നിങ്ങൾക്കറിയാമായിരുന്നോ ഈ പാട്ടുകളൊക്കെ ആരാ പാടിയതെന്ന് മറുനാടൻ ഗായകർ PLAYBACK SINGERS

Sdílet
Vložit
  • čas přidán 22. 08. 2024
  • #ormachithram@21 #ജൂലൈ11 #marunadangayakar #playbackers #chillu_film_song#satheeshkumarvisakhapatanam #prasadnooranad #lekshmiprasad മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ....
    #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory
    veettamma the house wife
    9446061612
    1948 -ൽ പുറത്തിറങ്ങിയ "നിർമ്മല " എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ പിന്നണി
    ഗാനസമ്പ്രദായം നിലവിൽ വരുന്നത്. കൊച്ചി സ്വദേശിയായ ടി കെ ഗോവിന്ദറാവുവായിരുന്നു മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ...
    തൊണ്ണൂറു വർഷത്തെ മലയാള ചലച്ചിത്ര ഗാനചരിത്രം പരിശോധിക്കുകയാണെങ്കിൽ യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , എംജി ശ്രീകുമാർ , തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം ഏകദേശം ഇരുപതോളം മറുനാടൻ ഗായകരും മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാന്നിദ്ധ്യമായി നിലനിന്നിട്ടുണ്ട്.
    പി ബി ശ്രീനിവാസ് എന്ന ഗായകനാണ് . ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിൽ ജനിച്ച പി ബി ശ്രീനിവാസ് "പുത്രധർമ്മം" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി പിന്നണി
    പാടി തുടങ്ങി.
    "നിണമണിഞ്ഞ കാൽപ്പാടുകൾ " എന്ന ചിത്രത്തിലെ
    "മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
    മലയാളമെന്നൊരു നാടുണ്ട് ...."
    എ എം രാജയാണ് മലയാളത്തിൽ ശ്രദ്ധേയനായ മറ്റൊരു മറുനാടൻ ഗായകൻ . ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജനിച്ച എ എം രാജ
    ദേവരാജൻ മാസ്റ്ററുടെ ഇഷ്ട ഗായകനായിരുന്ന എ എം രാജ
    " പെരിയാറേ പെരിയാറേ (ഭാര്യ )
    "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി ( അടിമകൾ ) "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ... "
    (ഭാര്യമാർ സൂക്ഷിക്കുക ) "ആകാശഗംഗയുടെ കരയിൽ അശോകവനിയിൽ ... "
    (ഓമനക്കുട്ടൻ )
    തെലുഗുദേശത്തിൽ നിന്നും വന്ന ലോക പ്രശസ്ത സംഗീതജ്ഞൻ മംഗലംപള്ളി ബാലമുരളികൃഷ്ണയും മലയാളത്തിൽ വേറിട്ടൊരു ആലാപന ശൈലിയിലൂടെ തന്റെ സാന്നിധ്യം അറിയിച്ച മറ്റൊരു മറുനാടൻ ഗായകനാണ്.
    "കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ
    വർണ്ണരേണുക്കൾ
    ഞങ്ങൾ കണ്ടല്ലോ രാധേ ..."
    ( പൂജയ്ക്കെടുക്കാത്ത പൂക്കൾ )
    "കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
    കുന്നല നാട്ടിൽ
    കുടികൊള്ളും അമ്മേ..."
    (കൊടുങ്ങല്ലൂരമ്മ )
    എന്നിവയെല്ലാം ബാലമുരളീകൃഷ്ണയുടെ മികച്ച ഗാനങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.
    രാമു കാര്യാട്ടിന്റെ ചെമ്മീനിലൂടെ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ചെമ്മീനിലെ പ്രശസ്തമായ
    "മാനസ മൈനേ വരൂ
    മധുരം നുള്ളി തരൂ. ..... "
    മറുനാടൻ ഗായകൻ. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ
    "കടൽപ്പാലത്തി "ൽ
    അദ്ദേഹം പാടിയ
    "ഈ കടലും മറുകടലും ..."
    പ്രശസ്ത നടൻ മധു ആദ്യമായി സംവിധാനം ചെയ്ത സി.രാധാകൃഷ്ണന്റെ
    "പ്രിയ " എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ഉത്തരേന്ത്യൻ ഗായകനാണ് മഹേന്ദ്ര കപൂർ .
    "ബോംബെ ഇത് ബോംബെ " എന്ന ഗാനമാണ് ഇദ്ദേഹം ഈ ചിത്രത്തിന് വേണ്ടി പാടിയത് .
    ഹിന്ദിയിലെ ജനപ്രിയഗായകനായ കിഷോർകുമാറും മലയാളത്തിൽ ഒരു ഗാനം പാടിയിട്ടുണ്ടെന്ന് ഇന്നും പലർക്കുമറിയില്ല.
    എസ് പാവമണി നിർമ്മിച്ച "അയോദ്ധ്യ "എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ദേവരാജൻ സംഗീതം പകർന്ന
    "എ ബി സി ഡി
    ചേട്ടൻ കേഡി
    അനിയന് പേടി .....
    രാമു കാര്യാട്ടിന്റെ "ദ്വീപ് " എന്ന ചിത്രത്തിലെ
    " കടലേ നീലക്കടലേ " എന്ന ഗാനം പാടിയത് തലത് മഹമ്മൂദ് എന്ന ഹിന്ദി ഗായകനാണ് .
    തമിഴിലെ പ്രശസ്ത ഗായകനായ
    ടി എം സൗന്ദർരാജനും മലയാള ഭാഷയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട് .
    ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ എസ് കെ നായർ നിർമ്മിച്ച "ചായം " എന്ന ചിത്രത്തിൽ മാധുരിയോടൊപ്പം "മാരിയമ്മ മാരിയമ്മ "
    ഇളയരാജ മലയാളത്തിൽ പാടിയത് കണ്ണൂർ രാജന്റെ സംഗീതസംവിധാനത്തിലായിരുന്നു. "പാറ "അരുവികൾ ഓളം തുള്ളും താഴ്‌വരയിൽ "
    ഇളയരാജ മലയാളത്തിന് വേണ്ടി പാടിയ ഏക ഗാനം
    തമിഴകത്തെ പ്രശസ്ത ഗായകനായിരുന്ന ശീർക്കാഴി ഗോവിന്ദ രാജൻ
    "നീലിസാലി
    "കരകാണാത്തൊരു കടലാണല്ലോ
    "പടക്കുതിര "എന്ന ചിത്രത്തിൽ കണ്ണൂർ രാജന്റെ സംഗീതസംവിധാനത്തിൽ "രാഗലോലയായി കമലഹാസൻ പാടി
    ഹിന്ദിയിലെ ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി "തളിരിട്ട കിനാക്കൾ "
    പാപനാശം ശിവൻ
    (ഭക്ത പ്രഹ്ലാദ )
    കലിംഗ റാവു
    (ശശിധരൻ )
    ലോകനാഥൻ ട്രിച്ചി
    (ജീവിത നൗക )
    ഘണ്ടശാല
    (അമ്മ )
    ടി എ മോത്തി
    ( ആത്മശാന്തി )
    പ്രസാദ് റാവു
    (പ്രേമലേഖനം )
    ത്യാഗരാജ ഭാഗവതരുടെ കീർത്തനം
    "എന്തൊരോ മഹാനുഭാവലൂ
    അന്തരികി വന്ദനമുലു..."

Komentáře •

  • @VijayakumarSivadasan
    @VijayakumarSivadasan Před měsícem +1

    Thanks വീട്ടമ്മ team ❤❤❤❤❤❤❤❤💐💐💐💐💐💐💐💐💐💐💐

  • @shruthilaya1815
    @shruthilaya1815 Před měsícem +1

    പാട്ടിന്റെ പാലാഴിയിലെ ശ്രുതിലയ കുടുംബാംഗങ്ങൾക്കും വീട്ടമ്മയ്ക്കും അഭിനന്ദനങ്ങൾ 👍🥰

  • @adrijanair3527
    @adrijanair3527 Před měsícem +1

    അഭിനന്ദനങ്ങൾ

  • @rameshpillai536
    @rameshpillai536 Před měsícem +1

    50 വയസ്സിനു മുകളിൽ പ്രായമുള്ള ഏവരും ഇഷ്ടപ്പെടുന്ന പഴയ പാട്ടിന്റെ വഴികളും വിവരണങ്ങളും അതോടൊപ്പം പാട്ടുകളും ഏറെ ഹൃദ്യകരം....
    പഴയ സിനിമയുടെ നോട്ടീസും മറ്റും കാണുമ്പോൾ ആ കാലഘട്ടത്തിലോട്ട് ഓർമ്മകൾ നമ്മളെ വലിച്ചു കൊണ്ടുപോകുന്നു...
    അതി മനോഹരം...
    അഭിനന്ദനങ്ങൾ

  • @Rajarana2015
    @Rajarana2015 Před měsícem +1

    വളരെ മനോഹരം

  • @mohandasputhalath
    @mohandasputhalath Před měsícem +1

    അഭിനന്ദനങ്ങൾ ❤️

  • @satheeshiyyer8049
    @satheeshiyyer8049 Před měsícem +1

    Superb ❤❤

  • @prakashnair-bx2bi
    @prakashnair-bx2bi Před měsícem +1

    Superb ❤

  • @prabhakumar8920
    @prabhakumar8920 Před měsícem +1

    👍👍👍

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    ലൈക് 40

  • @udaykumar-hk9oo
    @udaykumar-hk9oo Před měsícem +1

    👍👌

  • @vijayanair9773
    @vijayanair9773 Před měsícem +1

    അവതരണം ഗംഭീരമായി.... മനോഹരമായ ദൃശ്യാവിഷ്കരണം.❤❤...പഴയതും കൗതുകം ഉണർത്തുന്നതുമായ ... പഴയതെങ്കിലും ഒരിക്കലും പുതുമ നഷ്ടപെടാത്തതുമായ ഗാനശകലങ്ങളെ(ഓൾഡ് ഈസ് ഗോൾഡ്) കോർത്തിണക്കി കൊണ്ടുള്ള അവതരണ രീതി.... എല്ലാം സൂപ്പർ ...സൂപ്പർ.... അതിമനോഹരം...ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ ആശംസകൾ.... അഭിനന്ദനങ്ങൾ അറിയിക്കുന്നു....🎉🎉❤❤🎉🎉

  • @ajayiravismusics2365
    @ajayiravismusics2365 Před měsícem +1

    🥰

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    ചേച്ചി മോൾ 👍👍👍👍👍👍

  • @jijdreams3780
    @jijdreams3780 Před měsícem +1

    പഴയ ഓർമ്മകളിലെ ഈ പുതിയ അറിവുകൾ മനോഹരം. Congrats 👏👌👍

  • @asainaranchachavidi6398
    @asainaranchachavidi6398 Před měsícem

    പഴയ അന്യഭാഷാ ഗായകരിൽ ഘണ്ട ശാല , ഷീർഗാഴി ഗോവിന്ദ രാജ് , സൗന്ദർ രാജൻ , മുതലായവരുടെ ഗാനങ്ങൾ കേൾപ്പിക്കേണ്ടതായിരുന്നു

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    ചേച്ചിയുടെ പേര് എന്താണ്