rejilkp4194
    @rejilkp4194 Před 2 lety +36

    എത്ര മനോഹരമായ ആലാപനം.വരികൾക്ക് ജീവൻ വച്ചത് പോലൊരു തോന്നലാണ് ദേവരാജൻ മാഷ് പാടിയത് കേട്ടപ്പോൾ തോന്നിയത്.കാലപ്രയാണത്തിന് മനോഹാരിത നഷ്ടപ്പെടുത്താൻ സാധിക്കാത്ത മനോഹരമായ വരികളും മനോഹരമായ സംഗീതവും. സാഹിത്യത്തെയും സംഗീതത്തെയും പ്രണയിക്കുന്നവരുടെ മനസ്സുകളിൽ ഒളിമങ്ങാത്ത ശോഭയോടെ നില നിൽക്കുന്ന മനോഹരമായ ഗാനം. ദേവരാജൻ മാഷിന് തുല്യം ദേവരാജൻ മാഷ് മാത്രം.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +21

    സംഗീത സംവിധായകർ പാടുന്നത് ഒരു വിത്യസ്ത ഭാവത്തിൽ ആണ് ♥️touching 🙏🙏🌹

  • @ananthan7206
    @ananthan7206 Před 2 lety +19

    ദേവരാജൻ മാഷ് നൽകുന്ന ഈ ഫീൽ.. അത് വേറെ എവിടെയും കിട്ടില്ല.. ജയചന്ദ്രൻ നു പോലും ഈ ഫീൽ നൽകാൻ കഴിയില്ല.. ഈ പാട്ടിനു ഈ ശബ്ദമേ ചേരു

    • @ramankuttyvk4341
      @ramankuttyvk4341 Před 2 lety

      kelkunnavarokkeyum urangum theercha@MusicPhile

    • @prasadk1179
      @prasadk1179 Před rokem +3

      നൂറല്ല നൂറായിരം ശതമാനം സത്യം.

    • @lithin123
      @lithin123 Před rokem +4

      100%❤😍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 8 měsíci

      ശെരി എത്രതവണ പറഞ്ഞാലും സത്യം മാഷിന് പ്രണാമം 🙏

  • @razakpang
    @razakpang Před 3 lety +26

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ..
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ..
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    ഉച്ചത്തിൽ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..
    ഉച്ചത്തിൽ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന
    പദപത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന
    പദപത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ...
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ...
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
    സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
    രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
    സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി..
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി..
    ഞാനിരിയ്ക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
    ഞാനിരിയ്ക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ
    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..

    • @MamaMalayalam
      @MamaMalayalam  Před 3 lety +1

      thank you

    • @prasadk1179
      @prasadk1179 Před 2 lety +1

      വരികൾ ഇവിടെ ചേർത്തതിന് താങ്കൾക്ക് ഒത്തിരി നന്ദി അറിയിക്കട്ടെ.

  • @nvjose
    @nvjose Před 2 lety +18

    മാഷ് സംഗീതജ്ഞൻ ആണ്. സംഗീത സംവിധായകൻ ആണ്. വരികൾക്ക് ജീവൻ നൽകുക എന്നത് സംവിധായകന്റെ കഴിവ് ആണ്, എങ്കിലും താളമേളങ്ങളോടെ ഒരു ഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ആണ് അത് ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തുന്നത്. മാഷ് ചെയ്യേണ്ടത് അദ്ദേഹം ചെയ്തു. ഗായകൻ ജയചന്ദ്രൻ അദ്ദേഹത്തിന്റെ ഭാഗവും. കൂട്ടിയും കുറച്ചും കാണിയ്ക്കുന്നത് ശരിയല്ല.

