Dialectical Materialism എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം?

Sdílet
Vložit
  • čas přidán 6. 02. 2021
  • Dialectical Materialism
    എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം?
    വൈരുദ്ധ്യാത്മക ഭൗതികവാദം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ.
    ഇത് രണ്ട് തത്വശാസ്ത്രവീക്ഷണങ്ങളുടെ സങ്കലനമാണ്. ഒന്നാമതായി വൈരുദ്ധ്യാത്മക എന്താണെന്ന് നോക്കാം.
    ഹെഗൽ എന്ന ചരിത്ര-തത്വശാസ്ത്രകാരൻ്റെ വീക്ഷണമാണിത്. പരസ്പരം ഏറ്റുമുട്ടുന്ന വിരുദ്ധ ആശയങ്ങളുടെ ഫലമായി ഉണ്ടാവുന്ന നൂതന ആശയങ്ങളുടേയും, തുടർന്ന് ആവർത്തിക്കുന്ന ഏറ്റുമുട്ടലുകളും അതിലൂടെ വീണ്ടും വരുന്ന പുതിയ ആശയങ്ങളുടേയും തുടർച്ചയാണ് ചരിത്രം.
    പ്രധാന ആശയം തീസിസ് എന്നും വിരുദ്ധ ആശയം ആൻ്റിതീസിസ് എന്നും ഫലം സിന്തസിസ് എന്നും അറിയപ്പെടും. പുതിയ സിന്തസിസ് പിന്നീട് തീസിസ് ആവുന്നു. പുതിയ ആൻറിതീസിസ് വരുന്നു. വീണ്ടും പുതിയൊരു സിന്തസിസ് ഉണ്ടാവുന്നു.
    ഹെഗലിൻ്റെ അഭിപ്രായത്തിൽ ഇത് അനന്തമായി തുടരും. പെർഫെക്റ്റ് ആയ സിന്തസിസ് ഒരിക്കലും ഉണ്ടാവുന്നില്ല.
    ഒരു ഉദാഹരണം നോക്കാം.
    ചരിത്രത്തിൽ രാജ്യങ്ങളും നിയമങ്ങളും ഉണ്ടാവുന്നതിനുമുമ്പുള്ള അവസ്ഥ. ഒരുവൻ അധ്വാനിച്ച് കുറേ വിളവുണ്ടാക്കുന്നു. കുറേപ്പേർ പണിയെടുക്കാതെ വെറുതെ സമയം കളയുന്നു. പണിയെടുത്ത് പത്തായപ്പുര നിറച്ചിരിക്കുന്നവൻ്റെ അടുക്കൽ പണിയെടുക്കാത്തവർ ആയുധങ്ങളുമായി വന്ന് എല്ലാം കവർച്ച ചെയ്യുന്നു. അധ്വാനിച്ച് ഫലമുണ്ടാക്കിയിട്ടും ഗുണമില്ല എന്നുകണ്ട് ഇയാൾ പിന്നീട് കവർച്ചക്കാരുടെ വഴിയിലേക്ക് തിരിയുന്നു.
    പിന്നീട് രാജാവും നിയമവുമൊക്കെയുണ്ടാവുന്നു. അധ്വാനിച്ച് സമ്പാദിച്ച് വെയ്ക്കുന്നവന് രാജാവ് പടയാളികളെക്കൊണ്ട് സംരക്ഷണം കൊടുക്കുന്നു. പക്ഷേ ഇതിന് കൃഷിക്കാരിൽ നിന്ന് കനത്ത നികുതി ചുമത്തുന്നു. കൃഷിക്കാരൻ വലയുന്നു.
    കൃഷിക്കാരൻ കുറേപ്പേരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു. കനത്ത ലാഭമുണ്ടാക്കുന്നു. അങ്ങനെ അയാൾ രാജാവിന് നികുതി കൊടുത്താലും സുഖമായി കഴിയാനുള്ള വകയുണ്ടാവുന്നു.
    അടിമപ്പണി ചെയ്യുന്നവരുടെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാവുന്നു. അവർ സംഘടിച്ച് വിപ്ലവം നടത്തുന്നു. ജന്മിയേയും രാജാവിനേയും ഇല്ലാതാക്കുന്നു.
    പുതിയ വ്യവസ്ഥയിൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം വലുതാകുന്നു. അസംതൃപ്തി വളരുന്നു. വീണ്ടും പുതിയ വ്യവസ്ഥ വരുന്നു.
    മുകളിലെ അഞ്ചുപാരഗ്രാഫുകളിൽ ഓരോന്നിലും ഓരോ തീസീസും ആൻറി തീസീസുമുണ്ട്. ഓരോന്നിൻ്റേയും സിന്തസിസ് അതിനടുത്ത പാരഗ്രാഫിൻ്റെ സിന്തസിസ് ആയി വരുന്നു.
    ഉദാഹരണത്തിന്, അധ്വാനം തീസിസ് കൊള്ള ആൻറി തീസിസ് അതിൻ്റെ സിന്തസിസ് ആയി രാജാവും നിയമവാഴ്ചയും എത്തുന്നു.
    ഇതാണ് വൈരുദ്ധ്യാത്മകത അഥവാ ഡയലെറ്റിക്സ്. ഈ ദ്വന്ദത്തിൻ്റെ ഓരോ വശത്തും ഏതൊക്കെ വരാം എന്നതിന് കടുത്ത നിയമങ്ങളൊന്നുമില്ല.
    ചരിത്രം ഒരു പുഴപോലെ ഒഴുകും. ഒരിക്കൽ ഇറങ്ങിയ പുഴയിൽ വീണ്ടുമൊരിക്കൽ കൂടി ഇറങ്ങാൻ കഴിയില്ല. കാരണം പുഴ ഓരോ നിമിഷവും മറ്റൊരു പുഴയായി മാറുന്നു.
    ഹെഗലിൻ്റെ ഡയലിറ്റിക്സ് ഏതാണ്ടിങ്ങനെയൊക്കെ പറഞ്ഞൊപ്പിക്കാം.
    ഹെഗൽ ഒരു പ്രത്യേകതരം ആത്മീയതാവാദിയായിരുന്നു. ആത്മീയവാദികളുടെ നോട്ടത്തിൻ മനസാണ് എല്ലാറ്റിൻ്റേയും അടിസ്ഥാനം. ഒരു കുതിരയെ കാണുന്നവൻ്റെ മനസിലുള്ള എന്തോ അതാണ് കുതിരയുടെ അസ്തിത്വം. ആ അസ്തിത്വമില്ലെങ്കിൽ കുതിര അവിടെ ഇല്ല.
    മനസിൽ ഉള്ളതെന്തോ, അതാണ് സത്യം. അതാണ് ലോകം. ഇതാണ് ആത്മീയവാദികളുടെ ഒരു ലൈൻ.
    ഈ ആത്മീയവാദത്തെ നിരാകരിച്ച് എന്നാൽ വൈരുദ്ധ്യാത്മകതയെ വർഗ്ഗസമരത്തിലൂടെ മുന്നോട്ടുകൊണ്ടു പോയിക്കൊണ്ട് മാർക്സ് മുന്നോട്ടുവച്ച പുതിയ തത്വശാസ്ത്ര വീക്ഷണമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.
    ലോകത്തിൽ ഉള്ളതിൻ്റെ ഒരു പ്രതിഫലനം മാത്രമാണ് മനസിൽ നടക്കുന്നത്. അതാണ് ഭൗതികവാദത്തിൻ്റെ അടിസ്ഥാനം. മതവും ദൈവവുമാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന ആത്മീയവാദം ഭൗതികവാദികൾ നിരാകരിക്കുന്നു.
    അടിച്ചമർത്തപ്പെടുന്നവൻ്റെ ദുരിതം യാഥാർത്ഥ്യമാണ്. മതവും പ്രാർത്ഥനയും ദുരിതം അകറ്റുകയില്ല. അതാണതിൻ്റെ ഭൗതികവാദതലം.
    പലരും ഡയലെറ്റിക്സ് അഥവാ വൈരുദ്ധ്യാത്മകത എന്നാൽ ഒരു വശത്ത് എപ്പോഴും മതം ആണെന്ന് എഴുതിക്കണ്ടു. എങ്ങനെയാണ് അത്തരം ഒരു ധാരണ പടരുന്നത് എന്നറിയില്ല.

