Chekkan Full Movie 2024 | Vishnu | Shafi Eppikkad | one2one Media | manikandan perumbadap

Sdílet
Vložit
  • čas přidán 31. 12. 2022
  • Malayalam latest movie "Chekkan" is a social drama movie revolving around a tribal boy with musical talent. The movie shows his journey of facing challenges and rising through his talent.
    Written& Directed By : Shafi Eppikkad
    Producer: Mansoor Ali
    Banner : One to One Media
    Cast: Vishnu purushan, Athira, Abu Salim,Shifana, LiyaAmans,Nanjiyamma,Vinod Kovoor, Thesni Ali Khan, ,Abu Saalim,Ali Arangadath, Ambili, Salam Kalpetta, Marar Mangalath and Afsal Thuvoor as the lead characters.
    Cinematography: Suresh Red One
    Editor: Jarshaj
    MakeUp : Hassan Wandoor
    Art : Unni Niram
    Lyrics : Manikandan, Nanjiyamma, Ov Abdullah
    Bgm & Orchestration : Sibu Sukumaran
    Singers : Manikandan Perumpadappu, Nanjiyamma
    Costumer : Suresh Kottola
    Project Designer : Asim Kottoor
    Pr.Controller : Shoukath Wandoor
    Pro. Manager : Riyas Wayanad
    Colouring : Chalachithram Kochi
    Sound Mixing : Vinod P Sivaram
    Studio : Chalachithram, Unity Calicut
    Co.Ordinator : Afsal Thuvoor
    Content Owner : One to One
    Design : Manu Davinci
    #youtubetrending #fullmovie2023 #chekkanmovie #orukaattumoolanu #shafieppikkad #
    CHEKKAN MOVIE SONGS:
    Oru Kaattu Moolanu ( Manikandan Perumpadappu)
    • Oru Kaattu Moolanu | C...
    Hrdayathil Niramekum (Manikandan Parumoadappu):
    • Kanavil vanna vaar | C...
    Malarkodiye: (Manikandan ):
    • Malarkodiye Njan Ennum...
    Athekku Antha
    (Nanjiyamma) : • Nanjiyamma New Film So...
    Chekkan Movie Trailer :
    • Chekkan Movie Official...
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Zábava

Komentáře • 2,8K

  • @shafieppikkadofficial3887
    @shafieppikkadofficial3887 Před rokem +2274

    ഒരു ചെറിയ കൂട്ടായ്മയുടെ വലിയൊരു സിനിമാ മോഹം .. അതായിരുന്നു 'ചെക്കൻ'. പോയ വർഷം ജൂൺ 10ന് തിയേറ്ററുകളിൽ എത്തിയെങ്കിലും ചെക്കന്റെ പാട്ടുകളിലൂടെയായിരുന്നു സിനിമ കൂടുതൽ ജനകീയമായത്..അന്നുമുതൽ ചെക്കന്റെ വരവിനു വേണ്ടി ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന പ്രിയ പ്രേക്ഷകർക്കും,ഈ സ്വപ്നപൂർത്തീകരണത്തിന് കൂടെ കട്ടയ്ക്കു നിന്ന One 2 One മീഡിയക്കും,അമരക്കാരൻ മൻസൂർ അലിക്കും,എന്റെ സഹപ്രവർത്തകർക്കും നേരുന്നു.. ഹൃദയത്തിന്റെ മുഴുവൻ നന്ദിയും.. Thanks.. Thanks to all... 🖤
    Shafi Eppikkad ( Writer &Director of Chekkan )

    • @afsalafs3263
      @afsalafs3263 Před rokem +25

      Aarbhadangalillatha nalloru movie enikorupadishtayi...iniyum uyarangalileakettatea...ingineaoru kootaima nalloru vijayama..nalek nalloru actor.singer producer..ithil pravarthicha.allavarkum ente aashamsakal...