    • @MamaMalayalam
      @MamaMalayalam  Před 2 lety +2

      yes.. correct

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +6

      ഏയ്‌.. അല്ല.. ജയേട്ടൻ പാടിയത്തേക്കാൾ soul ഇതിൽ തന്നെ ആണ്.. ഇപ്പോൾ ആണ് ഭാവം അതിന്റെ ഉച്ചത്തിൽ എത്തിയത്

  • @berylphilip2171
    @berylphilip2171 Před 2 lety +18

    ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ കേഴ്ക്കുമ്പോൾ ഞാൻ ഗായകരെയും നടീനടന്മാരെയും ആ ഗാനങ്ങൾ രചിച്ചവരെ പോലും മറന്നു പോകും. മാസ്റ്റർ മാത്രം മനസ്സിൽ നിറഞ്ഞു നില്കും! സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പോലും അറിഞ്ഞുകൂടാത്ത ഞാൻ അത്ഭുതപ്പെട്ടുപോകുന്നു ഇതെങ്ങനെ സംഭവിക്കുന്നുവെന്നു!

  • @user-tf6mr4by6c
    @user-tf6mr4by6c Před 3 lety +11

    മാഷിന്റെ ഒരുപാട് ആരാധകരിൽ ഒരാൾ മാത്രമാണ് ഞാൻ... മാഷ് പാടുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് അതിനാൽ മാഷിന്റെ ഈ ആലാപനത്തിനു ഒരു അഭിപ്രായം പറയാൻ എനിക്ക് യോഗ്യതയില്ല പക്ഷെ ഒരു കാര്യം മനസിലായി കർക്കശക്കാരനായ മാഷിന്റെ ഗാനങ്ങൾ ഇത്രമേൽ ഹിറ്റായെന്നു. മാഷ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഞാൻ സൃഷ്‌ടിച്ച ഗാനങ്ങൾ എനിക്ക് ഓർക്കാൻ പറ്റിയില്ലെങ്കിൽ അതെങ്ങനെ മറ്റൊരാൾക്ക് പാടാനാവും എന്ന്. 🙏

  • @shinevalladansebastian7847
    @shinevalladansebastian7847 Před 2 lety +13

    ഇതിനു മേലെ ആര് പാടാൻ 🙏🙏🙏❤❤❤❤❤❤❤❤

  • @fathimabeeviabdulsalim6070

    പറയാൻ വാക്കുകളില്ല അത്രയ്ക്ക് മഹത്തായ ഒരു സംഭവം 👌👌👌👌🌹🌹🌹👌👌👌👌

  • @midhun10nair11
    @midhun10nair11 Před 2 lety +6

    സംഗീതത്തിൻ്റെ ചിട്ടതെറ്റാത്ത ശ്രുതിയിലൂടെ ഹാർമോണിയ കട്ടയുടെ അകമ്പടിയോടെ ദേവരാജൻ മാസ്റ്റർ ഒ എൻ വി കുറുപ്പ് എന്ന് കവിതാ മാന്ത്രികൻ്റെ വരികൾക്ക് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ഈണം നല്കി ആ കവിതയെ ആദരിച്ചപ്പോൾ ആ ഗാനത്തിന് ശബ്ദമേകാൻ വന്ന സാക്ഷാൽ പി. ജയചന്ദ്രൻ എന്ന മലയാളത്തിൻ്റെ ഭാവഗായകൻ അതിനെ മാസ്മരിക ഭാവം നല്കി അഭൗമമായ ഒരു അനുഭവതലത്തിലെത്തിച്ചു മനുഷ്യ ജീവതത്തിൻ്റെ അർത്ഥവും വ്യാപ്തിയുമറിയാത്ത കുഞ്ഞിനെ ഉറക്കാൻ താരാട്ടിൻ്റെ ഈണത്തിൽ പാടാൻ വെമ്പുന്ന ഗാനം ഓരോ മലയാളിയും നെഞ്ചേറ്റിയ ആ ലളിതഗാനം പണ്ട് ആകാശവാണിയിൽ കേട്ടതു മുതൽ ഇതുവരെ കേൾക്കാൻ കഴിയാഞ്ഞ ദേവരാജൻ മാസ്റ്ററുടെ സ്വന്തം ശബ്ദത്തിൽ അത് ദേവസംഗീതമായി തോന്നുന്നു നന്ദി കേൾപ്പിച്ചതിന്

