ഭാര്യയെ മരണത്തിന് വിട്ടുകൊടുക്കാതെ നെഞ്ചോട് ചേർത്തുപിടിച്ച ഒരു ഭർത്താവ്.. | Flowers Orukodi | Ep

Sdílet
Vložit
  • čas přidán 20. 01. 2023
  • #FlowersOrukodi #Sujith
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2K

  • @aruldhas3525
    @aruldhas3525 Před rokem +1595

    ഈ മോനെ പ്രസവിച്ച് വളർത്തിയ പപ്പക്കും അമ്മക്കും ഒരു big salute

  • @biljasajith1089
    @biljasajith1089 Před 9 měsíci +301

    വീട് വിറ്റായാലും ലിജിയെ നോക്കാമെന്നു പറഞ്ഞ അമ്മയാണെന്റെ ഹീറോ 💪🥰❤️

  • @sunaija4945
    @sunaija4945 Před rokem +2641

    ഇതുപോലെയുള്ള കുടുംബങ്ങളെയാണ് ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കേണ്ടത് അല്ലാതെ സെലിബ്രിറ്റികളെയല്ല... 😎എന്റെ അഭിപ്രായം പറഞ്ഞതാ... 😊

  • @maryjoseph5582
    @maryjoseph5582 Před rokem +1254

    മോനെ നീയാണ് യഥാർത്ഥ ഭർത്താവ്. സുഖത്തിലെന്നപോലെ ദുഖത്തിലും പങ്കുചേരുന്നു 👍👍👍👍👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +3090

    ഇയാളാണ് ഏറ്റവും സുന്ദരനായ ഭര്‍ത്താവ് .സ്വഭാവമാണ് സൗന്ദരൃം....

  • @malabarrecipe4791
    @malabarrecipe4791 Před rokem +1670

    ഓരോ പെണ്ണും ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടുവാൻ ആണ് രണ്ടുപേരെയും ഒരുപാട് ഇഷ്ടം ആണ് 😘

    • @shanthitk9130
      @shanthitk9130 Před rokem

      God bless both of you

    • @lenovotab4051
      @lenovotab4051 Před rokem

      @@shanthitk9130 ithu thanne പാടി nadano നായെ 😬😡

    • @lenovotab4051
      @lenovotab4051 Před rokem

      @@shanthitk9130 ഇത് പോലൊരു പർത്താവ് പർത്താവിനെ കിട്ടാൻ കാത്തു കെട്ടി നടക്ക വേശ്യ 👺😡😡😡
      ഈ പാര്യ എന്ന് പറയുന്നോക്കു നല്ല പാര്യ ആകണം എന്ന നിയമൊന്നും പാദകമല്ലേ കൃറിമി കടി അസൂയ തള്ളേ 👹😬😡🤬🤬👹👹😬

    • @RazinAli-yc5fe
      @RazinAli-yc5fe Před 17 dny

      3😂❤😅😊😊 30:43

  • @kunju9847
    @kunju9847 Před rokem +341

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരനായ മനുഷ്യൻ. കണ്ണുനിറയാതെ കണ്ടു തീർക്കാനായില്ല 😢😢❤️. ആ അമ്മയും ഒത്തിരി നല്ല മനസിനുടമയാണ്. നിസാര പ്രശ്നങ്ങൾ വരുമ്പോൾ പോലും നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടില്ലേ എന്ന് ചോദിക്കുന്നവർക്ക് ഇടയിൽ കണ്ടു പഠിക്കേണ്ട മനസിലൊരായിരം നന്മ സൂക്ഷിക്കുന്ന ഒരമ്മ.. നല്ലൊരു കുടുംബം. ലിജിച്ചേച്ചി എന്ത പുണ്യമാണ് ചെയ്തത് ഇങ്ങനെ ഒരു ഭർത്താവിനെ ലഭിക്കാൻ.. ഭാഗ്യവതി.. ഇതിലപ്പുറം എന്താ വേണ്ടേ ഒരു പെണ്ണിന്.. ഭർത്താവ് എന്ന വാക്കിന് സമം ചേർക്കാൻ മറ്റൊരാളില്ല. ഒത്തിരി സ്നേഹം ചേട്ടാ.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤

  • @prabhanair678
    @prabhanair678 Před rokem +854

    ഇടക്ക് ലിജി കരഞ്ഞപ്പോൾ സുജിത്തിന്റെ സഹോദരിയുടെ ഭർത്താവ് തോളിൽത്തട്ടി സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം.... ലിജിയെ ആ കുടുംബം മുഴുവൻ എന്ത് കരുതലാണ്... എന്ത് സ്നേഹമാണ്. ഇവരൊക്കെ വെറും മനുഷ്യർ അല്ല ദൈവങ്ങൾ ആണ്....

  • @beenaraju3729
    @beenaraju3729 Před 11 měsíci +193

    ഇദ്ദേഹത്തെ പോലെ ഒരു ഭർത്താവ് കൂടെയുള്ളപ്പോൾ ഈ കുട്ടി പഴയതിലും മിടുക്കിയായി തിരിച്ചു വരും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ ❤❤❤

  • @lijisujith528
    @lijisujith528 Před rokem +2389

    തളർന്നു പോയേക്കാവുന്ന ഓരോ നിമിഷവും കൂടെ നിന്ന് കരുതലോടെ മുന്നോട്ടു നയിച്ച എല്ലാ സഹോദരങ്ങളും സുഹൃത്തുക്കൾക്കും മാതാപിതാക്കൾക്കും ഒരുപാടൊരുപാട് നന്ദിയും സ്നേഹവും ❤❤🥰❤❤ thankyou flowers tv... Thankyou nidheesh bro... Thankyou SKN sir

  • @shanichikkus3766
    @shanichikkus3766 Před rokem +1006

    ഇയാളുടെ മുന്നിൽ ഞമ്മളൊക്കെ വെറും വട്ടപ്പൂജ്യം ആണ്,,ബിഗ് സലൂട്ട്❤️💜

  • @farishanoushad111
    @farishanoushad111 Před rokem +293

    ഭാര്യയെ ചേർത്ത് പിടിക്കുന്ന ഈ ഭർത്താവിനെ കണ്ട് പഠിക്കണം..... എല്ലാ ഭർത്താക്കന്മാരും 🥰

  • @sajithaisrar9744
    @sajithaisrar9744 Před rokem +2124

    ഭർത്തവന്ന് പറഞ്ഞാൽ ഇതായിരിക്കണം എന്തങ്കിലും ഒരു അസുഖം വരുമ്പോൾ ഇട്ടേച്ചു പോകുന്ന ഭർത്താക്കന്മാർ ഇത് കണ്ട് പഠിക്കണം ഇത്ര നല്ലഭർതാവിനെ കിട്ടിയതിൽ മോളേ നീ ഭാഗ്യവാതിയാണ് എത്രയും പെട്ടന്ന് അസുഖങ്ങൾ എല്ലാം മാറ്റി തരട്ടെ എന്ന് അള്ളാഹുവിനോട് ദുആ ചെയ്യാം 🤲🤲

    • @igjca
      @igjca Před rokem +10

      ❤️❤️👍🏻

    • @su84713
      @su84713 Před rokem +58

      തിരിച്ചും ഭർത്താക്കൻമാരെ പൊന്നുപോലെ നോക്കുന്ന ഭാര്യമാരും ഉണ്ട് .... അങ്ങോട്ടും ഇങ്ങോട്ടും ആത്മാർത്ഥമായ സ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ ഏത് അവസ്ഥയിലും മരണം വരെ കൂടെ നിൽക്കും

