മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാരാക്കി ആദിവാസി ദമ്പതികള്‍ l idukki

Sdílet
Vložit
  • čas přidán 6. 06. 2021
  • മക്കൾ മൂന്നുപേരെയും ഡോക്ടർമാരാക്കാൻ അനുഭവിച്ച കഷ്ടതകൾ എണ്ണിപ്പറഞ്ഞ് എളം ബ്ലാശേരി ക്കുടിയിലെ രാഘവൻ പുഷ്പ ദമ്പതികൾ .
    മൂത്തമകൻ പ്രതീപ് എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിയ്ക്കൽ ഓഫീസർ . മകൾ സൂര്യ കാഞ്ഞങ്ങാട് ചിറ്റാരിയ്ക്കൽ പി എച്ച് സി യിലെ അസിസ്റ്റന്റ് സർജ്ജൻ . ഇളയ മകൻ സന്ദീപ് പരിയാരം ആയൂർവേദ കോളേജിൽ ഹൗസർജൻ
    #Kerala

Komentáře • 734

  • @babythomas942
    @babythomas942 Před 3 lety +541

    ഇതാണ് ഒരു അച്ഛൻ, ഇതാണ് സ്നേഹം, ദൈവം അനുഗ്രഹിക്കട്ടെ ആ പിതാവിനെ 👍👍👍

    • @deepabinu3792
      @deepabinu3792 Před 3 lety +6

      ഒരിക്കലും ഈ അച്ചനേയും അമ്മയും വിഷമിപ്പിക്കയാതിക്കട്ടേ എന്നാശംസി ക്കുന്നു 💖😊

    • @rafirafi9781
      @rafirafi9781 Před 3 lety +1

      മാഷാഅല്ലാഹ്

  • @rn4519
    @rn4519 Před 3 lety +937

    മാറ്റാരേക്കാട്ടിലും അഭിനന്ദനങ്ങൾ അർഹിക്കുന്ന മനുഷ്യർ 🙏🙏🙏👏👏👏

  • @vinodkolot2385
    @vinodkolot2385 Před 3 lety +808

    മക്കളോടായി പറയുകയാണ് ഞാൻ ഒരിക്കലും ഇ അച്ചനമ്മമാരെ വിഷമിപ്പിക്കാതെ നോക്കണം

  • @nehakarthika4254
    @nehakarthika4254 Před 3 lety +426

    വളരെ അഭിമാനം തോന്നുന്നു ഈ മാതാപിതാക്കളെ ഓർത്തിട്ട് 🙏🙏🙏🙏🙏🙏

  • @stevescrayons3391
    @stevescrayons3391 Před 3 lety +152

    മാതാപിതാക്കള്‍ മാത്രം സ്വപ്നം കണ്ടത്‌ കൊണ്ട്‌ അത്‌ nadakkanamennilla.. അവരുടെ ആഗ്രഹത്തിന് ഒത്തു ഉയർന്ന മക്കള്‍ക്ക് അഭിനന്ദനങ്ങള്‍ 💐

  • @jinusoman479
    @jinusoman479 Před 3 lety +37

    അച്ഛനും അമ്മയും കഷ്ട്ടപ്പെട്ടത് മക്കൾ അറിഞ്ഞു തന്നെ പഠിച്ചു.... എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

  • @sreerajrekha2677
    @sreerajrekha2677 Před 3 lety +437

    ഇത്രയും കഷ്ടപ്പെട്ട് മക്കളെ നല്ല നിലയിലെത്തിച്ച ഈ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണം! ഒരു നോട്ടം കൊണ്ടു പോലും വേദനിപ്പിക്കല്ലേ.....!

    • @raheenamammi5557
      @raheenamammi5557 Před 3 lety

      0

    • @raheenamammi5557
      @raheenamammi5557 Před 3 lety

      d 1
      Pp

    • @mvmv2413
      @mvmv2413 Před 3 lety +2

      തിരിച്ചു പ്രതീക്ഷിക്കുന്നതല്ല ജീവിതം. ഞങ്ങളെ നോക്കണ്ട എന്ന് പറയാൻ മാതാ പിതാക്കൾ വളരണം.
      m വര്ഗീസ്.

    • @sreerajrekha2677
      @sreerajrekha2677 Před 3 lety +3

      @@mvmv2413 അതെന്താ? ഒരു മാതാപിതാക്കളും മക്കൾക്കൊരു ബാദ്ധ്യത ആകാൻ ആഗ്രഹിക്കില്ല! മക്കളുടെ സാമീപ്യവും സ്നേഹവും, അത് അവരുടെ അവകാശമല്ലേ? നല്ല നിലയിലാവുമ്പോ പാവപ്പെട്ട അച്ഛനമ്മമാർ ആർക്കും കുറച്ചിലായി തോന്നാതിരിക്കട്ടെ!

