കാദംബരീപുഷ്പസദസ്സിൽ | Evergreen Malayalam song | Kaadambareepushpasadassil | Cover by Leela Joseph

Sdílet
Vložit
  • čas přidán 2. 11. 2023
  • കാദംബരീപുഷ്പസദസ്സിൽ... വയലാർ - ദേവരാജൻ - സുശീല ത്രയം മലയാളത്തിനു സമ്മാനിച്ച നിത്യഹരിതഗാനം. കൗമാരത്തിൽ മാംസദാഹികളാൽ പിച്ചിച്ചീന്തപ്പെട്ട ഒരുവൾക്ക് പുതിയൊരു ജീവിതം നൽകിയവനോടുള്ള അതിരറ്റ നന്ദിയുടെയും സ്നേഹത്തിന്റെയും ബഹിർസ്ഫുരണം കാവ്യസുന്ദരമായ വരികളിലൂടെ വയലാർ പകർത്തിവച്ചപ്പോൾ, അതിനോടേറ്റം ചേർന്നുനിൽക്കുന്ന അത്യന്തം ഭാവസാന്ദ്രമായ ഈണമാണ് ദേവരാജൻ മാസ്റ്റർ ഒരുക്കിയത്. പി. സുശീലയുടെ മാസ്മരികാലാപനമാകട്ടെ, അതിനെ മലയാളത്തിലെ അനശ്വരഗാനങ്ങളിലൊന്നാക്കി മാറ്റി. ചുക്ക് (1973) എന്ന ചിത്രത്തിലെ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
    Cover version by Leela Joseph
    Original song credits:
    Lyrics - Vayalar
    Ramavarma
    Music - G. Devarajan
    Vocal - P. Susheela
    Film - Chukku (1973)
    Video credits:
    Conceived by - Thomas Sebastian
    Cameraman - Jobin Kayanad
    Cuts - Arun ANR
    Art - Suresh Puthiyottil
    Make up - Sindhu Karthika
    Camera Assistant - Kannan
    Audio credits:
    Keyboard programming - Babu Jose
    Flute - Anil Govind
    Tabla - Hari Krishnamoorthi
    Audio Recording & Mixing- Sunish S. Anand
    Studio - Bensun Creations, Tvm.
  • Hudba

Komentáře • 249

  • @salimadc
    @salimadc Před 8 měsíci +14

    One of the best songs of the great Susheelamma..selection of this song is required to be appreciated....words are not enough to express the feel generated by out of the rendition by Leela...really superb......there are many similar sweet and soothing songs like this..Being a lover of music,I request to select such songs...eg." muraleedhara mukuntha thozhunnen"..in the film Aparathi...May the Almighty bless you always ❤

  • @johnys6642
    @johnys6642 Před 8 měsíci +21

    വീണയിൽ നിന്ന് ഉതിരും പോലുള്ള ശബ്ദം ... ആലാപനത്തിലെ ഭാവസാന്ദ്രത .... ആസ്വാദകർക്ക് ആരാധന തോന്നുന്നതിൽ അദ്ഭുതമില്ല...

  • @youtubeuser4763
    @youtubeuser4763 Před 8 měsíci +10

    എന്റെ മാഡം ഇത്രയും നാൾ എവിടായിരുന്നു.❤❤❤

  • @chandrabanueepchandrabhanu2439

    പത്തനംതിട്ട ജില്ലയിൽ നാട്ടിൻ പുറത്തു ജനിച്ചുവളർന്ന എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ എന്റേബാല്യ കാലം ഇരുപാട് ഓർമ്മവരുന്നു

  • @porkattil
    @porkattil Před 8 měsíci +10

    ഫീമെയിൽ വോയ്‌സിൽ കേൾക്കാൻ മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും നല്ല ഗാനം. ഗാനരചനയെപ്പറ്റി എത്ര മനോഹരം എന്നു പറയാൻ ഒരു ഭാഷയിലും വാക്കുകളില്ല. ഈണം ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതവും എല്ലാം തികഞ്ഞത്. ഈ പാട്ടു കേൾക്കാനായത് ഭാഗ്യം. ലീല മാഡം മനോഹരമായി ആലപിച്ചിരിക്കുന്നു.

