ടിപ്പു സുൽത്താൻ്റെ അത്ഭുത തുരങ്കം | Tipu Sultan Mysterious Tunnel | TravelGunia | Vlog 55

Sdílet
Vložit
  • čas přidán 8. 09. 2024
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    കോഴിക്കോട് ജില്ലയിൽ താമരശ്ശേരി സുൽത്താൻ ബത്തേരി പാതയോരത്തെ ടിപ്പു പണിതതെന്ന് കരുതപ്പെടുന്ന ഒരത്ഭുത തുരങ്കം കാണാലുള്ള ഭാഗ്യം കിട്ടി. ഒരു പക്ഷെ കേരളത്തിലെ മനുഷ്യനിർമ്മിത തുരങ്കങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഇതാവാം. കോഴിക്കോട് നഗരത്തിൽനിന്നും യാത്ര തിരിക്കുന്നവർ കുന്നമംഗലം വഴി യാത്രചെയ്ത് കളരിക്കണ്ടി പിലാശ്ശേരി കവലകൾ കഴിഞ്ഞ് കൊടുവാൻമുഴി ജുമാ മസ്ജിദിന് സമീപം ഇടത്തോട്ട് തിരിയണം. (ആസാദ്‌ റോഡ്) ഈ വഴി ഏതാനും കിലോമീറ്ററുകൾ യാത്രചെയ്താലാണ് കരൂഞ്ഞി മല എത്തിച്ചേരുക. ഗൂഗിൾ മാപ്പിൽ കൃത്യമായി ലഭ്യമാണ് ഇങ്ങോട്ടുള്ള വഴി.കോഴിക്കോട്ടെ അറിയപ്പെട്ടുതുടങ്ങുന്ന ഒരുപാട് സാദ്ധ്യതകൾ, വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഒരിടം. ഉയരം കൂടിയ പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ ഒരു മലയോര കാഴ്ച്ച പ്രേതീക്ഷിച്ചു കേറിചെന്ന ഞങ്ങൾ പക്ഷെ അതി സാഹസികത നിറഞ്ഞൊരു യാത്രയിൽ ചെന്നു പെട്ടെന്ന് പറയാം. കരൂഞ്ഞി മല കയറിപ്പോകുന്ന വഴിക്ക് ഒരു ടെലിഫോൺ Tower കാണാം. ഇവിടെ എത്തുന്ന മിക്കവാറും യാത്രികർ അവിടെനിന്നും നേരെ മുകളിലേക്കു കയറിപ്പോകും. പക്ഷെ ആ മലയുടെ അടിവാരത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത കിടിലൻ തുരങ്കം ഉണ്ടെന്ന് പലർക്കും അറയില്ല. സാഹസികത ഇഷ്ടപ്പെടുന്നതിനാൽ വഴി മാറ്റിപ്പിടിച്ചു. നാട്ടുകാർ പറയുന്നത് ടിപ്പുസുൽത്താൻ പണിതതാണെന്ന്. കൃത്രിമമായി മല തുരന്നുണ്ടാക്കിയതാണെന്ന് കണ്ടാൽ മനസിലാകും. ആരാണ് ചെയ്തതെന്ന് അറിവുള്ളവർ തീരുമാനിക്കട്ടെ. ഒരുപാടുദൂരം അകത്തേക്കു നടന്നുപോയി ഞങ്ങൾ. അതിനുള്ളിൽ കൊടും വേനലിലും വറ്റാത്ത ഒരു പോയ്ക ജലജീവികൾക് നല്ലൊരു താവളം ഒരുക്കുന്നുണ്ട്. ഇത്രയും നീളം ഭൂമിക്കുള്ളിലേക് കടന്നുചേല്ലാൻ മറ്റൊരാവസരം കിട്ടിയിട്ടില്ല. ഒരുഘട്ടത്തിൽ വന്നവഴിയേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അതൊരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ദൂരെ കണ്ടു. ആ നിമിഷം ഉള്ളിലുണ്ടായ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. എത്രത്തോളം വലിയൊരു തുരങ്കം ഇങ്ങനെ അവഗണിക്കപ്പെട്ടുപോയതിന്റെ കാരണം അറിവില്ല. ഇത്തരം കാഴ്ച്ചകൾ പരമാവധി എല്ലാവരിലും എത്തിക്കേണ്ടത് നമ്മുടെ നാടിന്റെ തന്നെ ചരിത്രം മനസിലാക്കാനും ടൂറിസം മേഖലയുടെ പുരോഗതി ഉറപ്പുവരുത്താനും സഹായകമാകും. കേവലം പ്രകൃതിരമണീയത മാത്രം മുൻനിർത്തിയുള്ള നമ്മുടെ നാടിന്റെ ഈ മേഖലയിലുള്ള വളർച്ച, സാഹസികവിനോദ സഞ്ചാരത്തിന്റെ വഴിക്ക് തിരിച്ചുവിടാൻ പറ്റിയ നല്ലൊരു തുരങ്ക പാത. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ ഒരുക്കി കൃത്യമായ അടിസ്ഥാന സൗകര്യങ്ങളോടെ വളർത്തിയെടുത്താൽ കോഴിക്കോടിന്റെ മലയോര മേഖലകളിൽ വികസനക്കുതിപ്പേകും.
    The contributions that Tipu Sultan has made to our country are often hidden somewhere in history. Tipu Sultan was not only The king of Mysore he was a real freedom fighter of our nation. Tippu sulthan's interventions are numerous in our country. We have located an amazing tunnel believed to have been built by Tipu on the Thamarassery Bathery roadside in Kozhikode district. This is probably the largest man-made tunnel in Kerala. Inside, the cave like tunnel we have found a haven for aquatic life, a pond! which is perpetual even in hot summers. This tunnel, which started collapsing from time to time, is getting bigger than it was built buy Tippu sulthan.
    Special Thanks to SHAMEEM Bro for Recomenting this Location.
    #KaroojiMala #KaroonjiHills #KaroonjiMalaTunnel #Kozhikode #ടിപ്പുസുൽത്താൻ #TravelGunia #kurinjimalacavetunnel #kurinjimala #Calicut #Kozhikode #TipuSultanTunnel #Koduvalli