    • @fathimabushra3341
      @fathimabushra3341 Před rokem +15

      @@su84713 അതാണ് ഇവിടെയും സംഭവിച്ചേ. ലിജി നല്ല ഒരാള അതാ അവൾക്കുആ സ്നേഹം തിരിച്ചു കിട്ടിയേ. സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുന്നത് പ്രയാസ എല്ലാരുടെ അടുത്തുന്നു നിന്നും. 😊

    • @su84713
      @su84713 Před rokem +37

      @@fathimabushra3341 ശരിയാ ഡാ വിധി പോലെ ഇരിക്കും കൊടുത്തിട്ടും സ്നേഹം തിരിച്ച് കിട്ടാത്ത എത്രയോ പേർ ഉണ്ട് ....👍👍👍

    • @lizyamasamuel4792
      @lizyamasamuel4792 Před rokem +19

      ലിജിയുടെ അസുഖം ഒക്കെ മാറി സന്തോഷവും സമാധാനംഒക്കെ ഉണ്ടായി,ഒരു കുഞ്ഞോക്കെ ആയി ആയുസാരോഗ്യത്തോട് ജീവിക്കുവാൻ സർവേശ്വരൻ നിങ്ങളേ അനുഗ്രഹിക്കട്ടെ

  • @nithyanbalu4070
    @nithyanbalu4070 Před rokem +477

    സുജിത്ത്‌ എൻ്റെ പ്രിയപ്പെട്ട സുഹൃത്താണ്,സുജിത്തിനെപ്പോലെ ഹൃദയം നിറയെ സ്നേഹം തുളുമ്പുന്ന ഒരു സുഹൃത്ത് ഉണ്ടായത്‌ എന്നും സന്തോഷവും അഭിമാനവും നൽകുന്നു.....❤🩷🧡💛💚💙🩵💜🤎🩶

  • @kunjimonvloags7719
    @kunjimonvloags7719 Před rokem +124

    ലിജിയെജീവന് തുല്യം സ്നേഹിച്ച ആ ഭർത്താവിന് കൊടുക്കാം ഇന്നത്തേ ബിഗ്ഗ് സലൂട്ട് 👍

  • @seemakdl644
    @seemakdl644 Před rokem +920

    സുജിത്തിന്റെ വാക്കുകൾ കേട്ടു കരഞ്ഞു പോയി. ഇതാവണം ഭർത്താവ് 🙏🏻🙏🏻🙏🏻👍

  • @nila7860
    @nila7860 Před rokem +93

    ഇങ്ങനെ ഒരു ഭർത്താവാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പുണ്യം👏👏👏

  • @divyamohanan6051
    @divyamohanan6051 Před rokem +952

    ലിജിയും സുജിത്തയും ഈ പ്രോഗ്രാമിൽ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം മുണ്ട് ❤️❤️👍👍

  • @sinduvalsa3553
    @sinduvalsa3553 Před 8 měsíci +27

    സുജിത് പോലെ ഒരു ജീവിത പങ്കാളിയെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ❤❤

  • @suja302
    @suja302 Před rokem +71

    ഞാൻ കുറേ കരഞ്ഞുപോയി... ലിജി പഴയപോലെ ജീവിതത്തിൽ തിരിച്ചു വരട്ടെ. എന്നു പ്രാർത്ഥിക്കുന്നു... ഞാൻ ഭർത്താവിന്റെ പീഡനത്തിൽ ഒരുപാട് അനുഭവിച്ചു. ദുരനുഭവത്തിലൂടെ ഞാൻ ജീവിച്ചു. ഇപ്പോൾ ഞാനും മക്കളും അമ്മയോടും അച്ഛനോടും ഒപ്പം ജീവിക്കുന്നു..... സഹോദരാ ബിഗ് സല്യൂട്ട്. 🙏🙏🙏🙏

    • @BindhuS-ob7jv
      @BindhuS-ob7jv Před 7 měsíci +2

      ഞാനും മക്കളും മാത്രം ആയി ജീവിക്കുന്നു അമ്മയും അപ്പയും എനിക്ക് 15വയസ് ഉള്ളപ്പോൾ മരിച്ചു പോയി

    • @vijigeorge5598
      @vijigeorge5598 Před 6 měsíci +1

      ഞാനും

  • @theliteralworld9217
    @theliteralworld9217 Před rokem +243

    ചങ്കായി സ്നേഹിച്ച പെണ്ണിനെ പ്രാണൻ കൊടുത്ത് നെഞ്ചോട് ചേർത്ത് വച്ച് സ്നേഹിക്കുന്ന ചെക്കൻ , പാതി ,ഇണ, ഭർത്താവ് അർത്ഥം അന്വർഥമാക്കി കൊണ്ടിരിക്കുന്ന മനുഷ്യൻ ❤️ ❤️ പടച്ചവൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 2 പേർക്കും 🌹🌹...
    പലതiൻ്റെ പേരിലും കുറവായി കണ്ട് കളയുന്നവർക്ക് തിരിച്ച് ചിന്തിക്കാനുള്ള കാഴ്ചയാണിവർ... നയന മനോഹരമായ ഈ ദാമ്പത്യം ദീർഘ കാലം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ❤️ എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ🤲
    SKN ❤️👍 പതിവില്ലാതെ clue support ഒക്കെ കൊടുത്തു.. ❤️❤️❤️ എല്ലാവരെയും ഹെൽപ് ചെയ്യുന്നത് കാണാറുണ്ട് എന്നാൽ ഇതിൽ കുറച്ചൂടെ ❤️ കൂടുതൽ സന്തോഷം തോന്നി..

    • @sheljithashijil1298
      @sheljithashijil1298 Před rokem +2

      Sathyam

    • @vipinarani9264
      @vipinarani9264 Před rokem +2

      Flowers chanel poyi malsarichu kanan kure Aagrahichu. Vannu kandathil orupadu santhosham👏👏👏👏👏👏👏👏 kadamveedanum. Lijiye chikilsikanum ulla thuka kittan prarthikunnu🙏🙏🙏👌👌👌👌God bless you 💞❤❤❤

  • @kunjumol2357
    @kunjumol2357 Před rokem +431

    ലിജി ചേച്ചിടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു husband കിട്ടിയതിൽ..... രണ്ട് പേരുടെ സന്തോഷം ഇങ്ങനെ തന്നെ ഇരിക്കട്ടെ god bless youuuu ❤️😘😘

    • @midnightdream6499
      @midnightdream6499 Před rokem +2

      ഇതാണോ ഭാഗ്യം 👺അതിലപ്പുറം അവളുടെ കഷ്ടപ്പാടിനെ കുറിച്ച് ഒന്നും പറയാനില്ലേ 😭

    • @kunjimonvloags7719
      @kunjimonvloags7719 Před rokem

      ഗുഡ്

    • @lathikak5070
      @lathikak5070 Před rokem +1

      @@kunjimonvloags7719 എന്ത് ഗുഡ് ബ്രോ അസുഖങ്ങൾ ആരും വരുത്തി വയ്ക്കുന്നതോ ചോദിച്ചു വാങ്ങി ആരെയും മന: പുർവ്വം കഷ്ടപ്പെടുത്തുന്നതോകഷ്ടപ്പെടുന്ന തോ അല്ല വന്നു ചേർന്ന അസുഖത്തെ രോഗി ഉൾപ്പെടെ ആ കുടുംബവും ഒരു മന: സോടെ നിന്ന് മുന്നോട്ട് കൊണ്ടു പോകുന്നു. അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. അസുഖം വന്നപ്പോൾ തള്ളിക്കളഞ്ഞില്ലല്ലോ? പരിഗണ കൊടുക്കാതിരിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ബ്രോ🙏

