Ilayillenkil - Raaza & Beegum - Ahmed Mueenudheen

Sdílet
Vložit
  • čas přidán 18. 03. 2024
  • LYRICS & MUSIC BY - AHMED MUEENUDHEEN
    SUNG BY - RAAZA & BEEGUM
    MUSIC ARRANGED BY - RAAZA RAZAQ
    DOP - AVM SABIR
    CUTS - SHAMSU RIZAN
    DIRECTION - SALJAS KONDOTTY
    RECORDING ENGINEER - SHYAM - BLAC N BRON STUDIO
    MIXED & MASTERED BY - RAJEESH K CHANDU - SONIC SEVEN
    LOCATION COURTESY- KATHAK
    BASS - JOSSY KOTTAYAM
    TABLA - AJMAL RAHEEM
    SITAR - JAWED ASLAM
  • Hudba

Komentáře • 909

  • @shahulhameed6863
    @shahulhameed6863 Před 3 měsíci +169

    ഒരു സിനിമ കണ്ട ഫീൽ.. വരികൾ,ആലാപനം,ഓർഗസ്ട്രേഷൻ ,കിടു ക്യാമറ വർക്ക്... എല്ലാംകൊണ്ട് മനോഹരമായ വിരുന്നു. റാസ ആൻഡ് ടീം മൊയ്‌നുക്ക ..

  • @ZieZiyu
    @ZieZiyu Před 3 měsíci +244

    🎵
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനാകും
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    🎵
    നേര് വളർന്നൊരു തൊടിയിൽ
    വേര് നടന്നോരുവഴിയിൽ
    പേരറിയാത്ത കിളികൾ
    പോരറിയാത്ത ചെടികൾ
    നേര് വളർന്നൊരു തൊടിയിൽ
    വേര് നടന്നോരുവഴിയിൽ
    പേരറിയാത്ത കിളികൾ
    പോരറിയാത്ത ചെടികൾ
    കനവിനെന്ത് ഭാരം
    കാഴ്ചയെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം
    കനവിനെന്ത് ഭാരം
    കാഴ്ചയെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    🎵
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
    തുമ്പികൾ വെമ്പൽ കൊള്ളും
    കുതിർന്ന മണ്ണിൻ മടിയിൽ
    നാമ്പുകൾ തൊഴുതു നിൽക്കും
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
    തുമ്പികൾ വെമ്പൽ കൊള്ളും
    കുതിർന്ന മണ്ണിൻ മടിയിൽ
    നാമ്പുകൾ തൊഴുതു നിൽക്കും
    കാത്തിരുന്ന കാലം
    കോർത്തുവെച്ച ബാല്യം
    കൈ പിടിച്ച നേരം
    നമ്മെ നാം മറന്ന ഗാനം
    കാത്തിരുന്ന കാലം
    കോർത്തുവെച്ച ബാല്യം
    കൈ പിടിച്ച നേരം
    നമ്മെ നാം മറന്ന ഗാനം
    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും
    നീയെങ്ങനെ തുണയാകും
    നീയെങ്ങനെ മരമാകും
    നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകും
    ഞാനെങ്ങനെ നിഴലാകും
    ഞാനെങ്ങനെ ഞാനാകും
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മഴയേ നിലാമഴയേ മരമേ വേനൽമരമേ
    മരമേ വേനൽമരമേ

  • @nicenachu
    @nicenachu Před měsícem +20

    തബലിസ്റ്റിനു ഇവിടെ ലൈക് 🙋🏼‍♂️🥰❤🎉

  • @UpdateYou
    @UpdateYou Před 3 měsíci +29

    ഒരു ശരാശരി തലവേദന മാറാൻ ഈ പാട്ട് കേട്ടാൽ മാത്രം മതി... Divine music👌👌👌👌

  • @ckazeez
    @ckazeez Před 3 měsíci +118

    ഈ വരയില്ലെങ്കിൽ ഞാനെങ്ങനെ കവിയാകും. നിൻ സ്വര മില്ലെങ്കിൽ ഈ പാട്ടെങ്ങനെ ഞാൻ കേൾൾക്കും 🌹👍🏻

  • @amruthac4875
    @amruthac4875 Před 3 měsíci +57

    കനവിനെന്തു ഭാരം കാഴ്ചയെത്ര ദൂരം നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം melting 🥹🥹🥹🍁🍁🍁

    • @Muhsinsalim12
      @Muhsinsalim12 Před 3 měsíci

      മിഴിയടക്കുമ്പോൾ ഞാൻ ആകും ആ മനസ്സിൽ❤❤❤❤

    • @mohammedriyasp4723
      @mohammedriyasp4723 Před 2 měsíci

      ഒന്ന് പോടെറ്ക്ക​@@Muhsinsalim12

    • @sakhiscorner
      @sakhiscorner Před 2 měsíci +1

      Yeah! That line hit hard✨👌

  • @sreejaodattu2396
    @sreejaodattu2396 Před 3 měsíci +61

    തബലയുടെ... ആ ബിറ്റ്... ഒരു രക്ഷയും ഇല്ല ട്ടോ.... മിടുക്കൻ❤❤❤❤❤❤🎉🎉🎉🎉🎉 Congrats മോനെ....😊