    • @faworldbyfayis5132
      @faworldbyfayis5132 Před rokem +15

      Super. 👏🏻👏🏻👏🏻👏🏻👏🏻👍👍👍👍

    • @faworldbyfayis5132
      @faworldbyfayis5132 Před rokem +6

      @@afsalafs3263 yes

    • @sumeshppsumeshpp5265
      @sumeshppsumeshpp5265 Před rokem +7

      🌹🌹🌹🌹🌹🌹

    • @nasarpakidari2932
      @nasarpakidari2932 Před rokem +38

      ഇത്ര മനോഹരമായ സിനിമ എന്റെജീവിതത്തിൽ കണ്ടിട്ടില്ല. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്. അത്രയ്ക് ഹൃദയസ്പർശിയായിന്നു ഇതിലെ ഗാനങ്ങൾ .

  • @santhoshkumar.k829
    @santhoshkumar.k829 Před rokem +370

    ഈ സിനിമ കണ്ട് കരഞ്ഞ് പോയി, നമ്മുടെ സമൂഹം എത്ര വളർന്നാലും വർഗ്ഗ, വർണ്ണ വിവേചനം നിലനിൽക്കും .മനസ്സ് മാറി എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരു സമൂഹം എന്നെങ്കിലും വരും എന്ന് കരുതാനാവില്ല .
    താരമൂല്യമില്ലാത്ത കുറെപ്പേരെ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ ഈ സിനിമ മറക്കാനാവില്ല.ഇവിടെ കിട്ടിയ കമൻ്റ് വായിച്ചാലറിയാം പ്രേക്ഷകർ ആ സിനിമയെ എങ്ങനെ സ്വീകരിച്ചു എന്നറിയാൻ."ചെക്കന്" അഭിനന്ദനങ്ങൾ." ഒരു പാട്ട് മൂളന " എന്ന ഗാനത്തിനും അഭിനന്ദനങ്ങൾ

  • @arundasc5221
    @arundasc5221 Před rokem +274

    ഈ സിനിമയിലെ ഒരു ഭാഗം പോലും നമ്മളെ ബോറടിപ്പിക്കില്ല അത്രക്ക് മനോഹരം ❤️എല്ലാ പാട്ടും അതിമനോഹരം 😍😍😍😍

  • @gulmohamed1376
    @gulmohamed1376 Před rokem +690

    ഈ പടത്തിലെ പാട്ടുകൾ പാടിയ എന്റെ നാട്ടുകാരാനും, സുഹൃത്തുമായ മണികണ്ഠൻ പെരുമ്പടപ്പിന് അഭിനന്ദനങ്ങൾ

    • @Isllive-nm2qj
      @Isllive-nm2qj Před rokem +2

      Hmm♥️🥰

    • @rashidaboobacker5979
      @rashidaboobacker5979 Před rokem +2

      Manikandan patteri

    • @joyous764
      @joyous764 Před rokem +10

      പാട്ട് ... ഒരു രക്ഷയുമില്ല ... തകർത്തു

    • @abdulsathar7723
      @abdulsathar7723 Před rokem +4

      മണികണ്ഠന്റെ നമ്പർ ഉണ്ടോ

    • @abdulsathar7723
      @abdulsathar7723 Před rokem +7

      ഒരു കാറ്റ് മൂളണ് എന്ന പാട്ട് മണികണ്ഠൻ പാടിയതാണോ

  • @abinandhuadhi3717
    @abinandhuadhi3717 Před rokem +485

    ശെരിക്കും കരഞ്ഞു പോയി... ചെക്കന്റെ അഭിനയം പൊളിച്ചു. എന്തോ ഹൃദയത്തിൽ തൊട്ടു ഓരോരുത്തരുടെയും അഭിനയം.. ❣️💫