  • @georgekuttikkattu891
    @georgekuttikkattu891 Před 8 měsíci +8

    വയലാറിന്റെ രചനയിൽ ദേവരാജൻ മാഷിന്റെ ഈണത്തിൽ ജന്മം കൊണ്ട മനോഹര ഗാനം വീണ്ടും ലീലാ ജോസഫിന്റെ ആലാപനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചു. ശ്രീമതി ലീലാ ജോസഫിന്റെ നാദധാര അനസ്യൂതം തുടരട്ടെ എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു....

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 Před 4 měsíci +4

    അതിമനോഹരം ആലാപനം. ദേവരാജ സംഗീതം അതീവ ഹൃദ്യം, അതി മധുരം.🙏🙏

  • @kuruvilajoseph7483
    @kuruvilajoseph7483 Před 8 měsíci +27

    വയലാറിന്റെ സർഗ്ഗ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഈ ഗാനത്തിൽ തെളിഞ്ഞു കാണാം. സിനിമ കണ്ടവർക്ക് മനസ്സിലാകും ഈ ഗാനത്തിലെ ചില പ്രയോഗങ്ങളുടെ പ്രസക്തി. ദേവരാജന്റെ ദേവസംഗീതത്തിൽ വയലാറിന്റെ ഭാവന ചിറകു വിടർത്തി അനന്ത വിഹായസ്സിൽ പറക്കുകയാണ് ഈ ഗാനത്തിലൂടെ. മാഡം അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ!!

    • @jugnu-leelajosephsmelodies4774
      @jugnu-leelajosephsmelodies4774  Před 8 měsíci

      Good analysis...👍👍
      Thanks for listening to the song...🙏🙏 Thanks for the comment too... ☺️☺️

    • @seena8623
      @seena8623 Před 6 měsíci

      മനോഹരമായ ആലാപനം വയലാർ ദേവരാജൻ മാസ്റ്ററുടെ മാജിക്കും മനോഹരമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @SajeevCR
      @SajeevCR Před 5 měsíci +2

      മിന്നലാട്ടങ്ങളല്ല, ഇടിമിന്നലുകൾ..

  • @Channel-bw7is
    @Channel-bw7is Před 8 měsíci +11

    മലയാളത്തിന്റെ ക്ലാസ്സിക്‌ ഗാനം
    എത്ര കേട്ടാലും ഓരോ തവണയും
    അതിനു 101/2മറ്റു കുടും കാരണം
    ഒരുപെണ്ണിന്റെ മനസ് വയലാർ അക്ഷരങ്ങളിൽ നിറചിരിക്കുന്നു

    • @anandakrishnan9501
      @anandakrishnan9501 Před 7 měsíci +1

      അതേ... 👌 ആ സിനിമയുടെ കഥയുടെ ആത്മാവ് തന്നെ ആ പാട്ടിൽ അടങ്ങിയിട്ടുണ്ട്...

  • @ranjithkumarvp1504
    @ranjithkumarvp1504 Před 8 měsíci +10

    👍 അതി മനോഹരമായി പാടി 🌹🌹🌹🌹🌹🌹

  • @vtsk1001
    @vtsk1001 Před 8 měsíci +12

    നല്ല ഗാനങ്ങളുള്ള ചിത്രമാണ് 'ചുക്ക്'. ഈ ഗാനവും മനോഹരമാണ്. ആലാപനം സുന്ദരം. ആശംസകൾ

  • @sadgamaya2168
    @sadgamaya2168 Před 8 měsíci +11

    വളരെ നല്ല ഗാനം.. പതിവുപോലെ നല്ല ആലാപനം...
    ഇനിയും നല്ല നല്ല ഗാനങ്ങൾ വരട്ടെ..ആശംസകൾ ..