  • @reshmilakolangarath996
    @reshmilakolangarath996 Před měsícem +10

    മൂന്നാറിൽ നീലക്കുറിഞ്ഞി പോക്കുന്നത് പോലെ , എന്നെങ്കിലും വീണുകിട്ടുന്ന വരികൾ ... ഇന്ന് ഒരു ദിവസം കൊണ്ട് തന്നെ എത്രയോ തവണ കേട്ടു 💕👍👌

  • @shajia.k4943
    @shajia.k4943 Před 3 měsíci +17

    എത്ര തവണ കേട്ടെന്ന് അറിയില്ല .....അത്രയേറെ feel.. ഹൃദയത്തിലേക്ക് നിലാവ് പോലെ.. നേർത്ത മഴ പോലെ❤❤❤

  • @jiyadkarimbayil6481
    @jiyadkarimbayil6481 Před 3 měsíci +16

    ആദ്യത്തെ വരികളിൽ വീണ്ടും വീണ്ടും കേൾക്കാനുള്ളൊരു മായാജാലം ഒളിഞ്ഞിരിപ്പുണ്ട്….😍
    കേട്ടിരിക്കുന്നവരെയും മഴ നനയിപ്പിക്കുന്ന മായാജാലം..❤

  • @HibasoundskottakalHiba-tc8ve
    @HibasoundskottakalHiba-tc8ve Před 3 měsíci +24

    ചൂട് കാരണം പുറത്ത് ഇറങ്ങാൻ മടിക്കുന്ന സമയം
    ഇലകളും മരങ്ങളും ചെടികളും പൂക്കളും എല്ലാം നൽകി മനസ്സിനെ തൊട്ടുണർത്തി ഒരു കുളിർമഴ പെയ്തപോൽ
    മഴയുടെ ഇടയിൽ ഇടിപോലെ തബലയെ തലോടിയ കൈകൾ അടിപൊളി
    By. Majeed കോട്ടക്കൽ

  • @kunhahamedkm2216
    @kunhahamedkm2216 Před 3 měsíci +14

    അങ്ങിനെ വീണ്ടും ഹൃദയത്തിൽ തൊട്ട ഒരു ഗാനവും കൂടി കേട്ടു വളരെ നന്ദി ... ഇനിയും ഇതുപോലെയുള്ള ഒരു പാട് പാട്ടുകൾ പാടാൻ പടച്ചവൻ ആയുസ്സ് നൽകട്ടെ

  • @iqbalkongath8052
    @iqbalkongath8052 Před 3 měsíci +18

    കനവിനെന്തു ഭാരം
    കാഴ്ച്ചയെത്ര ദൂരം
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം...
    ഹൊ എന്താ വരികളുടെ ഒഴുക്ക്, മൊയ്നുക്ക, സലാം

    • @kunju75
      @kunju75 Před 3 měsíci

      സത്യം ... ഞാൻ ആ വരികൾ വരുമ്പോൾ ഒന്നു കണ്ണടക്കും ..... അപ്പോൾ ആ സ്നേഹം വന്ന് എന്നെ മൂടും .... ഇത് എത്ര തവണ കേട്ടു എന്നോ .... മാന്ത്രികത ഫീൽ ചെയ്യുന്നു ... ഒരു പുഴ പോലെ ഞാനും ഒഴുകുന്നു ... നന്ദി പ്രിയരേ ... ഈ വരികൾക്ക് ശബ്ദത്തിന് താളത്തിന് ദൃശ്യത്തിന് എല്ലാത്തിനും നന്ദി

  • @swafvanjafar313
    @swafvanjafar313 Před 3 měsíci +11

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകുന്നു❣️ ഇൻസ്റ്റയിൽ കണ്ട് ഇഷ്ടപ്പെട്ടു ഇപ്പോ ദാ raza ബീഗവും വന്നു❤

  • @kalasujatha7089
    @kalasujatha7089 Před měsícem +3

    അന്വേഷിച്ചു നടന്ന ഡിവൈൻ എനർജി, പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും മനുഷ്യന് തിരിച്ചുകൊണ്ടുപോകുന്ന ഒഴുകി നടക്കുന്ന എങ്ങനെയാണ് ഈ വരികളെ ഞാൻ വർണിക്കേണ്ടത് അത്രയ്ക്കും നൊമ്പരപ്പെടുത്തുന്ന സന്തോഷിപ്പിക്കുന്ന ആത്മനിർവൃദ്ധി അടയുന്ന സ്വർഗീയ സംഗീതം കേട്ടതിൽ സമ്മാനിച്ചതിൽ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ശില്പികൾക്കെല്ലാം ആയുരാരോഗ്യസൗഖ്യം കൊണ്ട് ഇനിയും പാട്ടുകൾ ഇതുപോലെ സംഭവിക്കട്ടെ❤❤❤

