വഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി റെഡി | KERALA STYLE BRINJAL CURRY

Sdílet
Vložit
  • čas přidán 29. 05. 2020
  • Ruchi, a visual travelogue by Yadu Pazhayidom.
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    ചേരുവകൾ
    വഴുതനങ്ങ : 500 gm
    മഞ്ഞൾപ്പൊടി : 2 ടേബിൾ സ്പൂൺ
    പുളി : 50 gm
    കല്ലുപ്പ് : ആവശ്യത്തിന്
    വറ്റൽ മുളക് : 4 എണ്ണം
    കടുക് : 20 gm
    കറിവേപ്പില : ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം.
    വഴുതനങ്ങ നന്നായി തിരുമ്മി കഴുകി ചോന എല്ലാം കളഞ്ഞ് വയ്ക്കുക. അടുപ്പിൽ പാത്രം വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണയും മുളകും ചേർത്ത് വഴുതനങ്ങ നന്നായി വഴറ്റിയെടുക്കുക. നന്നായി മൂത്ത് വരുമ്പോൾ വാളൻ പുളിയും അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. എടുത്തു വച്ചിരിക്കുന്ന 2 ടേബിൾ സ്പൂൺ ഉപ്പും ചേർക്കുക. പാകത്തിലുള്ള വേവിൽ എത്തുമ്പോൾ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. പാത്രം വാങ്ങി വച്ച ശേഷം ഉലുവയും മുളകും ചേർത്ത് വറുത്ത് പൊടിച്ചു വച്ചതും കൂടി ചേർത്താൽ ഊണിനൊപ്പം വിളമ്പുവാൻ ഒരു സിമ്പിൾ വഴുതന കറി റെഡി.... !!
    അസാധ്യ സ്വാദാണ്... !!
    (20 ഗ്രാം ഉലുവയ്ക്ക് 50 ഗ്രാം വറ്റൽ മുളക്, 3 അല്ലി കറിവേപ്പില എന്ന കണക്കിൽ എടുക്കുക. മൂന്നും പ്രിത്യേകം വറുത്തെടുക്കുക. ഒന്നിച്ചു പൊടിക്കുക. ഈ പൊടിയാണ് അവസാനം ചേർത്തിരിക്കുന്നത്. ഒരു കാര്യം കൂടി, അടുപ്പത്തു നിന്നും വാങ്ങി വച്ചിട്ടേ പൊടി ചേർത്ത് ഇളക്കാവൊള്ളൂ, അല്ലെങ്കിൽ ഉലുവ കൈയ്ക്കും)
    Location: Padinjaredam, Mannakkanad
    Direction: Reji Ramapuram
    Camera: Harish R Krishna
    Cuts and Edits: Anand
    Lighting: Akshay
    Creative Support : Amrutha Yadu
    Kappa Pappadam Video Link
    • കപ്പയിൽ ഒരു വെറൈറ്റി പ...

Komentáře • 1,1K

  • @remajnair4682
    @remajnair4682 Před 3 lety +91

    Vegetarian ആയ എനിക്ക് ഈ ചാനൽ ഇഷ്ടപ്പെട്ടു . പിന്നെ എന്റെ ജില്ലക്കാരനായ , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പഴയിടം തിരുമേനിയുടെ മകനും

  • @JamesAlappat
    @JamesAlappat Před rokem +1

    അരിയുന്നത് മുഴുവൻ കാണി ക്കണോ. കായം, പുളി, ഉലുവ, സാമ്പാറിന്റെ രുചി വരില്ലേ?

  • @ramlamaruthoormaruthoor4399

    300 gവഴുതനക്ക് 300 g മുളക് ചേർത്താൽ എരിവ് കൂടില്ലേ..

  • @ezabelealijoy
    @ezabelealijoy Před rokem

    ഞാൻ ഉണ്ടാക്കി. കടുക് വറുക്കാൻ മറന്നു പോയി 🙄😬

  • @sureshbalan7129
    @sureshbalan7129 Před 2 lety

    സ്‌റ്റവ് കത്തിക്കാൻ മറന്നോ

  • @anilavk1059
    @anilavk1059 Před 4 lety +7

    പാചകം, അവതരണം എല്ലാം കൊള്ളാം bt കറിയിൽ അല്പം ഉപ്പും, മഞ്ഞൾ പൊടിയും കൂടുതൽ ആയതുപോലെ തോന്നി.....