Komentáře • 439

  • @chandrankuthat4225
    @chandrankuthat4225 Před 3 lety +149

    ഇത്രയും സാഹികമായ ഉദ്യമങ്ങളിലൂടെ അപൂർവ്വങ്ങളായ ഭൂഗർഭ ദൃശ്വങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന ജയദേവിനും ടീമിനും അഭിനന്ദനങ്ങൾ

  • @sunrise7990
    @sunrise7990 Před 3 lety +53

    ഇത്രെയും കഷ്ടപ്പെട്ട് ഈ ഗുഹയുടെ ഉൾവശം കാണിച്ചു തന്ന നിങ്ങൾക് ഒരു ബിഗ് സല്യൂട്..

  • @vishnuvichu8252
    @vishnuvichu8252 Před 3 lety +79

    ചരിത്രത്തെ പുതിയ തലമുറക്ക് കാട്ടിത്തരുന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ like❤️❤️

  • @susmialias6667
    @susmialias6667 Před 3 lety +109

    ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഉള്ള നിങ്ങളുടെ സാഹസിക യാത്രകൾക്ക് അഭിനന്ദനങ്ങൾ 👏👏👍👍

  • @gamersir6841
    @gamersir6841 Před 3 lety +62

    നിങ്ങളുടെ ധൈര്യവും കഷ്ടപ്പാടും 🙏

  • @sadarupc2372
    @sadarupc2372 Před 2 lety +10

    ടിപ്പു ഒരു ഗ്രേറ്റ്‌ ലീഡർ ആയിരുന്നു, അദ്ദേഹത്തിന്റെ സ്വന്തം ബുദ്ധി ആണേലും അല്ലെങ്കിലും എല്ലാവരെയും അദ്ദേഹം ഉപയോഗപ്പെടുത്തി ഒരുപാട് നിർമിതികളും കണ്ടുപിടുത്തങ്ങളും സംവിധാനങ്ങളും ഉണ്ടാക്കിയെടുത്തു
    💚💚❤❤❤❤

    • @saifubadar52
      @saifubadar52 Před 2 lety

      അദ്ദേഹം അതി ബുദ്ധിമാൻ ആയിരുന്നു.