    • @mvmv2413
      @mvmv2413 Před 3 lety +3

      @@sreerajrekha2677 ശരിയാണ്. പക്ഷെ അനുഭവങ്ങൾ എപ്പോഴും ആഗ്രഹം പോലല്ലല്ലോ. എത്രയോ ഉദാഹരണങ്ങൾ. വാസ്തവത്തിൽ കർഷകർ മക്കൾ കൂടെ വേണമെങ്കിൽ മക്കളെ (ഒരാളെ യെങ്കിലും) കർഷകരായി വളർത്തണം. അല്ലെങ്കിൽ അവർക് ഉന്നത വിദ്യാഭ്യാസം നൽകിയാൽ അവരുടെ പട്ടണ/വിദേശ ജീവിതത്തോട് തങ്ങളും മാറി പൊരുത്തപ്പെടാൻ തയ്യാറാകണം. തയ്യാറായാലും അത്ര എളുപ്പവും ആവണമെന്നില്ല. ഒറ്റ മരുന്നേ ഉള്ളൂ, ഗീതാ സാരം പോലെ result പ്രതീക്ഷിക്കാതെ കർമം ചെയ്ത് പറക്കാൻ വിടുക. ((വിദ്യാഭ്യാസം എല്ലാവരും നൽകേണ്ടത് മക്കൾക്കല്ല, തങ്ങൾക്കാണ്, സ്വയം ഇങ്ങനൊക്കെ വളരാൻ!!)). കൃഷിക്കാരൻ doctor ക്കു താഴെ എന്ന് കരുതരുത്. ഇന്ന് ആരോഗ്യം കൂടുതൽ കൃഷിക്കാരനും കുറവ് ഡോക്ടർക്കുമാണ്! ഇന്ന് കൂടെ വരുന്ന മാധ്യമങ്ങൾ എപ്പോഴും കൂടെ കാണില്ല. തന്റെ മക്കൾക്കു education loan എടുത്തു പഠിപ്പിച്ചു ജോലി കിട്ടിയിട്ടു ഇഷ്ട ഇണയുമായി പോയി, തന്നെയും ലോൺനെയും ഉപേക്ഷിച്ച മക്കളെ ഓർത്തു നിലവിളിക്കുന്ന മാതാ പിതാക്കളെ കണ്ടിട്ടുണ്ട്.
      എന്ന് വച്ചു, അവരുടെ നേട്ടം വലുതാണ്, കുറച്ചു കാണുന്നില്ല. വാസ്തവത്തിൽ ആ വിഭാഗത്തിൽ ഇങ്ങനെ മുന്നോട്ടു ആര് വന്നാലും ഇതൊക്കെ സാധിക്കും reservation കാരണം.
      m വര്ഗീസ്.

  • @unni7083
    @unni7083 Před 3 lety +108

    അഭിമാനം 💖💖💖ഈ അച്ഛന്ൻ അമ്മക്കും... ബിഗ് salute 💖💖💖💖😍😍😍💗💗💗... God bless you 💖💖💖💖💖

  • @gireeshg2523
    @gireeshg2523 Před 3 lety +423

    ദൈവം നേരിട്ട് ഒന്നും തരില്ല നമ്മുടെ പരിശ്രമിക്കാൻ ഉള്ള മനസ്സാണ് യഥാർത്ഥ ദൈവം.

    • @888------
      @888------ Před 3 lety +2

      Scheduled tribe reservation list എടുത്ത് നോക്കിയിട്ട് പറ..ഒരു പരിശ്രമവം വേണ്ട.അപേക്ഷിക്കാൻ ആൾ ഇല്ലാ അത്ര തന്നെ

    • @Sunilsss123
      @Sunilsss123 Před 3 lety +1

      @@888------ athum veruthe pattillallo

    • @888------
      @888------ Před 3 lety

      @@nicevideoPKU nee തണുപ്പത്ത് കളിച്ചു ബ്ലൂ ഫിലിം ഇറക്കി സമ്പാദിക്കുക അല്ലേ?

  • @semmababusemmababu6845
    @semmababusemmababu6845 Před 3 lety +43

    ഈ... അച്ഛനിരിക്കട്ടെ ഗോൾഡ് മെഡൽ. അച്ഛന്റെ കഴ്ട്ടപ്പാടിൽ പഠിച്ച മക്കളും മിടുക്കർ. ഇന്ന് പണത്തിന്റെ കൊഴുപ്പിൽ എന്ത് തോന്നിവാസോം കാണിക്കുന്ന മക്കൾ ഇതൊന്നു കണ്ണ് തുറന്നു കാണു 🙏

  • @pradeepank9453
    @pradeepank9453 Před 3 lety +8

    ഒരു വീട്ടിൽ നിന്നു തന്നെ വിവിധ വിഭാഗത്തിലുള്ള ഡോക്ടർമാർ , MBBS , BHMS, BAMS , BDS , നാട്ടിലെ സമ്പന്നരുടെ വീട്ടിൽ പോലും ഇങ്ങനെ കാണില്ല. ഈ മാതാപിതാക്കളാണ് യഥാർത്ഥ ദൈവങ്ങൾ ...🙏🙏🙏🙏

  • @rosilinrosilin5462
    @rosilinrosilin5462 Před 3 lety +435

    ഈ പിതാവിന്റെ മക്കൾ ഡോക്ടർസ് ആയതിൽ അത്ഭുതപ്പെടാനില്ല

  • @s.kumarkumar8768
    @s.kumarkumar8768 Před 3 lety +73

    ഇതൊന്നും ഒരു മീഡിയയും വാർത്ത ആക്കില്ല,.. നല്ല മാതാപിതാക്കൾ 👌😍😍😍😍😍❤❤❤

  • @vinodsv553
    @vinodsv553 Před 3 lety +82

    അവരുടെ സംസാരം കേട്ടിട്ട് സത്യത്തിൽ കണ്ണുനിറഞ്ഞുപോയി.. 🥺🥺 "എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ..🙏

  • @anitharajendran9299
    @anitharajendran9299 Před 3 lety +43

    മക്കളെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യിപ്പിച്ച അതിന് അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @NivyaPrathipatrick
    @NivyaPrathipatrick Před 3 lety +69

    ആ വ്യക്തിയുടെ എളിമയാണ്, ദൈവം അവരെ ഉയർത്തിയത്‌.🔥🤭👏👏👏

    • @jayamolvc7961
      @jayamolvc7961 Před 3 lety

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sanojep6935
    @sanojep6935 Před 3 lety +65

    ആദ്യം തന്നെ ചേട്ടനൊരു ബിഗ്‌ സല്യൂട്ട് !! മക്കളെ എല്ലാം കഷ്ട്ടപ്പെട്ടു നല്ല നിലയിൽ എത്തിച്ചില്ലേ ഇനി നിങ്ങൾ നിങ്ങൾക് വേണ്ടി ജീവിക്കൂ

  • @dhanyaroby1384
    @dhanyaroby1384 Před 3 lety +39

    ആ മക്കളുടെ സൗഭാഗ്യമാണ് ആ മാതാപിതാക്കൾ.