  • @SureshSuresh-mn7rl
    @SureshSuresh-mn7rl Před 8 měsíci +4

    പതിനായിരം പ്രാവശ്യം കേട്ട് വിഷമങ്ങൾ തീർത്തത് ഈ ഗാനത്തിലാണ്

  • @binutm4308
    @binutm4308 Před 2 lety +17

    Music എന്ന വിഷയത്തിന്റെ സർവ്വകലാശാല ദേവരാജൻ മാസ്റ്റർ🙏🙏🙏

  • @josephk.p4272
    @josephk.p4272 Před 2 lety +9

    സംഗീതസംവിധായകൻ പറഞ്ഞുകൊടുക്കുന്ന ട്യൂൺ, ശ്രുതിയും, താളവും, വരികളുടെ അർത്ഥവും, ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗത്തിന്റെ ഭാവവും, തെറ്റാതെ, തന്റെ ശൈലിയിൽ പാടുക എന്നതാണ്, ഒരുപിന്നണി ഗായകന്റെ ഉത്തരവാതിത്വം........

    • @padmanabhanck6but754
      @padmanabhanck6but754 Před 2 lety

      Ĺ

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety

      പക്ഷെ ഇവിടെ ആ ഉത്തരവാദിത്തിനു മുകളിൽ ദേവരാജൻ മാഷ് സഞ്ചരിച്ചു

  • @vino9dthampi410
    @vino9dthampi410 Před 2 lety +7

    Pulchritudinous...
    He is the maximum in lyric direction..
    GD was a true MASTER from his age of 30s ..the only celebrity for whom i paid my respectful homage by visiting the human remains in Trivandrum.
    THIS GENIUS NEVER DIES..JUST LIVES.

  • @thomascheriyan3793
    @thomascheriyan3793 Před 2 lety +8

    Masterji engane feel engane kodukkan sadikkunnu, wonderful.

  • @ajeeshjanardhanan9470
    @ajeeshjanardhanan9470 Před 3 lety +15

    വെറുതെയല്ല ഈ പാട്ടൊക്കെ ഇത്ര മനോഹരമായത് എത്ര ഭംഗിയായാണ് സംഗീതം ചെയ്തിരിക്കുന്നത്....

  • @user-gz6mp5mz6y
    @user-gz6mp5mz6y Před 9 měsíci +4

    അതി മനോഹരം

  • @nandajio5532
    @nandajio5532 Před 2 lety +8

    🙏🙏വയലാർ ദേവരാജൻ സർ കൂട്ടുകെട്ടിൽ മലയാള നാടിന് ലഭിച്ചത് ഗാനാമൃതം അല്ലെ

  • @ravikurup2110
    @ravikurup2110 Před 2 měsíci +2

    Great

  • @santhumk5733
    @santhumk5733 Před 3 lety +11

    Anghu thanne ee paadiyaal mathiysayiyirunnu anghu ente prananu

  • @sanathanannair.g5852
    @sanathanannair.g5852 Před rokem +6

    നിങ്ങൾ ഒരോരുത്തരും നിങ്ങളുടേതായ അഭിപ്രായം പറയുന്നു. എന്നാൽ ദേവരാജൻ മാഷ് യേശുദാസിനെ കൊണ്ടോ ജയചന്ദ്രനോ കൊണ്ടോ ഒരു ഗാനം പാടിക്കുംപോൾ അത് അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ വന്നില്ലെങ്കിൽ ഇറങ്ങിപ്പോകാൻ പറയും. അത്രക്ക് കർക്കശക്കാരനാണ്. അങ്ങനെയുള്ള ഒരേയൊരു സംഗീത സംവിധായകൻ മാത്രമേ നമുക്കുള്ളു, അതാണ് മലയാളത്തിൻെറ ആകെ അഭിമാനമായ അതുല്യനായ സാക്ഷാൽ ദേവരാജൻ മാഷ്.

  • @DineshKumar-nm8nt
    @DineshKumar-nm8nt Před 2 lety +8

    എന്തൊരാർദ്രമാണീ ആലാപനം, മാസ്റ്റർ...

  • @karthikhari4670
    @karthikhari4670 Před 2 lety +9

    ഓ ദൈവമേ അങ്ങ് മലയാളികൾക്കു തന്ന അനുഗ്രഹം മാസ്റ്റർ.