  • @najiyam.t3441
    @najiyam.t3441 Před 3 měsíci +10

    ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല......
    Really Super❤

  • @ajithkripa2104
    @ajithkripa2104 Před 3 měsíci +12

    നമ്മൾ ഓരോരുത്തരും ഓർത്ത് വെയ്ക്കണ്ട വരികൾ. ഒന്നിലേറതവണ ഞാൻ ആവർത്തിച്ച് കേട്ട് അഭിനന്ദനങ്ങൾ

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe Před 3 měsíci +16

    എന്റെ അയൽവാസിയായ മൊയ്‌നുദ്ധീൻ അഹ്‌മദ്‌ശാക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @nirupadravannirupadravan663
    @nirupadravannirupadravan663 Před 3 měsíci +17

    പ്രണയവും പ്രകൃതിയും ജീവിതവും സ്വപ്നങ്ങളുമൊക്കെ കുഴച്ചെടുത്തൊരുക്കിയ മാന്ത്രിക വരികൾ..
    ഹൊ...അസാധ്യം.
    ബ്ലാങ്ങാട് "സംഗീത സഭയിലെ" സായന്തനങ്ങളിൽ മോയ്നുക്കാടെ ശബ്ദത്തിൽ ഈ പാട്ട് കേക്കുമ്പോതന്നെ തരിച്ചിരുന്നുപോയിട്ടുണ്ട്.
    ആ അൽഭുത വരികൾക്ക് അതേ രീതിയിൽ റാസയും, ബീഗവും ആലാപനതിൻ്റെ ചന്ദനം കൂടി പൂശിയപ്പോ...
    കേട്ട്..കേട്ട് മതിവരണില്ല.
    അഭിനന്ദനങ്ങൾ ..
    അണിയറയിലെ എല്ലാർക്കും.

  • @SaiCreationMalayalam
    @SaiCreationMalayalam Před 2 měsíci +6

    കേട്ട് പരിചയമുള്ള ഏതൊക്കെയോ ഈണങ്ങൾ പോലെ.. എങ്കിലും വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു.❤
    നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങൾ..എല്ലാവർക്കും... 👍🏻👍🏻👍🏻

    • @drishyam7504
      @drishyam7504 Před 27 dny

      Tunes of chila hindi and malayalam songs ..but excellent singing and lyrics

  • @OlympussDoctrine
    @OlympussDoctrine Před 3 měsíci +7

    പടച്ചോനേ.. രാസയേയും ബീഗത്തേയും അജ്മലിനെയും അനുഭവിച്ചതിനേക്കാളും അധികം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞത് ശ്രീ അഹ്മദ് മുയീനുദ്ദീന്‍ അവര്‍കളുടെ വരികളും അതിന്റെ ഭാവങ്ങളും തന്നെ. ഭക്തിയാണോ പ്രണയമാണോ ഡീപ് ഇക്കോളജിയാണോ എന്നൊന്നും വേര്‍ തിരിക്കാനാകാത്ത ഒരു സൃഷ്ടി. നന്ദി, നന്ദി, നന്ദി!!!

    • @OlympussDoctrine
      @OlympussDoctrine Před 3 měsíci

      ഇത് തന്നെയാണ് ഡീപ് ഇക്കോളജി..

  • @rajeevchundampatta4192
    @rajeevchundampatta4192 Před 3 měsíci +7

    മൊയ്നുക്കാന്റെ ശബ്ദത്തിൽ നേരിട്ടും അല്ലാതെയും കേട്ടു സായത്തമാക്കിയ മനോഹര വരികൾ 🥰
    റാസാബീഗം വീണ്ടും മനോഹരമാക്കി 😍💞🌹

  • @lookme8450
    @lookme8450 Před 3 měsíci +5

    എന്താ പ്രണയത്തിന്റെ ഹൃദയത്തിൽ തൊട്ട വരികൾ
    റസാ ബീഗം മനോഹരമായി പാടിയിട്ടോ സൂപ്പർ ❤️❤️❤️🌹🌹🌹അഭിന്ദനങ്ങൾ നേരുന്നു എല്ലാവർക്കും ഹൃദയമായ്
    അഷ്‌റഫ്‌അലി
    എരുമപ്പെട്ടി

  • @rijeshcm2750
    @rijeshcm2750 Před 2 měsíci +3

    എത്ര തവണ കെട്ടുന്നു അറിയില്ല..... ഇനി എത്ര തവണ കേൾക്കുന്നു അറിയില്ല...... മതിയാവില്ല.....❤❤❤❤