  • @sathyanparappil2697
    @sathyanparappil2697 Před 8 měsíci +13

    ഒരു കാലഘട്ടത്തിൽ കോളേജ് ക്യാമ്പസുകളിൽ എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ചുണ്ടുകളിൽ തത്തിക്കളിച്ച ഗാനം അതി മനോഹരമായി ലീല ജോസഫ് എന്നസഹോദരി ആലപിച്ചു വെരി ഗുഡ്

  • @Snair269
    @Snair269 Před 8 měsíci +5

    ഡാലിയാ പൂക്കളെ ചുംബിച്ചു എന്ന ഗാനവും (ചിത്രം നിഴലാട്ടം 1970 പാടിയത് പി.സുശീല) പുഞ്ചിരി പൂവുമായ് പഞ്ചമി ചന്ദ്രിക (ചിത്രം: യാമിനി 1973 പാടിയത് പി.സുശീല) സ്വർഗ സങ്കൽപത്തിൻ തേരൊലി കേട്ടെൻ്റെ (ചിത്രം : വെള്ളം 1985, പാടിയത് പി.സുശീല) ഈ ഗാനങ്ങളെല്ലാം ഈ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @rathiagnihothri1236
    @rathiagnihothri1236 Před 6 měsíci +3

    കാദംബരീ പുഷ്‌പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം..
    കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ - നിർമാല്യം ഞാൻ നിർമാല്യം..
    കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം..
    കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ നിർമാല്യം ഞാൻ നിർമാല്യം.
    കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം..
    എന്തിനിതു തെരുവിൽനിന്നെടുത്തു.. എന്നെ....എന്തിനു നിൻ
    ചിറകുകൾ പൊതിഞ്ഞൂ.. സ്വർഗ്ഗസോപാനത്തിൽ നിന്നു നീ എന്തിനീ.. മഗ്ദലനയിൽ വന്നൂ...
    എന്റെയീ മഗ്ദലനയിൽ വന്നൂ....
    മൂടുക... മൂടുക... രോമഹർഷങ്ങളാൽ.. മൂടുകീ കൈനഖ വടുക്കൾ.. കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം.
    എന്തിനിതിൽ പനിനീർ തളിച്ചൂ...വീണ്ടും..
    എന്തിനിതിന്നിതളുകൾ മുളച്ചൂ....2
    പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയിൽ വന്നൂ... കണ്ണുനീർ പുഷ്കരണിയിൽ വന്നൂ...
    ചൂടുക ചൂടുക വാരിയെടുത്തു നീ.. ചൂടുകീ പല്ലവ പുടങ്ങൾ ....
    കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം...
    കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ നിർമാല്യം ഞാൻ നിർമാല്യം.
    കാദംബരീ പുഷ്പസദസ്സിൽ.. കൗമാരം കൊരുത്തതാണീ മാല്യം.....🙏🏻🌸🌾

  • @indupnair
    @indupnair Před 8 měsíci +11

    മനോഹരങ്ങളായ ഗാനങ്ങൾ ഇങ്ങനെ പാടി കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. ❤️👏🌹

  • @sarasammakesavannair5
    @sarasammakesavannair5 Před 8 měsíci +6

    പതിവുപോലെ ഉജ്ജ്വലമായ ആലാപനം!

  • @Syamala_Nair
    @Syamala_Nair Před 3 měsíci +3

    Super.പണ്ട് T.Vയിൽ കാണൂമായിരുന്നു കാണാൻ അന്നത്തെ പ്പോലെതന്നെ സുന്ദരിയാണ് എനിക്ക്
    ഒരുപാട് ഇഷ്ടമാണ്love you
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആശംസകൾ ❤❤❤

  • @VkBasheer007
    @VkBasheer007 Před 27 dny

    ഇങ്ങിനെയുള്ള ഗാനങ്ങൾ
    കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളും ലീല ചേച്ചിയുടെ
    പാട്ടുകൾ പഴയ ലോകത്തെക്കു
    കൊണ്ടുപോയി ... ഇനിയും പാടുക
    അഭിനന്ദനങ്ങൾ.....