  • @unmedia8087
    @unmedia8087 Před 3 lety +100

    ഈ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് അടിച്ചവരുടെ മനസ്സ് എത്ര വികൃതം ആയിരിക്കും....

    • @JancysVibrantVlogs
      @JancysVibrantVlogs Před 3 lety +4

      Keedangal

    • @s.kumarkumar8768
      @s.kumarkumar8768 Před 3 lety +1

      അതൊക്ക പാഷാണത്തലെ കൃമി കീടങ്ങൾ ആയിരുക്കും

    • @win-lk6hw
      @win-lk6hw Před 3 lety +3

      ഡിസ്‌ലൈക്ക് അടിച്ചത് ഒന്നുകിൽ ''ഞരമ്പ് രോഗികൾ 'അല്ലെങ്കിൽ മക്കളെ ആര്മാദിച്ചു വളർത്തി അവസാനം പണികിട്ടിയ മാതാപിതാക്കൾ ''അല്ലാതെ മനസാക്ഷി ഉള്ള മനുക്ഷ്യർ ഇതിനു ഡിസ്‌ലൈക്ക് അടിക്കില്ല

    • @nammuandme
      @nammuandme Před 3 lety +2

      Avarum avarde makkalum chilapo thendithirinju nadakkakum...asooya Karanam ntha cheyya

    • @mychoice228
      @mychoice228 Před 3 lety

      Nashichavar kushubhullavar

  • @amanas_world4915
    @amanas_world4915 Před 3 lety +11

    അവരുടെ നല്ലകാലമാണ് നിങ്ങക്ക് പകുത്തു തന്നത് അവരുടെ വിയർപ്പാണ് നിങ്ങളുടെ ഉയർച്ചയുട അടിസ്ഥാനം ഇനിയെങ്കിലും അവർക്കൊന്നു വിശ്രമിക്കാൻ അവസരം ഒരിക്കികൊടുക്കുക 🙏🤝

  • @shamsu5330
    @shamsu5330 Před 3 lety +39

    പ്രായമാകുമ്പോൾ ഇവരെ ചവിട്ടി പുറത്താക്കരുത് മക്കൾ ഇവരെ പൊന്നു പോലെ നോക്കണം

  • @bbbb7821
    @bbbb7821 Před 3 lety +441

    മക്കളെ ഈ അമ്മയെയും അച്ഛനെയും ഒരിക്കലും വേദനിപ്പിക്കല്ലേ

  • @tjohn1020
    @tjohn1020 Před 3 lety +44

    മക്കളെ ഈ അപ്പനെയും, അമ്മയെയും ഒരു നാളും മറക്കരുത്... നിങ്ങൾക് നല്ലത് വരട്ടെ 🙏🙏🙏🙏🙏

  • @shaninp3252
    @shaninp3252 Před 3 lety +28

    സാധാരണകാരായ നമ്മളെപോലുള്ളവർക് പ്രെജോദനമായ ഒരു അച്ഛൻ ബിഗ് സല്യൂട്ട്.

  • @mahilamanik7012
    @mahilamanik7012 Před 3 lety +18

    ആദ്യമായിട്ടാണ് ഒരു വാർത്ത കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞത് ഈഅച്ഛനും അമ്മയ്കും എല്ലാ നൻമകളും ഉണ്ടാകട്ടെ

  • @josephrobin4891
    @josephrobin4891 Před 3 lety +36

    നീ അളക്കുന്ന അതെ പാത്രത്തിൽ നിനക്കും അളന്നു തരും, don't forget these words of lord Jesus🙏

  • @S.Kumari.624
    @S.Kumari.624 Před 2 lety +1

    Big salute. ഈ മാതാപിതാക്കളുടെ കണ്ണ് നിറയാനിടയാകാതെ നോക്കണം മക്കളേ. പരിമിതികളെ അവസരങ്ങളാക്കി പഠിച്ചുയർന്ന മക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @bhaskertv4693
    @bhaskertv4693 Před 3 lety +181

    ഈ വാർത്തക്കും കുറച്ചു പേർ ഡിസ്‌ലൈക് അടിച്ചു എങ്കിൽ അവരുടെ മാനസിക നിലയിൽ കാര്യമായ കുഴപ്പം ഉണ്ട് 🙏

    • @shekharan7491
      @shekharan7491 Před 3 lety +1

      ഇത് യൂട്യൂബ് തന്നെ generate ചെയ്യുന്നത് ആണ്. Total likes ന്റെ 10 ശതമാനം കാണും ഏകദേശം.