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq Před 3 měsíci +6

    മാഷാ അള്ളാ എവിടെയൊക്കെയോ പോയി മടങ്ങുന്നു ഓർമ്മകൾ മനോഹരമായി പാടി ❤❤❤❤

  • @anshadumerpallisseri9566
    @anshadumerpallisseri9566 Před 3 měsíci +3

    റസയും ബീഗവും ഒറ്റക്ക് ആലപിക്കുന്നതിൻ്റെ ഇരട്ടി ഫീലാണ് ഒരുമിച്ചുള്ള ആലാപനങ്ങൾക്ക്.@raza&beegam ഇഷ്ടം❤

  • @nargisnargis
    @nargisnargis Před 3 měsíci +5

    ഹൃദയത്തിൽ ഉടക്കി നിൽക്കുന്ന വരികൾ.. ആലാപനം ❤️..പെയ്തു തോർന്നിട്ടും കാതുകളിലിപ്പോഴും വരികളുടെ സ്വരമധുരം ബാക്കി നിൽക്കുന്നു.Congratz to Team Raza & Moinukkaaa

  • @user-zw8uz7kl8q
    @user-zw8uz7kl8q Před 10 dny +1

    എന്താ ഫീൽ,, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി എവിടേക്കോ കൊണ്ടുപോയി....🎉❤

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat Před 3 měsíci +3

    ഇങ്ങനെ കൊതിപ്പിക്കരുത്….❤❤❤❤
    നല്ല വരികൾ… മയക്കുന്ന സംഗീതം… അതിഗംഭീരം ആലാപനം… മനസ്സിലേക്ക് ഇറങ്ങുന്ന ശബ്ദം… ഓർക്കസ്ട്രയുടെ അതിപ്രസരണമില്ല…
    ഒരു പാട്ടിനെ ഇതിൽക്കൂടുതൽ എങ്ങനെ ഞാൻ വർണ്ണിക്കും..
    തബലിസ്റ്റ് താളങ്ങൾ കൊണ്ട് ആ സംഗീതത്തിന് ചുറ്റും ഒരു ഒരു മാസ്മരികവലയം തീർത്തു.
    💖💖💖💖💖💖

  • @saidalaviko4997
    @saidalaviko4997 Před 3 měsíci +6

    നിങ്ങളില്ലങ്കിൽ ഞങൾ ഈ പാട്ടൊക്കെ എങ്ങിനെ കേൾക്കും❤

  • @santhoshpr8423
    @santhoshpr8423 Před 4 dny

    നല്ലവരികൾ നല്ലഈണം നല്ലസ്വര മാധൂര്യം മനസ്സ് തണുത്തു ❤🙏🏼👍🏼👌🏼

  • @abdulharisharis470
    @abdulharisharis470 Před 3 měsíci +3

    രചനാ വൈഭവം,ആലാപന ശൈലി സംഗീത പാടവം എന്നിവകൊണ്ട് ധൃഷ്യ ചാരുത ഭംഗി കൊണ്ട്അനുവാചക ഹൃയങ്ങളിലേക്ക് ആഴത്തിൽ ചെന്നെത്തുന്നു. Super ഇനിയും ഈ തൂലികയില് നിന്ന് ഇത്തരം ഗാനങ്ങൾ ഉണ്ടാവട്ടെ......

  • @aamishabdullah3049
    @aamishabdullah3049 Před 3 měsíci +3

    പാട്ടിൽ അലിഞ്ഞു ചേരുക എന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്...ഇവിടെ നമ്മൾ അലിഞ്ഞു ചേരുന്നു.. ഈ പാട്ടിൻ മഴയിൽ..❤❤..

  • @sameercherupallikkal6677
    @sameercherupallikkal6677 Před 3 měsíci +4

    കനവിനെന്തു ഭാരം....നോവിനെന്തു നീളം... വരികൾ 👌
    മൊയിനുക്കാ..❤❤❤❤

  • @shajahanki5649
    @shajahanki5649 Před 9 dny +1

    കേട്ടില്ലെങ്കിൽ വലിയൊരു നഷ്ടം തന്നെ

  • @babukanhirala3059
    @babukanhirala3059 Před 3 měsíci +2

    ഇലകളെല്ലാം പൊഴിഞ്ഞു ഇനി തണലേകാനും കഴിയില്ല ഒരു മരമാകാൻ പോലും കഴിയില്ല... കനവിനെന്തു ഭാരം
    കാഴ്ച എത്ര ദൂരം
    നോവിനെന്തു നീളം... 👌🏻

  • @nishavijayan6423
    @nishavijayan6423 Před 3 měsíci +3

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകും.. 🙏Amazing rendering n lyrics 👌

  • @darkdude023
    @darkdude023 Před 3 měsíci +8

    I say this is my opinion and those who see it may think I am ignorant but I did not feel any pleasure when I heard this song after watching the reel. Sometime I feel that way but the person who wrote these lyrics has completely succeeded in giving life to these lyrics. Thanks a thousand friend for submitting these lyrics to us.❤

    • @akhilsanth9709
      @akhilsanth9709 Před 2 měsíci +1

      stand with u🤙

    • @basheerali1169
      @basheerali1169 Před 2 měsíci

      Yes. It can be Some other way. Kind of Mechanical feel is there.