Komentáře • 121

  • @AbdulSalam-cd1wu
    @AbdulSalam-cd1wu Před 2 lety +22

    കടുകട്ടിയായ തത്വശാസ്ത്ര സമസ്യ എത്ര ലളിതമായി ഒരു സാധാരണ തൊഴിലാളിക്ക് പോലും മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി. A big thanks

  • @lalithamn5981
    @lalithamn5981 Před 11 měsíci +8

    ഹെഗലിന്റേയും മാർക്സിന്റേയും ആശയങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.❤

  • @thomaskorassery7504
    @thomaskorassery7504 Před 3 lety +23

    ഏറ്റവും ലളിതവും എല്ലാവർക്കും മനസിലാക്കാൻ പറ്റുന്നരീതിയിലുള്ള അവതരണം.... Super......

  • @unniet3722
    @unniet3722 Před 23 dny +1

    സർ വളരെ ലളിതമായി എന്നാൽ ഗഹനമായി ഏതൊരുവ്യക്തിക്കും മനസ്സിലാകത്ത രീതിയിലുള്ള ക്ലാസ്സായിരുന്നു. Thanks

  • @maheshvspillai
    @maheshvspillai Před 2 lety +20

    അങ്ങയുടെ വിശദീകരണത്തിലും എന്നെ ആകർഷിച്ചത് ഒടുക്കം പറഞ്ഞകാര്യങ്ങളാണ്. "ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കണമെന്നു അറിയാനാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ; ഞാൻ പറയുന്നത് ഒരിക്കലും ഇതിന്റെ അവസാനവാക്കല്ല" എന്ന് പറയാൻ അങ്ങുകാട്ടിയ മനസ് സുത്യർഹം!
    പൊതുവേ അങ്ങ് പറഞ്ഞതിനോട് യോചിക്കുന്നു. പക്ഷേ Idealism എന്നതിനെപ്പറ്റി പറഞ്ഞത് കൃത്യമാണെന്ന് തോന്നുന്നില്ല. എന്തുകൊണ്ടോ ആത്മീയവാദം എന്നൊരു പ്രയോഗമാണ് അങ്ങ് നടത്തിയത്. "ആദർശവാദം" എന്നതാവും കൂടുതൽ ശരി എന്നാണ് ഞാൻ കരുതുന്നത്. ആദർശവാദത്തിന്റെ വേരുകൾ പ്ലേറ്റോയുടെ സൃഷ്ടികളിലും, ഭൗതികവാദത്തിന്റെ സൃഷ്ടാവായ് അരിസ്റ്റോട്ടിലിനെ കരുതിപ്പോരുന്നു. അതായത് തത്വശാസ്ത്രത്തിന്റെ തുടക്കത്തിൽ തന്നെ രൂപം കൊണ്ട രണ്ടു ചിന്താധാരകളാണ് ഇവ. മിക്ക മാനവിക വിഷയങ്ങളിലും ഈ ചിന്താധാരകൾ സജീവമായിരുന്നു. Psychology യുടെ അടിസ്ഥാനത്തിലുള്ള ഒരു വിശദീകരണമാണ് അങ്ങ് തന്നത്. Political Scienceന്റെ അടിസ്ഥാനത്തിൽ ഇതിനെ വിശദീകരിക്കാൻ ശ്രമിക്കാം:
    ആദർശവാദി ഒരു പ്രത്യേക ആദർശത്തിലൂന്നി പ്രവർത്തിക്കുമ്പോൾ മറുവശത്ത് ഒരു ഭൗതികവാദി ചുറ്റുപാടിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുന്നു. ആദർശവാദി ഒരു "ഉട്ടോപ്പിയൻ" കാഴ്ചപ്പാട് തന്റെ സമൂഹത്തെപ്പറ്റി വെച്ചു പുലർത്തുകയും അതിനെ തന്റെ രാഷ്ട്രീയ ലക്ഷ്യവുമാക്കുമ്പോൾ മറുവശത്ത് ഭൗതികവാദി ചെറു-ചെറു പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി തനിക്ക് ചുറ്റുമുള്ള സാമൂഹിക സാഹചര്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.
    ഭാരതത്തിലെ നേതാക്കളിൽ ആദർശവാദിയെന്ന് നിസംശയം വിളിക്കാവുന്ന ആളാണ് നമ്മുടെ ആദ്യ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്രു. അദ്ദേഹത്തിന്റെ ആ നിലപാടിന്റെ ഉദാഹരണമാണ് ചേരി-ചേരാപ്രസ്ഥാനം. കാശ്മീർ വിഷയത്തിലും, ചൈനയോടുള്ള നിലപാടിലും ആ ആദർശവാദിയെ നമ്മുക്ക് സുവ്യക്തമായി കാണാനാകും.
    എന്നാൽ ആദർശവാദം എല്ലാ മേഖലകളിലും ഒരുപോലെ ഉപയോഗപ്രദമാകില്ല; പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. കാലങ്ങൾക്കിപ്പുറം മേല്പറഞ്ഞ നെഹ്റുവിയൻ നിലപാടുകളുടെ ഫലത്തെ വിശകലനം ചെയ്താൽ അത് വ്യക്തമാകും.
    ആദർശങ്ങളെ പൂർണമായി നിരാകരിക്കലല്ല മറിച്ച് യാഥാർത്യബോധത്തോടെയുള്ള സമീപനമാണ് ഭൗതികവാദം മുന്നോട്ട് വയ്ക്കുന്നത്. ഉദാഹാരണമായി അന്താരാഷട്ര ബന്ധങ്ങൾ ആദർശവാദത്തിനുമപ്പുറം ഭൗതികവാദത്തിൽ അടിസ്ഥിതമായാണ് നടക്കുന്നത്. ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള നമ്മുടെ വിദേശനയത്തിൽ ആ മാറ്റം നമ്മളും നടപ്പാക്കിയിട്ടുണ്ട്. ചേരി-ചേരാ നയം എന്നതിൽ നിന്നും കൂടുതൽ റഷ്യൻ അനുകൂല നയത്തിലേക്ക് നാം മാറുന്നത് ഇന്ദിരയുടെ കാലത്താണ്. പിന്നീട് മാറിയ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് തുടർന്ന് വന്ന സർക്കാരുകളും Real-Politic നയങ്ങളാണ് വിദേശകാര്യനയത്തിൽ തുടരുന്നത്.
    കൌടില്യന്റെ അർഥശാസ്ത്രത്തിലും ഭൗതികവാദത്തിന്റെ ചിന്താധാര നമുക്ക് കാണാം.
    ആത്മീയത വേറെ തന്നെ ഒരു സംഭവമാണ്. ആദർശവാദം/ഭൗതികവാദം ഒരു ലക്ഷ്യത്തിലേക്കുള്ള ചിന്തയാണ്; സാമൂഹിക ചുറ്റുപാടുകളുമായ സമ്പർക്കത്തിലാണ് ഒരുവൻ ആദർശവാദിയോ, ഭൗതികവാദിയോ എന്നത് പ്രസക്തമാകുന്നത്. അത്മീയത അത്തരത്തിലൊന്നേയല്ല. അതിൽ സമ്പർക്കമില്ല; മറിച്ച് ഒരുവൻ സ്വയം വിശ്വസിപ്പിക്കൽ/സ്വയം ചോദിക്കൽ/സ്വയം കണ്ടെത്തൽ എന്ന പ്രക്രീയയാണ്.
    മേൽപ്പറഞ്ഞത് എന്റെ കാഴ്ചപ്പാട് മാത്രം; അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ അൽപം പോലും പിറകോട്ട് വലിയില്ലെന്ന പ്രതീക്ഷയോടെ,
    --
    മഹേഷ്