  • @satheeshedappal891
    @satheeshedappal891 Před 8 měsíci +8

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം❤❤❤

  • @seena8623
    @seena8623 Před 7 měsíci +4

    ആഹാ, എന്തു മധുരം , സുന്ദരമായ ആലാപനം ഒത്തിരി ഇഷ്ടമായി മാഡം ഇതുപോലുള്ള പാട്ടുകൾ ഇനിയും ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @Technotarget-fz4ql
    @Technotarget-fz4ql Před 8 měsíci +5

    Excellent വേറൊന്നും പറയാനില്ല🎉

  • @madackal250
    @madackal250 Před 5 měsíci +2

    One of my favourites... എന്തിനീ മഗ്ദലനയിൽ വന്നു? Beautiful and passionate.. Nicely rendered.

  • @anurajkr9697
    @anurajkr9697 Před 8 měsíci +1

    മാം സൂപ്പർ 👍🌹

  • @vinodkumargangadharan9524

    കൊള്ളാം അടിപൊളിയായി പാടി

  • @bettysabu4719
    @bettysabu4719 Před měsícem

    Manoharamaya alapanum❤❤❤❤❤❤❤❤

  • @menonunnikrishnan
    @menonunnikrishnan Před 8 měsíci +3

    ആലാപനം മനോഹരമായി 👍👍🌹 Thanks for sharing 🙏

  • @thomasaquinas7684
    @thomasaquinas7684 Před 12 dny

    Outstanding performance God bless you always

  • @mithravindanamboodiri8768
    @mithravindanamboodiri8768 Před 8 měsíci +2

    My favourate song.... Super madam

  • @lakshmankarimath5356
    @lakshmankarimath5356 Před 8 měsíci +2

    അതി മനോഹര ആലാപനം ❤

  • @jayanmk8027
    @jayanmk8027 Před 7 měsíci +1

    വീണ്ടും വരട്ടെ നല്ല പാട്ടുകൾ നന്ദി

  • @jeejanair8271
    @jeejanair8271 Před 8 měsíci +5

    Excellent singing, Hearty congrats dear Leela Joseph

  • @shaileshpandya1730
    @shaileshpandya1730 Před 8 měsíci +5

    Wow, Soulful Melody with a sweet voice , Heart toching💫

  • @sreejathat.m4686
    @sreejathat.m4686 Před 8 měsíci +2

    മനോഹരമായ ആലാപനം👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @lisalal8275
    @lisalal8275 Před 8 měsíci +4

    ഇഷ്ട ഗാനം.. മനോഹരമായ ആലാപനം ❤😍👍

  • @user-se8cu5kb8p
    @user-se8cu5kb8p Před 8 měsíci +4

    വളരെ ഭംഗിയായ ഗാനലാപനം ❤അഭിനന്ദനങ്ങൾ

  • @sasidharankadavath
    @sasidharankadavath Před 8 měsíci +4

    എന്തൊരു sweet voice👌👍❤️

  • @sureshbabu1461
    @sureshbabu1461 Před 6 měsíci +1

    Madam,
    Super voice... presentation... Namikkunnu...to Vayalar and Devarajan mash for the amazing and evermemirable creation.
    Sd/-
    Suresh Babu B

  • @jollyjoseph7178
    @jollyjoseph7178 Před 8 měsíci +4

    പതിവ് പോലെ ഗംഭീര ആലാപനം.
    Congrats Madam ❤❤

  • @nicholascherian5680
    @nicholascherian5680 Před 8 měsíci +4

    What a song !! Excellent rendition. Such songs take us back to the halcyon days of Malayalam songs.

  • @monsikmani1211
    @monsikmani1211 Před 7 měsíci +1

    ഇമ്പകരമായ ശബ്ദം, മനോഹരമായ ആലാപനം!

