M T Vasudevan Nair expressing his gratitude to everyone. കൃതജ്ഞത രേഖപ്പെടുത്തി മറുപടി പറയുന്നു

Sdílet
Vložit
  • čas přidán 16. 05. 2023
  • Kerala embraced MT as he turned 90 with love. Celebrating Navati by beloved storyteller M.T. A five-day 'Sadaram M.T.' in honor of MT Vasudevan Nair. The festival started at Thunchanparambu in Tirur.
    MT replies by expressing his gratitude to everyone.
    MT Maadath Thekepaatt Vasudevan Nair is a Malayali who is famous as a novelist, screenwriter, film director, writer and dramatist. Vasudevan Nair. He has made his mark in Malayalam literature and film industry and is known as MT. He has also worked as a teacher and editor and has received many awards including Padma Bhushan and Jnanpeeth. He was born as the son of T. Narayanan Nair (Tendyeth Narayanan Nair) from Punnayurkulam and Ammaluvamma from Koodallur. He spent his youth in Poonnayoorkulam in Thrissur district and Koodallur in Palakkad district.
    90 വയസ്സിലേക്ക് കടക്കുന്ന എം ടി യെ കേരളം സ്നേഹത്താൽ ആശ്ലേഷിച്ചു.
    നവതി ആഘോഷിക്കുന്ന പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്ന അഞ്ചുദിവസത്തെ 'സാദരം എം.ടി. ഉത്സവ'ത്തിന് തിരൂരിലെ തുഞ്ചന്‍പറമ്പില്‍ തുടക്കമായി.
    എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് എംടി മറുപടി പറയുന്നു.
    നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്.
    നോവലുകൾ: മഞ്ഞ്‌, കാലം, നാലുകെട്ട്, അസുരവിത്ത്‌, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന്-എൻപിമുഹമ്മദുമായിചേർന്നെഴുതിയത്, രണ്ടാമൂഴം, വാരണാസി
    കഥകൾ: ഇരുട്ടിന്റെആത്മാവ്‌, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്‌-സലാം, രക്തം പുരണ്ട മൺ തരികൾ, വെയിലും നിലാവും, കളിവീട്‌, വേദനയുടെ പൂക്കൾ, ഷെർലക്ക്‌, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം,
    തിരക്കഥകൾ: ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, നഗരമേ നന്ദി, അസുരവിത്ത്‌, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്
    , കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്‌), തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്‌), പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി
    ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും:നിർമ്മാല്യം (1973), മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977), മഞ്ഞ്‌ (1982), കടവ്‌ (1991), ഒരു ചെറുപുഞ്ചിരി (2000), തകഴി (ഡോക്യുമെന്ററി)
    ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
  • Zábava

Komentáře •