    • @AbdulSalam-cd1wu
      @AbdulSalam-cd1wu Před 2 lety +2

      ആശയവാദം

    • @shahsadsaadu5817
      @shahsadsaadu5817 Před rokem +3

      This is not idealism. This is what idealists spread about idealism. Also, I don't think that Nehru,a man who firmly believed in the progress of science and scientific temperament is an idealist. Having ideals doesn't make you an idealist: lenin was also all of those things,but he isn't an idealist.

  • @SMSHAFI-pg6ig
    @SMSHAFI-pg6ig Před 3 lety +3

    ലളിതമായ വിശദീകരണം Thanks👍

  • @AswinErippara
    @AswinErippara Před 3 lety +3

    Super. ലളിതമായ വിശദീകരണം

  • @rincyamarchalice956
    @rincyamarchalice956 Před 2 lety +4

    Wonderful explanation sir.. Thanks

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 11 měsíci +1

    Thank for this information. More from you is expected

  • @shihabudheench3423
    @shihabudheench3423 Před 3 lety +2

    Good. ലളിതമായ വിവരണം

  • @muhammadfayiz6869
    @muhammadfayiz6869 Před 2 lety +2

    ഈ കടുകട്ടി സംജ്ഞ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന് നന്ദി👍👌😊

  • @rhishinadha4009
    @rhishinadha4009 Před 3 lety +3

    Well explained 👌👌👌

  • @jjacob289
    @jjacob289 Před 3 lety +1

    Informative👏👏

  • @SunilKumar-re5yy
    @SunilKumar-re5yy Před měsícem

    നല്ല അവതരണം, ലളിതമായി
    ഇത് അനുഭവേദ്യമാക്കിത്തിന്
    നന്ദി പലരും കമ്മ്യൂണിസ്റ്റ്‌
    പാർട്ടിയിൽ നിന്നും വിശ്വാസികളെ
    അകറ്റി നിർത്താൻ ഉപയോഗിച്ചു
    പ്രത്യേകിച്ച് കേരളം പോലുള്ള
    സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ,
    മുസ്ലിം, ഹിന്ദു പുരോഹിത
    വർഗ്ഗവും അവരുടെ സാമ്പത്തിക
    കൈകാരൻമാരും

  • @manh385
    @manh385 Před 3 lety +2

    Great info

  • @ValiyasalaRaju-ht2qd
    @ValiyasalaRaju-ht2qd Před 2 dny

    ലളിതമായി പറഞ്ഞപ്പോൾ ഇതിന്റെ സത്ത നഷ്ടപ്പെട്ടുപ്പോയി. പറഞ്ഞു വന്നത് ചരിത്രപരമായ ഭൗതിക വാദമാണ്. മാറ്ററിൽ ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് മാർക്സും പിന്നീട് എoഗൽസും വിശദീകരിച്ചിട്ടുണ്ട്.
    പ്രകൃതിയുടെ വൈരുധ്യന്മകത എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിക്കുന്നത് നന്നായിരിക്കും...
    .