  • @dagger4atc914
    @dagger4atc914 Před 3 lety +48

    ഇതിലും പവർ കൂടിയ ടൂർച്ചുകൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്.... അത് ഉപയോഗിക്കുകയാങ്കിൽ ഒന്നുക്കൂടി നല്ലത് ആയിരിക്കും 💗

  • @rizasworld5865
    @rizasworld5865 Před 3 lety +34

    നല്ല ധൈര്യം തന്നെ സമ്മതിച്ചു രണ്ടു പേരെയും . നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടി കാത്തിരിപ്പാണ് ഇപ്പോൾ ഇത് പോലുള്ള വെത്യസ്തമായ കാര്യങ്ങൾ കാണാൻ 👍👍. ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആയിരിക്കാണ്

  • @weedman1294
    @weedman1294 Před 3 lety +12

    പഹായന്മാരെ... കേറുന്നത് നിങ്ങൾ ആണെങ്കിലും ശ്വാസം മുട്ടുന്നത് ഞങ്ങൾക്കാണ്...😐... അപാര ധൈര്യം തന്നെ മക്കളെ... 👌👌❤️❤️

  • @shahulhameed8059
    @shahulhameed8059 Před 3 lety +6

    ഇങ്ങള് പോളിയാല്ലോ 😍😍....
    മ്മക്ക് കണ്ടിട്ട് തന്നെ പേടി യാകുന്നു 😎😎

  • @ashrafjifri
    @ashrafjifri Před 3 lety +19

    നിങ്ങൾ എടുകുന വീഡിയോ സൂപ്പർ പക്ഷെ ആളുകളുടെ അടുത്ത് യതുനില്ല

    • @TravelGunia
      @TravelGunia  Před 3 lety +6

      ശരിയാകും ഒരിക്കൽ

  • @subisubi4078
    @subisubi4078 Před 3 lety +17

    ഇങ്ങനെ ഒരുസ്ഥലം ഉണ്ടായിട്ട് ടൂറിസം വകുപ്പോ പുരാവസ്തു വകുപ്പോ തിരിഞ്ഞു നോക്കുനില്ലല്ലോ എന്നാലോചിക്കുമ്പോൾ സങ്കടം തോനുന്നു നമ്മുടെ വകുപ്പുകൾ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാത്രമുള്ളതാണോ ഇതുമാറ്റു രാജ്യങ്ങളിൽ ആണെങ്കിൽ നമ്മതന്നെ ടിക്കറ്റെടുത്തു കാണാൻപോകും !!!!!!

  • @gokuldas2328
    @gokuldas2328 Před 3 lety +17

    സാഹസികമായ യാത്ര തന്നെ അഭിനന്ദനങ്ങൾ

  • @sheenak966
    @sheenak966 Před 3 lety +6

    എല്ലാ വീഡിയോസും കാണാറുണ്ട് .
    അടിപൊളിയാണ്👌👌....

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +5

    നിങ്ങടെ കഷ്ടപ്പാടിനുള്ള subscribers എത്രയും പെട്ടെന്ന് ആവട്ടെ 🖤🖤🖤🖤ടിപ്പുവിന്റെ കാലത്തെ പണിക്കാരേയും അദ്ദേഹത്തിന്റെ എഞ്ചിനീയറേയും സമ്മതിക്കണം 😍😍🎭🎭

  • @hadizzmom2586
    @hadizzmom2586 Před 3 lety +12

    ഈ ചെങ്ങായിമാരെ പോക്ക് കണ്ടിട്ട് മ്മക്ക് പേടിയാവാണ് 😱

  • @praveenv462
    @praveenv462 Před 3 lety +3

    Dear brothers..... ഇങ്ങനെ ഒരു പാട് റിസ്കെടുത്ത് നിങ്ങൾ നടത്തുന്ന ഇത്തരം യാത്രകൾക്ക് ബഹുമാനപൂർവ്വം അഭിനന്ദനമറിയിക്കുന്നു.. പിന്നെ ഒരു പാട് ശ്രദ്ധയോടെ നീങ്ങുക, ഒരു പാട് നന്മകൾ നേരുന്നു

  • @Samvlog-ps1ki
    @Samvlog-ps1ki Před 3 lety +4

    സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതുപോലുള്ള പല അത്ഭുതങ്ങളും കണ്ടുപിടിക്കുവാൻ
    ജനങ്ങളിൽ അറിയിക്കുവാനും

  • @avatharhuman1167
    @avatharhuman1167 Před 3 lety +9

    Mobile light ഉണ്ടായത് കൊണ്ട് നല്ല clear ഉണ്ട്😀
    ഭാരം കുറഞ്ഞ എമർജൻസി ലൈറ്റും ടോർച്ച് ഉപയോഗിക്ക് Bros
    NB:- എല്ലാ വിഡിയോയും Super ആണ്👌