    • @niya143
      @niya143 Před rokem +3

      ​@@midnightdream6499 കഷ്ടപ്പാടിൽ ഇട്ടേച്ചു പോകാത്ത ഭർത്താവ് ഭാഗ്യം തന്നെ അല്ലെ

    • @justthetimingofyourlife
      @justthetimingofyourlife Před rokem +3

      ​​@@midnightdream6499 അല്ലെടോ ingane ഒരു അസുഖം ഒക്കെ ഉണ്ടാവുമ്പോൾ തിരിഞ്ഞുനോക്കാൻ ആരും ഇല്ലാത്തതാണോ പിന്നെ ഭാഗ്യം🤦

  • @selinmaryabraham3932
    @selinmaryabraham3932 Před rokem +244

    😭😭😭.....ഫാമിലി സപ്പോർട്ട് അതാണ് സുജിത് ന്റെ യും ലീജിയുടെയും ഭാഗ്യം....അച്ചൻ ,അമ്മ ,അളിയൻ, പെങ്ങൾ 🙏🙏🙏

  • @Shadow-nb6xf
    @Shadow-nb6xf Před rokem +70

    കുട്ടികൾ ഉണ്ടാവാത്ത കാരണം അത് പോലെ സില്ലി കാര്യങ്ങൾ പറഞ്ഞു കൊണ്ടൊക്കെ ഡിവേഴ്സ് ചെയ്യുന്നവർ ഒക്കെ ഇത് കാണണം....
    True love ❤❤❤❤❤
    ലിജിക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു കൊടുക്കണേ ദൈവമേ

  • @beenabeenaj7799
    @beenabeenaj7799 Před rokem +184

    എന്റെ പൊന്ന് ചേട്ടാ ലിജി അല്ല ഭാഗ്യം ചെയ്തത് ചേട്ടനാണ് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഒരു കുടുംബം ഒണ്ടല്ലോ 👍👍👍ആ അളിയൻ ലിജി. കരഞ്ഞപ്പോൾ ചേർത്ത് പിടിച്ചപ്പോൾ ഓരോ പെൺകുട്ടികളും ഇങ്ങനെ ഒള്ള ഒരു സഹോദരൻ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കും സത്യം അളിയാ ഒരു ബിഗ് സല്യൂട്ട് 👍❤️❤️👌👌👌സൂപ്പർ

    • @AppleApple-kx3hr
      @AppleApple-kx3hr Před rokem +11

      A aliyan.alloru manushana

    • @Johariba
      @Johariba Před rokem +13

      അളിയൻ മാത്രമല്ല കുടുംബം മൊത്തം നല്ല സ്നേഹം ഉള്ളവർ ആണ്. പ്രത്യേകിച്ച് അമ്മ. ♥️

    • @beenabeenaj7799
      @beenabeenaj7799 Před rokem +13

      @@Johariba. അമ്മയെയും മറ്റുള്ളവരെയും മറന്നിട്ടില്ല എല്ലാരും നല്ലവർ ആണ് പക്ഷെ ആ അളിയൻ അതാണ് നമ്മുടെ വീട്ടിലും കാണും പക്ഷെ ഇങ്ങനെ ചേർത്തുപിടിക്കാൻ ലിജിയെ മാത്രം അല്ല സുജിത് ചേട്ടൻ പറഞ്ഞു ഞങ്ങൾ സുഹൃത്തുക്കൾആണെന്ന് അദ്ദേഹം ഒരു സുഹൃത്തു. പിന്നെ ഒരു സഹോദരൻ മറ്റ് പലതും ആണ് അത് കൊണ്ട് ആണ് അദ്ദേഹത്തിനെ അങ്ങനെ പറഞ്ഞെത് 👍👍

    • @marygreety8696
      @marygreety8696 Před rokem +5

      Athe aliyan ne patti njanum orthu. Very rare to c people like him. He is great.

    • @marygreety8696
      @marygreety8696 Před rokem +3

      @@beenabeenaj7799 valare sathyam.

  • @mariajoseph3046
    @mariajoseph3046 Před rokem +827

    Sujith nte അമ്മയെ കാണിക്കേണ്ടതായിരുന്നു.അമ്മായിഅമ്മ അല്ല സ്നേഹാസമ്പന്നയായ ഒരു അമ്മയാണ്. 💕

    • @radhikas.9110
      @radhikas.9110 Před rokem +22

      അതെ . സത്യമായും അമ്മയും വേണമായിരുന്നു

    • @sufeestalks5186
      @sufeestalks5186 Před rokem +5

      Athe

    • @nileenak7252
      @nileenak7252 Před rokem +1

      അച്ഛന് പകരം അമ്മ മതിയായിരുന്നു, കാരണം ലിജിക്ക് വേണ്ടതെല്ലാം ചെയ്ത് എപ്പഴും കൂടെയുള്ളത് അമ്മയാണല്ലൊ

    • @radhikagireesh28
      @radhikagireesh28 Před rokem +2

      അതെ 👍

    • @muhammedzifrantm8193
      @muhammedzifrantm8193 Před rokem +8

      Avarkkoru CZcams channel und liji sujith

  • @JN19A
    @JN19A Před rokem +91

    ഇതുപോലെ ഒരു ഭർത്താവിനെയും ബന്ധുക്കളെയും കിട്ടിയത് ഭാഗ്യം.. അസുഖമെല്ലാം മാറി സന്തോഷമായി ജീവിക്കാൻ ദൈവം കനിയട്ടെ എന്റെയും പ്രാർത്ഥനകൾ 🙏🏻

  • @allvideos8642
    @allvideos8642 Před rokem +57

    അയാളുടെ ഓരോ വാക്കിലും ലിജിയോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് മനസ്സിലാവുന്നുണ്ട് 🙏🏻

  • @magivarghese9376
    @magivarghese9376 Před rokem +55

    അദ്ദേഹം പറഞ്ഞ ഒരു കാര്യം എനിക്ക് strike ചെയ്തു. അച്ഛന് അമ്മയുണ്ട് അളിയന് ഭാര്യ ഉണ്ട്.
    ഇവൾ പോയാൽ പിന്നെ എനിക്ക്
    ആരുണ്ട്. ഭാര്യയോട് അത്രയും സ്നേഹം.വേറെ വിവാഹം കഴിക്കാൻ
    മനസ്സ് അനുവദിക്കാത്ത മനുഷ്യൻ.
    ആ വാക്കുകൾ മനസ്സിൽ തറച്ചു.
    എത്രയും വേഗം ആകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരും.
    God always with you.

  • @shibinbabu6664
    @shibinbabu6664 Před rokem +339

    ഈ സ്നേഹത്തിനുമുമ്പിൽ പറയാൻ വാക്കുകൾ ഇല്ല ഈ സഹോദരിയുടെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് മാറിക്കിട്ടട്ടെ

  • @gireeshgiri675
    @gireeshgiri675 Před rokem +82

    സഹോദരി ലിജിയുടെ അസുഖം വളരെ റയർ ആണെങ്കിൽ ലിജിയുടെ ഭർത്താവും വളരെ റയർ ആണ്. എല്ലാവിധ ആശംസകളും ❤

  • @juwansworld
    @juwansworld Před rokem +12

    കളർ ഇല്ലന്നും കുഞ്ഞുങ്ങളെ പ്രസവിച്ചത് മൂലം ശരീരം വീർത്തെന്നും പറഞ്ഞും സ്വർണവും പണവും കാറും പോരെന്നു പറഞ്ഞും ദൈവം തന്ന ജീവന്റെ പതിയെ ഇഞ്ചിഞ്ചായി നിഷ്കരുണം കൊന്നു കളയുന്ന, ഒരു രോഗം വന്നാൽ കൂടെ നില്കാതെ വേദനയിൽ ആശ്വസിപ്പിക്കാതെ വേറെ ബന്ധം തേടി പോകുന്ന ചില ദുഷ്ടഭർത്താക്കന്മാർ കണ്ടുപഠിക്കട്ടെ ഈ സഹോദരനെ... ദൈവം ലിജിക്ക് കൊടുത്ത precious ഗിഫ്റ്റ് ആണ് സുജിത് and ഫാമിലി 💕💕ദൈവം വേഗം ലിജിയെ സുഖപ്പെടുത്തട്ടെ.സുജിത്തിനും ഫാമിലിക്കും ദൈവം എല്ലാ നന്മകളും നൽകട്ടെ... ജീവന്റെ പാതി എന്നാൽ ജീവൻ തന്നെയാണ്.. അതെത്ര മോശമായാലും രോഗം വന്നാലും അതിനെ ചേർത്ത് നിർത്തുന്നതാണ് സ്നേഹം... Salute you സുജിത് 🥰🥰💕💕