  • @utharavj489
    @utharavj489 Před 2 lety

    ottum manasilaavaatha oru topic.. valare churingiya samayam kond manasilaavunna reethiyil paranjh thannathinuu...Tnk uu sir . Eee vedio help full aan .. .. 🙏tnk u

  • @afeefat5606
    @afeefat5606 Před 5 měsíci

    I ralley aprciate u😍thnku... Ur xplnatiin is very nice

  • @muhammedshamimshamim5227
    @muhammedshamimshamim5227 Před 2 lety +1

    Informative

  • @akhilcv
    @akhilcv Před 2 lety

    Great explanation

  • @shamseertp6161
    @shamseertp6161 Před 3 lety +2

    Well said

  • @salmansaleem4098
    @salmansaleem4098 Před 2 lety +1

    സൂപ്പർ. 👍

  • @rishadk71
    @rishadk71 Před rokem +1

    Good presentation

  • @laljini2588
    @laljini2588 Před 2 lety +1

    Good explanation

  • @madhavanp1492
    @madhavanp1492 Před 27 dny

    Good,congratulations

  • @santhakumarkallambalam1309

    വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള സജീവ ചർച്ചകളും സംവാദങ്ങളും സമീപകാല രാഷ്ട്രീയ സമൂഹത്തിനുള്ളിൽ ഏറി വരുന്നത് എന്തുകൊണ്ടാണ് ? പ്രസ്തുത വിഷയത്തെക്കുറിച്ച്‌ കമ്യൂണിസ്റ്റ് സൈദ്ധാന്തികർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പുലർത്തുന്നു. മനുഷ്യന്റെ ആവിർഭാവത്തോടെ തന്നെ ഇത്തരം ചിന്തകളും ചോദ്യങ്ങളും ഉയർന്നിട്ടുണ്ടാവാം. എന്നാൽ വർത്തമാന കാല രാഷ്ട്രീയത്തിൽ രാഷ്ട്രീയമായും ജൈവപരമായും ആഴങ്ങൾ തേടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രപഞ്ചത്തിന്റെ സകലമാന സവിശേഷതകൾ ശ്രദ്ധിക്കാനും പഠിക്കുവാനും സമയം കണ്ടെത്തുന്നു. വളരെ നല്ലത്. പക്ഷേ, നമ്മുടെ വാസകേന്ദ്രത്തിലെ അവശതയനുഭവിക്കുന്ന മനുഷ്യരുടെ കഷ്ടപ്പാടുകൾക്കും ദുരിത ജീവിതത്തിനും മനുഷ്യനാൽ - ശാസ്ത്രത്താൽ കഴിയുന്ന പരിഹാരങ്ങൾ തേടിയിട്ടു പോരെ പ്രാപഞ്ചിക സത്യങ്ങളെയും ശാസ്ത്രങ്ങളെയും അന്വേഷിക്കുന്നത് ? ഒരു മനുഷ്യന്റെ മരണം (ഏത് വിധമായാലും) അത് നികത്താൻ പോംവഴി എന്ത്? കുറച്ച് രൂപ നഷ്ടപരിഹാരം നൽകാം. അപ്പോൾ അതിനപ്പുറം ഒന്നുമില്ല എന്നറിയുന്നവരല്ലേ നാമെല്ലാം...!

  • @muhammedvaleedk4430
    @muhammedvaleedk4430 Před 3 lety +3

    Could you please discribe about historical materialism and cultural materialism?

  • @harshavelayuthanharshavela8288

    Thanku🥰

  • @anoopchandrasekhar3413
    @anoopchandrasekhar3413 Před 3 lety +2

    കൊള്ളാം

  • @AlwinAugustin
    @AlwinAugustin Před 2 lety +1

    നിങ്ങൾ ചുമ്മാ പൊളി ആണ്

  • @MrailWay
    @MrailWay Před 11 měsíci

    Nice vedio👌👍

  • @rosemarypf7228
    @rosemarypf7228 Před 2 lety +1

    Super

  • @harithefightlover4677
    @harithefightlover4677 Před 2 lety +1

    Thanks😍😍😍😍

  • @Oganesson7
    @Oganesson7 Před 2 měsíci

    Thanks 🥰

  • @aswinms5541
    @aswinms5541 Před rokem

    Thanks bro❤

  • @jishnupersonal2331
    @jishnupersonal2331 Před 2 lety +2

    Hegel inspired from plato's theory of form too

  • @viswant1564
    @viswant1564 Před 2 lety +1

    good

  • @usmancm5904
    @usmancm5904 Před rokem

    Veriuseful

  • @gayathrisasidharan8508
    @gayathrisasidharan8508 Před 8 měsíci

    Very nice class sir

  • @philippkollur
    @philippkollur Před 7 měsíci

    നന്നായി പറഞ്ഞു

  • @funmorefun3310
    @funmorefun3310 Před 6 měsíci

    Hegel's phenomenology of spirit oru video cheyyuvo

  • @shajika4026
    @shajika4026 Před 3 lety +4

    ഇപ്പോഴാണ് ഒരു വിധം മനസ്സിലായത്

  • @johnthekkanam8679
    @johnthekkanam8679 Před 3 lety +4

    What tempted Hegel to find that the universe is growing on the basis of dialectics. Some say that he was not only propounded dilectics but also put up the theory of the growth of a tree from seed. That is seed is negated as plant and then it absorbs some fruitful items or required items and grows. Pl. Describe on these basis also.

  • @kishorkumar9989
    @kishorkumar9989 Před 3 lety +2

    ലളിതമായി മനസിലാക്കാൻ പറ്റി

  • @gireeshkumargireesh3732
    @gireeshkumargireesh3732 Před 2 lety +1

    ലളിതം 👍

  • @pradeepshanmugan8685
    @pradeepshanmugan8685 Před měsícem

    👏👏

  • @ahammedkuttythadathil6238
    @ahammedkuttythadathil6238 Před 4 měsíci

    ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും നിലവിലുള്ള ആശയങ്ങൾക്കു വിരുദ്ധമായ മറ്റൊരു ആശയം രൂപപ്പെടുന്നു എന്നതാണ് വൈരുദ്ധ്യാത്മകത എന്നു പറഞ്ഞാൽ ആ ആശയത്തിൽ അവ്യക്തത കാണുന്നു.തമിഴിൽ ഇതു "ഇയക്കഇയൽ" എന്നു പറയുന്നു.അതായത് ചലന ശാസ്ത്രം-ചലന നിയമം- എന്ന്.ഏങ്കൽസിന്റെ " പ്രകൃതിയുടെ വൈരുദ്ധ്യാത്മകത"എന്നത് തമിഴിൽ ഇയർക്കൈയിൻ ഇയക്ക ഇയൽ അഥവാ പ്രകൃതിയിൻ ചലന നിയമം എന്നു

  • @aminaruqayya455
    @aminaruqayya455 Před 2 lety

    👍

  • @Arjun_Krishnann
    @Arjun_Krishnann Před rokem

    👏

  • @sanilbabu4598
    @sanilbabu4598 Před 2 lety

    👍💕💕💕

  • @HariKrishnan-gy8kp
    @HariKrishnan-gy8kp Před 2 lety +1

    ❤️❤️❤️❤️❤️☺️

  • @padmakumar6081
    @padmakumar6081 Před rokem

    ✌️✌️

  • @anusreeunnikrishnan2550
    @anusreeunnikrishnan2550 Před 2 lety +1

    🖤🖤

  • @devikareji
    @devikareji Před 2 lety

    English ക്യാപ്ഷൻ കൂടെ add ചെയ്ത് വീഡിയോ ചെയ്യൂ..