    • @TravelGunia
      @TravelGunia  Před 3 lety +1

      Sure...Bro ... ശ്രദ്ധിക്കാം

  • @suryats3470
    @suryats3470 Před 2 lety +4

    ഏട്ടന്മാരുടെ ധൈര്യം സമ്മതിച്ചു

  • @truefacts9696
    @truefacts9696 Před 3 lety +5

    ഒന്നേ പറയാനുള്ളു.... പൊളി 👌👌👌🔥🔥ഇഷ്ടായി

  • @nadiyaaari1225
    @nadiyaaari1225 Před rokem +2

    ധൈര്യം സമ്മതിച്ചു ta..... 🥰♥️🥰♥️

  • @prabhu2624
    @prabhu2624 Před 3 lety +5

    ഈ ധൈര്യവും കഷ്ടപ്പാടും...❤️😘

  • @dhanyasrees4152
    @dhanyasrees4152 Před 3 lety +7

    Great Presentation jay...Beautiful..keep going ON and ON 🦋

  • @aswinp5218
    @aswinp5218 Před 3 lety +4

    sammathich makkale ningade dhaiyram eniyum eniyum ithupole nalla kazhchakal munnilethikooo athinulla kazhivu nigalk und , ithaaanu seriyaaya vlog ennu parayunnath ✌✌✌✌✌👍👍👍👍👍👍👍👍

  • @akshaysree4353
    @akshaysree4353 Před 3 lety +4

    ബ്രോ വീഡിയോസ് എല്ലാം നന്നാവുന്നുണ്ട് ❤️❤️

  • @riyasbabu8711
    @riyasbabu8711 Před 3 lety +12

    കുറച്ചു കൂടി Light up ചെയ്താൽ കൊള്ളാമായിരുന്നു.

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf Před 3 lety +12

    ഇത്രേം risk എടുത്ത് വീഡിയോ ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം 👏👏👏

    • @TravelGunia
      @TravelGunia  Před 3 lety +2

      ഓരോ തമാശകൾ🤗

    • @sreeLakshmi-rz8yf
      @sreeLakshmi-rz8yf Před 3 lety +1

      @@TravelGunia
      തമാശ അല്ല ഈ ഒരു വിഡിയോക്ക് വേണ്ടി നിങ്ങൾ എന്തോരം risk എടുത്തു

    • @TravelGunia
      @TravelGunia  Před 3 lety +2

      we are enjoying too😊

  • @vidyaammu3979
    @vidyaammu3979 Před 3 lety +3

    അയ്യോ... പേടി യാവുന്നു 👌👌👌👌👌

  • @rishabthayyil1325
    @rishabthayyil1325 Před 3 lety +19

    20 k അടിച്ചല്ലേ...❤️

  • @sreejamadhu228
    @sreejamadhu228 Před 3 lety +2

    ഇത്രയും റിസ്ക് എടുത്ത് നിങ്ങൾ ചെയ്യുന്ന ഒരു വീഡിയോസിനും ഒരു ബിഗ് സല്യൂട്ട് നിങ്ങൾ ഗുഹക്കുള്ളിൽ പ്രവേശിക്കുമ്പോൾ ഞങ്ങൾക്കാണ് വിഷമം തോന്നുന്നത് കുറച്ചുകൂടെ വെളിച്ചമുള്ള ടോർച്ചു മറ്റെന്തെങ്കിലും കയ്യിൽ കരുതണം🙏🙏🙏🙏

  • @MohammedSafeer95
    @MohammedSafeer95 Před 3 lety +5

    ഇത്രയും കഷ്ടപ്പെട്ട് കാഴ്ചകൾ കാണിക്കുന്ന നിങ്ങളെ അഭിനന്ദികാതിരിക്കാൻ വയ്യ. ♥️♥️♥️♥️♥️

  • @psypeter1shot1life82
    @psypeter1shot1life82 Před 3 lety +13

    പണ്ട് ആ ഗുഹയുടെ പണി നടക്കുമ്പോ ടിപ്പു സുൽത്താൻ വെള്ളം കുടിച്ച കുപ്പി കണ്ടോ ഗുയിസ് 😌

  • @shahidshahi2544
    @shahidshahi2544 Před 3 lety +5

    രണ്ട് പേരും അടിപൊളി അവതരണം ✌️✌️✌️

  • @nisharamdas4007
    @nisharamdas4007 Před 3 lety +4

    ഒരുപാട് പുതിയ സ്ഥലങ്ങൾ....സാഹസിക യാത്രയിലൂടെ ഇത്രയും അറിവുകൾ നൽകിയ sebin sirnum ടീമിനും അഭിനന്ദനങ്ങൾ....

