മാറോടണച്ചു ഞാൻ | Maarodanachu njaan | Cover version by Leela Joseph

Sdílet
Vložit
  • čas přidán 25. 03. 2022
  • ആത്മാവിൽ തൊടുന്ന സംഗീതത്തിൽ ചാലിച്ച, ലളിതസുന്ദരവും ഭാവസാന്ദ്രവുമായ വരികൾ ആലാപനപൂർണ്ണതയോടെ തേൻ പോലെ മധുരമുള്ള ശബ്ദത്തിൽ നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തുമ്പോൾ പകർന്നു കിട്ടുന്ന അനുഭൂതി അവാച്യമാണ്. കാട്ടുകുരങ്ങ് (1969) എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്ക്കരൻ - ജി. ദേവരാജൻ - പി. സുശീല കൂട്ടുകെട്ടിൽ പിറന്ന ‘മാറോടണച്ചു ഞാനുറക്കിയിട്ടും‘ അത്തരത്തിലുള്ള ഒരു ഭാവഗാനമാണ്. ആ മനോഹരഗാനത്തിന്റെ കവർ വേർഷൻ.
    Cover version by Leela Joseph
    Original song credits:
    Film - Kattukurangu (1969)
    Lyrics - P. Bhaskaran
    Music- G. Devarajan
    Vocal - P. Susheela
    Video credits:
    Conceived by - Thomas Sebastian
    Cameraman - Jobin Kayanad
    Cuts - Reckson Joseph
    Art assistant - Suresh Puthiyottil
    Audio Recording & Mixing - Sunish S. Anand
    Studio - Bensun Creations, Tvm.
    Keyboard programming- Babu Jose
    Flute -Anil Govind
    Tabla- Hari Krishnamoorthy
  • Hudba

Komentáře • 484

  • @anoopgkrishnan5425
    @anoopgkrishnan5425 Před 2 lety +31

    so pitch perfect dear madam.. so soulfully sung... There s a devarajan master special touch to everyone of his songs which is almost all the times missed by the singers while singing his numbers.. You ve just nailed it so perfectly... Great to listen to... keep going! All the best dear Madam! ❤️❣️💕

  • @majeedebrahim3623
    @majeedebrahim3623 Před 2 lety +43

    അടുത്തിടെ മാത്രമാണ് ലീല ജോസഫിന്റെ പാട്ട് കേൾക്കാൻ ഭാഗ്യമുണ്ടായത്. പാട്ടിന്റെ സ്വരമാധുര്യം കൊണ്ടാണ് വാട്സ്ആപ്പിൽ നിന്നും ഇവിടെ ആളെ തേടിയെത്തിയത്.. ഒന്നും പറയാനില്ല ഗംഭീരം, മനോഹരം 🙏

  • @revendranadn4188
    @revendranadn4188 Před rokem +38

    എത്രകേട്ടാലും മതിവരാത്ത ഗാനം .ലീലാ ജോസഫിൻ്റെ ആലാപനശൈലി മധുരതരം - അഭിനന്ദനങ്ങൾ

  • @harikumartv7602
    @harikumartv7602 Před 2 lety +16

    ഭാസ്ക്കരന്മാഷിന്റെ രചനയുടെ പ്രത്യേകത അത് കേൾക്കുമ്പോൾ നമ്മുടെ മനസ്സിനെ കൊളുത്തി വലിക്കുമെന്നതാണ്. താനേ തിരിഞ്ഞു മറിഞ്ഞും താമര മെത്തയിലുരുണ്ടും എന്ന ഗാനം പോലെ :: ദേവരാജന്മാഷിന്റെ സംഗീതത്തിന്റെ പ്രത്യേകത മോഹം പറയുമ്പോഴും : വേദന പറയുമ്പോഴും കേൾക്കുന്നവർക്ക് ആ ഭാവത്തിന്റെ അനുഭവം ഉണ്ടാകും. സുശീലാമ്മയെ കടന്ന് ഒരു ഗായിക ഇതുവരെ വന്നിട്ടില്ല: അവർ സൃഷ്ടിച്ച ഗാനമാണ്. അത് അതേ രീതിയിൽ അനുഭവേദ്യമാക്കുവാൻ കഴിഞ്ഞു ... വളരെ നന്നായി... അഭിനന്ദനങ്ങൾ

  • @regi769
    @regi769 Před 2 lety +68

    8 വയസ്സുള്ളപ്പോൾ കേട്ടുതുടങ്ങിയ ഈ പാട്ട്, കൗമാരത്തിലും യാവ്വനത്തിലും ഇപ്പൊൾ ഈ 61ആം വയസ്സിലും മധുരവും നൊമ്പരവും എല്ലാം കൂടിച്ചേർന്ന ഗൃഹാതുരത്വം മനസ്സിലാകെ സൃഷ്ടിക്കുന്നു.... നല്ല ഭംഗിയായി പാടിയിരിക്കുന്നു....