  • @arulkrishna2487
    @arulkrishna2487 Před rokem

    Avatharippikkun aalkk thanne karl marxnite oru look ond

  • @user-yl6mm3dn3w
    @user-yl6mm3dn3w Před 2 lety

    എനിക്കും കൂടുതൽ പഠിക്കണം
    fb യിൽ ഈ വീഡിയോ ഇട്ടിട്ടുണ്ടോ....?
    അങ്ങനെയെങ്കിൽ Comment സെക്ഷനിൽ വലിയൊരു ചർച്ച തന്നെ നടന്നേനെ
    കൂടുതൽ Informative ആകുകയും ചെയ്യും
    പരീക്ഷ നാളെയാണ്
    dialetical materialism എന്താണെന്ന് നോക്കാൻ കേറി സമയം പോയതറിഞ്ഞില്ല....😐

  • @GhanasyamMohandas
    @GhanasyamMohandas Před 3 lety +12

    മാർക്സ് മതങ്ങളെ തള്ളിപ്പറയുന്നു എന്നത് വളരെ തെറ്റായ ഒരു ധാരണയാണ്. "Religion is the sigh if the oppressed the heart of the heartless mind and the soul of the soulless condition it's the opium of the people" എന്നാണ് മാർക്സ് പറഞ്ഞതിന്റെ പൂർണരൂപം. വളരെയധികം സന്ദർഭത്തിൽ നിന്നും അടർത്തി ദുരുപയോഗം ചെയ്യപ്പെട്ട മാർക്സിന്റെ വാക്കുകളാണിവ. മുറിവേട്ടവന് കറുപ്പ് എങ്ങനെയാണോ ആശ്വാസമേകുന്നത് അതാണ് മതങ്ങൾ ചെയ്യുന്നത് എന്നാണ് മാർക്സ് പറഞ്ഞതിന്റെ അർത്ഥം. മാർക്സ്ന്റെ പഠനങ്ങൾ പ്രധാനമായും Feuerbach എന്ന ജർമൻ സൈദ്ധാന്തികന്റെ ആശയങ്ങളെ മുൻ നിർത്തിയാണ്. അദ്ദേഹവും മതങ്ങളോട് സമാനമായ കാഴ്ചപ്പാട് ഉള്ള വ്യക്തിയാണ്. മാത്രമല്ല ലൂയി അൽതയുസേരെ പോലെയുള്ള മാർക്സിയൻ സൈദ്ധാന്തികർ മാർക്സ് തന്റെ അവസനകാല കൃതികളിൽ മതങ്ങൾക് മനുഷ്യരിൽ വിമോചനാത്മക ശക്തി നല്കുന്നുവെന്നും പറയുന്നുണ്ട്.

    • @garrusvakarian3451
      @garrusvakarian3451 Před 3 lety +1

      Partially true. What Marxists did though, completely negates whatever you said.
      The Bolshevik assault on Russian Orthodoxy, Mao's massacre of Chinese Culture, The constant barrage against Judeo-Christian values in the West and the Attack on Hindu customs (most of which, as an agnost, i find ridiculous) is proof that Marxists worldwide hated religious order and wanted to establish a new religion. modelled after Marxian ideals. The central dogmas that shall not be questioned are marxist commandments.
      Look around you.
      Who has the cultural hegemony?

    • @sandeepj1479
      @sandeepj1479 Před 2 lety

      Accept the fact that he is an agnostic or even may be an atheist.

    • @shahsadsaadu5817
      @shahsadsaadu5817 Před rokem

      @@garrusvakarian3451 Bolshevik's position on religion was not complete destruction,it was negation. They didn't assualt russian orthodoxy, the Russian orthodoxy fought against their ideals,so they ended them. Same goes for Chinese communists. Mao Zedong himself was a Confucian,but the religious order was oppressive,and the oppressive order simply cannot stay.

    • @mja2239
      @mja2239 Před rokem

      അതിന് ശേഷം വരുന്ന വരികളാണ് ഇത് -
      The abolition of religion as the illusory happiness of the people is the demand for their real happiness. To call on them to give up their illusions about their condition is to call on them to give up a condition that requires illusions. The criticism of religion is, therefore, in embryo, the criticism of that vale of tears of which religion is the halo.
      - Critique of Hegel's Philosophy of Right
      കൂടാതെ
      Communism abolishes eternal truths, it abolishes all religion, and all morality, instead of constituting them on a new basis
      - Communist Manifesto

  • @sajancherian2773
    @sajancherian2773 Před 3 lety +2

    ചെറുതായ് ആണെങ്കിലും ബ്രോ പറഞ്ഞു. മൊത്തം പിടി കിട്ടി ഇല്ല. വീണ്ടും കാണാം.✌️🌹

  • @98shivanishiv
    @98shivanishiv Před 5 měsíci

    Vinayakante sound pole und

  • @asunishine-iu8os
    @asunishine-iu8os Před 3 měsíci

    വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം ആയില്ല....
    ചെറിയൊരു ചരിത്രവും, അടിസ്ഥാന തത്വശാസ്ത്രവും ആയി.....
    എന്റെ അഭിപ്രായം

  • @radhakrishnanpp1122
    @radhakrishnanpp1122 Před 10 dny

    അപ്പോൾ വൈരുദ്ധ്യാത്മകഭൗതിക വാദം ഏതാണ്ട് ഹോമിയോ മരുന്ന് പോലെ യാണ്

  • @hashimvt9785
    @hashimvt9785 Před 4 dny

    ഒരു സാമ്പത്തിക അന്ധവിശ്വാസം അത് മാത്രം '

  • @vipinms9081
    @vipinms9081 Před dnem

    R u still there??