    • @atparamb
      @atparamb Před měsícem

      The scenes may not be reflecting the lyrics..

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 Před 3 měsíci +2

    ഗംഭീരം. Colour tonum മനോഹരം.തബലക്കരൻ പൊളിച്ചു ഒൻ്റെ കുപ്പായവും.പിന്നേനിങ്ങൾ ഇങ്ങനെ ഓരുമിച്ചങ്ങനെ പാടുന്നത് ഭംഗി

  • @suhairshan4291
    @suhairshan4291 Před 3 měsíci +2

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല .. അത്രക്കും മനോഹരം ആയിട്ടുണ്ട്. വരികൾ ഒരു രക്ഷയും ഇല്ല.. എന്തുപറയണം❤❤❤❤❤

  • @princealexander188
    @princealexander188 Před 3 měsíci +4

    മനസ്സിൽ എവിടെയോ തുള്ളഞ്ഞു കയറുന്ന വരികൾ.. ❤

  • @sreejaodattu2396
    @sreejaodattu2396 Před 3 měsíci +4

    ൻ്റെ പൊന്നോ..... ഗംഭീരം പ്രിയ രേ❤❤❤❤🎉🎉🎉🎉🎉🎉 നിറഞ്ഞ സ്നേഹം ട്ടോ... കണ്ണു നിറഞ്ഞു പോയി

  • @mohamedasrafks251
    @mohamedasrafks251 Před 3 měsíci +2

    റമദാൻ മഴയിൽ പ്രണായാദ്രമായ ഈ ഗാനം ഒരു കുളിർ നിലാവ് പോലെ ആസ്വാദരികിൽ പെയ്തു കൊണ്ടിരിക്കും.. 💚

  • @muneerabdulabdul4226
    @muneerabdulabdul4226 Před 3 měsíci +4

    വല്ലാത്ത വരികൾ ഹൃദയം തൊട്ടു
    വീണ്ടും നിങ്ങൾ നെഞ്ചോട് ചേർന്ന് ഒരു നേർത്ത കടൽക്കാറ്റാവുന്നു ❤❤❤❤

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 Před 3 měsíci +3

    നല്ലവരികള് പ്പുറം നല്ല ഫീൽ. ഹിറ്റ് കൂട്ടത്തിലേക്ക് ഒന്നൂടെ..ചേർത്ത് വെച്ചു....❤ തബല...nice ...ആയി....

  • @kiatuskiathippata
    @kiatuskiathippata Před 3 měsíci +4

    ചില പാട്ടുകൾ അങ്ങനെ യാണ് ഓർമ്മകൾ തെന്ന് മനസ്സിനെ വല്ലാതെ നോവിപ്പിക്കും ❤❤

  • @sudhakarann5507
    @sudhakarann5507 Před 3 měsíci +2

    വളരെ മനോഹരം നാലു ദിവസത്തിനുള്ളിൽ ഞാൻ ഈ പാട്ട് പത്തു പ്രാവശ്യം കേട്ടു അഭിനന്ദനങ്ങൾ

  • @reejaluckman2252
    @reejaluckman2252 Před 3 měsíci +2

    മനോഹരം ❤superb lyrics.. അജ്മൽ tabla വേറെ ലെവൽ 🥰

  • @mujeebaliahamed7950
    @mujeebaliahamed7950 Před 3 měsíci +3

    നീയില്ലെങ്കിൽ ഞാനെങ്ങി നെ മഴയാകും, ഞാനെങ്ങിനെ നിഴലാകും, ഞാനെങ്ങിനെ ഞാനാകും...... Superb ❤love you both.

  • @yoosufkollam2167
    @yoosufkollam2167 Před 3 měsíci +2

    ആർദ്രത, വിരഹം, സൗമ്യത, വേദന, പ്രണയം, സ്വപ്നാടനം, ശബ്ദ സൗകുമാര്യത, തുടങ്ങി എന്തൊക്കെയോ ഒരനുഭൂതി. ഇതിൻ്റെ വർണ്ണശഭളതയില്ലായ്മ തന്നെ ഇതിൻ്റെ പകിട്ട്.