  • @balachandranVm-ur1kz
    @balachandranVm-ur1kz Před 2 měsíci

    ഇഷ്ടഗാനം 💕

  • @nirmalrajguitarist6409
    @nirmalrajguitarist6409 Před 8 měsíci +1

    മനോഹരമായ ആലാപനം 👌👌🌹👌👌

  • @AbdulRahman-fz6nt
    @AbdulRahman-fz6nt Před 8 měsíci +1

    വളരെ മനോഹ രമായി പാടി അഭിനന്ദനങ്ങൾ ആശംസകൾ

  • @karthikeyand318
    @karthikeyand318 Před 2 měsíci

    Exellent singing and good voice

  • @nandakumarvallikkavu8175
    @nandakumarvallikkavu8175 Před 8 měsíci +1

    അർത്ഥവത്തായ മനോഹര ഗാനം അതി മനോഹരമായി പാടി

  • @wilfred.h.hittlebert6345
    @wilfred.h.hittlebert6345 Před 8 měsíci +1

    മനോഹരമായ ആലാപനം.
    അഭിനന്ദനങ്ങൾ

  • @rekhagopalakrishnan5810
    @rekhagopalakrishnan5810 Před 8 měsíci +1

    അതി മനോഹരം❤

  • @nicholascherian5680
    @nicholascherian5680 Před 8 měsíci +2

    What a song !! And excellent rendition. This song takes us back to the halcyon days of Malayalam songs

  • @chandranerer1255
    @chandranerer1255 Před 4 měsíci

    Very nice rendition. Best wishes.

  • @Preetha-vh4rv
    @Preetha-vh4rv Před 2 měsíci

    എന്താ, ഒരു ഭംഗി ശബ്‌ദം കേൾക്കാൻ സൂപ്പർ ❤❤❤❤

  • @sunilbabu8965
    @sunilbabu8965 Před 7 měsíci

    WOW.....! സുന്ദരം...!! സൂപ്പർ...!! കേട്ടാലും കേട്ടാലും മതിവരാത്ത വരികളും അതിനൊത്ത മനോഹരമായ ആലാപനവും. ❤❤❤🎉🎉🎉❤❤❤

  • @appukuttantc3433
    @appukuttantc3433 Před 8 měsíci +2

    പതിവു പോലെ മനോഹരമായി ! അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @kksantharam
    @kksantharam Před 8 měsíci

    പഴമയുടെ അത്‍ഭുതക്കൂട്ടു ചേരുവയുടെ ഉത്കൃഷ്ട സൃഷ്ടിയോട് 100%നീതി പുലർത്തി ആലപിച്ചു... പാട്ടിന്റെ തിരഞ്ഞെടുപ്പിലെ മേന്മയും ആലാപനത്തിലെ മാധുര്യവും അഭിനന്ദനീയം.. അനിർവചനീയം...... 👍👍👌👌👌

  • @rajeswarir6866
    @rajeswarir6866 Před 8 měsíci +2

    അതി മനോഹരം.....❤❤

  • @ayathil
    @ayathil Před 4 měsíci

    Excellent 👌🏻👌🏻👌🏻👌🏻

  • @valsalasanthosh9338
    @valsalasanthosh9338 Před 8 měsíci +3

    Super rendition of a beautiful song.Congratulations dear Leelamma❤❤

  • @jayasankara2906
    @jayasankara2906 Před 8 měsíci +2

    an evergreen song, excellent rendition

  • @anilthalikkulam1319
    @anilthalikkulam1319 Před 8 měsíci +1

    പഴയ കാലത്തെക്ക് വീണ്ടുമെത്തിക്കുന്ന ശബ്ദം മനോഹരം

  • @pradeeppr1586
    @pradeeppr1586 Před 8 měsíci +1

    നന്നായിട്ടുണ്ട്. തിരഞ്ഞെടുക്കുന്നതെല്ലാം നല്ല നല്ല പാട്ടുകൾ. നല്ലത് വരട്ടെ

  • @ushanair6504
    @ushanair6504 Před 8 měsíci +2

    Beautiful singing 👌👌

  • @lallyfaustin5441
    @lallyfaustin5441 Před 5 měsíci

    എത്ര മനോഹരമായി പാടുന്നു തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും നേരുന്നു

  • @harypnair
    @harypnair Před 8 měsíci +3

    എത്ര സുന്ദരമായ ആലാപനം😍. നല്ല സെലെക്ഷൻ.
    May God bless you for bringing out more such Jems 🙏🏽