  • @josevarghese1678
    @josevarghese1678 Před 2 lety +7

    വലിയ താളമേളംങ്ങളുടെ .... അകംമ്പടിയില്ലാതെ .... വരികൾക്ക് ഭാവം പകരുന്നതിൽ ജിവന്റെ തുടിപ്പ് അനുഭവപ്പെടുന്നു .... പ്രത്യേകിച്ച് ദേവരാജൻ മാസ്റ്ററുടെ അക്ഷര സ്ഫുടവും ഭാവസാന്ദ്രവുമായ ആലാപന ശൈലിയിൽ ....

  • @maheshmmahesh7573
    @maheshmmahesh7573 Před 2 lety +5

    Greatest of all time

  • @MrShashiNair
    @MrShashiNair Před 2 lety +8

    What a genius he was.....🙏🙏🙏👍👍👍

  • @arjunps730
    @arjunps730 Před 3 lety +11

    Legendary music teacher

  • @bijil.s7966
    @bijil.s7966 Před rokem +3

    Sangeetha kulapathee snehasamsakal

  • @ijk66
    @ijk66 Před 2 lety +7

    എത്ര ആത്മാർത്ഥമായ ശബ്ദം!

  • @vishnumadhavannair7479
    @vishnumadhavannair7479 Před 3 lety +8

    Mash malayalathinte punyam. Ente nattukaran

    • @MamaMalayalam
      @MamaMalayalam  Před 3 lety

      thank you

    • @prasadk1179
      @prasadk1179 Před 2 lety

      തീർച്ചയായും. 100 % സത്യം. മാസ്റ്റർ മലയാളത്തിൻ്റെ മഹാപുണ്യം തന്നെ.

  • @mathewjose3359
    @mathewjose3359 Před 2 lety +6

    Devarajan master padunnathu kelkkan enthu rasamanu.aa swarathinu oru shokabhavamanu.master onnamtharam sangeethajnan maathramalla nalloru snehasambannanum karunayum karuthalumulla manushyanayirunnu.adehatheyokke ee janmathu marakkan kazhiyumo? Ennum njan adehathe orkkum.

  • @rajendranrg5103
    @rajendranrg5103 Před 3 měsíci +1

    🙏🙏🙏

  • @manikandanckm2395
    @manikandanckm2395 Před měsícem +1

    ❤ മാഷ്.......

  • @RAREBORNVLOGS
    @RAREBORNVLOGS Před 2 lety +3

    Oru music class pole thonni ❤️❤️🙏👍👍😀

  • @SURESHRP-qb2tc
    @SURESHRP-qb2tc Před 22 dny +1

    ♥️🙏🙏🙏🙏🙏

  • @ajikottarathil3204
    @ajikottarathil3204 Před 3 lety +4

    ഈ ഗാനത്തിൽ സംഗീതം നൽകിയ ആളെയും പാടിയ ആളെയും വിസ്മരിച്ചു കൊണ്ടല്ല,, ആ വരികൾ എഴുതിയ ആൾ അല്പം മുകളിൽ എന്നാണ് എപ്പോഴും തോന്നുക.. ഇതിലും നല്ല ഈണമോ ആലാപനമോ ഉണ്ടെന്നല്ല പറയുന്നത്. പക്ഷെ ഈ വരികൾ വല്ലാത്ത ഒരു നിലയിലേക്ക് പോയതായി എപ്പോഴും തോന്നും..
    കാലത്തിൻ കണികയാം ഈ ജന്മത്തിന്റെ
    ഒരു ജീവിതം എത്ര ചെറുതാണെന്ന് ഇതിലും ഭംഗിയായി എങ്ങനെ പറയും

  • @rinsonjose5350
    @rinsonjose5350 Před rokem +2

    മാസ്റ്ററെ..❤️🥺😥

  • @jkpoorathil
    @jkpoorathil Před rokem +4

    No doubt he is the MASTER

  • @madhusoodhanannair2677
    @madhusoodhanannair2677 Před 2 lety +10

    എന്തൊരു ഭാവം, ഭാവഗായകൻ പാടിയപ്പോൾ ഈ ഭാവം കിട്ടിയോ?

