Karutha Chakravaalamathilukal... | Ashwamedham | Super Hit Malayalam Movie Song | Ft.Sheela, Sathyan

Sdílet
Vložit
  • čas přidán 19. 05. 2024
  • Song : Karutha Chakravaalamathilukal...
    Movie : Ashwamedham [ 1967 ]
    Lyrics : Vayalar
    Music : G. Devarajan
    Singers : P. Susheela & Chorus
    കറുത്ത ചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി ഒരു
    കാരാഗൃഹമാണു ഭൂമി
    തലയ്ക്കു മുകളില്‍ ശൂന്യാകാശം
    താഴെ നിഴലുകളിഴയും നരകം [ കറുത്ത ]
    വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
    വൈശാഖ സന്ധ്യകളേ [ വര്‍ണ്ണ ]
    ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
    എന്തിനീ മണ്ണില്‍ വരച്ചു വികൃതമായ്‌
    എന്തിനീ മണ്ണില്‍ വരച്ചൂ [ ഞങ്ങളെ ] [ കറുത്ത ]
    വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
    വാസന്ത ശില്‍പ്പികളേ [ വാസന ]
    പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ
    പൂക്കളെ നിങ്ങള്‍ മറന്നു
    കൊഴിയുമീ പൂക്കളെ നിങ്ങള്‍ മറന്നൂ [ പൂജയ്ക്കെടു ] [ കറുത്ത ]
  • Krátké a kreslené filmy

Komentáře • 2