    • @s.kumarkumar8768
      @s.kumarkumar8768 Před 3 lety

      @@shekharan7491, ഇല്ല അങ്ങനെ ഇല്ല... ഞാൻ സ്വൊന്തം ചാനൽ ഉണ്ടാക്കി നോക്കിയിട്ട്ഉണ്ട്

    • @Sunilsss123
      @Sunilsss123 Před 3 lety

      Kuttikalude kayyil ninnu ariyathe pattunnathum kanum

    • @ponnuponnu5516
      @ponnuponnu5516 Před 3 lety

      Chaanal nod ulla kalipparikkum

    • @shekharan7491
      @shekharan7491 Před 3 lety +1

      As of now 188 dislikes.

  • @nivyasuresh7316
    @nivyasuresh7316 Před 3 lety +17

    Njan oru NEET aspirant aanu..ithil kooduthal motivation evidunnu kittan..❤🙏

  • @sreekumarkc2651
    @sreekumarkc2651 Před 3 lety +140

    ഈ അച്ഛൻ്റെയും അമ്മയുടെ മക്കളുടെയും കാലുകളിൽ നമിക്കുന്നു '

  • @sulekasaji9951
    @sulekasaji9951 Před 3 lety +3

    ചേച്ചി ചേട്ടാ മക്കളെ എല്ലാം നല്ല നിലയിൽ ആക്കി ഇതുപോലെ അച്ഛൻ അമ്മ മാരെ കിട്ടിയ ആ മക്കൾ ഭാഗ്യം ഉള്ളവർ ആണ് ചേട്ടനെയും ചേച്ചിയെയും മക്കളെ യും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ അമ്മയെയും അച്ഛനേം പൊന്നുപോലെ നോക്കാൻ ഉള്ള മനസ് കാണിക്കണം പ്രായം ചെല്ലുമ്പോൾ നോക്കാൻ പറ്റില്ല എന്നുപറഞ്ഞു ഉപേക്ഷിക്കരുതേ.. ഇപ്പോൾ നടക്കുന്നത് അതാണ് അതുകൊണ്ട് പറഞ്ഞത് ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ ആമേൻ

  • @lissysantosh3661
    @lissysantosh3661 Před 3 lety +4

    നല്ല മാതാപിതാക്കൾ മകളെ ഇവരെ വേദനിപ്പിക്കുന്നത് God bless you 🙏

    • @win-lk6hw
      @win-lk6hw Před 3 lety

      തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ''ഇതുപോലെ കേരളത്തിൽ ഉള്ള പാവപ്പെട്ടവന്റെ മക്കൾ ആരും അപ്പനേം അമ്മേം 'അനാഥാലയത്തിൽ ആക്കി നാട് വിടുന്നില്ല '

  • @snehasudhakaran1895
    @snehasudhakaran1895 Před 3 lety

    ഇത്രയും നല്ലൊരു വാർത്ത കൊണ്ടുവന്ന ഈ ചാനലിന് നന്ദി അറിയിക്കുന്നു ഈ മക്കളൊക്കെ ഇത്രയും നല്ല നിലയിലെത്തി ഇതൊരു വാർത്തയാകുന്നത് കഷ്ടപ്പാടുകൾ ഒന്നും ആരും അറിഞ്ഞില്ല അച്ഛനും അമ്മയുടെയും ദൃഢനിശ്ചയം ഒരു നൂറ് ജന്മം കൊണ്ട് നമുക്കൊന്നും ചെയ്യാൻ പറ്റാത്തത് ഒരു ജന്മം കൊണ്ട് ചെയ്തു🙏🙏

  • @anianu-nm9ql
    @anianu-nm9ql Před 3 lety +21

    നിങ്ങളുടെ ഇച്ഛാശക്തിയ്ക്ക് മുമ്പിൽ പ്രണാമം🙏

  • @ubaidgaming2146
    @ubaidgaming2146 Před 3 lety +10

    നല്ല മാതാ പിതാക്കൾ 👍നമിച്ചു

  • @josmyjohn2934
    @josmyjohn2934 Před 3 lety +3

    ലോകം കണ്ടുപഠിക്കണം... അച്ഛനും അമ്മയ്ക്കും ഒപ്പം മക്കൾക്കും നന്ദി ഇത്രയും നല്ല പാഠം നൽകിയതിന്..

  • @pathusmuthus1152
    @pathusmuthus1152 Před 3 lety +66

    മക്കളോട് ഈ മാതാപിതാക്കളെ മറക്കല്ലേ

  • @sabarigireesan4627
    @sabarigireesan4627 Před 3 lety +34

    ഒന്നും പറയാനില്ല , കരഞ്ഞ് പോയി അവരുടെ അദ്വാനം എത്ര ആയിരുന്നു എന്ന് എന്റെ മനസിൽ മിന്നി മറഞ്ഞു,

  • @dhanyadamu9333
    @dhanyadamu9333 Před 2 lety +4

    Big salute to the Parent's.. ഒരുപാട് അഭിമാനം.. 👏🏻👏🏻

  • @ashwativarghese8144
    @ashwativarghese8144 Před 3 lety +22

    മക്കളെ ഈ അച്ഛനെയും അമ്മയെയും നിങ്ങൾ പൊന്നു പോലെ നോക്കണേ ഇല്ലകിൽ പാപം കിട്ടും

  • @sudhia4643
    @sudhia4643 Před 3 lety +18

    ഈ. അച്ഛന്റെ.. വാക്കുകൾ... എല്ലാമക്കൾക്കും. ഒരു... തിരിച്ചറിവാകട്ടെ.. പാഠമാകട്ടെ..........

  • @francismathew8705
    @francismathew8705 Před 3 lety +18

    അഭിനന്ദിക്കാൻ വാക്കുകളില്ല 🙏🙏🙏

  • @soniaaugustinefivestar7042

    മാതാപിതാക്കൾ കൺകണ്ട ദൈവങ്ങൾ 🙏🙏🙏സല്യൂട്ട് ദമ്പതിമാരെ 🌹🌹🌹

  • @mariajesna
    @mariajesna Před 3 lety +17

    What a beautiful parents they are... especially the children are blessed with a hardworking father. God bless them.