    • @prasadk1179
      @prasadk1179 Před 2 lety +3

      ഒരിക്കലുമില്ല. മാസ്റ്റർ പാടിയത് കേട്ടപ്പോഴല്ലേ ആ വ്യത്യാസം മനസ്സിലായത്. ആരംഭം മുതൽ അവസാനം വരെ കോരിത്തരിച്ചിരുന്നു പോകും. വാക്കുകളില്ല. രണ്ടു പേരും പാടിയത് വച്ചു നോക്കുമ്പോൾ മാസ്റ്റർ പാടിയത് എത്രയോ ഉയരങ്ങളിലാണ്. ഏറ്റവുംഹൃദ്യവും

  • @dileepgmenon5755
    @dileepgmenon5755 Před 10 měsíci +2

    Hai 😂😂😂😂😂 super.

  • @jayakumarbr526
    @jayakumarbr526 Před rokem +4

    അവിസ്മരണീയം ഈ ഗാനാലാപനം ഒരേയൊരു ദേവരാജൻ മാസ്റ്റർ

  • @chackochanats9809
    @chackochanats9809 Před rokem +2

    ❤❤❤

  • @vinodthampi771
    @vinodthampi771 Před 2 lety +3

    shubhapanthuvarali

  • @seema.o.m.6908
    @seema.o.m.6908 Před 3 lety +7

    Really amazing and interesting 🥰🥰🥰

  • @brindasanil2042
    @brindasanil2042 Před 2 lety +5

    🙏🏼🙏🏼🙏🏼

  • @ramanimohanan3387
    @ramanimohanan3387 Před 2 lety +2

    നമിക്കുന്നു.🙇

  • @ajayanps7883
    @ajayanps7883 Před rokem +2

  • @sadifharansasi7071
    @sadifharansasi7071 Před 2 lety +4

    ഇത് ഒരു ഭാഗ്യം മാണ് , വരിക്കൾ മുറിയുന്നില്ല.

  • @sajinarajesh9786
    @sajinarajesh9786 Před 2 lety +2

    🙏🙏

  • @fathimabeeviabdulsalim6070

    മാഷിന് പ്രണാമം 🙏🙏🙏🙏🙏

  • @pnmadhu1962
    @pnmadhu1962 Před 3 lety +4

    Awesome

  • @ajithbhaskar85
    @ajithbhaskar85 Před 2 lety +3

    ❤❤❤❤

  • @cgopinath7
    @cgopinath7 Před 2 lety +1

    The so called professional singers are only as good as their voice. The only exception being the great Mohd Rafi.

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety

      മനസിലായില്ല

  • @tomithomas2151
    @tomithomas2151 Před 2 lety +2

    Did Devarajan Sir sing the song marivillin thenmalare which was originally sung by great K S George

  • @venugopalgnanthancode41
    @venugopalgnanthancode41 Před 2 lety +3

    Legend

  • @baburaj800
    @baburaj800 Před 2 lety +2

    യവന സുന്ദരി...... എന്ന ഗാനം ദേവരാജൻ സാറാണ് ആദ്യം പാടി റെക്കോർഡ് ചെയ്തതെന്ന് കേട്ടിരുന്നു. എങ്കിൽ അതിന്റെ പകർപ്പ് ഇപ്പോൾ കിട്ടുമോ?

  • @ledwinson
    @ledwinson Před 2 lety +1

    🙇🙇🙇💝💝💝

  • @rajanpm1
    @rajanpm1 Před 3 lety +5

    🙏🙏🙏🧡🧡🧡🧡🧡

  • @gopalakrishnanta1278
    @gopalakrishnanta1278 Před 5 měsíci

    🌹🌹🌹🌹🌹🙏🙏🙏

  • @aswinchandran5969
    @aswinchandran5969 Před 3 lety +4

    Legend ❤

  • @BadarudheenKk-ko2tl
    @BadarudheenKk-ko2tl Před 6 měsíci

    മനോഹരം!