  • @rethyvismaya1155
    @rethyvismaya1155 Před rokem +104

    ഇത്രയും നല്ല മനസുള്ള ഒരു മകന് ജന്മം കൊടുക്കാൻ കഴിഞ്ഞ പുണ്യം ചെയ്ത മാതാപിതാക്കൾ ❤️ലിജി ❤️

  • @msr3016
    @msr3016 Před rokem +32

    ലിജിക്ക് കാലം കരുതി വച്ച അമൂല്യ നിധി ആണ് സുജിത് 🙏 ഇതുപോലൊരു പുരുഷനെ കണ്ടുകിട്ടുക പ്രയാസം ആണ് 🙏രണ്ടുപേർക്കും നന്മകൾ മാത്രം നേരുന്നു 🙏ഭാര്യക്ക് വയ്യായ്ക വരുമ്പോൾ ഇട്ടിട്ടു പോകുന്ന ഭർത്താക്കന്മാർ ആയിരം വട്ടം കണ്ടുപഠിക്കട്ടെ 🙏

  • @adhithyaraj225
    @adhithyaraj225 Před rokem +48

    ഒരു വേദനയോടെ ആണ് ഈ വീഡിയോ കണ്ടത്... സുജിത്തും ലിജിയും ഒരുപാടു വർഷം അവരുടെ കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ... അച്ഛനും അമ്മയ്ക്കും.. ബന്ധുക്കൾകുമൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ♥️♥️♥️♥️♥️♥️♥️♥️♥️

  • @santhammababy1944
    @santhammababy1944 Před 9 měsíci +21

    മോനെ നീ ആണ് യഥാർത്ഥ ഭർത്താവ് സുഖംത്തിലും ദുഃഖത്തിലും സ്‌നേഹിക്കുന്നു ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @momsmagickitchenmalayalam5013

    ശ്രീചിത്ര യിലെ ഡോക്ടർസ്, സിസ്റ്റേഴ്സ്, ഇതര ജീവനക്കാർ എല്ലാം നല്ലവർ. രോഗിയെ നന്നായി നോക്കുന്നവർ. ഞാനും അവിടെ കിടന്നിട്ടുണ്ട്. ഒരിക്കലും മറക്കാൻ പറ്റില്ല. ഈശ്വരതുല്യർ 🙏

    • @suchithrapv
      @suchithrapv Před rokem +1

      Proud to be a part of sctimst family

    • @selinmaryabraham3932
      @selinmaryabraham3932 Před rokem

      Ente anubhavavum nallathu thanne...ippol lum angane thanne ennullathil santhosham 🙏

  • @rajisajan
    @rajisajan Před rokem +59

    ജീവിതത്തിൽ respect തോന്നിയ ഒരാൾ

  • @rathishiju387
    @rathishiju387 Před rokem +77

    നീയാണ് മോനെ നല്ല ഭർത്താവും നല്ല മകനും ❤❤❤❤❤❤❤❤❤❤❤❤❤

  • @kavithavs6066
    @kavithavs6066 Před rokem +12

    ഞാൻ വല്ലാതെ ആഗ്രഹിച്ചു നിങ്ങൾ കഥ അറിയാൻ........ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.... സത്യം നിങ്ങൾ നിങ്ങളുടെ ലിജിയെ എന്ത് പൊന്നു പോലെ നോക്കുന്നത്..... നിങ്ങളുടെ ജിവിതം എത്രയും പെട്ടെന്ന് ഉയരട്ടെ... ലിജി യുടെ ആഗ്രഹം പോലെ 1അല്ല 2കുട്ടികളെ ദൈവം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @ashrafvaliayakath4741
    @ashrafvaliayakath4741 Před rokem +125

    ലിജി ഒരു ശരിയുത്തരം പറഞ്ഞു കൊടുത്തപ്പോൾ ഉണ്ടായ എന്റെ സന്തോഷം ഒരു പക്ഷേ എന്റെ ജീവിതത്തിൽ അനുഭവിച്ചീട്ടുള്ള ഏറ്റവും വലിയ സന്തോഷമാവും. കൂടാതെ ഒരു ആത്മവിശ്വാസവും , എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് .🤲🤲🤲

  • @user-uv2ng4qf9p
    @user-uv2ng4qf9p Před rokem +25

    ഇന്ന് മുതൽ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും എന്നും കൂടെയുണ്ടാവും എന്ന പ്രതിജ്ഞയാണ് ക്രിസ്തീയ വിവാഹസമയത്ത് ചെയ്യുന്നത്.ആ പ്രതിജ്ഞ കൃത്യമായി നിറവേറ്റിയ ഭർത്താവ്...❤️❤️❤️❤️

  • @ashareny7142
    @ashareny7142 Před rokem +23

    വണ്ണം കൂടുതൽ ആണെന്ന് പറഞ്ഞു എന്നെ ഒഴിവാക്കുന്ന എന്റെ ഭർത്താവ് ഇതൊന്നു കണ്ടിരുന്നെങ്കിൽ 🙏🙏🙏

  • @varsha5588
    @varsha5588 Před 11 měsíci +8

    ചേട്ടൻ ശെരിക്കും ഒരുപാട് പേർക്ക് മാതൃകയാണ് സ്ത്രീധനത്തിന്റ പേരിൽ കൊല്ലാൻ പോലും മടിക്കാത്തവർക് നിങ്ങൾ ശെരിക്കും ഒരു മാതൃകയാണ്

  • @vavavava6057
    @vavavava6057 Před rokem +198

    അമ്മ അമ്മയാണ് ഞാൻ കണ്ടതിൽ ആ വീട്ടിലെ വിളക്ക് അല്ലായിരുന്നെങ്കിൽ ലിജിയുടെ അവസ്ഥ എന്താകുമായിരുന്നു. പിന്നെ സുജിത്, അച്ഛൻ , മറ്റുള്ള കുടുംബങ്ങളുടെ സപ്പോർട്ട്, സ്നേഹം പിന്നെ സുജിത്തിന് കിട്ടിയ സഹോദരൻ ആണ് അളിയൻ, അച്ഛന് നല്ലൊരു മകനും, മകൾക് നല്ലൊരു ഭർത്താവും 🥰പുണ്യം ചെയ്ത കുടുംബം അതാണ് ലിജിയുട ഭാഗ്യം. കൊടുത്തത് ഇപ്പോൾ ആ മോൾക്ക് ഏഴു ഇരട്ടിയായി തിരിച്ചുകിട്ടുന്നു 🙏🏻🙏🏻🥰🥰❤️

    • @riyajuby3097
      @riyajuby3097 Před rokem +11

      സത്യം....
      എല്ലാ വിധ ആരോഗ്യവും സമ്പത്തും എല്ലാം ഉണ്ടായിട് പോലും എത്രയോ പെൺകുട്ടികൾ ഭർതൃവീട്ടുകാരുടെ പീഡനങ്ങൾ അനുഭവിച്ചു ജീവിതം തള്ളി നീക്കുന്നു......
      സുജിത്തിന്റെ കൂടെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്നേഹവും support എല്ലാം ഉള്ളത് കൊണ്ടു മാത്രം ആണ് അവർ ഈ അവസ്ഥയിലും happy ആയിരിക്കുന്നതു...
      തങ്കപ്പെട്ട ഒരു മനസ് ഉള്ളത് കൊണ്ട് മാത്രം അല്ലേ ആ അമ്മ വീട്‌ വിറ്റിട്ട് ആണെങ്കിലും മരുമകളുടെ ജീവന രക്ഷക്കണം എന്ന് പറഞ്ഞത്..... ഈ കുടുമ്പത്തിൻ ദൈവം എന്നും തുണയായിരിക്കട്ടെ....