  • @omanaasokan8198
    @omanaasokan8198 Před 3 lety +3

    ഈ മാതാപിതാക്കൾക്കും.. മക്കൾക്കും. അഭിനന്ദനങ്ങൾ

  • @shijuhii2140
    @shijuhii2140 Před 3 lety +8

    മറ്റുള്ളവർക്കു പ്രചോദനം ആയ ഈ അച്ഛനമ്മമാരെ വലിയൊരു പൊതു ചടങ്ങിൽ ആദരിക്കണം

  • @m.gm.g5929
    @m.gm.g5929 Před 3 lety +10

    എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്.. ഇനിയുള്ള നാളുകൾ അല്ലൽ ഇല്ലാതെ സന്തോഷം നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു...

  • @sathyavrathannair8898
    @sathyavrathannair8898 Před 3 lety +33

    These young guys are the real CELEBRITIES.Not some self declared anarchists

  • @rashidnangarath9367
    @rashidnangarath9367 Před 3 lety +1

    ആ മാതാപിതാക്കൾ പകർന്നുനൽകിയ ജീവിത മൂല്യങ്ങൾ ആ മക്കൾ ജീവിതത്തിൽ എപ്പോഴും പാലിക്കുന്നുണ്ട് .

  • @jayasreeanil5406
    @jayasreeanil5406 Před 3 lety +1

    എല്ലാ സുഖ സൗകര്യങ്ങളോടെ ജീവിക്കുന്ന ഇന്നത്തെ കുട്ടികൾ ഇനി എങ്കിലും ജീവിതത്തിൻ്റെ ഇത്തരം പച്ചയായ യഥാർഥ്യങ്ങൾ മനസ്സിലാക്കട്ടെ. അവരുടെ കണ്ണ് തുറക്കട്ടെ . A big Salute to that parents

  • @medilive8509
    @medilive8509 Před 3 lety +2

    ഇതൊക്കെയാണ് parenting... അഭിനന്ദനങ്ങൾ...

  • @kausalyakuttappan2655
    @kausalyakuttappan2655 Před 3 lety

    പുണ്യം ചെയ്ത മക്കൾ ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ അവരുടെ ആഗ്രഹം പോലെ വളർന്ന മക്കൾ അച്ഛറെയും അമ്മയുടെയും പുണ്യം 🙏🙏

  • @ramesanrameshpaul3416
    @ramesanrameshpaul3416 Před 3 lety +1

    ദൈവം എളിയവനെ മാനിക്കാൻ ഇടവരുത്തുന്നു. അച്ഛന്റെ കഷ്ടപ്പാടും അധ്വാനവും അറിഞ്ഞു കൊടുത്ത അനുഗ്രഹം. ആ അച്ഛന് എല്ലാവിധ അനുഗ്രഹങ്ങളും ഇനിയും ദൈവം നൽകട്ടെ. ഇതിൽ ഡിസ്‌ലൈക്ക് ചെയ്തവന്മാർ അമേരിക്കൻ പ്രസിഡന്റ് ന്റെ മക്കൾ, അനന്തിരവർ ചാർച്ചക്കാർ ഒക്കെ ആയിരിക്കും. പാവങ്ങളെ കണ്ണിൽ പിടിക്കാത്തവർ.

  • @induvinod5511
    @induvinod5511 Před 3 lety +1

    മക്കള്‍ എന്നും കാത്തു സൂക്ഷിക്കേണ്ട ഒരു നിധി ആണ് ഈ മാതാവും പിതാവും.
    Oru കോടി vandangal 🙏🙏

  • @vijayankrishnankutty5612
    @vijayankrishnankutty5612 Před 3 lety +1

    മക്കളെ ഈ നിലയിൽ എത്തിച്ച നിങ്ങൾ ലോകത്തിന് അഭിമാനിക്കാവുന്നവർ, നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ.🙏🙏🙏

  • @krajendraprasad4786
    @krajendraprasad4786 Před 3 lety +8

    താങ്കൾക്കൊരു ബിഗ് സല്യൂട്ട്

  • @geethachandran7725
    @geethachandran7725 Před 3 lety +1

    ഈ അച്ഛനെയും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

  • @jaisonsaju756
    @jaisonsaju756 Před rokem

    അച്ഛനും അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്താണ് പറയേണ്ടത് എന്ന് അറിയില്ല അഭിനന്ദനങ്ങൾ

  • @sivadasantn7353
    @sivadasantn7353 Před 3 lety +1

    ഒത്തിരി സന്തോഷം തരുന്ന അച്ഛന്റെ വാക്കുകൾ,. നല്ലത് മാത്രം വരട്ടെ.....

  • @vipitharenish6760
    @vipitharenish6760 Před 3 lety

    ഈ അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കണം. എന്ത് സ്നേഹമാണ് മക്കളോട് കാണിച്ചത്.

