കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം I KARTHAVIN SANTHOSHAM AVANEN BALAM I BEULAH SAM

Sdílet
Vložit
  • čas přidán 2. 07. 2020
  • #ബലഹീനനെന്നു #ഞാൻ #കരുതിയ #നാൾ #Beulah #Sam
    കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം
    പാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലം
    അവനെന്റെ സങ്കേതം വിശ്രമം നാള്‍ തോറും
    അവനെന്റെ സര്‍വ്വവുമേ
    പലനാള്‍ കരുതി ഞാന്‍ എകനെന്നു
    അന്നാളില്‍ അവനെന്നോട് ചൊല്ലി
    ലോകാന്ത്യത്തോളവും കൂടെ ഇരിക്കുന്നോന്‍
    നിന്നോട് കൂടെയുണ്ട്
    ബലഹീനനെന്നു ഞാന്‍ കരുതിയ നാള്‍
    അന്നാളില്‍ അവനെന്നോട് ചൊല്ലി
    ശക്തനാക്കുന്നവന്‍ ബലം പകരുന്നവന്‍
    നിന്നോട് കൂടെയുണ്ട്
    നിന്ദിതനെന്നു ഞാന്‍ കരുതിയ നാള്‍
    അന്നാളില്‍ അവനെന്നോട് ചൊല്ലി
    ക്ഷീണിച്ചു പോകേണ്ട നിന്നെ മാനിക്കുന്നോന്‍
    നിന്നോട് കൂടെയുണ്ട്
    അസാദ്ധ്യം എന്ന് ഞാന്‍ കരുതിയ നാള്‍
    അന്നാളില്‍ അവനെന്നോട് ചൊല്ലി
    മനുഷ്യരാല്‍ അസാദ്ധ്യം സാദ്ധ്യമാക്കുന്നവന്‍
    നിന്നോട് കൂടെയുണ്ട്
    Audio & Video Edit and mix: Jubin Abraham
  • Hudba

Komentáře • 3