  • @JITH-lh9mm
    @JITH-lh9mm Před 3 lety +6

    Nalla video but light kurachu kudi venam
    Nice video good luck

  • @sajeeshkumar4414
    @sajeeshkumar4414 Před 3 lety +9

    കുറച്ചു കൂടെ വലിയ വെളിച്ചം വേണമായിരുന്നു കാഴ്ച്ചകൾക്ക്

  • @EmptyPocket_
    @EmptyPocket_ Před 3 lety +3

    Super ayit ind brothers 🔥🔥🔥

  • @madeenamedia5422
    @madeenamedia5422 Před rokem +2

    മലപ്പുറം വാഴയൂർ വേദവ്യാസ കോളേജിന്റെ അടുത്ത് ഇതേ Same ഉണ്ട് ... മറ്റൊരു മലയിലും ഉണ്ട് ഇതിലൂടെ പോയാൽ കടലിലേക്ക് എത്തും എന്ന് അറിഞ്ഞത് :
    ഇതെല്ലാം ടിപ്പു സുൽത്താൻ നിർമിതമാണ്.

  • @the_varun_kumar
    @the_varun_kumar Před 4 měsíci +1

    7:02 aa turangam connect cheyunath palakkad fort to mysoor aan...ningal ipol nilkuna thurangam emergency exit or Sub tunnel aan....pinne ee thurangal mannu kond moodiyath thaniye alla....athu moodichathanu after tipus era.......Thank you❤

  • @sreejamadhu7949
    @sreejamadhu7949 Před 3 lety +3

    Super 👌👌👌Nice 👏👏👍😍

  • @zubinalappad1117
    @zubinalappad1117 Před 3 lety +2

    ചരിത്ര സത്യങ്ങളും സ്ഥലങ്ങളും ഇങ്ങനെയെങ്കിലും എല്ലാവരും കണ്ടറിയട്ടെ..

  • @aravindshaji8836
    @aravindshaji8836 Před 3 lety +2

    Pedichitt chirichathaa.. 😂😂😂👌.. Poli vdeos keep going bro... 👍🏼

  • @v4vlogs174
    @v4vlogs174 Před 3 lety +1

    Bro... Ningal ithrayum kashtapettu oro videos edukkumbo athinte perfect result kittan nalla oru lighting set up koodi kand pidichal nallathayrikum...pala videosilum njn kandu iruttulla sthalangalilek aan ningal pokubnath. Pinne onnum kaanan patilla... So phoninte flash or oru tourch mathram upayogikunnathinekkal mattenthenkilum kurachoodi effective aayt cheyyan patumo enn alojikum...better aayrikum

    • @TravelGunia
      @TravelGunia  Před 3 lety +1

      അടുത്ത ഗുഹ എക്സ്പ്ലോർ ചെയ്യുമ്പോൾ എന്തായാലും ടോർച്ച് ഉണ്ടായിരിക്കും

  • @redkerala4100
    @redkerala4100 Před 3 lety +2

    Best ടിപ്പുവിൻ്റെ അതെ ധൈര്യം

  • @jacobjohnmanarcadu4603
    @jacobjohnmanarcadu4603 Před 2 lety +1

    അഭിനന്ദനങ്ങൾ

  • @itsmekichu2617
    @itsmekichu2617 Před 2 lety +1

    kollamm chetta..good effort

  • @muhammedjavadac3801
    @muhammedjavadac3801 Před 3 lety +9

    Koduvallikkar ivide like adi

  • @nayanamaniyath1342
    @nayanamaniyath1342 Před 3 lety +1

    ഇതൊക്കെ കാണിച്ചു തന്നതിന് tnx
    നമ്മക് ഇത് ഫോണിളുടെ കാണണ്ടേ ഭാഗ്യ ഉള്ളു
    നിങ്ങക ശെരിക്കും ഭാഗ്യം 🐾🥳🥳🥳🥳🥳🥳🥳

    • @TravelGunia
      @TravelGunia  Před 3 lety +1

      ഒരു ദിവസം പോയി നോക്കൂ രസമല്ലേ യാത്രകൾ

    • @nayanamaniyath1342
      @nayanamaniyath1342 Před 3 lety

      😁👌👌👌poli

  • @sadiqueazeez3842
    @sadiqueazeez3842 Před rokem +1

    Purathekkulla vazi kandappozhanu ente nenjidipp normal ayath enthenkilum adayalam vech vechu poyal thirichirangalumbol vazhi thettilla idakkidakk kananulla karuthillanjit skip cheythanu kandu theerthathu❤