  • @n.r.mohanan9460
    @n.r.mohanan9460 Před 3 lety +31

    അച്ഛനും അമ്മയ്ക്കും നല്ലൊരു വഴി തുറന്നു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @Newpaachuzworld
    @Newpaachuzworld Před 3 lety

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഈ കുടുംബത്തിന്. ഈ മക്കളോട് പറയാനുള്ളത് അച്ഛനമ്മമാർ അന്നു കാണിച്ച ആ സ്നേഹം, ദയ, അനുകമ്പ, ഇതൊക്കെ തിരിച്ചും കൊടുക്കണേ.പ്രായമാകുമ്പോൾ അവരെ ഉപേക്ഷിച്ച് എവിടെയും പോവരുത്. അവർ അന്ന് അനുഭവിച്ച പ്രയാസങ്ങളാണ് നിങ്ങൾ ഇന്ന് അനുഭവിക്കുന്ന സുഖം.നാളത്തെ തലമുറക്ക് നിങ്ങൾ ഒരു റോൾ മോഡൽ ആവട്ടെ. പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിച്ച് ഇന്ന് ഈ കാണുന്ന പേരിനും പ്രശസ്തിക്കും മക്കളെ അർഹരാകിയ അച്ഛന്ക്കും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്

  • @cloweeist
    @cloweeist Před 3 lety +9

    Ee Amrutanandamayi okke kaliyakkunnavar ithokke kaananam..
    Hats off to these parents !!!!

  • @remarajesh2312
    @remarajesh2312 Před 3 lety +2

    അച്ഛനും അമ്മക്കും ഒപ്പം മക്കളും ... കഷ്ടപ്പെട്ടു....എല്ലാവർക്കും അഭിനന്ദനങ്ങള്...❤️❤️❤️❤️🌹🌹🌹🌹🌹🌹💐💐💐💐🌹💐💐💐

  • @arjunrockey5969
    @arjunrockey5969 Před 3 lety +15

    അഭിനന്ദനങ്ങള്‍ 🙏🙏🙏

  • @krishnaveni342
    @krishnaveni342 Před 3 lety

    എത്ര കഷ്ടപ്പെട്ട്ആകും നിങ്ങളെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചിണ്ടാക അതോർത്താൽ മതിയാകും ഈ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാതെ നോക്കാൻ. സത്യം പറഞ്ഞാൽ നിങ്ങളൊന്നും പഠിച്ചിട്ടു കാര്യമില്ല സ്വന്തം അച്ഛനെയും അമ്മയെയും സന്തോഷത്തോടെ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല. ആ അച്ഛന് ബിഗ് സല്യൂട്ട് ❤

  • @sumodarthur7478
    @sumodarthur7478 Před 3 lety +28

    Good Parents

  • @bilaltm6466
    @bilaltm6466 Před 3 lety +1

    അച്ഛന് അഭിനന്ദനങ്ങൾ.
    കഷ്ട പെട്ടാൽ നമ്മുടെ മക്കളും ഇത് പോലെ ആകും 100% ഉറപ്പ്

  • @annieantony5571
    @annieantony5571 Před 3 lety

    എന്റെ ദൈവമെ ഈ അച്ഛനെയും അമ്മയെയും മരണം വരെ വേദനിപ്പിക്കാതെ സംരക്ഷിക്കാനുള്ള മനസ്സ് മക്കൾക്കു കൊടുക്കണേ.. 🙏

  • @shijuraveendran274
    @shijuraveendran274 Před 3 lety +10

    കേട്ടിട്ട് ദുഖവും അതിലേറെ സന്തോഷവും 😍😍

  • @crpd1731
    @crpd1731 Před 3 lety +10

    Big salute sir,proud parents 🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinipv7097
    @shinipv7097 Před 3 lety

    വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. മക്കൾക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ച അച്ഛനും അമ്മയും. പക്ഷെ മക്കൾ നല്ലനിലയിൽ എത്തിയപ്പോൾ അവരുടെ അത്രേം സന്തോഷിച്ചവർ വേറെ കാണില്ല.

  • @marykuttyabraham4833
    @marykuttyabraham4833 Před 3 lety +11

    Congrajulations 🙏🙏🙏🙏
    God bless 👍👍👍👍
    കഷ്ടപ്പാടിന്റെ വേദന അറിഞ്ഞ കുടുംബം 👍👍👍👍👍

  • @abinbaby487
    @abinbaby487 Před 3 lety +16

    എന്റെ സഹോദരി neet റാങ്ക് il 3000 അകത്തു വന്നു എന്നിട്ടും govt college കിട്ടിയില്ല.. അവളോടൊപ്പം പഠിച്ച 47000 വരെ വന്നവർക്ക് govt college admission 🤔 നാട്ടുകാർ ചെറ്റകൾ പരിഹസിച്ചു.. ഞങ്ങൾ ജനറൽ വിഭാഗം എല്ലാം സമ്പന്നരാണോ... ഞങ്ങളുടെ കുട്ടികൾക്ക് ഹോമിയോ 😂😂😂... വിട്ടുകൊടുത്തില്ല bank loan എടുത്തു സെൽഫ് finacing -ൽ പഠിക്കുന്നു... Mbbs...

    • @serahjames1191
      @serahjames1191 Před 3 lety +2

      But ST vibhagakarku ingane oru aanukoolyam kodukanam but backi cast concession OK veruthe anu

    • @okok-fn7xe
      @okok-fn7xe Před 3 lety

      😂😂😂😂

    • @s.kumarkumar8768
      @s.kumarkumar8768 Před 3 lety

      @@serahjames1191 അതെ 😍

    • @sureshgold2277
      @sureshgold2277 Před 3 lety +1

      മുസ്ലിമിനും ....ഈഴവനും. .എന്തിനാണ് ..ഇത്രയും .സംവരണം....കൊടുക്കുന്നത്...13 .15.. ശ ത മനം..മറ്റുള്ളവരെല്ലാം ...മണ്ടന്മാർ