  • @AlwinAugustin
    @AlwinAugustin Před 2 lety +1

    നന്നായിരിക്കുന്നു . പക്ഷെ ഈ ഭൗതിക വാദത്തില് വൈരുദ്യം എങ്ങനെ ആണ് ചേർക്കുന്നത് എന്ന് പറഞ്ഞില്ല എന്ന് തോന്നുന്നു

    • @RoadRollerCreations
      @RoadRollerCreations  Před 2 lety

      Dialectical എന്നതിൻ്റെ മലയാളമാണ് വൈരുദ്ധ്യാത്മകത. ഹെഗലിൻ്റെ ഡയലിക്സ് തന്നെയാണ് ഈ വീഡിയോയിൽ കൂടുതലായി വിശദീകരിച്ചിട്ടുള്ളത്

  • @vasujayaprasad6398
    @vasujayaprasad6398 Před 9 měsíci

    പരാശരൻ ശ്രീക്രുഷ്ണനു നൽകിയ ഉപദേശം. ഒരാൾ അഞ്ചിരട്ടി സമ്പാദിക്കേണം. നാലു ഭാഗം അയൽ രാജൃങ്ങളുൾപ്പടെ മറ്റുള്ളവ൪ക്കു വേണ്ടി.

  • @Demonoflaplace
    @Demonoflaplace Před 3 lety +10

    Dialectics എന്ന പ്രയോഗം ഹേഗലിനു മുൻപേ ഉണ്ടായിരുന്നു. സോക്രട്ടറീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരും ആധുനിക ഫിലോസഫിയിൽ ഇമ്മനുവൽ കാന്റ് എന്നിവർ dialectics നെ വിശദീകരിച്ചിട്ടുണ്ട് പക്ഷെ ഹേഗൽ dialectics നെ പ്രക്രിയയും കാരണവും എന്ന രീതിയിലേക്ക് കൊണ്ട് വരികയാണുണ്ടായത്. മെറ്റീരിയലിസം മൂന്ന് തരമുണ്ട് ഫിലോസഫിക്കൽ, സയന്റിഫക്, ഹിസ്റ്ററിക്കൽ. അതിൽ ഹിസ്റ്ററിക്കൽ മെറ്റീരിയലിസം ആണ് മാക്സിന്റെ മറ്റൊരു സിദ്ധാന്തം അത് പ്രകാരം ചരിത്രത്തിന്റെ ഭൗതികത്മകതയെ മാക്സ് വിശകലനം ചെയ്തത് ഇപ്രകാരമാണ്. മാനവിക ചരിത്രത്തിൽ ആദ്യമുണ്ടായിരുന്ന സമൂഹം ഏഷ്യറ്റിക് എന്നറിയപ്പെടുന്നു അവിടെ സ്വത്തുകക്കെല്ലാം പൊതു സമൂഹത്തിന്റെ ഭാഗമായിരുന്നു സ്റ്റേറ്റ് ആണ് എല്ലാം നിയന്ത്രിച്ചിരുന്നത് അതിനു ശേഷം വരുന്ന സമൂഹമാണ് എനിഷ്യന്റ് അവിടെ സ്വകാര്യസ്വത്ത്‌ വരുന്നു തന്മൂലം രണ്ട് വർഗ്ഗങ്ങൾ ഉണ്ടാകുന്നു ഉടമയും അടിമയും അതിന് ശേഷം വരുന്ന സമൂഹമാണ് ഫ്യൂഡൽ സമൂഹം അവിടെ ഉള്ളതും രണ്ട് വർഗ്ഗങ്ങൾ ആണ് ജന്മിയും കുടിയാനും കുടിയാന്മാർക് സ്വത്തവകാശം ഉണ്ടായിരുന്നില്ല അതിജീവനത്തിനായി അവർക്ക് ജന്മിയുടെ ഭൂമിയിൽ അധ്വാനികേണ്ടതായി വന്നു പിന്നീട് വരുന്ന സമൂഹമാണ് ക്യാപിറ്റലിസ്റ്റ് സമൂഹം ഇത് പ്രധാനമായും വ്യാവ്യസായ വത്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒരു സ്ഥിതി വിശേഷമാണ് ഇവിടെയും രണ്ട് വർഗ്ഗങ്ങൾ ഉണ്ട് മുതലാളിയും തൊഴിലാളിയും ഈ നാലു ഘട്ടങ്ങളിലും ഒന്നിലൊഴികെ ബാക്കി മൂന്നെണ്ണത്തിലും രണ്ടു വർഗ്ഗങ്ങൾ ഉള്ളതായി കാണാം അതിന്റെയെല്ലാം അടിസ്ഥാനം ചൂഷണവും അടിച്ചമർത്താലും ആണ് എന്നാണ് മാക്സ് പറയുന്നത് ക്യാപിറ്റലിസം അതിന്റെ അന്തരിക വൈരുധ്യം നിമത്തം തകരുമെന്നും തുടർന്ന് സോഷ്യലിസവും കമ്മ്യൂണിസവും വരുമെന്നുമാണ് മാക്സ് പ്രവചിച്ചത്. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഈ സിദ്ധാന്തം തെറ്റുന്നത് കാണാം.

    • @RoadRollerCreations
      @RoadRollerCreations  Před 3 lety +5

      വിശദമായ കമൻ്റിനു നന്ദി. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുകയല്ല. സാധാരണക്കാരന് ഇതെന്താണ് എന്ന് ചെറിയൊരു ആമുഖം കൊടുക്കുക മാത്രമാണ്.