  • @valsalabalan5958
    @valsalabalan5958 Před 2 lety

    ബീറ്റ്റൂട്ട് അവിയൽ എങ്ങനെ ആണ് ഉണ്ടാക്കിയത് ഒന്ന് കാണി ച്ചു തരുമോ?

  • @gayathrijayan8997
    @gayathrijayan8997 Před 4 lety +11

    ഇനി മുതൽ കഴിക്കുന്നതിനു മുൻപ് ഒരു ഉരുള ഊതി കളഞ്ഞോളൂ. ഇല്ലെങ്കിൽ ഞങ്ങളുടെ കൊതി പറ്റും...!!!

  • @somanpillai383
    @somanpillai383 Před 2 lety

    ഇത്രയും മുളക് ഇടുമ്പോൾ എരിവ് കാണില്ലേ 😋

  • @kichugamer998
    @kichugamer998 Před 3 lety +3

    ഹായ് .നിങ്ങളുടെ ശ്രീദേവി ചെറിയമ്മ ഉണ്ടാക്കിയ വഴുതനങാ കറി ഉണ്ടാക്കി നോക്കി സൂപ്പർ.ഇതുവരെ ഇങ്ങനെയൊന്നു കഴിചിട്ടെയില്ല. അവരുടെ റെസപി ഇനിയും ഉണ്ടാവുമെന്നു പ്രതീക്ഷിക്യുന്നു

  • @sajithajan9295
    @sajithajan9295 Před 4 lety +26

    ഈ ശ്രീദേവി ചെറിയമ്മ യുടെ വേറെയും റെസിപ്പി ഇനിയും ulpeduthane..

  • @geethanambudri5886
    @geethanambudri5886 Před 3 lety +12

    യദു വും യദു കൊണ്ടു വരുന്ന ഗസ്റ്റ് ഉം സൂപ്പർ ആകുന്നു എന്നും, നല്ല അവതരണം

  • @sobhanamohan8825
    @sobhanamohan8825 Před 4 lety +9

    ഇത്തരത്തിൽ വഴുതനങ്ങാക്കറി കാണുന്നത് ആദ്യം മുത്തശ്ശി പ്പോലെ നല്ല ഐശ്വര്യമുളള കറിയും🙏🙏

  • @sriraamnair5790
    @sriraamnair5790 Před 3 lety +14

    I prepared this at home and it turned a little spicy. So I added a small piece of jagery at the end.Curry tasted wonderful. I kept it out side for four days and it was SO TASTY!!!

  • @sarithashylesh8613
    @sarithashylesh8613 Před 3 lety +17

    അന്നാമ്മച്ചിയുടെ ചാനലിൽ സച്ചിൻ പറഞ്ഞാണ് ഈ ചാനലിനെ കുറിച് അറിഞ്ഞത്. Subscribe ചെയ്തു. നല്ല രീതിയിൽ മുന്നോട്ടു പോകുവാനുള്ള എല്ലാ ആശംസകളും..🌹🌹🌹

  • @remya9052
    @remya9052 Před 3 lety +2

    അന്നാമ്മച്ചിയുടെ ചാനൽ കണ്ടപ്പോൾ ആണ്. ഈ ചാനലിനെക്കുറിച്ച് അറിയുന്ന.👌👌എല്ലാം നാടൻ വിഭവങ്ങളും നാട്ടിൻ പുറത്തെ കാഴ്ച്ചകളും പിന്നെ ഇല്ലവും👍💕

  • @jyothishv8836
    @jyothishv8836 Před 4 lety +11

    കേമം... ബഹുകേമം...

  • @sujathajnaneshwar9793
    @sujathajnaneshwar9793 Před 4 lety +8

    ആദ്യട്ടു കാണുന്നതാ ഇഷ്ടപ്പെട്ടു യദു നേം ചെറിയാമ്മേ പിന്നെ വഴുതന കറിയും super recipe ❤️

  • @sankark5421
    @sankark5421 Před 4 lety +2

    ശെരിക്കും special കറി തന്നെ. Tasty ആയിരിക്കും എന്ന് ചേരുവകള്‍ കണ്ടാല്‍ അറിയാം.