  • @syedali4677
    @syedali4677 Před rokem +153

    ചെക്കൻ എന്ത് ഭാഗ്യവാനാണ് ☺️❤️
    സ്വപ്നങ്ങൾക്ക് ചിറകു പകരാൻ ഒരു അധ്യാപകൻ. ചെക്കനെ പറഞ്ഞാൽ തന്നെ പറയുന്നത് പോലെ കരുതുന്ന ചങ്ക് കൂട്ടുകാരൻ. അവന്റെ നന്മ മാത്രം ആഗ്രഹിച്ചു അവനെ സ്നേഹിക്കുന്ന അവന്റെ കളിക്കൂട്ടുകാരി. സങ്കടം വന്നാൽ കെട്ടിപിടിച്ചു കരയാൻ ഒരു അമ്മ........ ചെക്കൻ സമ്പന്നൻ anu☺️❤️

  • @molyjames5620
    @molyjames5620 Před rokem +118

    ഇങ്ങനെയുള്ള അദ്ധ്യാപകൻ ഉണ്ടെങ്കിൽ കുട്ടികളുടെ മോഹങ്ങൾ ചിറകറ്റു പോകില്ല. നല്ലൊരു സിനിമ. ചെക്കനെ ഒത്തിരി ഇഷ്ടമായി. കരഞ്ഞു പോയി സിനിമ കണ്ട്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.❤🎉

  • @limsopoulosemenacherys3029

    പാട്ട് കേട്ട് സിനിമ കാണാൻ ആഗ്രഹിച്ചു.. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഒപ്പം കണ്ണുകളും നനയിച്ചു.... നല്ല അഭിനയം കാഴ്ചവെച്ച ചെക്കനും കൂട്ടരും... സമൂഹത്തിലെ ഒരുപാട് കൊള്ളരുതായ്മകൾ പ്രത്യേകിച്ച് ഇപ്പോഴും വർണ വിവേചനവും മറ്റും പരസ്യമായ രഹസ്യമായി സമൂഹത്തിൽ ഉണ്ടെന്ന് തുറന്നു കാണിച്ചു... അട്ടപ്പാടിയിലെ മധുവിനെ ഓർമിപ്പിക്കുന്ന രീതിയിലുള്ള രംഗങ്ങളും.. പ്രണയവും... കാടിന്റെ മക്കളുടെയും കോളനിക്കാരുടെയും പ്രശ്നങ്ങളും നല്ല ക്യാൻവാസിൽ വരച്ചുകാട്ടി ഈ സിനിമ... ഒരുപാട് മൂല്യങ്ങൾ ഉള്ള ചെറിയൊരു സിനിമ ആണെങ്കിലും മറ്റുള്ളരിലേക്ക് അധികം എത്തിച്ചേരാത്തത്തിൽ സങ്കടമുണ്ട്... ഇത്തരം നല്ല സിനിമകളും നമുക്ക് പ്രൊമോട്ട് ചെയ്യണം... ചെക്കൻ സിനിമയിൽ അഭിനയിച്ചവർക്കും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ... ആശംസകൾ... എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..

  • @sheenaramesh1728
    @sheenaramesh1728 Před rokem +449

    ശെരിക്കും ചെക്കൻ അഭിനയിച്ചതല്ല ജീവിച്ചതാണ്... ഒരുപാട് നല്ല അവസരങ്ങൾ ഈ മോനു കിട്ടട്ടെ... വാക്കുകൾ ഇല്ല 😍😍😍😍