    • @GhanasyamMohandas
      @GhanasyamMohandas Před 3 lety +6

      Lol. ഏഷ്യാറ്റിക് സൊസൈറ്റി അഥവാ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ എന്നത് പ്രിമിറ്റിവ് കമ്മൂണിസം അല്ല. ഏഷ്യയിൽ പ്രധാനമായും ഇന്ത്യയിൽ കണ്ടുവന്നിരുന്ന ഒരു ഉൽപാദന വ്യവസ്ഥയാണ് അതു. അതായത് ഭരിക്കുന്നവർക് അപ്രമാദിത്വം കല്പിചിരുന്ന ഒരു സമൂഹം. ഇതിന്റെ പ്രധാന കാരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്നത് ജലസേചനത്തിനായി കർഷകർ രാജാവിനെ/ഭരണകർത്താക്കളെ അമിതമായി ആശ്രയിച്ചിരുന്നു. ഈ വ്യവസ്ഥ യൂറോപ്പിൽ നിലനിന്നിരുന്ന കാലാവസ്ഥയെ ആശ്രയിച്ചു ചെയ്തിരുന്ന കൃഷിരീതിയിൽ നിന്നും വിഭിന്നമാണ്. പ്രിമിറ്റിവ് കമ്മൂണിസം എന്നത് hunter gatherer ആയിരുന്ന മനുഷ്യൻ പ്രൈവറ്റ് ownership ഓഫ് ലാൻഡ് ഇല്ലാതിരുന്ന കാലത്തു താരതമ്യേന വിഭവങ്ങളുടെ വിതരണം തുല്യമായിരുന്നു കാലത്തെ സൂചിപ്പിക്കുന്നതാണ്. Capitalism താനെ തകർന്നു പോകുമെന്ന് മാർകസ് ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെയാണെങ്കിൽ പിന്നെ മാർക്‌സ് ഇത്രയും പുസ്തകങ്ങൾ തന്നെ എഴുതണ്ട കാര്യമുണ്ടോ? Proletariat റിവൊല്യൂഷൻ ആണ് ക്യാപിറ്റലിസത്തിന്റെ അന്ത്യമായി മാർക്സ് കാണുന്നത്. അതു ഇത്രയും ലാളിത്തവത്കരിക്കുന്നത് തന്നെ ശരിയല്ല. വെറും തൊഴിലാളി വർഗത്തെ മാത്രം ഉദ്ധരിച്ചുകൊണ്ടല്ല മാർക്സ് വിപ്ലവത്തെ കുറിച്ചു പറയുന്നത് സ്വത്വ രാഷ്ട്രീയത്തെ കൂടി മാർക്സ് ഇതിൽ ഉള്പെടുത്തുന്നുണ്ട്ട് (blacks' resistance in US).
      Hegel ന് മുൻപുതന്നെ dialogue കൾ വഴി ആശയരൂപീകരണത്തെ കുറിച്ച് തത്വചിന്തകർ പറയുന്നുണ്ടെങ്കിലും (didactic) അതിനു കൃത്യമായ ഒരു സൈദ്ധാന്തികമാനം, കൃത്യമായി പറഞ്ഞാൽ temporal aspects നെ സൈദ്ധാന്തികവത്കരിക്കുന്നത് ഹെഗൽ ന്റെ ചിന്തകളാണ്.

    • @Demonoflaplace
      @Demonoflaplace Před 3 lety +4

      @@GhanasyamMohandas ഏഷ്യറ്റിക് മോഡ് ഓഫ് പ്രോഡക്ഷനിൽ ഭൂസ്വത്തുകൾ എല്ലാം തന്നെ പൊതു സമൂഹത്തിന്റെ ഭാഗമായിരുന്നെന്നും എനിഷ്യന്റ് മോഡ് ഓഫ് പ്രൊഡക്ഷൻ മുതലാണ് വർഗ്ഗങ്ങൾ ഉണ്ടാകുന്നതെന്നും അക്കാഡമിക്കലി പുസ്‌തകത്തിൽ നിന്നാണ് മനസിലാക്കിയത് അത് തെറ്റാണെങ്കിൽ തിരുത്താൻ തയ്യാറാണ്. ക്യാപിറ്റലിസത്തിന്റെ അന്തരിക വൈരുധ്യം എന്നാൽ ചൂഷണവും അവിടെ ബന്ധങ്ങൾ ആധിപത്യത്തിന്റെയും കീഴടകലിന്റെയും ആണ് അത് വിപ്ലവത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് അല്ലാതെ ക്യാപിറ്റലിസം താനേ തകരുമെന്ന് ഒരു അവകാശവാദവും ഇല്ല.

    • @franciskm4144
      @franciskm4144 Před 3 lety +1

      For Hegel cause is Spirit.

    • @franciskm4144
      @franciskm4144 Před 3 lety +1

      @@GhanasyamMohandas Can you give me the correct reference for your statements? If not you are not better than a believer.

  • @damodarankgdamodaran8281
    @damodarankgdamodaran8281 Před 3 lety +1

    വൈരുദ്ധ്യാതിഷ്ടിത ഭൗതിക വാദം

  • @muhammedanas100
    @muhammedanas100 Před rokem

    എന്നാലും എവിടെയോ എന്തോ തകരാറ് പോലെ😅

  • @aaliap
    @aaliap Před 3 lety +2

    മാർക്സ് പറഞ്ഞ മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് പറഞ്ഞ സന്ദർഭം വിശദീകരിച്ചതിൽ/ഇവിടെ പറഞ്ഞതിൽ അപാകതയില്ലേ?

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 3 lety +1

      മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞതോടൊപ്പം "ആശയറ്റവന് അത്താണിയാണ് മതം" എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യാശയുള്ളവന്റെ പടവളാണ് മാർക്സിസം എന്നു ഞങ്ങൾ പറയും.

    • @fasaludheenpz
      @fasaludheenpz Před 2 lety +2

      നീലച്ചടയൻ അടിച്ചു കിളി പോയിക്കിടക്കുന്ന അവസ്ഥയല്ല കറുപ്പ് എന്നു ഉദ്ദേശിച്ചത്. വേദന സംഹാരി എന്ന നിലക്കാണ്.

  • @premdasyesudasan5778
    @premdasyesudasan5778 Před rokem +3

    Marxism degraded Hegelian dialectics into materialist realm in order to suit its sociopolitics. To be precise, Marxism intentionally forgets the fundamentals of human mind. Man doesn't work through his socio-economic interactions only. Not class, but human types are way more different than Marxism tried to define. Economy isn't the main driving force behind human nature. If it were, all social institutions (which Marxists tried but failed to destroy) wouldn't have existed.
    The claim that dialectical materialism is well capable of explaining the nature of the Universe is wrong. You simply cannot explain the nature of the Universe through a materialist lens. The limitation of explaining the Universe with human logic - when that logic itself is erroneous!
    Human history isn't a conflict - dialectics - progress route. It is more of a material - ideal coexistence.
    OK - even if Marxism claims conflict leads to dialectics, there is still problem. Marxism failed to understand that dialectics doesn't necessarily leads to progress. There is proof. The communist central planning in USSR itself showed that the application of Hegelian dialectics in material aspect doesn't work. The intended progress was never made and the Soviet economy stagnated.

    • @RoadRollerCreations
      @RoadRollerCreations  Před rokem +1

      in different streams, science is trying to explain the universe. I also consider science as the benchmark of any human logic. Men of god might have different ways but I would not consider any of their means into a discussion about dialetics.
      Do you know that USSR existed as a strong world power for several decades? Thay played a key role in the elemination of fascism away from this universe.
      Its a bit silly anyway that someone is using the example of a country's decline to its doctrine. USSR was destroyed because of corruption and constant attempts from the other side. It is not an example for failure of dialetics.