  • @muralikodiyil
    @muralikodiyil Před 3 měsíci +2

    എത്ര കേട്ടാലും മതിവരില്ല, ഹൃദയത്തിൽ തൊട്ട വരികൾ, ആലാപനം അതിഗംഭീരം

  • @aarbees3488
    @aarbees3488 Před 3 měsíci +2

    എത്ര സമ്പുഷ്ടമായ വരികൾ, സംഗീതം, ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം 👌❤️❤️

  • @mazhathaalam1139
    @mazhathaalam1139 Před 3 měsíci +5

    നീയില്ലെങ്കിൽ ഞാൻ എങ്ങനെ ഞാൻ ആകും ❤️❤️

  • @jbrj_productions
    @jbrj_productions Před 2 měsíci +3

    What an amazing words(lyrics) ❤❤❤❤orchestration.... 👌👌👌👌
    Singing ❤🙏❤🎤🙏🎤🙏🙏.... No words to say about that ☺☺☺❤❤❤❤

  • @basheerkadar4518
    @basheerkadar4518 Před 8 dny +2

    സൂപ്പർ

  • @ebadurahmantech
    @ebadurahmantech Před 3 měsíci +5

    മനോഹരം...🍃❤

  • @sirajsiru326
    @sirajsiru326 Před 3 měsíci +3

    നീയില്ലെങ്കിൽ ഞാനെങ്ങനെ ഞാനാകും ❤️
    നോവിനെന്തു നീളം. ..ഞാൻ മിഴിയടക്കുവോളം ❤️

  • @raufchavakkad9840
    @raufchavakkad9840 Před 3 měsíci +2

    എത്ര മനോഹരം, വരികളും, ആലാപനവും, സംഗീതവും❤❤❤❤❤🎉🎉🎉

  • @aarbees3488
    @aarbees3488 Před 3 měsíci +2

    കിടു 💪രണ്ടു പേരെയും വളരെ സ്നേഹിച്ചു പോകുന്നു❤️❤️

  • @jbrj_productions
    @jbrj_productions Před 2 měsíci +3

    I have no words to express my feelings about this song ❤❤❤❤
    Lyrics, music, signing...... Aaaahaaaaa....... Great 👍👍👍👌👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤

  • @sageer100
    @sageer100 Před 3 měsíci +3

    വേനലിലെ ....കുളിർമഴയായി..തണലായി....ഇലയില്ലെങ്കിൽ❤❤❤

  • @ajishkhanj
    @ajishkhanj Před 17 dny

    വല്ലപ്പോഴും വീണു കിട്ടുന്ന ഒരു പാട്ടു സദ്യ എന്ന് തന്നെ പറയാം ഈ പാട്ടു , കവിത ആലാപനം , back ground music എല്ലാം തകർത്തു , thanks for a beautiful song

  • @sabeerac1867
    @sabeerac1867 Před 3 měsíci +2

    കൊള്ളാം.. 💖... നീയില്ലെങ്കിൽ ഞാൻ എങ്ങനെ നിഴലാകും.... നീയില്ലെങ്കിൽ ഞാൻ എങ്ങനെ
    ഞാനാകും.... 🥰
    ഹൃദയത്തിൽ പതിഞ്ഞ വരികൾ.. മനോഹരം

  • @kamarumuthanga3524
    @kamarumuthanga3524 Před 3 měsíci +2

    ഈ വേനൽ ചൂടിൽ ആശ്വാസമായി പെയ്ത പെരുമഴ...കാമ്പുള്ള വരികൾ... ഈ മഴ പെയ്തു കൊണ്ടിരിക്കും...

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 Před 3 měsíci +3

    Pinney എനിക്ക് തബലക്കരനെ പറ്റി പറഞ്ഞിട്ട് കൊതി തീരുന്നില്ല.അവൻ നന്നായിട്ട് വായിച്ച്.അവൻ്റെ താളം വേഗം തകർത്ത് പിന്നെ .പാട്ടിനിടയിൽ നിങൾ ഉണ്ടക്ക്കിയ നിശബ്ദതയും moinukka ഒരുപാട് മനോഹര പ്രയോങ്ങൾ നടത്തി.രണ്ടു പേരും ഗംഭീരമായി പാടി

  • @shanthilalitha4057
    @shanthilalitha4057 Před 3 měsíci +2

    ഗംഭീരമായി വരികളും മ്യൂസികും... ആലാപനം ശൈലി സുന്ദരമായ തീരത്ത് എത്തിച്ചു.... ആശ്വാസം ഏകുന്നു ഈ വേനൽ ചൂടിനെ തണുപ്പിച്ച് നന്ദി നമസ്കാരം ഒരായിരം സ്നേഹത്തോടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤👌🏻👌🏻👍🏻💐💐🙏🏻

  • @praseedhunp744
    @praseedhunp744 Před měsícem

    എത്ര അർത്ഥവത്തായ വരികൾ...മനുഷ്യൻ മനുഷ്യനും തമ്മിലുള്ള ബന്ധം... വിരഹവും.. പ്രണയവും എല്ലാം ആയി ഇഴ ചേർത്ത് എഴുതിയപ്പോൾ... വാക്കുകൾക്ക് അതീതമായി.... രചയിതാവിന്... കൂപ്പുകൈ... എലാം ദൈവീകം... അർത്ഥം ചോർന്നു പോകാത്ത ഈണവും ആലാപനവും തബലയും ഹാർമോണിയവും... അമ്പോ.. എത്ര കേട്ടോ.... മനസ്സിൽ.. ഈ എരിയുന്ന ചൂടിൽ.. നിലാമഴ മാത്രം.... അഭിനന്ദനങ്ങൾ.. എല്ലാവർക്കും....

  • @praveennelson835
    @praveennelson835 Před 3 měsíci +16

    Please add subtitles. How can non malayalees understand these beautiful lines. ❤

  • @beenajayaram7387
    @beenajayaram7387 Před 3 měsíci +3

    ❤ എങ്ങിനെയാണ് അഭിപ്രായം പറയേണ്ടത്❤❤ അറീല്ലാ.... Love ....❤❤❤❤

  • @aboopa5026
    @aboopa5026 Před 3 měsíci +2

    പോരറിയാത്ത ചെടികൾ. ❤️❤️❤️
    മൊയ്നുക്ക. 👌
    തബലിസ്റ്, സൂപ്പർ....

  • @noushad-talikulam8542
    @noushad-talikulam8542 Před 3 měsíci +1

    മനോഹരമായ വരികളും ആലാപനവും.....🥰🥰 അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @ajmalshah3970
    @ajmalshah3970 Před 3 měsíci +3

    കടപ്പുറത്തിന്റെ അഭിമാനം മൊയ്‌നുക്ക ♥️

  • @minhajath
    @minhajath Před 3 měsíci +6

    Waiting... 🥰

  • @sheebadavis8264
    @sheebadavis8264 Před měsícem +1

    എൻ്റമ്മേ...എന്തൊരു സോങ്...ഇതാണ് സോങ്...amazing singing👍👍👍🌹🌹🌹

  • @GIJUANTYJOSE
    @GIJUANTYJOSE Před 3 měsíci +1

    ഹൃദയത്തിൽ തൊടുന്ന വരികളും ഈണവും ആലാപനവും❤❤

  • @anithababu9012
    @anithababu9012 Před 3 měsíci +4

    തബല❤❤❤❤❤പേര് ഒന്നു ഇടുമോ സൂപ്പർ വായന

  • @ManoshK.s
    @ManoshK.s Před 3 měsíci +5

    Reels kandu vannavar undo 😊❤❤😊

  • @ameenaar9717
    @ameenaar9717 Před 3 měsíci +2

    കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് നാളായി ❣️

  • @bavae.k2191
    @bavae.k2191 Před 3 měsíci +1

    വരികൾ സൂപ്പർ. ആലാപനം രണ്ടാളും പൊളിച്ചു👌👌

  • @farizumar1282
    @farizumar1282 Před 3 měsíci +3

    ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകുന്നൂ
    നീയെങ്ങനെ തുണയാകുന്നൂ
    നീയെങ്ങനെ മരമാകുന്നൂ......
    നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകുന്നൂ
    ഞാനെങ്ങനെ നിഴലാകുന്നൂ
    ഞാനെങ്ങനെ ഞാനാകുന്നൂ.....
    മഴയേ..... നിലാമഴയേ..
    മരമേ.... വേനൽ മരമേ .....
    നേര് വളർന്നൊരു തൊടിയിൽ വേര് നടന്നൊര് വഴിയിൽ
    പേരറിയാത്ത കിളികൾ..
    പോരറിയാത്ത ചെടികൾ.....
    കനവിനെന്ത് ഭാരം കാഴ്ചയെത്ര ദൂരം..
    നോവിനെന്ത് നീളം
    ഞാൻ മിഴിയടക്കുവോളം......
    ഓർമ്മകൾ പൂത്തൊരു കൊമ്പിൽ തുമ്പികൾ വെമ്പൽ കൊള്ളും കുതിർന്ന മണ്ണിൻ മടിയിൽ നാമ്പുകൾ തൊഴുതു നിൽക്കും......
    കാത്തിരുന്ന കാലം കോർത്തു വെച്ച ബാല്യം കൈപിടിച്ച നേരം നമ്മെ നാം മറന്ന ഗാനം......

  • @hiranramesh9814
    @hiranramesh9814 Před 3 měsíci +84

    Usman Gurukkal voice is better❤

  • @Tus_world
    @Tus_world Před 3 měsíci

    കാത്തിരുന്ന വരികൾ
    മനം കുളിർത്ത അവതരണം
    താങ്ക്സ് raaza beegum❤️

  • @shamsiyas
    @shamsiyas Před 3 měsíci +1

    Mazhayeeeee nilamazhayeeee marameeee venal marameee❤❤❤❤❤ enna feelan👌👌👌🥰🥰🥰🥰 presentation 👏👏👏👏💖💖

  • @habi_6868
    @habi_6868 Před 3 měsíci +1

    നീയില്ലങ്കിൽ ഞാനങ്ങനെ മഴയായാകും
    ഞാനങ്ങനെ നിഴലാകും
    ഞാനങ്ങനെ ഞാനാകും ......❤❤❤❤ A beautiful composition of profound lyrics

  • @sreedeviprasad-cn7ut
    @sreedeviprasad-cn7ut Před 2 měsíci +1

    Wow what a beautiful lirics and lovely singing 👏👏👏👏 amazing 🤩🤩🤩🤩

  • @pramodn4922
    @pramodn4922 Před 2 měsíci

    First time listening Raaza and Begum song. Outstanding song. Listening continuously since this morning. Very much comforting, all sorrows vanished all of a sudden, special thanks to Tabla player...

  • @atparamb
    @atparamb Před 3 měsíci +1

    Beautiful lyrics. Wonderfully sung. Excellent tabala ❤

  • @jithinjoy7036
    @jithinjoy7036 Před 3 měsíci +2

    മഴയെ നിലാ മഴയെ... മരമേ വേനൽ മരമേ... ഈ ഒരു വരി തരുന്ന ഫീൽ ❤️...

  • @sousaki2023
    @sousaki2023 Před 2 měsíci +2

    നഷ്ടപെട്ട പ്രണയം തിരിച്ചു കിട്ടിയെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്ന ഒരു ഫീൽ 😔

  • @MrNazirpp
    @MrNazirpp Před 3 měsíci +2

    ഇതിലെ comment കൾ എല്ലാം ഒന്നിനോടൊന്ന് മികച്ച നിലവാരം പുലർത്തുന്നു

  • @sheejasreedharan9014
    @sheejasreedharan9014 Před 2 měsíci

    എങ്ങനെ വർണ്ണിക്കും എന്നറിയില്ല വരികളും ഈണവും എന്തിനേറെ പറയുന്നു വാക്കുകളില്ല എത്ര തവണ കേട്ടു എന്ന് നിശ്ചയമില്ല സൂപ്പർ ഗംഭീരം ❤❤❤❤❤

  • @user-kp8ti1el6u
    @user-kp8ti1el6u Před 3 měsíci +1

    Super song, ഇവർക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ,

  • @shareefkodiyamma5162
    @shareefkodiyamma5162 Před 3 měsíci +2

    ഈ വരികൾ ആസ്വാദനത്തിന്റെ മരമാകും😍

  • @anithababu9012
    @anithababu9012 Před 3 měsíci

    സൂപ്പർ Razz A... Beegam നല്ലപാട്ട് നലകിയതിന് നന്ദി നന്ദി.നന്ദി

  • @vappalajayarajmenon4417
    @vappalajayarajmenon4417 Před 3 měsíci +1

    മുഈനിക്കയുടെ ശബ്ദത്തിൽ ഏറെ കേട്ടിട്ടുള്ളതും എനിക്കേറെ പ്രിയപ്പെട്ടതുമാണീ ഗാനം

  • @harisyoonus
    @harisyoonus Před 3 měsíci +1

    അതീവ ഹൃദ്യം. Touching lines. Melodious singing . Well done creators 🙌🏼

  • @balamuralikanjikode495
    @balamuralikanjikode495 Před 2 měsíci

    പ്രിയപ്പെട്ട റാസാ & ബീഗം..
    എത്ര പ്രാവശ്യം ഞാനീ പാട്ട് കേട്ടു എന്നറിയില്ല.
    ഇനിയെത്ര പ്രാവശ്യം കേൾക്കും എന്നുമറിയില്ല.
    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതിയ,പുതിയ അർത്ഥതലങ്ങളിലേയ്ക്കാണ് നിങ്ങളെന്നെ കൂട്ടികൊണ്ട് പോകുന്നത്.
    പിന്നെ,
    മറ്റൊന്ന് കൂടി..
    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഞാനറിയാതെ തന്നെ എൻ്റെ കണ്ണിൽ നിന്നും നീർച്ചാലുകൾ വന്നു കൊണ്ടിരിക്കും.. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്;
    എൻ്റെ കണ്ണിൽ നിന്നും ഇത്രമാത്രം നീർതുള്ളികൾ ഉണ്ടോയെന്ന്..
    ആശംസകൾ..
    ❤❤❤❤

  • @shibu1616
    @shibu1616 Před 3 měsíci +1

    ഓർമകളുടെ ഉൾകാടിന് നടുവിൽ എത്തിയ പോലെ ❤️🔥

  • @shafisulaiman3567
    @shafisulaiman3567 Před 9 dny

    തബലിസ്റ്റ് wow പറയാൻ വാക്കുകളില്ല ഈ പാട്ടിന്റെ മനോഹാരിത

  • @jabirkorpulliyil8865
    @jabirkorpulliyil8865 Před 3 měsíci

    Maashaa Allahhh.... Beautiful ❤️❤️❤️❤️❤️