    • @kknambookrishnan8967
      @kknambookrishnan8967 Před rokem +3

      വരികളുടെ മാധുര്യം ഒട്ടും ചോരാതെ അതി മനോഹരമായ ആലാപനം

    • @kkpanickerkutty3470
      @kkpanickerkutty3470 Před 10 měsíci +2

      May be eight years or eighty years her voice is seventeen as long as she sings.A singular gift from God

    • @rajagopalannairr4018
      @rajagopalannairr4018 Před 4 měsíci +1

      പ്രകൃതി പോലും നിഛലമായി നിന്ന് കേട്ടുപോകുന്ന അതിമനോഹര ഗാനം . ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ (1969) റിലീസായ സിനിമ . ഇപ്പൊൾ 65 . ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ഇന്നും ആ അഞ്ചാംക്ലാസുകാരൻ ആയിപ്പോകുന്നു . ഈ ഗാനത്തിൻ്റെ ശിൽപ്പികൾ ഒരിക്കലും മരിക്കുന്നില്ല . എന്തോ മധുര നൊമ്പരം സമ്മാനിക്കുന്ന ഈ ഗാനം , മരിച്ചാലും ആത്മാവിൽ നിന്നും മാഞ്ഞുപോകില്ല .

    • @LexiAzhik
      @LexiAzhik Před 2 měsíci

  • @rasheedkb932
    @rasheedkb932 Před rokem +13

    അൽപ്പം പോലും ജാടയില്ലാതെ, എത്ര നന്നായി പാടിയിരിക്കുന്നു

  • @shruthyorchestratripunithura44

    അനാവശ്യ ജാഡകളോ Makeup തുടങ്ങിയവ കൃത്രിമത്വങ്ങളോഒട്ടുമില്ല. ശുദ്ധമായ സംഗീതം മാത്രം . 👌

    • @rajeev9397
      @rajeev9397 Před rokem

      Watch vibhavari apte joshi sing... 🙏

    • @dineshkumarpm1455
      @dineshkumarpm1455 Před rokem +1

      സത്യം..

    • @georgethomas9725
      @georgethomas9725 Před 11 měsíci

      Make up alla pinne yethonna pattu kollam

    • @ramankuttyak9153
      @ramankuttyak9153 Před 4 měsíci

      😂😂😂

    • @bennyabraham6794
      @bennyabraham6794 Před 2 měsíci

      അതേ , വിലകൂടിയ സ്വർണാഭരണങ്ങൾ ധരിക്കാതെ, വെറും simple മുത്തുമാല മാത്രം അണിഞ്ഞു പാട്ടു പാടുന്നു. ശ്രുതിയും താളവും ലയവും കിറുക്രുത്യം. Original പാട്ടിന്റെ ഭാവവും.
      അഭിനന്ദനങ്ങൾ, ശ്രീമതി ലീല ജോസഫ് Madam