    • @premdasyesudasan5778
      @premdasyesudasan5778 Před rokem

      @@RoadRollerCreations Dear friend, I will tell you what exactly happened in USSR. Then you will understand what the 'world power' title actually is.
      I will start with Lenin. I intend to tell only the most important points. Bolshevik dictatorship, which Lenin was a part of, had its own secret police Cheka. It had unrestricted authority to murder suspected counter-revolutionaries. And mass murders of innocent peasants happened. Bolsheviks wanted a centralised communist economy. A planned economy. Do you want to hear their foolish ideas? Here they are:
      1. Complete confiscation of all means of production and transportation.
      2. Abolition of money and introduction of barter system
      3. Compulsory, and often forced, labour.
      Well, what followed was a disaster. Unlimited printing of banknotes resulted in extreme inflation and ordinary citizens lost their life savings. Then came the next idiocy. Lenin ordered peasants to surrender all grains to the State at horrific prices. They already lost money. Now they lost their grains too. Of course peasants refused and revolted. But they were brutally handled by the State secret police. Now it was easy to exploit them. Lenin ordered all adult citizens to work whenever they were ordered.
      The peasants were removed of their grains and foods to support the Red Army and the urban population. The artificial famine Lenin created was soon followed by the famine of 1921-22. This forced the Bolsheviks to re-establish ties with Western capitalist countries. What a shame.
      Now you know how foolish Lenin was. Living condition was a hell during those days.
      Next comes Stalin. He was a greater idiot. He ruled by the policy of terror, which left millions of his own citizens to die. You claimed USSR became a superpower, right? Do you have any notion of the price the ordinary citizens had to pay just for the sake of that commy propaganda that USSR was a world power?
      You are thinking of Stalin's rapid industrialisation of USSR, I know. But you got it wrong. His Five Year Plans were total disasters. Hundreds of thousands of farmers were executed and their property were confiscated. He and his fellow commys thought a State-owned collective of farms would increase productivity. But in reality the productivity declined! The result was food shortage in a massive scale. The Great Famine of 1932-33 followed and it killed millions. For many years USSR denied that the famine happened and kept it a secret.
      Next, Stalin executed his terror campaign in a more violent fashion. It was known as the Great Purge. During that period, between 1936 and 1938, more than 500,000 soviet citizens were executed. Millions were deported. Millions were imprisoned in forced labour camps (Gulags).
      The collectivisation of farm lands was far worse than that of Lenin. Ordinary citizens had no other way other than to work at inhuman conditions. Initially the productivity was high. But as time went on their morale was dropped because they had to sacrifice much more than what they got in return. Stalin imposed impossibly high production figures to increase the scale of industrialisation. He turned into a kind of maniac. At his orders, all the workers were forced to accept lower standards of living. Just to keep with the false image that USSR was a modern industrial infrastructure and economy.
      The superpower image was all media work, done by the commy state media. Its aim was to portray to the West that USSR was doing great.

    • @premdasyesudasan5778
      @premdasyesudasan5778 Před rokem

      @@RoadRollerCreations My dear friend, a county's decline is more than enough proof that its doctrine was incorrect. The dialectics the Communist Central Planning Committee was following didn't result in the country's progress - on the other hand, their dialectics resulted in their country's destruction.

    • @premdasyesudasan5778
      @premdasyesudasan5778 Před rokem

      @@RoadRollerCreations If you consider science as the benchmark of human logic, you have to accept that human logic is insufficient because science is an insufficient doctrine. Do not think that science can explain everything and find a solution to every problem. Accept the fact that science is not the final word.
      Your argument stems from the erroneous Marxist doctrine that what we experience through our sense is the only reality.

    • @premdasyesudasan5778
      @premdasyesudasan5778 Před rokem

      @@RoadRollerCreations The problem with dialectics is that it doesn't always lead to progress. If that wasn't the case, the world would have become communist by now. Dialectical materialism only stagnates the state's progress. It is a false dogma.

  • @hyblaea123
    @hyblaea123 Před 2 dny

    ആത്മീയവാദമല്ല, ആശയവാദം ആണ് ശരി.

  • @tnsanathanakurupponkunnam6141

    ഇത് ഒരു അടിസ്ഥാന ഭൗതിക പ്രപഞ്ച വീക്ഷണമാണോ !
    ഭൗതിക പ്രപഞ്ച വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ ശാസ്ത്രമാണോ !

  • @salsabeelnazer836
    @salsabeelnazer836 Před 2 lety

    Karl Marx മത വിരോധിയാണ്..

  • @poothakkuzhiyilsasi6615

    വൈരുദ്ധ്യാധിഷ്ഠിത ഭൗതീക വാദവുമായി നിങ്ങൾ പറയുന്നതിൽ ഒരു ബന്‌ധവുമില്ല.

  • @veeramanak6119
    @veeramanak6119 Před 29 dny

    Beating about the bush.useless confusing talk.

  • @citizen0404
    @citizen0404 Před 3 lety +2

    Poor explanation

    • @RoadRollerCreations
      @RoadRollerCreations  Před 3 lety +5

      Poor, Pobably yes as per individual standard. The idea is to provide an introduction for common man, who is not willing to spend more than 15 minutes.
      But please do point out any factual errors that you may have noticed. That might help.

    • @jungjunk1662
      @jungjunk1662 Před 3 lety +4

      Ingane chumma vannu comment adichu pokuna albin georgukane bro mind cheyenda.

    • @praveenchacko
      @praveenchacko Před 3 lety +4

      Aaludesichath pure explanation aanenu thonunnu

  • @Kumar-ni9vd
    @Kumar-ni9vd Před 2 dny

    ലോകം ചവറ്റുകുട്ടയിൽ എറിഞ്ഞ
    മാഖ്റിസം.....
    ശാസ്ത്രീയ ത ഇല്ലാത്ത പഴയ താടിക്കാരുടെ കിത്താബ്
    അമേദ്യസമം......

  • @safirafavas3071
    @safirafavas3071 Před 2 lety

    Super

  • @Muhammednafih-eu1ro
    @Muhammednafih-eu1ro Před rokem

    👍

  • @ossajeevekumar
    @ossajeevekumar Před 3 lety +2

    Informative

  • @livingstar1271
    @livingstar1271 Před 2 lety

    Super