Vishnumoorthi Theyyam : The complete story

Sdílet
Vložit
  • čas přidán 5. 09. 2024
  • Vishnumoorthi Theyyam: മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു..
    പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തൃസന്ധ്യക്ക്‌ ഉമ്മറപ്പടിയിൽ വച്ച് ഹിരണ്യാക്ഷന്റെ കുടല്‍ പിളർന്നു രുധിരപാനം ചെയ്തു സംഹാരമൂർത്തിയാം ശ്രീനാരായണന്‍…..
    ആ മഹത് വേളയില്‍ ഈരേഴുപതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവ ദുന്ദുഭികള്‍ മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, സ്വർലോകങ്ങളിൽ നിന്നും പുഷ്പ വൃഷ്ടികളുണ്ടായി , കൊട്ടും കുഴൽ വിളി നാദത്തോടെ അപ്സരകന്യമാര്‍ മയൂര നൃത്തമാടി, താപസന്മാര്‍ നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി.നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .
    Courtesy: theyyamkerala....

Komentáře • 4