  • @chandrasekharanet3979
    @chandrasekharanet3979 Před 2 lety +1

    പ്രിയ സുഹൃത്തെ നിങ്ങൾ ഇത്തരം സ്ഥലങ്ങളിൽ പോകുബോൾ ഒരു നല്ല ടോർച്ച് എടുത്താൽ നിങ്ങൾക്കും ഞങ്ങൾക്കുംനന്നായിരുന്നു

  • @arunma1533
    @arunma1533 Před 3 lety +1

    grate job

  • @sitharajasmin6460
    @sitharajasmin6460 Před 3 lety +1

    Hi, bro സത്യം പറയാലോ ഈ പോകുന്നത് കണ്ടിട്ട് സത്യം പറയാ എനിക്ക് അസൂയ തോന്ന 😭😭😭😍😍

    • @TravelGunia
      @TravelGunia  Před 3 lety

      അതെന്താ ?

    • @sitharajasmin6460
      @sitharajasmin6460 Před 3 lety +1

      @@TravelGunia എനിക്ക് പോകാൻ കഴിയില്ലല്ലോ

    • @TravelGunia
      @TravelGunia  Před 3 lety

      എല്ലാം നടക്കും ഒന്ന് ശ്രമിച്ചാൽ മതി

    • @sitharajasmin6460
      @sitharajasmin6460 Před 3 lety

      @@TravelGunia ok😃

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr Před 3 lety +1

    നിങ്ങൾ മാത്രമാണ് ഈ ഗുഹ യുടെ ഉള്ളിലെ കാഴ്ചകൾ കാണിച്ചത് കേരളീയൻ എന്ന ട്രാവൽ ബ്ലോഗിൽ ആ ഗുഹയുടെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഉള്ളിലെ കാഴ്ച കാണിച്ചില്ല

  • @harisktuvvur1316
    @harisktuvvur1316 Před 3 lety +2

    Bro adipoli...
    Nalla velicham undaayirunnenki sherikkum kanamaayirunnu.

  • @rashidrayanrashidrayan1404

    God bless you 😘

  • @subairsemi1110
    @subairsemi1110 Před 3 lety +1

    അടിപൊളി വീഡിയോ ബ്രോ

  • @ramachandranpovara3358
    @ramachandranpovara3358 Před 3 lety +2

    ഇങ്ങിനെ ഒരു ഗുഹ കാണിച്ചു തന്നതിൽ സന്തോഷം. രാജ്യം വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ച ടിപ്പു ഇങ്ങിനെ ഒരു ഗുഹ തുരന്ന് സമയം കളയുമെന്ന് എനിക്ക് തോന്നുന്നില്ല.

  • @mehaboobvmehaboobv2930
    @mehaboobvmehaboobv2930 Před 3 lety +4

    സമ്മതിച്ചു ബ്രോ. ധൈര്യം തെന്നെ

  • @nazalgaming5002
    @nazalgaming5002 Před 3 lety +1

    Thankyou this video

  • @aslampm2013gmail
    @aslampm2013gmail Před 11 měsíci +1

    സൂപ്പർ അടിപൊളി

  • @snehar9654
    @snehar9654 Před 2 lety +1

    ശ്വാസം പിടിച്ചിരുന്നു കാണുവായിരുന്നു.🤪🥵🥶

  • @sujasreechokkathodi65
    @sujasreechokkathodi65 Před 3 lety +5

    Tippu sultan ete ella history s um enikku ezhdamanu

  • @royroy6656
    @royroy6656 Před 3 lety +1

    മക്കളെ നന്നായി അടിപൊളി

  • @anilaramadas4076
    @anilaramadas4076 Před 3 lety +1

    ഗൂഡല്ലൂർ നിന്ന് കുറച്ചു ഉള്ളിലുള്ള ഒരുകാപ്പി തോട്ടത്തിൽ ഒരു വെള്ളച്ചാട്ടമുണ്ട് അതിന്റ ഒരു ഭാഗത്തായി പാറ തുരന്നുള്ള ഒരു വലിയ കുഴിയിൽ ഒരു തുരങ്കവും അതിൽ മുകളിൽ നിന്നും വീഴുന്ന വെള്ളം നിറഞ്ഞു കവിഞ്ഞു പോകുന്നുമില്ല അതിൽ വീഴുന്ന സാധനങ്ങൾ കിലോമീറ്ററുകൾക്കകലെ യുള്ള ഒരു മനയിലെ കിണറിൽ പൊങ്ങും എന്നാണ് കേട്ടത് അതിനടുത്തു തന്നെ നിര്മാണപ്രവൃത്തികൾ നടക്കുന്നിടത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രത്തിന്റ അവശിഷ്ടങ്ങൾ കിട്ടി യിരുന്നു