    • @pachavellam261
      @pachavellam261 Před rokem +1

      P

    • @rajeshowriamma5182
      @rajeshowriamma5182 Před rokem

      Eethu hospital aane

    • @rajeshowriamma5182
      @rajeshowriamma5182 Před rokem +1

      Sree chithra aano

    • @ridhuadhi1069
      @ridhuadhi1069 Před rokem +1

      സത്യം ഞാനും ഓർത്തു 🥰

  • @_big_.pokx_
    @_big_.pokx_ Před rokem +182

    ഇത്രയും അധികം സ്നേഹിക്കുന്ന ഒരു ആളിനെ ഈ ലോകത്ത് ആർക്കെങ്കിലും കിട്ടുമോ?
    വളരെ ചുരുക്കം ആകും. കേട്ടിട്ട് കരഞ്ഞു കരഞ്ഞു വയ്യ എനിക്ക്. നന്മ നിറഞ്ഞ മനസ്സുമായി ഇവർ അനേക വർഷങ്ങൾ ജീവിക്കട്ടെ. പ്രാർത്ഥനയിൽ എന്നും ഉണ്ടാകും. All the best....🙏

  • @geethadevi9609
    @geethadevi9609 Před rokem +23

    കണ്ണ് നിറഞ്ഞു പോകുന്നു..... ഇതുപോലെ ഒരൂ ഭർത്താവ്...... 🙏🙏🙏

  • @sreejuskitchen
    @sreejuskitchen Před rokem +22

    അനിയാ നിങൾ പറയുന്നത് കേട്ടിരിക്കാൻ മനസ്സിന് ശക്തി കിട്ടുന്നില്ല, കണ്ണീരു വന്നു മൂടുകയാ, നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ,🙏🙏

  • @shamnasalih5517
    @shamnasalih5517 Před rokem +72

    സുഖമില്ലാത്ത ഭർത്താവിനെ കൂലി പണി ചെയ്‌തും സംരക്ഷിച്ചു കൂടെ നില്കും, എന്നാൽ എത്ര കുറച്ചു ഭർത്താക്കന്മാരെ ഇങ്ങനെ മനസ്സുള്ളവർ ollu🥹

  • @shybiayoob9994
    @shybiayoob9994 Před rokem +153

    നല്ല സ്നേഹമുള്ള ഭർത്താവ്. അദ്ദേഹത്തിൻടെ ജീവിതം എവിടെയും പരാജയ പെടില്ല. ജീവിത യാത്രയിൽ പ്രിയ പത്നിയെ cherthe പിടിക്കുന്ന നല്ല മനുഷ്യൻ. Ore പാട് വർഷം സ്നേഹത്തിൽ ജീവിക്കാൻ കഴിയട്ടെ.

  • @naslarasheed5189
    @naslarasheed5189 Před 10 měsíci +15

    നിങ്ങളെ സഹായിച്ച ഓരോ വ്യക്തികളും അഭിമാനം കൊള്ളുന്നുണ്ടാവും.. രക്ഷപ്പെടുത്താൻ അവരും നിമിത്തമായല്ലോ എന്നോർത്ത്... ദൈവം ഓരോ കൈകളയും അനുഗ്രഹിക്കട്ടെ...സുജിത്തും വീട്ടുകാരും മാണ് ലിജിക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം... ദൈവം തന്ന അനുഗ്രഹം ✨️

  • @induramakrishnan887
    @induramakrishnan887 Před rokem +11

    Sujith..മോനെ... നീയാണ് യഥാർത്ഥ മനുഷ്യൻ... ഭർത്താവ് എന്നാൽ സുജിത്.. എന്നർത്ഥം... എല്ലാ ഭർത്താക്കന്മാരും ഇതൊന്ന് കണ്ടു പഠിക്കണം... ലിജി എത്രയും പെട്ടെന്ന് സുഖമായി പുതിയ ജീവിതത്തിലേക്ക് കടക്കാൻ 🙏🏻 സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.. 🥰സപ്പോർട്ട് ചെയ്യുന്ന കുടുംബത്തോടുള്ള സ്നേഹവും അറിയിക്കുന്നു

  • @rajeevr4420
    @rajeevr4420 Před rokem +483

    ഞാൻ ഒരുപാട് ആഗ്രഹിച്ചു ഇവരെ ഈ വേദിയിൽ കാണാൻ 🙏god bless you

  • @sjcouplesfamily9856
    @sjcouplesfamily9856 Před rokem +76

    സാമ്പത്തികo ആണ് ഇപ്പോൾ ഇവരുടെ പ്രശ്നം. ഇതു കാണുന്ന നമ്മൾ എല്ലാവരുo ഒന്നു കൈ കോർത്ത ഇ മനുഷ്യന് ഒരു കൈത്താങ്ങു ആവും.....അളിയൻ ഒരു നല്ല മനുഷ്യൻ 💐💐

  • @greeshmamariyapc2510
    @greeshmamariyapc2510 Před rokem +28

    ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്. ഇത്‌ കാണാൻ കാത്തിരിക്കുവായിരുന്നു. പലവട്ടം എന്റ കണ്ണ് നനഞ്ഞു.
    സുജിത്തേ നിങ്ങൾ പലർക്കും ഒരു പാഠപുസ്തകം ആണ് ലിജി ഭാഗ്യം ഉള്ള കുട്ടിയാണ് നല്ല കുടുംബം. അമ്മയ്ക്കു ഒത്തിരി സ്നേഹം അറിയിക്കുന്നു.

  • @kiyara308
    @kiyara308 Před rokem +11

    വളരെ ഇഷ്ടപ്പെട്ടു. Artificial dialoge ഇല്ല വെച്ചു കെട്ടുകളില്ല പച്ചയായ ജീവിതം . മറ്റുള്ളവർക് മാതൃക ആണ്

  • @abhiramikrishnakumar8303
    @abhiramikrishnakumar8303 Před rokem +66

    ഞാൻ രണ്ടാമത് ഒന്നു കൂടി കണ്ടു, അച്ഛൻ മേടിച്ച് കൊടുത്ത പാദസരം കണ്ടപ്പോൾ കണ്ണു നിറഞ്ഞു

    • @geethaek7847
      @geethaek7847 Před rokem +1

      ലിജീ സുജിത്തേ കണ്ടിട്ട് ഒരുപാട് സന്തോഷം❤️❤️😘😘🙏🙏🙏

  • @molioiioi
    @molioiioi Před rokem +330

    ഇങ്ങനെയും ഉണ്ടാകുമോ കുടുംബം.. അത്ഭുതം ❤️❤️❤️
    ഇത് പോലെ ഉള്ള ജീവിത പങ്കാളിയെയും കുടുംബത്തെയും കിട്ടാൻ ഭാഗ്യം ചെയ്യണം.. ❤️❤️

    • @hann2682
      @hann2682 Před rokem +7

      Eikkum albhuthamanu...I cant even Imagine...My mother inlaw wont even make a tea for me..Iam in UK for like 17yrs..still if I go to my mum inlaw She dont even give a cup of coffee ,I have to make myself ..wht to do..eventhough she was a retired principal..