  • @PradeepKumar-sw8sw
    @PradeepKumar-sw8sw Před rokem +5

    ഭാവം ഒട്ടും ചോരാതെ....
    ഒരു പക്ഷെ സുശീലാമ്മയേക്കാൾ ഒരുപടി മുന്നിൽ.....
    🙏👍

  • @josephvj8018
    @josephvj8018 Před 3 měsíci +4

    Dasir ന്റെ തരംഗിണി യിൽ 17, വർഷത്തോളം ഞാൻ work ചെയ്തിരുന്നു,,, എന്നും dasir പഴയ ഗാനങ്ങളിൽ പ്രതേക ശ്രെദ്ധ കൊടുക്കാമായിരുന്നു ഗാനമേളകളിൽ,,,,, അന്ന് മുതൽ ഞങ്ങളും ആ പഴയ male, female ഗാനങ്ങൾ ഇഷ്ട പെട്ടിരുന്നു,,, ഈ പാട്ടിന്റെ കൂടെ യും ഗാനമേളകളിൽ work ചെയ്യാൻഈ എളിയ എനിക്ക് പഠിച്ചിട്ടുണ്ട്,,,,, ഏതായാലും വർഷങ്ങൾ ക്ക് ശേഷം ഒരിക്കൽ കൂടി,,, അതെ സ്വരത്തിൽ,,, താളത്തിൽ,,, ലീല മാഡത്തിൽ കൂടി ആ പാട്ട് കേട്ടപ്പോൾ, എവിടെ എങ്കിലും വച്ച് എന്നെങ്കിലും ഞാൻ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി,,,,,, god bless u

  • @vtsk1001
    @vtsk1001 Před 2 lety +24

    ഒറിജിനൽ ഗാനത്തോടു നീതിപുലർത്തുന്ന ആലാപനം. നല്ല സെലക്ഷൻ.

  • @kainakaryshaji4084
    @kainakaryshaji4084 Před 2 lety +26

    മനസ്സിൽ മഴത്തുള്ളികൾ പോലെ വന്നു വീഴുന്ന ഒരു ഗാനത്തിന്റെ അതീവ ഹൃദ്യമായ ആവിഷ്കാരം.
    ഹൃദയതലങ്ങളെ തൊട്ടുണർത്തുന്ന ആലാപനമാധുര്യം. അഭിനന്ദനങ്ങൾ.
    🌷
    കൈനകരി ഷാജി
    🚥🚥🚥🚥🚥🚥🚥🚥

  • @nkgopalakrishnan7309
    @nkgopalakrishnan7309 Před 3 měsíci +2

    വരികൾ...
    മാറോടണച്ചു ഞാനുറക്കിയിട്ടും
    എന്റെ മാനസ വ്യാമോഹമുണരുന്നു
    ഏതോ കാമുകന്റെ നിശ്വാസംകേട്ടുണരും
    ഏഴിലം പാലപൂവെന്ന പോലെ
    (ഇന്നു മാറോടണച്ചു..)
    അടക്കുവാന്‍ നോക്കി ഞാനെന്‍
    ഹൃദയവിപഞ്ചികയില്‍
    അടിക്കടി തുളുമ്പുമീ പ്രണയഗാനം
    ഒരുമുല്ലപൂമൊട്ടില്‍ ഒതുക്കുന്നതെങ്ങനെയീ-
    ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം
    (ഇന്നു മാറോടണച്ചു..)
    താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
    താമരതന്‍ തപസ്സിനെ കളിയാക്കട്ടെ
    മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകള്‍ക്കും
    വാനവന്റെ നാട്ടിലെന്നും വിലയില്ലല്ലോ
    (ഇന്നു മാറോടണച്ചു..)
    രചന: P ഭാസ്കരൻ
    സംഗീതം: G ദേവരാജൻ
    പാടിയത്: P സുശീല
    ചിത്രം: കാട്ടുകുരങ്ങ് (1969)

  • @rkrishnakumar5449
    @rkrishnakumar5449 Před 2 lety +14

    അനുഗ്രഹീത ഗായിക.
    ദൈവം എന്നും അനുഗ്രഹിക്കട്ടെ.

  • @mvravindran6248
    @mvravindran6248 Před 2 lety +17

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപന ശൈലി....thanks a lot for your wonderful singing...

  • @rajanpk6857
    @rajanpk6857 Před 2 lety +16

    ലീലാ മാഡം.. എന്തൊരു ഫീൽ ആണ് 👍.. Super 🌹🌹🌹🌹

  • @pradeepkumarmadhavan1861
    @pradeepkumarmadhavan1861 Před 10 měsíci +4

    Slow..correct pace... Body language matching the lyrics..simple enough to enjoy the melody... 👌

  • @sforsebatty3454
    @sforsebatty3454 Před 2 lety +12

    പതിവുപോലെ ലീലചേച്ചി മികവു തെളിയിച്ചു. ഒന്നും പറയാനില്ല ചേച്ചി . അത്യുഗ്രൻ ലയിച്ചുപാടി. കേൾക്കുന്നവരെയും പാട്ടിലാക്കി. അപാരം!

  • @gopakumar3955
    @gopakumar3955 Před 2 lety +17

    ഞാൻ തങ്ങളുടെ പാട്ട് ആദ്യമായാണ് കേൾക്കുന്നത്. അയ്യോ കട്ട ഫാൻ ആയിപ്പോയി.