    • @TravelGunia
      @TravelGunia  Před 3 lety

      കൃത്യം ലൊക്കേഷൻ ഒന്നു പറയുമോ

  • @SciTechCentre
    @SciTechCentre Před 3 lety +2

    Ente ponnu machaane video kollam but ningal sookshikkanam..nalla risky aanu..oru scene undayal rekshapedan ulla nthelum ready aakkanam..oru wakky talky, gps angane okke..video kanditt thanne pediyanu

  • @zubinalappad1117
    @zubinalappad1117 Před 3 lety +1

    vallatha sahasikatha thanne.pedithonni vazi marakkumoonn..
    .kunjunnalilokke vallatha ishtaayirunnu ingane nigooda vazikaliloode povvaan.ummayude tharavaadullath kadum malayum paarayum okke ullayidathaa..athokke orthupoyi.

  • @dreamridemallu3021
    @dreamridemallu3021 Před 3 lety +2

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളിയാണ്

    • @TravelGunia
      @TravelGunia  Před 3 lety

      Thanks Bro

    • @dreamridemallu3021
      @dreamridemallu3021 Před 3 lety +1

      @@TravelGunia നിങ്ങളുടെ വീഡിയോ എല്ലായിടത്തും എത്തുന്നി വീഡിയോ കണ്ടാൽ എല്ലാവർക്കും ഇഷ്ടപ്പെടും ഏതെങ്കിലും യൂട്യൂബ് പ്രൊമോട്ട് ചെയ്താൽ ശരിയാവും

    • @TravelGunia
      @TravelGunia  Před 3 lety

      ഒരിക്കൽ എല്ലാം ശരിയാകും🤗

  • @ervshivam007
    @ervshivam007 Před 3 lety +3

    Chetta mask um gloves okke use cheyyan sramikkoo Nipah okke ulle alle....hats off to your effort and wishes for your future endeavours 😍😍😍

  • @sandeepvaliyavalappil6458

    പ്രിയപ്പെട്ട സുഹൃത്തേ സേഫ്റ്റി കൂടി നോക്കണം..

  • @ponneynobileponnunobile8217
    @ponneynobileponnunobile8217 Před 11 měsíci +1

    സൂപ്പർ ❤❤❤❤❤

  • @faisalsalmu
    @faisalsalmu Před 3 lety +3

    എന്റെ വീടിന്റെ അടുത്ത് നിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള ഗുഹ കാണാത്ത ഞാൻ 😵☹️കണ്ണൂർ ഡിപ്പു വിന്റെ ഗുഹ കണ്ട ഞാൻ അതാണ് പറഞ്ഞത് മലയാളിക്ക് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന്.. 😍😞

  • @___firospk____514
    @___firospk____514 Před rokem +1

    Sahooo
    New subscriber ❤️

  • @mohammedzhakir3290
    @mohammedzhakir3290 Před 3 lety +1

    Bro really I like it

  • @kidschannelbyprabin190
    @kidschannelbyprabin190 Před 3 lety +3

    സൂപ്പർ യാത്ര ❤❤👍👍

  • @vmashiq
    @vmashiq Před 3 lety +4

    Makalla samadhichu sherikkum pedichu

  • @saviourgeorge8531
    @saviourgeorge8531 Před 2 lety +1

    നിങ്ങളുടെ ധൈര്യം അപാരം തന്നെ

  • @deepupallickal8021
    @deepupallickal8021 Před 3 lety +3

    Super

  • @AmalVSXF
    @AmalVSXF Před 3 lety +1

    Chetta powli njan chettanta valiya fanaa ❤❤

  • @asha72890
    @asha72890 Před rokem +2

    ചേട്ടന് ഗുഹക്കകത്ത് കേറിയപ്പോ നല്ല പേടിയുണ്ടായി അല്ലെ ചേട്ടന് നല്ല പേടിയുണ്ടായിരുന്നു ഞാൻ നല്ല പോലെ ശ്രദ്ധിച്ചു

  • @jojuuae6302
    @jojuuae6302 Před 3 lety +2

    Polichu bro👍👍

  • @sharafuddeenmuttikkalshara9805

    Very good video

  • @user-kp1kt4ed8e
    @user-kp1kt4ed8e Před 3 lety +6

    👌

  • @deepakdeepz7764
    @deepakdeepz7764 Před 3 lety +3

    Great one🔥

  • @neenujoseph4478
    @neenujoseph4478 Před 3 lety +3

    Chettanmaree...mobile torchinu pakaram kurachude light ulla oru torchu use cheyyuvoo plzz. ...athinte akam okke full aayi kananulla aagraham kondaa....oru sthiram comment thozhilaaliyude apekshayaaneeee

    • @TravelGunia
      @TravelGunia  Před 3 lety +1

      100% ഇനി ഫുൾ ലൈറ് സെറ്റ് ചെയ്തിട്ടെ ഗുഹ vlog ചെയ്യൂ

    • @neenujoseph4478
      @neenujoseph4478 Před 3 lety +1

      @@TravelGunia athaanu👍👍..ningalude safetykum athanu nallath

    • @TravelGunia
      @TravelGunia  Před 3 lety +1

      Thanks 🤗🤗🤗

  • @sabiqmohammed3027
    @sabiqmohammed3027 Před 4 měsíci +1

    Take care

  • @padachonteduniyavu2065
    @padachonteduniyavu2065 Před 3 lety +2

    സത്യം പറഞ്ഞാൽ പേടിച്ചു കൊണ്ടാണ് കണ്ടത് english movi കണ്ട ഫീലിംഗ്

  • @michaeljissbaby3823
    @michaeljissbaby3823 Před 3 lety +2

    It's very interesting and informative but ..bros take care of u r self..

    • @TravelGunia
      @TravelGunia  Před 3 lety

      Thanks for ur kind consideration 🤝

  • @soorajallied7770
    @soorajallied7770 Před 3 lety +2

    So unique content.. interesting.

  • @divakaranpuliyassery8745
    @divakaranpuliyassery8745 Před 3 lety +1

    വഴി അടയാളപ്പെടുത്താൻ ചോക്ക്, മാർക്കർ, ഓക്സിജൻ, കയർ, ടോർച്, വാക്കിടോക്കി, ഡ്രസ്സ്‌ എന്നിവകൂടെ കരുതണം

  • @aneesk4375
    @aneesk4375 Před 3 lety +5

    എവിടെ ഒരു ഓട്ട കണ്ടാലും അത് ട്ടിപ്പു വിന്‍െറത്

  • @sanilmuhamma2595
    @sanilmuhamma2595 Před 3 lety +2

    Chettanmare....
    Pwoli...

  • @udayippdamu9822
    @udayippdamu9822 Před 3 lety +4

    കരൂഞ്ഞി ഗുഹ 💥💥💥

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety +2

    നല്ല ഒരു വീഡിയോ സുപർ

  • @maneshmadhavan2995
    @maneshmadhavan2995 Před 3 lety +1

    Super bro.

  • @pathupachu738
    @pathupachu738 Před rokem +1

    Adipoli

  • @rajithp6392
    @rajithp6392 Před 3 lety +1

    ഇത് പോലെ ഉള്ള തുരങ്കങ്ങൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു.. അയിര്‌ മട ലോപിച്ചു നരി മട ആയതു ആണെന്ന് കരുതാം നരിമട എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.. പണ്ട് കാലത്തു ലോഹങ്ങൾ ഖനനം ചെയ്യാൻ ഉപയോഗിക്കുന്നതാണ് എന്നാണ് അറിവ്.. ഖിലാഫത് കാലത്തു ഒളി സങ്കേതം ആണെന്നും കേട്ട് കേൾവി ഉണ്ട് നാലു കിലോമീറ്റർ ദൂരം ഉള്ള ഗുഹ വരെ ഉണ്ടായിരുന്നു.. സംരക്ഷണം ഇല്ലാതെ ഒട്ടു മിക്ക എണ്ണവും നശിച്ചു പോയി മലപ്പുറം ചെമ്പ്രശ്ശേരി എന്ന പ്രദേശത്ത് ✌️

  • @darkgameing1992
    @darkgameing1992 Před 3 lety +2

    I love this channel

  • @abuthahir8758
    @abuthahir8758 Před 3 lety +2

    ഗുഡ്. വിഡിയോ

  • @eatwellandtravelwithakshay6068

    Bro's polichu 👌👌👌❤️❤️❤️❤️