    • @lailashereef1033
      @lailashereef1033 Před rokem

      Really

    • @aryaachu6130
      @aryaachu6130 Před rokem

      Sathyam❤

  • @archanacs680
    @archanacs680 Před rokem +20

    കൊല്ലം ജില്ലയിൽ ഇതു പോലെ വളരെ നല്ല മനുഷ്യരും ഉണ്ട് എല്ലാ ജില്ലയിലും ഉള്ളതുപോലെ.കൊല്ലം ജില്ലയിൽ ആരെങ്കിലും കുറ്റം ചെയ്‌താൽ കൊല്ലം കാരെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള cmnts വായിച്ചുള്ള വിഷമം കൊണ്ട് പറഞ്ഞതാ.ജില്ല തിരിച്ചല്ല, സ്വഭാവം വച്ചാണ് മനുഷ്യനെ അളക്കേണ്ടത് 🙏.അങ്ങനത്തെ cmnts കാണുമ്പോ ഇതുപോലെ നല്ല മനുഷ്യരുടെ ഹൃദയമാണ് വേദനിക്കുന്നത് 🙏🥰.
    ലിജിച്ചേച്ചിക്കും ചേട്ടനും ദീർഘായുസ് നൽകട്ടെ ദൈവം,എന്നും നല്ലത് മാത്രം വരട്ടെ 🙌🙌❤️

  • @malabar_tech
    @malabar_tech Před rokem +16

    ഒരു രോഗം വന്നാൽ ഭാര്യ ഭർത്താവിനെ സംരക്ഷിക്കും അത് ആരെ മുമ്പിൽ കൈ നീട്ടി ആയാലും തിരിച് ഭർത്താകന്മാരും ഇങ്ങെനെ ചിന്തിച്ചാൽ ഒരു രാജ്യം തന്നെ രക്ഷപെടും

  • @jeejam5547
    @jeejam5547 Před rokem +514

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല.. അമ്മയുടെ ആ വാക്ക്..... വീട് വിറ്റിട്ടായാലും..... ഓഹ്... 🙏🙏🙏🙏

  • @somiyamol8514
    @somiyamol8514 Před rokem +42

    ഞാൻകോവി ഡ് വന്ന് തളർന്ന് കിടപ്പിലായപ്പോൾ എന്റെ അമ്മായി അമ്മ എന്റെ ഭർത്താവിനോട് പറഞ്ഞു ഹോസ്പിറ്റലിലേക്ക് എന്തിനാണ് കൊണ്ട് പോകുന്നത് ഒരു വണ്ടി പിടിച്ച് നാട്ടിലേക്ക് അയക് എന്ന് ഞാൻ ചൈന്നൈയിൽ ആയിരുന്നും എന്റെ വിട് കേരളത്തിലും എൻറ വിട്ടിലേക്ക് വിളിച്ച് പറയാൻ പറഞ്ഞും അടുത്തുള്ള വർ വന്ന് ഡോക്റ്ററെ കൊണ്ട് വന്ന് ആണ് എന്നെ നോക്കിയത് അമ്മയിഅമ്മക് യു ട്രേഷൻ ഓപ്പറ ഷേൻ ചെയ്ത് പ്പോൾ ഞാൻ ആണ് നോക്കിയത് എന്നിട്ടും എനിക്ക് ഓരാവിശ്യം വന്നപ്പോൾ എന്നെ നോക്കിയില്ല ഇന്ന് അവരെ ഇളയ മരുമകൾ നോക്കില്ല ന്ന് പറഞ്ഞും ഇന്ന് ഞാൻ ആണ് അവരെ നോക്കുനത് ലിജി കൊച്ചിന് നല്ലൊരു അമ്മായി അമ്മ യെ കിട്ടിയതാണ് ഏറ്റവും ഭാഗ്യം സുജിത്തിന്റെ നല്ല വാരയാ മാതാപിതാക്കാളും അതിലും ഉപരി നല്ല ഒരു പെങ്ങളും അളിയനും എല്ലാ വിജയത്തിനും മുന്നിൽ അവരാണ്🙏🙏🙏🙏👍👍👍👌👌

  • @shahidaibrahim371
    @shahidaibrahim371 Před rokem +24

    ഇതായിരിക്കണം ഒരു ജീവിതപങ്കാളി. Sujithettan the great❤

  • @muhammdansil1887
    @muhammdansil1887 Před rokem +42

    എനിക്ക് എന്തെങ്കിലും പറ്റിയാൽ കല്യാണം കഴിക്കരുത് അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു poyi😃😃

  • @aliceabraham9372
    @aliceabraham9372 Před rokem +249

    ഈത് ആണ് യഥാർത്ഥ പ്രണയം.. ഇന്ന് ലോകത്തിൽ കാണാത്ത യഥാർത്ഥ സ്നേഹം ഇതാണെ ❤️

  • @Mychoicebyfalila
    @Mychoicebyfalila Před rokem +133

    ഒരുപാട് സന്തോഷം തോന്നി ലിജിയെയും സുജിത്തിനെയും ഈ വേദിയിൽ കണ്ടപ്പോൾ thankyou flowers ❤
    മുത്തുമണികൾ 😘😘😘

  • @Neha.538
    @Neha.538 Před 8 měsíci +5

    സുജിത് ഏട്ടനും ഫാമിലിക്കും ആംബുലൻസ് set ആക്കിയ ചേട്ടനും 7000 അയച്ചു തന്ന ചേട്ടനും സഹായിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤍

  • @shefeenagmail
    @shefeenagmail Před rokem +10

    ഏറ്റവും വലിയ പോരാളി എന്ന് പറയുന്നത് ഇദ്ദേഹം തന്നെയാണ് ഇവരെപ്പോലെയുള്ള ആളുകളെയാണ് യൂട്യൂബ് ചാനലുകൾ രക്ഷിക്കേണ്ടത്

  • @mehandilover6605
    @mehandilover6605 Před rokem +59

    ലിജി ചേച്ചിയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത😍😍😍 രണ്ടുപേരും ഒരുപാട് സന്തോഷമായി ജീവിക്കട്ടെ🤲🤲🤲🤲

  • @kiduuuz7395
    @kiduuuz7395 Před rokem +115

    ഇത് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. എന്റെ അനിയത്തിക്ക് TB അസുഖം വന്നപ്പോൾ ഒഴിവായാക്കിയ ഭർത്താവിനെ ഓർത്ത്. നിങ്ങൾ എവിടെയും തോൽക്കില്ല ചേട്ടാ

  • @vinuvarughese5140
    @vinuvarughese5140 Před rokem +36

    The mother who gave birth to this person deserves salute

  • @shamsudheenshamsu5296
    @shamsudheenshamsu5296 Před rokem +14

    എത്ര സ്നേഹമുള്ള ഭർത്താക്കന്മാരും ഒരു പരിധി വിട്ടാൽ ഒഴിവാക്കാൻ ശ്രമിക്കും പക്ഷെ നിങ്ങൾ അവർക്കെല്ലാം ഒരു പാഠമാണ് സത്യമായും നിങ്ങളോട് വല്ലാത്ത ഒരഭിമാനം തോന്നുന്നു തീർച്ചയായും ദൈവം നിങ്ങളെ കൈ വിടില്ല ഞങ്ങളും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം 👍🌹

  • @arshiyanasrin1214
    @arshiyanasrin1214 Před rokem +615

    അഭിമാനവും, സങ്കടവും,സന്തോഷവും ഒത്തു ചേർന്ന നിമിഷം

    • @manjustellus72
      @manjustellus72 Před rokem +2

      Correct 💯💯💯💯💯💯💯💯💯💯💯

    • @saleemahamsa8601
      @saleemahamsa8601 Před rokem +1

      ഭാര്യയെ അല്ല അമ്മയെ ഓർത്ത് പാട്ടുന്നതാണ് ആകാശമ,യവളേ

    • @vijayakumarirajan451
      @vijayakumarirajan451 Před rokem

      Hu

    • @nihithat5299
      @nihithat5299 Před 10 měsíci

      ​@@manjustellus72..