  • @manjulavijayakumar8886
    @manjulavijayakumar8886 Před 2 lety +5

    സുശീലാമ്മയുടെ പാട്ടുകൾ അനുകരണാതീതവും വ്യത്യസ്തവുമാണ്. പാടിഫലിപ്പിക്കാൻ പ്രയാസവും.
    പാട്ടിനോട് നീതി പുലർത്തിയിട്ടുണ്ട്.
    സുശീലാമ്മ പാടിയ -നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു " എന്ന പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്.

  • @subramanianpb4540
    @subramanianpb4540 Před 2 lety +12

    ഭൂതകാലത്തിൻ്റെ മാധുര്യമുള്ള ഗാനങ്ങൾ കേൾക്കാൻ ഇട ആയതിൽ,,,, അഭിനന്ദനം

  • @jayarajankaloor
    @jayarajankaloor Před rokem +2

    കുറച്ചു ഗാനങ്ങളെ കലക്ഷനുകളിൽ ഉള്ളൂ ... എത്രായിരം തവണ ഇതു കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... ഇപ്പോൾ കേൾക്കാതിരിക്കാനും കഴിയാതായി. "' താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
    താമരതന്‍ തപസ്സിനെ കളിയാക്കട്ടെ..
    മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകള്‍ക്കും
    വാനവന്റെ നാട്ടിലെന്നും വിലയില്ലല്ലോ 'ഈ വരികൾ മാഡം.. ചൊല്ലിയത്... ഹൊ.....അത്രക്ക് അതി മനോഹരം... എൻ്റെ ഏറ്റവും ഫേവറേറ്റ്: 1. താലി കരുത്തോല 2'. This one 3.. ഹിമശൈല.... 4. ഇന്നലെ നീയൊരു.. പിന്നെ എല്ലാവയും....ലയിച്ചു പോവുന്നു. എത്രകേട്ടാലും മതിയാവില്ല.അഭിനന്ദനങ്ങൾ മാഡം... സൂപ്പർ.👍👍🙏

  • @dr.sureshnooranad2602
    @dr.sureshnooranad2602 Před 2 lety +9

    ഞാൻ ആകാശവാണിയിൽ ഒരിക്കൽ പോയി കവിത ചൊല്ലാൻ.. അപ്പോൾ ഈ ഗായിക പാടുന്നത് കണ്ടു കേട്ടു റിക്കാർഡിംഗ് .ആരാധന തോന്നി. അത്ര സിൻസിയറാണ് ആൾ. നല്ല ശബ്ദവും. ഇഷ്ടമായി.

  • @josejosephhaigoodevening6544

    മാധുരിയമ്മയുടെ സ്വരത്തിനോട്
    വളരെ സാമ്യമുള്ള സ്വരമായതുകൊണ്ട്, മാധുരിയമ്മയുടെ ഗാനങ്ങൾ പാടുന്നതാണ് കൂടുതൽ അഭികാമ്യം!

  • @sheelam.p2218
    @sheelam.p2218 Před 4 měsíci +1

    എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട്❤

  • @sunilputhenpurackal7547
    @sunilputhenpurackal7547 Před 2 lety +5

    എന്താ പറയേണ്ടത് 1 മാസത്തിനു ശേഷം കേൾക്കുന്ന ഞാൻ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️👏👏

  • @rafeeqahammed5454
    @rafeeqahammed5454 Před 2 lety +10

    ഹൃദയഹാരിയായ ഈ ഗാനം മധുരമായി പാടി. അഭിനന്ദനങ്ങൾ.

  • @sasidharannadar1517
    @sasidharannadar1517 Před 2 lety +2

    പൊട്ടിത്തെറിക്കാൻ തുടങ്ങിയ
    ഒരു പതിനെട്ടുകാരിയുടെ,, ഉണർത്തപ്പെട്ട
    വികാരേവേശം, എത്ര ഭംഗിയായി
    ഭാസ്കരൻ മാഷിന്റെ തൂലിക
    തുന്നിച്ചേർത്തിരിക്കുന്നു....
    ദേവരാജനും സുശീലയും ചേർന്നു, അന്ന് കാട്ടുകുരങ്ങിന്റെ കാണികളെ
    ഭാരതിയിലൂടെ, കോൾമയിർ കൊള്ളിച്ചിരിക്കുന്നു.....
    ഇന്നിതാ ഈ ലീലയുടെ
    ആലാപനലീലയും ആശ്ചര്യം പകരുന്നു....

