കാടയുണ്ട്, കോഴിയുണ്ട്, താറാവുണ്ട്... ഇങ്ങനെ ചെയ്താൽ സ്ഥിരവരുമാനം ഉറപ്പ്, കർഷകന്റെ രീതി

Sdílet
Vložit
  • čas přidán 10. 06. 2024
  • #karshakasree #poultryfarming #quail
    കോഴിയെയും താറാവിനെയും കാടയെയുമൊക്കെ വളർത്തി വരുമാനം നേടുന്ന ഒട്ടേറെ കർഷകർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വിൽപനയായിരിക്കും. വിൽപനയ്ക്കു തയാറാകുമ്പോൾ മാത്രമാണ് പലരും വിപണിയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ. അതിനാൽ വിപണിവില ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും. അതുമാത്രമല്ല ഒരുതവണ ഉൽപന്നം വിറ്റാൽ പിന്നീട് അടുത്തത് തയാറായി വരാൻ വീണ്ടും കാലതാമസമെടുക്കുകയും ചെയ്യും. അത് പച്ചക്കറിയായിക്കോട്ടെ മത്സ്യമായിക്കോട്ടെ മറ്റു വളർത്തു ജീവികളായിക്കോട്ടെ സ്ഥിരമായി വിൽക്കാനുണ്ടെങ്കിൽ മാത്രമേ വ്യാപാരികൾക്ക് താൽപര്യമുണ്ടാകൂ. അതുകൊണ്ടുതന്നെ കാർഷിക മേഖലയിൽ മികച്ച നേട്ടം കൈവരിക്കണമെങ്കിൽ ആസൂത്രണം പ്രധാനമാണ്. അതായത് സ്ഥിരമായി സപ്ലേ ചെയ്യാൻ കഴിയണം.
    വളർത്തുപക്ഷികളെ വളർത്തി ആഴ്ചതോറും വരുമാനം നേടുന്ന കർഷകനാണ് കോട്ടയം രാമപുരത്തിനു സമീപം ഏഴാച്ചേരി സ്വദേശി ജോസ് പി ജോർജ്. പത്തു വർത്തിലേറെയായി കാട വളർത്തൽ രംഗത്തുള്ള ജോസ് കാടയ്ക്കൊപ്പം ഇറച്ചിക്കായി കോഴിയെയും വിഗോവ താറാവുകളെയും വളർത്തുന്നു. എല്ലാ ആഴ്ചയും വിൽപനയ്ക്കു താറാവും കോഴിയും കാടയും ഉണ്ട് എന്നതാണ് ജോസിന്റെ പാറേമാക്കൽ അഗ്രി ഫാംസിന്റെ പ്രത്യേകത. ഓരോന്നും കൃത്യമായ ആസൂത്രണത്തോടെ കൊണ്ടുപോകുന്നു.

Komentáře • 5

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 Před měsícem +2

    കടകളിൽ കൊടുക്കുമ്പോൾ വില എങ്ങനെയാ കണക്കാക്കുന്നത്

    • @Karshakasree
      @Karshakasree  Před měsícem

      Watch this czcams.com/video/1EhJJHJTGkA/video.htmlsi=SBj4G57bg7MD2irR

  • @AnilKumar-sm8uc
    @AnilKumar-sm8uc Před měsícem +2

    ചേട്ടന്റെ നമ്പർ തരാമോ

  • @ashiqueash6950
    @ashiqueash6950 Před měsícem

    Time കുറഞ്ഞുപോയി