  • @prasadk1179
    @prasadk1179 Před 2 lety +2

    കോടി പ്രണാമം

  • @yourfriend4385
    @yourfriend4385 Před 2 lety +2

    Ufffff🌹💯👏🏼👏🏼👏🏼🔥🙏🏼

  • @sasikumarnoopura6201
    @sasikumarnoopura6201 Před rokem +2

    Sangeethasamvidhayakardharalamunduennaldevarajanuthulyamayiarumdu

  • @alwelayallc5763
    @alwelayallc5763 Před 2 lety +2

    🙏🙏🙏❤🌹

  • @vinodkumar-zp1xr
    @vinodkumar-zp1xr Před 2 lety +8

    Ee oru bhaavam orikalum aaru paadi yalum kittilla

  • @raveendranvaadi4367
    @raveendranvaadi4367 Před 2 lety +3

    He is a legend...

  • @SmartTechMedia
    @SmartTechMedia Před 2 lety +7

    ദേവരാജൻ മാസ്റ്റർ ഉദ്ദേശിച്ച ഫീലിനപ്പുറത്തേയ്ക്കാണ് ജയേട്ടൻ ഈ പാട്ട് പാടി കേൾവിക്കാരുടെ ഹൃദയം കീഴടക്കിയത്.

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +1

      പക്ഷെ ഇത് കേട്ട ശേഷം ആണ് ഗാനത്തിന്റെ യെതാർത്ഥ ഫീൽ കിട്ടിയത്. ഇതിന്റെ 40% മാത്രമേ ജയചന്ദ്രൻ ഉള്ളു..
      പിന്നെ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്.. താൻ ഉദ്ദേശിച്ച ഫീലിൽ പാടാൻ ആകെ പി സുശീലക് മാത്രമേ സാധിച്ചിട്ടുള്ളു എന്ന്

    • @ramankuttyvk4341
      @ramankuttyvk4341 Před 2 lety +1

      no

  • @Arjun-ej7fj
    @Arjun-ej7fj Před 2 lety +12

    ജയേട്ടൻ പാടിയത്തേകാൾ മാഷ് പാടിയത് തന്നെ കൂടുതൽ ഹൃദ്യം.. ഇതിലെ emotions അതിൽ മിസ്സിംഗ്‌ ആണ്

    • @prasadk1179
      @prasadk1179 Před 2 lety +5

      തീർച്ചയായും. 100 % സത്യം.

    • @aneeshv6019
      @aneeshv6019 Před 2 lety +1

      സുറുമ എഴുതിയ മിഴികളെ ശ്രീ .ബാബുരാജ് പാടിയത് കേട്ടാലും അതിലെ എന്തോ ഒരു ഇമോഷൻ ഒറിജിനൽ പാട്ടിൽ missing ആയി തോന്നും..പക്ഷേ യേശുദാസും ജയചന്ദ്രനും പാടാൻ കാരണം അവരുടെ ഉച്ചാരണ സവിശേഷതകളും സ്വര മാധുരിയും കൊണ്ടു കൂടിയാണല്ലോ..മാസ്റ്റേഴ്സ് ഗുരുക്കന്മാർ ആണ്.. ഗായകർ അവരുടെ പ്രിയപ്പെട്ട ശിഷ്യന്മാരും..അതിൽ താരതമ്യത്തിൻ്റെ ആവശ്യം ഇല്ല എന്നാണ് തോന്നുന്നത്

    • @raman287
      @raman287 Před rokem +4

      സുറുമെഴുതിയ മിഴികളെ ബാബുരാജ് പാടിയാതെ കേട്ടപ്പോൾ ഫുൾ ഇമോഷൻസ് ആണ് ... യേശുദാസ് പാടിയത് ആണെകിൽ ഫുൾ റൊമാൻസുസിനിമാക് റൊമാൻസ് ആണ് ആവശ്യം .....അത് അവുടെ 100% പെർഫെക്റ്റ് ആയി വന്നിട്ടുണ്ട്

    • @satheeshbabucv8873
      @satheeshbabucv8873 Před rokem

      Janakiyamma padiya Kure pattukal baburajinte shabdathil kettittund. Tooo far. Example thane thirinhum marinhum.