  • @vmuhammedkoya588
    @vmuhammedkoya588 Před 2 lety +2

    ലീല ച്ചേച്ചിയുടെ ഈയൊരു ഗാനം കേൾക്കാത്ത ഒരു ദിവസവും ഇല്ല

  • @somanathanps4408
    @somanathanps4408 Před 23 dny

    ഹൃദ്യമായ ആലാപനം. ബാല്യകാലത്തേക്ക് കൂട്ടികൊണ്ട് പോയി. Best song selection.Leela joseph നു അഭിനന്ദനങ്ങൾ.

  • @rajendranvp1300
    @rajendranvp1300 Před měsícem

    മഞ്ഞണിപൂനിലാവ് പേരാററി൯ കരിങ്കൽ മഞ്ഞളച്ചു വെച്ചു നീരാടുമ്പോൾ... എന്നു തുടങ്ങുന്ന ഗാനം മാഡത്തി൯െറ അനുഗ്രഹീതമായ ശബ്ദത്തിൽ കേൾക്കാൻ കൊതിക്കു ന്നു.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 9 měsíci +2

    ഈ പാട്ട് എപ്പോൾ കേട്ടാലും സങ്കടം വരും smt. ലീല ജോസഫ് വളരെ മനോഹരമായി, സുശീലാമ്മ എന്തു ഫീൽ കൊടുത്താണോ അതേ ഫീലിൻ പാടോയിരുന്നു. Hatsoff dear ❤

  • @vijayakumargopalannair4407

    എല്ലാം തികഞ്ഞൊരു ഗായിക 👌👍തലക്കനമൊട്ടുമില്ല !
    എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു ഈ ആലാപനം!
    "താരകൾ കണ്ണിറുക്കി ചിരിച്ചാൽ ചിരിക്കട്ടേ
    താമരതൻ തപസ്സിനെ കളിയാക്കട്ടേ....മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകൾക്കും
    വാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ...."
    അതേ..... ഈ താമരയുടെ സംഗീത തപസ്സ് തുടരുകതന്നെവേണം... അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മികച്ച ഗായിക! അല്ലേലും മനുഷ്യന്റെ വേദനയ്ക്കും മധുര സ്വപ്നങ്ങൾക്കും ദൈവത്തിന്റെ (വാനവൻ) നാട്ടിൽ ഒരു വിലയുമില്ലല്ലോ!😢😢 സാരമില്ല.... സംഗീത സപര്യ തുടർന്നോളൂ പ്രിയ ഗായികേ.... അഭിനന്ദനങ്ങൾ 💐💐💐
    പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻

  • @georgejoseph1310
    @georgejoseph1310 Před rokem +2

    ഇത്ര നാൾ എവിടാരുന്നു. ആളു സുന്ദരിയും പാട്ട് അതിലേറെ സുന്ദരവും.

  • @bijumonkt3764
    @bijumonkt3764 Před 2 lety +2

    ഓരോരുത്തർക്കും തമ്പുരാൻ കൊടുത്ത കഴിവ് എനിക്ക് ചേച്ചിയോട് അസൂയ തോന്നുന്നു ഞാൻ ചുമ്മാ പറഞ്ഞതാ തമ്പുരാന്റെ അനുഗ്രഹം ചേച്ചിക്കുണ്ട്

  • @shailendrakumar-cj2ct
    @shailendrakumar-cj2ct Před 2 lety +3

    മനോഹരമായി പാടി. അറിയുന്നില്ല ഭവാൻ അറിയുന്നില്ല ഈ പാട്ടു ഒന്നു പാടാമോ. കാട്ടുകുരങ്ങിലെയാണ്

  • @kkpanickerkutty3470
    @kkpanickerkutty3470 Před 10 měsíci +1

    When I happen to hear your songs it is as. If a Spring sprouts in Summer. Greeshmathiloru vasantham pole.

