മലങ്കര സഭാ / നസ്രാണി ചരിത്രം - സത്യങ്ങളും മിഥ്യകളും

Sdílet
Vložit
  • čas přidán 2. 10. 2019
  • The way and lineage of St. Thomas - A documentary on the History of Indian Orthodox Church

Komentáře • 1

  • @user-gi1qy3xw6z
    @user-gi1qy3xw6z Před 2 lety +1

    • സ്വന്തം പിതാവിന്റെ സഹോദര പുത്രൻ പകലോമറ്റം കുടുംബത്തിന്റെ പറമ്പിൽ ശാഖയിലെ മാർ തോമ ഒന്നാമൻ മെത്രാന്റെ കീഴിൽ അദ്ദേഹത്തിന്റെ നാല് വിചാരക സമിതി കത്തനാർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ച പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ പൗരസ്ത്യ മലങ്കര സത്യ സുറിയാനി സഭ എന്ന് അക്കാലത്തു അറിയപ്പെട്ട മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയിൽ നിന്ന് 1663 ൽ തന്റെ ഒപ്പം മാർ തോമ ഒന്നാമൻ മെത്രാന്റെ വിചാരക സമിതി കത്തനാർമാരായി ഉണ്ടായിരുന്ന മൂന്നു പേരിൽ കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവർക്കൊപ്പം പിരിഞ്ഞു Catholic ആയി, പറമ്പിൽ ചാണ്ടി കത്തനാർ Alexander de Campo എന്ന Latin പേരിൽ Bishop ആയി സ്ഥാപിച്ച അന്നത്തെ Roman Catholic East Syrian Church of India ആണ് ഇന്നത്തെ Syro Malabar Catholic സഭ.
    • 1663-ല്‍ പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ഏത് സഭയില്‍ നിന്നാണോ Bishop ആകാൻ പിരിഞ്ഞു പോയി Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ Bishop ആയിട്ട് അന്നത്തെ റോമന്‍ കത്തോലിക്ക പൗരസ്ത്യ സുറിയാനി തർജ്ജുമ വിഭാഗം (1663 മുതൽ 1873 വരെ റോമിലെ Catholic സഭയുടെ അതേ Catholic Latin Missaal പൗരസ്ത്യ സുറിയാനിയിലേയ്ക്ക് തർജ്ജുമ ചെയ്തുപയോഗിച്ചിട്ടു യഥാർത്ഥ Chaldean / Assyrian Church of the East ന് പകരം 1555 ൽ ആ സഭയിൽ നിന്ന് പിരിഞ്ഞു റോമിന് കീഴിൽ Catholic ആയവരുടെ സഭയായ Syro Chaldean Catholic സഭയിൽ നിന്ന് 1874 ൽ മലങ്കരയിൽ എത്തിയ Mar Elia Mellus ൽ നിന്ന് മാർ അദായ്, മാർ മാരി എന്നിവരുടെ പൗരസ്ത്യ സുറിയാനിയിലെ യഥാർത്ഥ വിശുദ്ധ. ഖുർബാന തക്സക്ക് പകരം അതിന്റെ Catholic വത്ക്കരിച്ച പതിപ്പ് വാങ്ങിയപ്പോൾ സ്വയം "മലങ്കര കൽദായ സുറിയാനി റോമൻ കത്തോലിക്ക സഭ" എന്ന് പുനർനാമകരണം ചെയ്തിട്ട് 1932 ൽ യഥാർത്ഥ Roman Catholic സഭയിൽ നിന്നും യഥാർത്ഥ കൽദായ സുറിയാനി കത്തോലിക്ക സഭയിൽ നിന്നും വേർതിരിച്ചറിയുന്നതിനു റോമിലെ Catholic സഭയുടെ Pope നാൽ Syro Malabar Catholic എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്ത സഭ) അഥവാ 1663 ൽ മാതൃസഭയിൽ നിന്ന് പിരിഞ്ഞുണ്ടായത് എന്ന് പറയുന്നതിലുള്ള Inferiority Complex കാരണം സ്വയം ഭാരതത്തിലെ "ഏക, യഥാർത്ഥ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ സഭ ആരിൽ നിന്നും പിരിഞ്ഞതല്ല,. സിറോ മലബാർ സഭയിൽ നിന്ന് പിരിഞ്ഞതാണ് ബാക്കി സഭകളെല്ലാം" എന്നൊക്കെ നട്ടാൽ കുരുക്കാത്ത നുണകൾ തള്ളുന്ന ഇന്നത്തെ Syro Malabar Catholic Major Arch Episcopal സഭ യഥാർത്ഥത്തിൽ ഏതു സഭയിൽ നിന്ന് പിരിഞ്ഞിട്ടാണോ ഉണ്ടാക്കിയത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    Note:കടവിൽ ചാണ്ടി കത്തനാർ അല്ല പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ആണ് പണ്ട് റോമാ സുറിയാനി വിഭാഗം എന്നറിയപ്പെട്ട ഇന്നത്തെ സിറോ മലബാർ കത്തോലിക്ക സഭയുടെ സ്ഥാപകൻ. മലങ്കര സഭയുടെ മാർ തോമ ഒന്നാമന്റെ പിതാവിന്റെ സഹോദര പുത്രനും അദ്ദേഹത്തിന്റെ നാല് വിചാരക സമിതിക്കാരിൽ ഒരാളായി അദ്ദേഹത്തിന് കീഴിൽ 1653 മുതൽ 1662 വരെ സേവനം അനുഷ്ഠിച്ചിട്ടു തന്റെ കൂടെ വിചാരക സമിതിക്കാരായി ഉണ്ടായിരുന്ന കടവിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർക്കൊപ്പം പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ 1663 ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞു Catholic ആയിട്ട് 1663 ൽ തന്നെ Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ (de Campo എന്നത് പറമ്പിൽ എന്നതിന്റെ Latin ആണ്) Bishop ആയിട്ട് സ്ഥാപിച്ച സഭയാണ് അന്നത്തെ റോമൻ കത്തോലിക്ക സുറിയാനി അഥവാ ഇന്നത്തെ സിറോ മലബാർ കാതോലിക്ക സഭ.
    • 1772-ല്‍ കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞു പോയി തൊഴിയൂര്‍ സഭ സ്ഥാപിച്ചത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    • 1877-ല്‍ പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മാര്‍ത്തോമാ സഭ സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    • 1930 ല്‍ മാര്‍ ഈവാനിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മലങ്കര റീത്ത് അഥവാ സിറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചത് ആ മാതൃ സഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    • 2002-ൽ മാർ ദിവന്നാസിയോസ് (ശ്രേഷ്ഠൻ) ഏത് സഭയിൽ നിന്നാണോ പിരിഞ്ഞുപോയി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ എന്ന (നിയമസാധുതയില്ലാത്ത) പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.