    • @Arjun-jo7uq
      @Arjun-jo7uq Před rokem +1

      @@aneeshv6019 ​
      സുറുമ എഴുതിയ യേശുദാസ് പാടുന്നത് കേട്ടിട്ട് ബാബുരാജ് പാടുന്നത് കേട്ടാൽ ബാബുരാജ് പാടുന്നതിൽ romance ( പ്രണയം/ അനുരാഗം) missing പോലെ തോന്നും
      അത് അങ്ങനെ ആണ് സുഹൃത്തേ, ബാബുരാജ് പാടുന്നത് emotional ആയി ആണ്
      യേശുദാസ് സിനിമയിൽ പ്രണയ രംഗം ആയത് കൊണ്ട് പ്രണയ ഭാവത്തിലും

  • @ajayakumarks4088
    @ajayakumarks4088 Před 2 lety +2

    Silpathinte സൗന്ദര്യം silpikkundaavilla

  • @sanathanannair.g5852
    @sanathanannair.g5852 Před rokem +2

    ഈ അഭിപ്രായം പറയുന്നവർ ദേവരാജൻ മാഷ് ആരെന്നറിയാത്തവരാണെന്ന് തോന്നന്നു. കാരണം ഏതു ഗായകനോ ഗായികയോ ആയിക്കൊള്ളട്ടെ, അദ്ദേഹത്തിന് പൂർണ്ണ സംതൃപ്തി കിട്ടിയിട്ടാണ് അദ്ദേഹം ആ പാട്ട് റിക്കാർഡ് ചെയ്യുന്നത്. ഈ പാട്ട് ജയേട്ടൻ ആദ്യം പാടിയപ്പോൾ അത് എങ്ങനെ പാടിയെന്ന് അദ്ദേഹം അദ്ദേഹം വിലിയിരുത്തിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം നമ്മോടൊപ്പമില്ല. ഉണ്ടായിരുന്നെങ്കിൽ ജയേട്ടൻ എങ്ങനെ പാടിയതെന്ന് നമ്മോടും പറയുമായിരുന്നു. ഒന്ന് പറയാം ഈ പാട്ട് ജയേട്ടനല്ലാതെ ദാസേട്ടൻ പാടിയിരുന്നേൽ പോലും ഇത്രക്ക് ഹിറ്റാകുമായിരുന്നില്ല.
    ഇത് ദേവരാജൻ മാഷിന് നൽകിയ വലിയൊരു ട്രിബ്യൂട്ടാണ് ഈ മനോഹര ഗാനം, ഒപ്പം ഓയെൻവി സാറിനും.

    • @ananthan7206
      @ananthan7206 Před 6 měsíci

      Devarajan mash paranjitullath thanik 100% samthripthi kittiyitullath P Susheela paadumbol maathram aanu enn
      yesudas aayalum jayachandran aayalum thaan udeshicha 100% etheetilla
      jayachandran paadiyathekaal bhaavam maash paadumbol thanne aanu

  • @joshypaul9685
    @joshypaul9685 Před 2 lety +3

    ദേവരാഗമെന്നെല്ലാതെ എന്തു പറയാൻ

  • @voyabeemedia4615
    @voyabeemedia4615 Před 3 lety +16

    It's better than the original recorded song
    ദേവരാജൻ മാസ്റ്റർ ഈ രീതിയിൽ പാടി കൊടുത്തിട്ടാണ്, ദൂരദർശനു വേണ്ടി P. ജയചന്ദ്രൻ പാടിയതെങ്കിൽ 25% പോലും നീതി പുലർത്തിയിട്ടില്ല. ജയചന്ദ്രനെ ഇകഴ്ത്താൻ പറഞ്ഞതല്ല ഇതു കേൾക്കുന്ന ആർക്കും തോന്നുന്ന കാര്യമാണ് പറഞ്ഞതു.

    • @MamaMalayalam
      @MamaMalayalam  Před 3 lety

      thanks..

    • @geethakk9753
      @geethakk9753 Před 3 lety +8

      ജയചന്ദ്രനല്ലായിരുന്നെങ്കിൽ ഈ ഗാനം ഇത്ര ഹൃദ്യമാകുമായിരുന്നില്ല.