  • @vijayank1727
    @vijayank1727 Před rokem

    Ente eshta gangalil onuu. Leela madam nannayi padi nandi madam

  • @unnikrishnan3736
    @unnikrishnan3736 Před 2 lety +1

    Super. Pattu

  • @krishnadaskm5852
    @krishnadaskm5852 Před 2 lety +4

    ഒറിജിനലിനെ വെല്ലുന്ന നാദവിസ്മയം. താങ്കൾ എത്ര മനോഹമായി പാടുന്നു.കവിതയുടെ ഭാവം ഉൾക്കൊണ്ട ആലാപനം - കേരളത്തിലെ ഏററവും ശ്രദ്ധിക്കേണ്ട പാട്ടുകാരി. - കൂടുതൽ വലിയ പ്ലാറ്റഫോം ഉപയോഗിക്കണം. - അടുത്ത തി നായി കാത്തിരിക്കുന്നു.
    ആശംസകൾ

  • @sunitharajesh7339
    @sunitharajesh7339 Před rokem +1

    ഇങ്ങനെ ലളിതമായ വേഷ വിധാനവും ഭാവവും നന്നായി.ഒരു മലയാളിയെ ഇപ്പൊൾ എവിടെയും കാണുന്നില്ല

  • @krishnankuttysukumarapilla766

    നല്ല പാട്ട്. മാഡം സൂപ്പർ ആയി പാടിയിട്ടുണ്ട് 🙏🏼

  • @stanleychinnappan7586
    @stanleychinnappan7586 Před 2 lety +1

    Ee Swaramaadhuri Hridayathe Thottunarthunnu ! Ashamsakal .....

  • @amariffam7965
    @amariffam7965 Před 2 lety +9

    എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഗാനം അതി മനോഹരമായി പാടിയിരിക്കുന്നു

  • @jayakumarbr526
    @jayakumarbr526 Před 26 dny

    ലീലാ ജി
    അടിപൊളി
    ഗംഭീരം

  • @sumanlal5397
    @sumanlal5397 Před 2 lety +2

    ഒരു നല്ല കവിതയുടെ നല്ല അവതരണം

  • @eswinvlogs7142
    @eswinvlogs7142 Před 2 lety +3

    Super👍👍👍👍

  • @salirajan9841
    @salirajan9841 Před 2 lety +2

    ചേച്ചി ഈ പാട്ട് നന്നായി പാടിയിരിക്കുന്നു. ഈ വരികൾ പോലെ പാട്ടും മാറോടണച്ചിരിക്കുന്നു.

  • @anumeenu519
    @anumeenu519 Před 2 lety +1

    Valare manoharam ❤️❤️❤️❤️

  • @surendranputhuppally2836
    @surendranputhuppally2836 Před 2 lety +1

    ഹോ അത്യുഗ്രം 😍

  • @meenakumarim.s.9949
    @meenakumarim.s.9949 Před 2 lety +1

    മാനസവ്യാമോഹങ്ങളെ വിളിച്ചുണർത്തുന്ന ഗാനമാധുരി

  • @rajanpk1289
    @rajanpk1289 Před měsícem

    പാട്ട് കേൾക്കാൻ വൈകി പോയതിൽ ക്ഷമിക്കുക. പാട്ട് സൂപ്പർ ആയിട്ടുണ്ട്. ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകും തീർച്ച. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനം ആണ്. ഈ പാട്ട് 100% വും നന്നായി പാടി. Thanks. 👍👍👍🙏🙏🌹🌹

  • @balurnair4213
    @balurnair4213 Před 2 lety +1

    മനോഹരം

  • @sarika9031
    @sarika9031 Před 2 lety +6

    എത്ര nostalgic ആലാപനം...❤️❤️❤️

  • @paulosekc6173
    @paulosekc6173 Před 4 měsíci

    നല്ല ആലാപനം, ശബ്ദം വിദുഷി അഭിനന്ദനങ്ങൾ

  • @knsahadevan4174
    @knsahadevan4174 Před 2 lety +3

    ലീലാമ്മ മാഡം ഹൃദയഹാരിയായി പാടിയിരിക്കുന്നു. Super....

  • @Ganasmrithi
    @Ganasmrithi Před 2 lety +1

    Valare nalla Alapanam.. Congratulations

  • @sasidharannadar1517
    @sasidharannadar1517 Před 2 lety +1

    Please look into it....
    It's a reality that old is gold.
    In order to achieve a good rendering stage, selection of old songs is a must. Any way, your attempt is so cute and the best... ie your performance was in the top level .

  • @josephthomasolickal9909
    @josephthomasolickal9909 Před 2 lety +1

    മനോഹരമായി

  • @suryakmars5192
    @suryakmars5192 Před rokem

    മനോഹരം........