    • @shobinaugustine1924
      @shobinaugustine1924 Před 3 lety

      @@serahjames1191 ന്യൂന പക്ഷ സംവരണം നിങ്ങൾ സവർണ്ണ നസ്രാണികൾക്ക് മാത്രം നൽകണം

  • @gopalakrishnanca5718
    @gopalakrishnanca5718 Před 3 lety +5

    മഹാത്മജിയുടെ " അന്ത്യോദയ"
    എന്നൊരു ദർശനമുണ്ട്
    സമൂഹത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ കിടക്കുന്നവരുടെ ഉന്നമനം എന്ന അർത്ഥമുണ്ടതിന്
    അങ്ങിനെ പരിഗണിക്കപ്പെടുകയാണെങ്കിൽ
    കേരളം പോലൊരു സംസ്ഥാനത്തിൽ
    ആദിവാസി കൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്
    അത് കഴിഞ്ഞേ മറ്റാരും 'ഉള്ളൂ.,,,,?

  • @oasiscrafts52
    @oasiscrafts52 Před 3 lety +7

    എങ്കിലും നമ്മൾ ഈ മനുഷ്യരെ ആദരിക്കാൻ മടിയാണ് മലയാളിക്

  • @lekshmidileep7071
    @lekshmidileep7071 Před 3 lety +1

    ഈ അച്ഛനെയും അമ്മയെയും പോലെ ഒരുപാട് പേരുണ്ട്.... മക്കൾ എപ്പോഴും ഓർക്കുക... തനിക് മുകളിൽ ഉള്ളവരെ അല്ല... താഴെ ഉള്ളവരെ ഒരു കൈത്താങ്ങിൽ ഓർക്കാൻ.... ആ പ്രാർത്ഥന ആണ് ഇവർക്കുള്ള അംഗീകാരം
    Dislike അടിച്ച... ആ കാ പെറുക്കികളോട്... നേരെ നിക്കാൻ (അതിപ്പോ വിരൽ ആയാലും മറ്റെന്തെങ്കിലും ആയാലും ), നല്ല നേരത്ത് നല്ലതിന് നല്ലത് പോലെ ആലോചിച്ചു ഉറപ്പിച്ചു ഉണ്ടാവണം... (ഉണ്ടാക്കണം )ചുമ്മാ പറ്റൂല്ല.....

  • @bijupn7739
    @bijupn7739 Před 3 lety +2

    ആ അച്ഛനെ ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @charlie7086
    @charlie7086 Před 3 lety +27

    ന്യൂഡിൽസും,, ബർഗറും തിന്ന് നടക്കുന്ന ന്യൂ ജെൻ കുട്ടികൾ ഇതു കാണണം

    • @BowPaws
      @BowPaws Před 3 lety +3

      Nale ee doctors nte makkalum Noodles um Burger um okke kazhikkam. Athu kazhikkunnathu oralude swabhavam vilayiruthunna maanadhandam allallo.

    • @888------
      @888------ Před 3 lety +1

      എന്തിന്?st reservation ishtam pole സീറ്റ് ഒഴിവുണ്ട്..chumma entrance എഴുതി 30%മാർക്ക് ഒപ്പിച്ചാൽ മതി..ആയാൽ തള്ളുക ആണ് ദിവസ കൂലി 700₹കുറഞ്ഞ്ഒറ്റ മനുഷ്യനെ ജോലിക്ക് കിട്ടില്ല..ചെറിയ പണികൾ ₹400വാങ്ങും..ഇയാള് ₹100എന്ന് പച്ച കള്ളം ആണ് പറയുന്നത് പട്ടി..400₹വാങ്ങി ₹300രൂപ വച്ച് കള്ള് കുടിക്കാൻ പോയിട്ട് ₹100ഓരോ പണിക്കും മിച്ചം വെക്കും..അതാണ് പരിപാടി

  • @vishnuswathy5943
    @vishnuswathy5943 Před 3 lety +19

    സ്വാമി ശരണം 🙏

  • @God_is_the_goodness_within_u

    37 പേർക്ക് പിടിച്ചില്ല. സമൂഹത്തിൽ കുശുമ്പ് കൂടി വരുന്നോ എന്നൊരു സംശയം.

    • @win-lk6hw
      @win-lk6hw Před 3 lety +5

      ഡിസ്‌ലൈക്ക് അടിച്ചത് ഒന്നുകിൽ ''ഞരമ്പ് രോഗികൾ 'അല്ലെങ്കിൽ മക്കളെ ആര്മാദിച്ചു വളർത്തി അവസാനം പണികിട്ടിയ മാതാപിതാക്കൾ ''അല്ലാതെ മനസാക്ഷി ഉള്ള മനുക്ഷ്യർ ഇതിനു ഡിസ്‌ലൈക്ക് അടിക്കില്ല

    • @ummulharamt7386
      @ummulharamt7386 Před 3 lety

      37 alla 117

    • @cheruthottathildistributor5223
      @cheruthottathildistributor5223 Před 3 lety

      169 ayi kashttam

    • @tintusudeesh7908
      @tintusudeesh7908 Před 3 lety

      ഡിസ്‌ലൈക് അടിച്ചവർ ഇന്റർനാഷണൽ dr ആയിരിക്കും 😏

  • @saritharajeev7654
    @saritharajeev7654 Před 3 lety

    വളരെയേറെ കഷ്ടപ്പെട്ട് മക്കളെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഉള്ള സൗകര്യത്തിൽ കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയ മക്കൾക്കും എന്റെ അഭിനന്ദനങ്ങൾ..

