ഒരു കിലോ ശർക്കര മതി, 30 ലീറ്റർ ജീവാണു ലായനി നിർമിക്കാം; രീതി പങ്കുവച്ച് കർഷകൻ

Sdílet
Vložit
  • čas přidán 27. 06. 2024
  • ജൈവകൃഷിയിൽ മിത്രജീവാണുക്കൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ബിവേറിയ, ട്രൈക്കോഡെർമ, സ്യൂഡോമൊണാസ് തുടങ്ങിയവ കർഷകർ ഏറെ ഉപയോഗിക്കുന്നതും മിക്കവർക്കും പരിചിതവുമായ ജീവാണുക്കളാണ്. മാർക്കറ്റിൽ ഇവ ലഭ്യമാണെങ്കിലും ഇവയുടെ കൾച്ചർ ലഭിച്ചാൽ കർഷകർക്കുതന്നെ ഇവ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാമെന്നു പറയുകയാണ് ഇടുക്കി ഇരട്ടയാർ ചെമ്പകപ്പാറയിലെ സോജി ചാക്കോ. പത്തേക്കറിൽ ജൈവകൃഷി ചെയ്യുന്ന സോജിയുടെ കൃഷിയിടം വിളവൈവിധ്യത്താൽ സമ്പന്നമാണ്. വിപുലമായ കൃഷിയിടത്തിൽ റെഡിമെയ്ഡ് ജീവാണു ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ ചെലവ് ഉയരും. അതിനാൽ ഒരു സൃഹൃത്തിന്റെ സഹായത്തോടെയാണ് വീട്ടിൽത്തന്നെ ജീവാണു ലായനി തയാറാക്കുന്നത്.

Komentáře • 9

  • @sophisajeev4843
    @sophisajeev4843 Před měsícem +6

    ഇത് ഉണ്ടാക്കുന്ന വിധം മനസ്സിലാകുന്നില്ല😢

  • @robinson6776
    @robinson6776 Před 29 dny +4

    ഒന്നും മനസിലായില്ല ..ഇത് ഉണ്ടാക്കുന്നത് വ്യക്തമാക്കി വീഡിയോ ചെയ്താൽ ഉപകാരമായി

  • @vmvm819
    @vmvm819 Před 29 dny

    ഇത് കാഴ്ച്ചയില്ലാത്തവൻ മാവേൽ എറിയുന്ന പോലുള്ള ഒരു അവതരണം ആയിപ്പോയി 😅 ആർക്കും തന്നെ ഒന്നും മനസിലായില്ല 😢

  • @maryjose9386
    @maryjose9386 Před 29 dny +1

    ഇതുണ്ടാക്കുന്ന രീതി പറഞ്ഞു താ

  • @razaabuobaid1073
    @razaabuobaid1073 Před 29 dny

    കാര്യങ്ങളൊന്നും ആർക്കും പിടി കിട്ടരുതെന്നു പുള്ളിക്ക് നിർബന്ധമുണ്ട് 😂😂

  • @saifalummer
    @saifalummer Před 27 dny

    Ellam manasssilay. 😂

  • @reejarani333
    @reejarani333 Před 26 dny

    ഇത് ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ പറഞ്ഞു പോകുന്നത്
    ഇത് കാണുന്നവരെ മണ്ടന്‍മാര്‍ aakkuvanano ഇങ്ങനെ ഒരു വീഡിയോ 😮😮