  • @ajithapv1828
    @ajithapv1828 Před 8 měsíci +3

    Beautiful Song Selection and your Voice and singing very sweet ... dear Leela❤

  • @muralim3718
    @muralim3718 Před 8 měsíci +2

    കേൾക്കാനാഗ്രഹിച്ച ഗാനം. അതിമനോഹരം. Thank you 🙏

  • @rvijayakumarpai9086
    @rvijayakumarpai9086 Před 3 měsíci

    Excellent singing❤❤

  • @meenakumarim.s.9949
    @meenakumarim.s.9949 Před 8 měsíci +1

    മധുരിതമായിപ്പാടി❤❤❤

  • @manojkumark3885
    @manojkumark3885 Před 8 měsíci

    ചേച്ചി ചേച്ചിയെ ജഗദീശ്വരൻ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ മനോജ്‌ TVM

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 8 měsíci +1

    Beautiful 👍❤

  • @mathaikuttypc9836
    @mathaikuttypc9836 Před 4 měsíci

    Very melodious.

  • @geethaphilosophy
    @geethaphilosophy Před 8 měsíci +1

    Super selection nd beautiful rendition🌹

  • @jayanchandran112
    @jayanchandran112 Před 2 měsíci

    പ്രിയമുളളവളെ നീ എവിടെ ❤

  • @jayarajankaloor
    @jayarajankaloor Před 7 měsíci

    എന്റെ അടുത്ത് മേടത്തിന്റെ പാട്ടുകളുടെ.. ഒരു കളക്ഷൻ തന്നെയുണ്ട്... 1000 വട്ടം കേട്ടാലും മതിവരാത്ത... ഗാനങ്ങൾ.. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ.. ഇത് ഓരോന്നും...കേട്ടതിൽ ലയിച്ചിരിക്കും.. യാത്രക്ലേശം... അറിയാറെയില്ല... മനസിന് നല്ലൊരു കുളിർമയാണ്... ഓരോന്നും..എപ്പോഴും നോക്കുന്നത്... പുതിയത് ഇറങ്ങിയോ... എന്നാണ്.. ഒരു ഗാനം പോലും.. അത്ര പോരാ... എന്ന് തോനിയിട്ടില്ല.... എല്ലാം എന്റെ ഫേററേറ്റ്... ആയി... പണ്ട് ഈ... ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ... ഇത്ര മാധുര്യമുണ്ടായിരുന്നു എന്ന് തോനിയിട്ടില്ല.. കാലം കഴിയും തോറും മാറ്റ് കൂടിവരുന്നു... അഭിനന്ദനങ്ങൾ... 👏👏👏👍👍👍👍🙏

  • @thulasinathanks8337
    @thulasinathanks8337 Před měsícem

    Congratulations.

  • @krishithottam6210
    @krishithottam6210 Před měsícem

    Priya gaanam❤

  • @balachandranVm-ur1kz
    @balachandranVm-ur1kz Před 28 dny

    Very Nice 🌹

  • @sindhuh2668
    @sindhuh2668 Před 3 měsíci

    ആലാപനം സൂപ്പർ ❤️❤️❤️❤️

  • @Krishnakumar-fp3tl
    @Krishnakumar-fp3tl Před 7 měsíci

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!

  • @laijukarunlaijukarun3963
    @laijukarunlaijukarun3963 Před 8 měsíci

    ഞാൻ ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം p. സുശീല അന്നു പാടി അനശ്വരമാക്കി ഇന്ന് നമ്മുടെ ലീല ചേച്ചി തകർത്തു പാടി അഭിനന്ദനങ്ങൾ ചേച്ചി ഇനിയും പാടുക ഒരുപാടു ഒരുപാടു
    എന്റെ ആഗ്രഹം ആണ് മാധുരിയമ്മയുടെ ആദ്യ വസന്തം പോലെ ആദ്യ സുഗന്ധം പോലെ..
    സുശീലാമ്മയുടെ ഏഴു സുന്ദര രാത്രികൾ എന്നീ ഗാനങ്ങൾ കൂടി ഞങ്ങൾക്ക് തരുമോ ❤❤❤