  • @haribhnairhari9254
    @haribhnairhari9254 Před 2 lety +4

    മനോഹര ആലാപനം 👍

  • @anilaalex2555
    @anilaalex2555 Před 2 lety +4

    Beautiful 💐

  • @satheeshankr7823
    @satheeshankr7823 Před rokem +3

    മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന് ❣️മനോഹരമായി പാടി.❣️🎵👍

  • @sreekumarma9022
    @sreekumarma9022 Před 2 lety +2

    മാഢം: വളരെ മനോഹരമായി പാടി ഉഷശ്രീകുമാർ

  • @dprasadramapuram
    @dprasadramapuram Před 2 lety +3

    Super.... Super..... ആർക്കും മറക്കാൻ പറ്റാത്ത ഒരു നല്ല ഗാനം ചേച്ചി നന്നായി പാടി .... കേട്ടിട്ട് മനസിൽ വല്ലാത്ത ഒരു സുഖമുള്ള നൊമ്പരം ..... Thanks

  • @harypnair
    @harypnair Před 2 lety +4

    Wat a graceful voice and expression, no words, just amazing.
    ....ഒരുമുല്ലപൂമൊട്ടില്‍ ഒതുക്കുന്നതെങ്ങനെയീ-
    ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം....
    U made my day , thank you

  • @lalithasundaresan6703
    @lalithasundaresan6703 Před 2 lety +2

    ലാളിത്യത്തിൻ്റെ ശബ്ദ തരംഗങ്ങൾ മധുരമായ ഗാനത്തിലൂടെ പാടിയ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @victormichael4333
    @victormichael4333 Před rokem

    ഒറിജിനലിനോട് കിടപിടിക്കുന്ന ആലാപനം. Keep it up madam.

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Před 11 měsíci +1

    ❤️❤️❤️👌👌👌👌👌....

  • @baburaman954
    @baburaman954 Před měsícem

    What a feeling....Though I slept it ,hugging to my heart....my desires of mind is waking......just like a flower that heard the breath of a lover....❤❤❤❤

  • @sbhavanshah
    @sbhavanshah Před rokem

    ശബ്ദം അതി മധുരം. ആലാപനവും. ഗാനവും. ഗോഡ് ബ്ലെസ് യു.

  • @marykuttyjohn2358
    @marykuttyjohn2358 Před 2 lety +1

    Super

  • @pramodsivanandan7965
    @pramodsivanandan7965 Před 2 lety +2

    Last കൊടുത്ത സംഗതി👌💚
    മാനവൻ്റെ വേദനയ്ക്കും...വരികൾ..പി.ഭാസ്കരൻ...💙💙💙💕
    മാഡത്തിൻ്റെ ആലാപനത്തിൻ്റെ നിഷ്ക്കളങ്കത...👌👌👌👍👍💜💜💜💜

  • @prabhakumaripk8601
    @prabhakumaripk8601 Před 2 lety +1

    Super mam old songs kekkan kazhinjathil valare santhosham

  • @asokkumar2953
    @asokkumar2953 Před 4 měsíci

    ഭംഗിയായി പാടി!!അഭിനന്ദനങ്ങൾ 🙏🙏🙏

  • @annathomas6578
    @annathomas6578 Před 2 lety +2

    ആലാപനം മനോഹരം 🤝💕♥👍💕
    നല്ല ഗാനം ഇഷ്ടം ഇനിയും പാടാൻ കഴിയട്ടെ ആശംസിക്കുന്നു പ്രാർത്ഥനയോടെ

  • @sudhirraj4884
    @sudhirraj4884 Před 2 lety +2

    . എത്രകേട്ടാലും മതിവരാത്ത ഗാനം, നന്നായി പാടി . ആശംസകൾ

  • @nelson6661
    @nelson6661 Před 7 dny

    Excellent and nice. May God bless always.

  • @benancegeorge5480
    @benancegeorge5480 Před měsícem

    Great. Sung well. Retained the melodiousness and signature touch of Devarajan mash.