    • @kpmadom4914
      @kpmadom4914 Před 2 lety +2

      ജയചന്ദ്രനേ വെറുതെയല്ല ഭാവ ഗായകന്‍ എന്നു പറയുന്നത്

    • @sreejust
      @sreejust Před 2 lety +9

      ആരാധന ഇത്തിരി കടുത്തുപോയില്ലേ ഈ എഴുത്തിൽ. താൻ പാടിയ ഭാവം ഉൾക്കൊള്ളിക്കാൻ കഴിയാതെ പാടുന്ന ഒരാളെ മാഷ് ഇത് പാടാൻ തെരഞ്ഞെടുക്കുമെന്നു തോന്നുന്നുണ്ടോ ? ജയചന്ദ്രൻ മനോഹരമായി ഭാവങ്ങൾ ചോരാതെ തന്നെയാണ് ഇത് പാടിയിരിക്കുന്നത്. അതിനുള്ള മാഷിന്റെ സാക്ഷ്യമായാണ് ജയചന്ദ്രന്റെ ശബ്ദത്തിൽ അത് പുറത്തു വന്നത് എന്ന് തന്നെ കരുതണം

    • @prasadk1179
      @prasadk1179 Před 2 lety +5

      രണ്ടു പേരും പാടിയത് കേൾക്കുമ്പോൾ സ്വാഭാവികമായും മാസ്റ്ററിൻ്റെ ആലാപനം എത്രയോ ഉയരങ്ങളിലാണ്. ഹൃദ്യമാണ്.

  • @antygeorge4084
    @antygeorge4084 Před 2 lety +15

    Composer ആവിഷ്കരിക്കുന്നപോലെ ആർക്കും പാടുവാൻ സാധിക്കില്ല

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Před rokem +2

    Das and Jayan go away.

  • @antygeorge4084
    @antygeorge4084 Před 2 lety +3

    Composer ആവിഷ്കരിക്കുന്ന പോലെ ആർക്കും പാടുവാൻ സാധിക്കില്ല PREMSAGAR( music composer )

  • @varnam3960
    @varnam3960 Před 2 lety +2

    Jayachandran gave more expression to each words and different modulation. Both. Are did exceptonally mash is done
    In his style

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety +1

      After hearing this version.. Jayachandran version sounds mediocre.. Maash gabe far more bhaavam than jayettan.. No one can interpret this song like devarajan mash

    • @Arjun-ej7fj
      @Arjun-ej7fj Před 2 lety

      മാഷ് പാടിയതിൽ പലതും ജയചന്ദ്രൻ പാടിയപ്പോൾ വന്നിട്ടില്ല... This has more emotions than that one.. താരാട്ടിൽ അനുയാത്ര എന്നൊക്ക മാഷ് പാടുമ്പോൾ

  • @dr.devadask2276
    @dr.devadask2276 Před 2 lety +2

    ഉച്ചാരണം കൂടി പഠിപ്പിച്ച് ദേവരാജന്‍ മാസ്റ്റര്‍ യേശുദാസ്, ജയചന്ദ്രന്‍ എന്നിവരെ സൃഷ്ടിച്ചു!

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před rokem

      യേശുദാസ്, ജയചന്ദ്രൻ, AM രാജ, സുശീല, മാധുരി എന്നിവർ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ദേവരാജൻ മാസ്റ്റർക്കു വേണ്ടിയാണു.

  • @gopalakrishnanta1278
    @gopalakrishnanta1278 Před 5 měsíci +1

    മാഷിന്റെ ഈണങ്ങളിൽ ഏതാ ഒരു മോശം വന്നിരിക്കുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം അല്ലേ.

  • @radhakrishnanp7958
    @radhakrishnanp7958 Před rokem +2

    🙏🙏🙏

  • @reetham294
    @reetham294 Před 2 lety +2

    Great

  • @dominicsavioribera8426
    @dominicsavioribera8426 Před 2 lety +2

    ❤️❤️❤️

  • @roopaanil6806
    @roopaanil6806 Před 2 lety +2

    🙏🙏🙏