  • @bijupunnathanam
    @bijupunnathanam Před 8 měsíci +1

    മനോഹരം 👌

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 Před 7 měsíci

    repeat ചെയ്ത് കേൾക്കാൻ തോന്നുന്നു . സൂപ്പർ

  • @mav7945
    @mav7945 Před 8 měsíci +2

    Excellent selection and superb rendition of a great song of Suseelamma..We have to be highly grateful to God Almighty for allowing us to live in the era of majestic legends of this music realm .Thanks Leelamma for your beautiful selections.l am a great admirer of God gifted Janakiamma too. Please sing hers also for us..Let God bless you a lot..❤❤🎉

  • @viswanathanav3618
    @viswanathanav3618 Před 6 měsíci

    മധുരതരം ആലാപനം!👏🌷🌻❤️

  • @kidsvideos1026
    @kidsvideos1026 Před 8 měsíci +2

    Super song selection❤ Your voice and way of singing is really awesome 👏

  • @josnathomas2958
    @josnathomas2958 Před 3 měsíci

    Beautiful❤

  • @shajipr6498
    @shajipr6498 Před 8 měsíci

    വളരെ സുന്ദരമായ ആലാപനം :

  • @user-wh5fc8wx6z
    @user-wh5fc8wx6z Před 5 měsíci

    Pranams to Vayalar & Devarajan master ❤
    superb rendering❤

  • @shajuma9929
    @shajuma9929 Před 4 měsíci

    Now only understood that Mam is wife of Joseph Vazhackan, politician. Appreciate the efforts taken by Mam as the wife of a busy politician to run the family, job and singing career. Great voice

  • @kaladharanas9238
    @kaladharanas9238 Před 7 měsíci

    Perfect leelaamma thanks 🙏

  • @kgudayasankarsinger3901
    @kgudayasankarsinger3901 Před 8 měsíci

    വളരെ നന്നായിട്ടുണ്ട്. 👌👏👏👏👏

  • @sreelathakm1130
    @sreelathakm1130 Před 8 měsíci

    ശബ്ദത്തിന്റെ ലാളിത്യം ഉഷാറായിരിക്കുന്നു

  • @rajagopathikrishna5110
    @rajagopathikrishna5110 Před 5 měsíci

    വയലാർ ഗാനങ്ങളെ കവിതയാക്കി എന്ന് പണ്ഡിതന്മാരും പാമരന്മാരും പ്രശംസിയ്ക്കാറുണ്ട്. അതെങ്ങനെയെന്ന് ഇത്തരം ഗാനങ്ങൾ വെളിപ്പെടുത്തും.

  • @Johnpallippatt
    @Johnpallippatt Před měsícem

    BestSONG

  • @varghesechacko6177
    @varghesechacko6177 Před 8 měsíci

    Excellent singing. Beautiful song. 👌🥰

  • @mollypeter9218
    @mollypeter9218 Před 8 měsíci

    Excellent selection & fabulous singing.❤❤❤

  • @abrahamphilip3416
    @abrahamphilip3416 Před 7 měsíci

    Leelamma excellent rendition.
    Aby

  • @radhalakshmi3121
    @radhalakshmi3121 Před 4 měsíci

    Very nice. God Bless You 🎉❤

  • @balankrishnan1259
    @balankrishnan1259 Před 3 měsíci

    ഇയ്യാൾ good voice good zingar ❤

  • @vinuanuzz1
    @vinuanuzz1 Před 7 měsíci

    പഴയ പാട്ടുകൾ വയലാർ ദേവരാജൻ പാട്ടുകൾ പാടു, ആരാധകർ കൂടുതൽ ആയിരിക്കും

  • @ATJose-hz8ub
    @ATJose-hz8ub Před měsícem

    മാഡത്തിന്റെ മറ്റു പാട്ടുകളെ അപേക്ഷിച്ച് ഇതത്ര നന്നായില്ല. എന്തോ, എവിടെയൊ ഒരു കുറവു പോലെ👍👍👍