  • @shamsudheenk8381
    @shamsudheenk8381 Před rokem +1

    എന്റെ ഇഷ്ട്ടപെട്ട പാട്ടാണിത്
    ,,💐

  • @abpradip61
    @abpradip61 Před 28 dny

    Athimanoharam 👏👏.... Great👍

  • @girishkumar348
    @girishkumar348 Před 2 lety +3

    വളരെ മനോഹരമായ ആലാപനം ലീല ചേച്ചി 👍 ശരിക്കും ഹൃദയസ്പർശിയായ ഗാനം. 🌹🌹🌹

  • @shoukathalikm966
    @shoukathalikm966 Před měsícem

    Good song I like it always.May God bless leelathomes

  • @renjithnarayanan9146
    @renjithnarayanan9146 Před 2 lety +1

    സൂപ്പർ 👌👌👌

  • @jayadasy6485
    @jayadasy6485 Před 2 lety +3

    ഒരിഷ്ടഗാനം അതേ ഇഷ്ടത്തിൽ വീണ്ടും കേട്ടു. നന്ദി 🙏❤️

  • @radhakujikuttan9507
    @radhakujikuttan9507 Před rokem

    Super song molu nannayi padi nalla tune🌹🌹🌹🌹🌹

  • @rajeshpillaig
    @rajeshpillaig Před 2 lety +3

    ഏറെ ഹൃദ്യമായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ മാഡം..

  • @ratheeshkottaram5029
    @ratheeshkottaram5029 Před 2 lety +2

    ഭാവ ദീപ്‌തം. സ്വത സിദ്ധമാം ആലാപനശൈലി. സ്വര സ്ഥാനങ്ങൾ കൃത്യം. അഭിനന്ദനങ്ങൾ ലീല 🙏🌹❤

  • @superdigitalstudio4183
    @superdigitalstudio4183 Před 2 lety +1

    വളരെനല്ല ഫീലിങ്ങോട് കൂടി പാടി .
    അടിപ്പൊളി .

  • @celinedominic8251
    @celinedominic8251 Před 2 lety +1

    Awesome.

  • @bechuputhenpurakkal1359

    ഒരു പാട് ഇഷ്ടമുള്ള ഗാനം
    അവസാനവട്ടം പല്ലവി പാടി നിർത്തുമ്പോൾ "കാമുകന്റെ" എന്ന പോർഷൻ Improvise ചെയ്ത് പാടിയത് കൊള്ളാം.
    സ്വരവും ആലാപനവും നന്നായിട്ടുണ്ട്.

  • @sudhagouri1420
    @sudhagouri1420 Před 2 lety +3

    Suuuuuuuuuper

  • @musthafak716
    @musthafak716 Před rokem +1

    ഓർമ്മകളുടെ യവ്വനത്തിലേക്ക് ഉ ളിയിടാൻ ഒരു അവസരം തന്ന ഗായികക്ക് ഒരായിരം അഭിനന്ദനങ്ങൾ...🥰

  • @jollyjoseph7178
    @jollyjoseph7178 Před 2 lety +1

    ഗംഭീരം അല്ല.
    അതിഗംഭീരം
    ലയിച്ച് , മതിമറന്ന്
    കേട്ടിരുന്നു പോയി.
    Congrats.🌹💐♥️

  • @rajukm8221
    @rajukm8221 Před 5 měsíci

    Very good....👍. 💯
    -- Angel voice

  • @b.k.jayakumary.8431
    @b.k.jayakumary.8431 Před 2 lety +2

    മധുരമായ ശബ്ദത്തിൽ മധുരമായ ആലാപനതാൽ മനസ്സിനെ കീഴടക്കി.... മാം 🥰🥰🥰

  • @anilkumarpr4758
    @anilkumarpr4758 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👍🙏

  • @mayapadmanabhan956
    @mayapadmanabhan956 Před rokem

    Ethoru sound feel very nice nammal etho oru very lokathe pokunnu super

  • @James-yq9ed
    @James-yq9ed Před 11 měsíci

    Valarae bhangiyaayi paady congratulations.

  • @menonunnikrishnan
    @menonunnikrishnan Před 2 lety +4

    Nice selection, beautiful rendering. Indeed pulls an emotional chord somewhere 👍🙏

  • @abdulrauf1818
    @abdulrauf1818 Před 4 měsíci

    സ്വരഭംഗി പിന്നെയും പിന്നെയും കേൾക്കാൻ കൊതിപ്പിക്കുന്നു . പാട്ടുകളുടെ തെരെഞ്ഞെടുപ്പ് ശബ്ദത്തിനു വളെരെ യോജിക്കുന്നു .