  • @banu834
    @banu834 Před rokem +20

    വാക്ക് കൊണ്ട് നിങ്ങളെ പുകഴ്ത്തീട് കാര്യമില്ല എന്നറിയാം,,,, കാര്യമില്ല എന്നല്ല,,,ഓരോ നേരവും ലിജിക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഓർക്കാവുന്നെ ഉള്ളൂ,,, നിങ്ങൾക് ബുദ്ധിമുട്ടല്ല, സന്തോഷത്തോടെയാണ് അവളെ നോക്കുന്നത് എന്നറിയാം,,, എന്നിരുന്നാലും ഒരോ ദിക്കിൽ ആയ ഞങ്ങളോരോരുത്തർക്കും നിങ്ങളോട് ഈ വാക്ക് കൊണ്ട് പറയാനുള്ള ശേഷിയെ ഉള്ളൂ,,, അടുത്ത വന്നു ഒന്ന് കാണണോ സഹായിക്കാനോ കഴിയില്ല,,, ഒരുപാട് പരിമിതികൾ ഉണ്ട്,, അത് കൊണ്ട് ആണ്,,,
    ദൈവം അനുഗ്രഹിക്കട്ടെ എന്നു നെഞ്ചിൽ തട്ടി പറയുന്നു,,, ലിജി പൂർണ ആരോഗ്യത്തോടെ തിരിച്ച വരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @NajmaAbdulla
    @NajmaAbdulla Před rokem +22

    ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഭർത്താവും കുടുംബവും, അദേഹത്തിന്റെ ഓരോ വാക്കിലും കുടുംബത്തിന്റെ സപ്പോർട്ട് ശരിക്കും മനസിലാകുന്നു, ഇങ്ങനെ ഉള്ള ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഏത് മരണ കിടക്കയിൽ നിന്നും എഴുന്നെല്കാൻ മനസ് കൊതിക്കും, ഓരോ വാക്കിലും ആത്മാർത്ഥത, സ്നേഹം, കരുതൽ എല്ലാം🥰, അള്ളാഹു എത്രയും പെട്ടന്ന് സുഖവും സന്തോഷവും തിരിച്ചെത്തിക്കട്ടെ ആമീൻ

  • @user-nf9ls8pm6x
    @user-nf9ls8pm6x Před rokem +7

    ഇത് പോലെയുള്ളവർക് ഈസി quistion കൊടുക്കുക please

  • @geethaabraham4921
    @geethaabraham4921 Před rokem +69

    ഞാൻ ഒരുപാട് ആഗ്രഹിച്ചു നിങ്ങൾ ഈ പ്രോഗ്രാമിൽ എത്താൻ ഇപ്പോൾ ഞാൻ ഹാപ്പി ആയി കുടുംബതിലെ എല്ലാവർക്കും എന്റെ ചക്കര ഉമ്മ ലിജി..... ❤❤❤❤❤

  • @henna6975
    @henna6975 Před rokem +45

    അമ്മ കൊടുത്തുകൊണ്ടിരിക്കുന്ന support സാധാരണ കാണുന്നതല്ല.. കരുത്തും കരുതലും ഉള്ള അമ്മ..നല്ല അളിയൻ, പെങ്ങൾ

  • @juliem4563
    @juliem4563 Před rokem +7

    ഈ മനുഷ്യനെ പേര് തെറ്റാതെ
    വിളിക്കാം ഭർത്താവ്
    ഭൂമിയിലെ കാണപ്പെട്ട ദൈവം

  • @SJCreation-nu7mc
    @SJCreation-nu7mc Před 9 měsíci +12

    എന്നെങ്കിലും അങ്ങയെ കണ്ടാൽ തൊഴുതു നിൽക്കാൻ തോന്നുന്നു. മനസാൽ നമിക്കുന്നു ചേട്ടനെ 🙏🙏

  • @anuanutj4491
    @anuanutj4491 Před rokem +23

    സുജിത്ത് പറയുന്നത് എനിക്ക് മനസ്സിലായി ഞാനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോയത് നമുക്ക് അസുഖങ്ങൾ ഒന്നും വരാതിരുന്നിട്ട് ഇതുപോലൊരുവലിയൊരു അസുഖം തരണം ചെയ്യണമെങ്കിൽ സാമ്പത്തികമായി മാനസികമായും തകർന്നു പോകും

  • @jeminisebastian3716
    @jeminisebastian3716 Před rokem +378

    കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാനാവില്ല ❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @chinnuz__world____
    @chinnuz__world____ Před rokem +24

    Innu എന്റെ ജീവൻ നിലനിർത്തി തന്നതും ഓടിനടക്കുന്നതും ശ്രീചിത്രയിലെ dr മാരാണ് ❤❤

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +34

    ഇവരെ രണ്ട് പേരെയും ഒരു കോടിയിൽ കണ്ടതിൽ ഒത്തിരി സന്തോഷം.. ഇങ്ങനെ ഉള്ള ഭർത്താവിനെ കാണാൻ ബുദ്ധിമുട്ട് ആണ്.. സുജിത്തിനെ ആയുസും ആരോഗ്യവും കൊടുക്കട്ടെ.. അതോടൊപ്പം ലിജിക്കും പൂർണ്ണമായും സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ഒപ്പം ഒരുപാട് കാലം ഒരുമിച്ചു താമസിച്ചു ജീവിക്കാൻ ദൈവം സഹായിക്കട്ടെ....

  • @shiyassshiyass1863
    @shiyassshiyass1863 Před rokem +89

    ഇവരെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം Thank you flowers 💐

  • @anugrahhh886
    @anugrahhh886 Před rokem +9

    കണ്ണു നിറഞ്ഞുപോയി ഇവരുടെ ജീവിതാനുഭവം.നല്ലരു മനസ്സിന്റെ ഉടമയാണ് സുജിത്ത് ദൈവം എന്നും കൂടെ ഉണ്ടാവട്ടെ...🙏🙏🙏.ചേച്ചിയുടെ അസുഖം മാറി ഇനിയും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ..🤍🤍

  • @premack64
    @premack64 Před rokem +10

    ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സുജിത്തിന് ഒരു ബിഗ് സല്യൂട്ട്

  • @tipsforyouatoz9091
    @tipsforyouatoz9091 Před rokem +17

    എന്റെ ജീവത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ലിജി ചേച്ചിയെയും ചേട്ടനെയും നേരിട്ട് കാണുക എന്നുള്ളത്. ഞൻ നിങ്ങളെ വളരെ കാലം മുന്പേ വിഡിയോ വഴി കണ്ടിരുന്നു 1000views ഉള്ളപ്പോൾ മുതൽ ഒരിക്കലും ഇങ്ങനെ ഒരു ഭർത്താവ് ഉണ്ടാവില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം ലിജി ചേച്ചി ഭാഗ്യവതി ആണ് ദൈവത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം കിട്ടിയ ചേച്ചി. സത്യം മനുഷ്യ രൂപത്തിൽ വന്ന ദൈവം തന്നെ ആണ് ചേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙏🙏🙏🙏❤

  • @dheekshith562
    @dheekshith562 Před rokem +96

    ലിജി ക്കും സുജിത്തിനും തുടർന്നുള്ള ജീവിതത്തിലും നല്ലത് മാത്രം ദൈവം വരുത്തട്ടെ. ഏതു പ്രതിസന്ധികളിലും തളരാതെ നിൽക്കാനും എന്തിനും കൂട്ടായി നിൽക്കുന്ന സുഹൃത്തുക്കൾ ക്കും എന്നും നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️❤️❤️ ലിജി ക്ക് ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏

  • @jalajamanu4891
    @jalajamanu4891 Před rokem +3

    ഭർത്താവെന്ന പദത്തിന് അർഥം സുജിത്. സുഖത്തിൽ മാത്രമല്ല ദുഖത്തിലും താങ്ങും തണലുമായി നിന്ന് ലിജിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആത്മാർഥമായി പരിശ്രെമിക്കുന്ന സുജിത് അമ്മ അച്ഛൻ വാവ ശ്രീക്കുട്ടൻ കണ്ണൻ എല്ലാവർക്കും ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @lekshmirjithesh3451
    @lekshmirjithesh3451 Před rokem +8

    മരണം വാതുക്കൽ വരെ എത്തിയിട്ട് പോയത് വീണ്ടും ഒരു ജീവിതം നിങ്ങൾക്കു വിധിച്ചു വെച്ചത് കൊണ്ടാണ്..ഈ സ്നേഹത്തിന് മുൻപിൽ കാലൻ പോലും പിന്മാറിയതും

  • @rahanapc8561
    @rahanapc8561 Před rokem +108

    ഇവരുടെ യൂട്യൂബ് ചാനലിനെ കുറിച്ച് ഈ ഷോയിൽ പറഞ്ഞിരുന്നു എങ്കിൽ അവർക്ക് കുറച്ച് സഹായം ആയേനെ. ❤❤❤❤❤👍👍👍👍

  • @vlogmusic9350
    @vlogmusic9350 Před rokem +143

    ന്റെ ലിജി പെണ്ണ് 🤲😭 അല്ലാഹ് വേഗം എഴുന്നേറ്റ് നടന്നു രണ്ടു പേരും happy ആയി ജീവിക്കണെ അല്ലാഹ് ഇനിയും പരീക്ഷിക്കല്ലേ 🤲

  • @Shalini.k-ix1sf
    @Shalini.k-ix1sf Před rokem +7

    ഇതാണ് സൂപ്പർ ഏട്ടൻ. കുടുംബത്തെ സ്നേഹിക്കുന്ന ഒരു ഏട്ടൻ. ചേച്ചിക്ക് വേഗം സുഖമാവും. ഏട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @ayn6185
    @ayn6185 Před rokem +5

    വാക്ക് കൊണ്ട് എന്നെ തളർത്തിയെ ഓരെ ഒരാൾ അതെന്റെ അമ്മായിഅമ്മയാണ്....... But ദൈവ അനുഗ്രഹം കൊണ്ട് ഞാൻ എവിടയും പടച്ചോൻ തളരാൻ അനുവദിച്ചില്ല എന്നതാണ് സത്യം...

  • @Manju-nq8xn
    @Manju-nq8xn Před rokem +15

    ഇതു പോലെ ഒരു ഭർത്താവ് എനിക്കും ഉണ്ട് 🥰 .സിസേറിയൻ ടൈമിൽ എൻ്റെ മാതാപിതാക്കൾ പോലും ( ആരും) നോക്കാൻ ഇല്ലായിരുന്നു.എൻ്റെ അച്ചാച്ചൻ മാത്രം ആണ് നോക്കിയത് .കുഞ്ഞുങ്ങളുടെയും ഞങ്ങളുടെ 2ആളുടെം തുണി നനക്കണം ,അടുത്ത വീട്ടിൽ നിന്നും വെള്ളം കൊരികൊണ്ട് വരണം,പാചകം ചെയ്യണം ,2വയസ്സും അപ്പോൾ ജനിച്ച kunjinem നോക്കണം അങ്ങനെ പലതും.....ഇവരെ കാണുമ്പോൾ എല്ലാം എൻ്റെ ജീവിതം ഞാൻ ഓർക്കും🥰 love you Achachaaa ❤️😘
    സുജിത്ത് &ലിജി god bless you ♥️

  • @ponnu854
    @ponnu854 Před rokem +26

    ദൈവത്തിനും അസൂയ തോന്നിക്കാണും നിങ്ങളുടെ സ്നേഹം കണ്ടിട്ട് 😔.. എത്രയും പെട്ടെന്ന് ലിജി നോർമൽ ആവട്ടെ.. ആകും ഒരു സംശയവുമില്ല.. കാരണം സുജിയല്ലേ കൂടെയുള്ളത് 😊👍👍👍

    • @teresavr4814
      @teresavr4814 Před rokem

      ദൈവത്തിനൊ മനുഷ്യൻ ആണൊ ദൈവം അസൂയ തോന്നാൻ

  • @veenanagappankalindhi9791

    ഇങ്ങനെ ഒരു ഭർത്താവിനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്.

  • @aiswaryadinesh
    @aiswaryadinesh Před rokem +32

    ചേട്ടൻ നിങ്ങൾ ശരിക്കും ഈശ്വരൻ ആണ്.❤❤❤❤. ഈശ്വരന് തുല്യം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ❤❤❤❤❤

  • @zainabamariyam_zainu
    @zainabamariyam_zainu Před rokem +43

    എന്റെ എല്ലാവിധ പോരായ്മകളും കല്യാണം കഴിക്കുന്നതിനുമുമ്പ് എന്റെ ഉപ്പ പറഞ്ഞിരുന്നു. എന്നിട്ടും കല്യാണം കഴിഞ്ഞ് 2 മാസമാകുമ്പോൾ എന്റെ ഭർത്താവ് എന്ന ആൾ എന്നെ വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഞങ്ങൾ പിരിഞ്ഞിട്ട് 4 മാസമായി😢
    ഈ വരുന്ന കുറവുകളൊക്കെ ഞങ്ങൾ ആരും ആക്കുന്നതല്ല, മറിച്ച് അത് ദൈവം തരുന്ന പരീക്ഷണങ്ങളാണ്. അതിൽ ഞാനെന്ത് പിഴച്ചു? എന്നെ പോലെ വേറെയും ഒരുപാട് പോരായ്മകളുള്ള ആൾക്കാർ എന്ത് പിഴച്ചു?😪

    • @raihanath9833
      @raihanath9833 Před rokem +7

      എല്ലാം ശെരിയാവും. അള്ളാഹു ആണ് വലുത്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +7

      വിവാഹം അവസാനവാക്കല്ല. മനുഷൃന് പലതും ചെയ്യാനുണ്ട്.
      ഈ ലോക ജീവിതം നശ്വരം. അനശ്വരമായ ലോകം ണ്ട്. അവിടെ നല്ലവര്‍ക്ക് പ്രതിഫലവും യോജിച്ച പങ്കാളിയും ലഭിക്കും ...അതായിരിക്കണം ലക്ഷെൃം.....പെട്ടിക്കട ,കുടനിര്‍മാണം... എന്തെങ്കിലും ചെയ്യണം. പള്ളിക്കമ്മിറ്റിയും മഹല്ലും വാര്‍ഡ് മെമ്പറും ഒക്കെയാണ് സഹായങ്ങള്‍ ചെയ്യേണ്ടത്

    • @divyanair5560
      @divyanair5560 Před rokem +2

      Molk nanmakal ulla orale kittum urape ende prayer epozhum unde god anugraham epozhum undakete 🙏🙏🙏🙏💞

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro Před rokem +2

      ഉപേക്ഷിച്ചവൻ ഒരിക്ക ലും രക്ഷപ്പെടില്ല

    • @abdulmajeedbava
      @abdulmajeedbava Před rokem +3

      സഹോദരി നിങ്ങളെ മനസ്സിലാക്കുന്ന സ്നേഹമുള്ള ഒരാളെ നിങ്ങള്ക്ക് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു