St Alphonsa Novena **വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:ആറാം ദിവസം:സഹനം*AVE MARIA PRAYER MINISTRY

Sdílet
Vložit
  • čas přidán 6. 09. 2024
  • ആറാം ദിവസം: സഹനം
    സഹനം സ്നേഹത്തെ അളക്കുന്നതിനുള്ള അളവുകോലാണല്ലോ. രോഗത്തിന്‍റെ കഠോര വേദനകളെ സന്തോഷത്തോടും ക്ഷമയോടും കൂടെ സഹിക്കുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക്‌ അനുഗ്രഹം നല്‍കിയ ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ സ്തുതിക്കുന്നു. ആ ധന്യാത്മാവിനെ അനുകരിച്ച് ജീവിത ക്ലേശങ്ങളെ ക്ഷമയോടും സന്തോഷത്തോടും കൂടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്നും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍
    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
    പ്രാര്‍ത്ഥിക്കാം
    അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

Komentáře • 7

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv Před měsícem +2

    വിശുദ്ധ അൽഫോൻസാമ്മ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏

  • @angeltvm-yg6wy
    @angeltvm-yg6wy Před měsícem +2

    വിശുദ്ധ അൽഫോൻസാമ്മേ, പലവിധ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയും അങ്ങേയകുമാറിനോട് പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻

  • @ADHI-1234
    @ADHI-1234 Před měsícem +1

    🙏🏻😭😭😭asha 🙏🏻🙏🏻🙏🏻😭😭

  • @user-xs1kw3sd4f
    @user-xs1kw3sd4f Před měsícem +1

    Alfonsa ammea anugrahikaname

  • @smilewithsheen
    @smilewithsheen Před měsícem +2

    🙏

  • @soniyap9028
    @soniyap9028 Před měsícem +2

    Alphonsame njgalku vendi prarthikane

  • @ajuachu5742
    @ajuachu5742 Před měsícem +2

    Alfonsammey Antaykudumbathenu vantiprarthekanamay.shaniyum samathanavum tharaney.