  • @sobhanamathew1154
    @sobhanamathew1154 Před 3 lety

    കഷ്ടപ്പെട്ടു മക്കളെ വളർത്തിയതിനും
    കഷ്ടപ്പാടുകൾ അറിഞ്ഞ് മക്കൾ വളർന്നു , വലിയവരായതിനും ,
    ദൈവം നിങ്ങളെ എല്ലാവരേയും
    അനുഗ്രഹിക്കട്ടെ....

  • @stanlyc1040
    @stanlyc1040 Před 2 lety

    ഒരു ബിഗ് സല്യൂട്ട് ഇ പിതാവിന്നും മാതാവിന്നും കാണുന്നതും കേൾക്കുന്നതും വളരെ സന്തോഷം

  • @asharela7783
    @asharela7783 Před 3 lety +1

    E achaneyum ammayum anike eshattay. The real heros

  • @joyscarving4949
    @joyscarving4949 Před 3 lety +12

    ബിഗ് സല്യൂട്ട്

  • @antonysimeeshm.a.8077
    @antonysimeeshm.a.8077 Před 3 lety +19

    നമിച്ചു👍

  • @santhoshkhan6874
    @santhoshkhan6874 Před 3 lety

    മക്കളെ നിങ്ങൾക്ക് വേണ്ടി സ്വർഗ്ഗപാത ഒരുക്കി നൽകിയ ഇവരെ ഈ ജന്മത്തിലല്ല അടുത്ത ജന്മത്തിൽ പോലും ഒരു മുള്ളുകൊണ്ടോ ഒരു വാക്കുകൊണ്ടോ നോവിക്കരുത്. ഒരപേക്ഷയാണ്. ഈ മാതാവിനും പിതാവിനും സർവേശ്വരൻ സ്വർഗം ഇപ്പോഴേ ഉറപ്പിച്ചു കഴിഞ്ഞു. നിങ്ങൾക്ക് ഈ എളിയവന്റെ ആദരപൂർവം നൽകുന്ന അഭിനന്ദനങ്ങളും 🙏🙏🙏.

  • @subhashnarayanan5976
    @subhashnarayanan5976 Před 3 lety +7

    Congrats 👍 big salute 🙏🏻🙏🏻🙏🏻

  • @changeyourlifewithselma826

    മുഴുവൻ കണ്ടുകഴിഞ്ഞപ്പോ ഈ അപ്പനുവേണ്ടി ഒരു കമന്റും കൂടെ. മക്കൾക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം

  • @maryphilip2948
    @maryphilip2948 Před 3 lety +9

    Feel too sad...God bless you dad and mom..your kids take care you...

  • @annthomas6193
    @annthomas6193 Před 3 lety

    Ee അച്ഛനും അമ്മയാണ് ദൈവങ്ങൾ അവർ ജീവിക്കാതെ മക്കളെ നോക്കി വളർത്തി ഇവരുടെ മക്കളായി ജനിച്ചതിൽ അഭിമാനം കൊള്ളണം നിങ്ങൾ ഭാഗ്യവാന്മാരാനാണ് പൊന്നുപോലെ നോക്കണം ഈ മാതാപിതാക്കളെ

  • @baijubn8806
    @baijubn8806 Před 3 lety

    അടുത്ത ജന്മം ഉണ്ടെങ്കിൽ ഇവരുടെ മകനായി ജനിക്കണം
    ആ മക്കൾ നല്ല ഭാഗ്യം ഉള്ളവരാണ് 💓💓

  • @padmanabhanpadmanabhan1405

    കഠിനഅധ്വാനവും പഠിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഇവർക്ക് എല്ലാവർക്കും സർക്കാർ ജോലി കിട്ടുക എന്നതിൽ ഒരു അതിശയവും ഇല്ല.. എന്റെ രണ്ട് മക്കളും ഡോക്ടർമാരാണ്.. ഉയർന്ന റാങ്കിൽ പാസായവരും ആണ്.. പറഞ്ഞിട്ടെന്തു കാര്യം ഉന്നതകുല ജാതൻ എന്ന കെണിയിൽ പെട്ടു പോയി..... ഈ കുടുംബത്തിലെ എല്ലാവർക്കും എല്ലാ വിധ ആശംസകളും നേരുന്നൂ.... 👍🌹

  • @ancilapaul5216
    @ancilapaul5216 Před 3 lety +1

    Appanum ammayum daivathinte ner roopangalennu makkaleyum lokatheyum orikkalkoodi ormappeduthiya achanum ammakkum big salute... ❤️❤️❤️ Ivare orikkalum thallikalayalle makkale...God bless u ✨✨✨

  • @amruthraj1569
    @amruthraj1569 Před 3 lety +4

    Super👍 Chetta

  • @anumonpanumonp4828
    @anumonpanumonp4828 Před 3 lety +5

    Pavam anthoke undayitum padikkata makkalan epoytoo oru light polum ellata pavammm big saluttttt

  • @sreeharivrx8834
    @sreeharivrx8834 Před 3 lety +3

    Acha nigall serikkum ഭഗവാൻ ആണ് മക്കൾ ബാഗിയം ചെയ്തമക്കൾ ആണ് നിങ്ങൾ അച്ഛനെയും അമ്മയെയും നന്നായി നോക്കണം 🙏

  • @poulosepappu5746
    @poulosepappu5746 Před 3 lety +3

    We proud of you Brother
    God blessed you
    Again will bless you

  • @lekhanairlakhanair341
    @lekhanairlakhanair341 Před 3 lety

    ദൈവാനുഗ്രഹമുള്ള മക്കൾ, അച്ഛനുമാമ്മക്കും നൂറു ആയുസ്യുണ്ടാവട്ടെ 🙏🏽🙏🏽🙏🏽🙏🏽