    • @one2onemediaqatar
      @one2onemediaqatar  Před rokem +6

      Thank you

    • @vijeshp805
      @vijeshp805 Před rokem +1

      എത്ര മനോഹരമായ പാട്ടുകൾ, 😍എല്ലാവരും അവരവരുടെ റോളിൽ ജീവിച്ചു 👌

    • @navasnavas4275
      @navasnavas4275 Před rokem +4

      ചെക്കന്റെ പേര് parayo

    • @one2onemediaqatar
      @one2onemediaqatar  Před rokem +5

      @@navasnavas4275 vishnu purushan

    • @babymathai9006
      @babymathai9006 Před rokem

      ആരാണാവോ ആ പറ്റുപാടിയത് ചെക്കൻ തന്നെയാണോ ഏതായാലും സൂപ്പർ

  • @triviyan
    @triviyan Před rokem +555

    ഒരു മടുപ്പുമില്ലാത്ത , കാട്ടരുവി ഒഴുകുംപോലെ ഒരു സിനിമ.....💜
    ഓരോ കുട്ടികളെയും അരുമയോടെ നോക്കുന്ന ഇതുപോലത്തെ അധ്യാപകർ സമൂഹത്തിന് മുതൽക്കൂട്ട്

  • @royjoy6168
    @royjoy6168 Před 10 měsíci +36

    എത്ര സുന്ദരമായ ഒരു വലിയ ദൈർഘ്യമില്ലാത്ത സിനിമ .. പണവും , പ്രതാപവും , വർണ്ണവിവേചനവും കൈമുതലാക്കി ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്ന ഈ സമൂഹത്തിൽ ഈ സിനിമയിലെ അധ്യാപകനെ പോലുള്ള attitude ഉള്ളവർ ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവങ്ങൾ ഇന്ന് കലയെന്ന ഉപാധിയിൽ ഉത്തുംഗശൃംഗത്തിൽ എത്തിയേനെ .. ചെക്കനായി അഭിനയിച്ച വിഷ്ണു എന്ന പയ്യൻ ഗംഗീരമായി അഭിനയിച്ചു.. അതുപോലെ ഒരോ കഥാപാത്രങ്ങളും നന്നായി തിളങ്ങി. അഭിനന്ദനങ്ങൾ ഈ ടീമിന്🙏🙏

    • @muthua4185
      @muthua4185 Před 7 měsíci +1

      എനിക്ക ചെക്കനെ ഒന്ന കാണാൻ എന്തി മാർഗ്ഗം നല്ല അഭിനയം ശരിക്കും കരഞ്ഞപോയി കരണം പണ്ട എന്ന നോക്കി യുവർ അഗ്യ ളി ഫേസ എന്ന പറഞ്ഞ മാറ്റി നിർത്തിയ കാലം എൻ്റെ മുഖം വിരുപൻ എന്ന പറയുമ്പോൾ എൻ്റെ മനസ്സിലെ കലാ എന്ന രക്ഷിച്ച ഈ കഥ ഈ നാട്ടിലെ എല്ലാവർക്കും ചെക്കൻ കാണിച്ച ഈ ചിത്രകാരനെ ഒരു അപേക്ഷ ഞാൻ ഒരു കഥ എഴുതി പുർത്തിയാക്കി വിരോധമില്ലങ്കിൽ ഞാൻ കഥാവായിച്ച കോൾപ്പിച്ച നമ്മുടെ ചെക്കനെ ഒരു സിനിമ കൊടുക്കാം ഒരു ആഗ്രഹം എനിക്ക ആ പയ്യനെ വിഷ്ണവിനെ ഒന്ന കാണാൻ ഒരു അവസരം ദയവായി എൻ്റെ നമ്പർ തരാം 60 വയസ്സായ ഒരു അച്ഛൻ്റെ ത്തഗ്രഹം9495775603

  • @sudheesherattakulam3352
    @sudheesherattakulam3352 Před rokem +8

    ഞാൻ ഒരു സ്വർണ പണിക്കാരനാണ് പണിയൊന്നും ഇല്ലാതെ ഒരാഴ്ച്ച ആയി വീട്ടിൽ ഇരിക്കുന്നു അപ്പോഴാണ് യുട്യൂബിൽ ചെക്കന്റെ പാട്ട് കേൾക്കുന്നത് അപ്പൊ തോന്നി സിനിമ കാണാമെന്നു അപ്പോൾ തന്നെ കണ്ടു അടിപൊളി ഇപ്പോഴത്തെ 2.30മണിക്കൂറിന്റെ സിനിമകളെക്കാൾ എത്രയോ നിലവാരമുണ്ട് ഇടക്കൊക്കെ കണ്ണ് നിറഞ്ഞു പോയ്‌ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും ഇതിൽ അഭിനയിച്ച എല്ലാവർക്കും എന്റെയും എന്റെ കുടുമ്പത്തിന്റെയും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍

  • @ajajeesh9469
    @ajajeesh9469 Před rokem +46

    നമ്മുടെ നാട്ടുകാരൻ ഒരു പടം ചെയ്ത് നമ്മളിലേക്ക് എത്തിച്ചാൽ നമ്മളല്ലേ അതിന് ആദ്യം സപ്പോർട്ട് കൊടുക്കേണ്ടത്... 👍🏻👍🏻👍🏻👍🏻👍🏻

  • @pulikkalmansur3739
    @pulikkalmansur3739 Před rokem +319

    മനോഹരമായ പാട്ടുകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ.. ഇത്രേം പുതു മുഖങ്ങളെ വെച്ച് നല്ല സിനിമ സമ്മാനിച്ച പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❣️

  • @jaifermohammedali2281
    @jaifermohammedali2281 Před rokem +29

    ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഹൃദയഹാരിയായ ഒരു മലയാള ചലച്ചിത്രം കണ്ടു. സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ. 🌹🌹🌹

  • @abduchinnu1989
    @abduchinnu1989 Před 2 měsíci +57

    2024 kannunvar undo sathya bhama

  • @shijumk5089
    @shijumk5089 Před rokem +293

    മനുഷ്യനെ മനുഷ്യനായി കാണുന്ന ആളുകൾക്കു മാത്രം ഉള്ള ഒരു മനസ്സിനെ തട്ടുന്ന സിനിമ. സൂപ്പർ

  • @puspalatha6523
    @puspalatha6523 Před rokem +61

    കോടികൾ മുടക്കിയ തട്ടുപൊളിപ്പൻ സിനിമകൾ പൊട്ടി പൊളിയുന്ന കാലത്ത് ഇത്തരം കാലമുല്യമുള്ള സൃഷ്ടികൾ വിജയിക്കുക തന്നെ വേണം. അഭിനന്ദനങ്ങൾ ചെക്കൻ ടീം

  • @shabnashabna1950
    @shabnashabna1950 Před rokem +157

    ഇതാണ് അദ്ധ്യാപകൻ..... ഇങ്ങനെയാവണം അദ്ധ്യാപകൻ.... 👍👍👍👍👍

    • @Hjkkjtthsw
      @Hjkkjtthsw Před rokem

      Athanne❤❤

    • @sasitt1530
      @sasitt1530 Před rokem

    • @shameerrahlath4573
      @shameerrahlath4573 Před 11 měsíci

      @@Hjkkjtthsw സ്എം zmi🙋‍♀️🙋‍♀️🙋‍♀️

    • @ashalatha6912
      @ashalatha6912 Před 10 měsíci

      സിനിമയില്‍ മാത്രമല്ല.ശരിക്കും നല്ലൊരു വൃക്തിത്വം .ഖത്തറില്‍ FOR MY LOVE ഞാനും ഞാനുമെന്‍റാളും എന്ന Program ല്‍ കണ്ടു. സാറിന്‍റെ ഈ പാട്ട് സാറിന്‍റെ മുന്നില്‍ എന്‍റെ husband പാടി.

    • @VS-jf2zq
      @VS-jf2zq Před 10 měsíci

      Ente school il und.. Oru penn ayi samsarichal preshnon 🙃

  • @shabinvv123
    @shabinvv123 Před rokem +39

    ഇവനല്ലേ ബ്രോ ശരിക്കും ആക്ടർ 🥰😍😘

  • @bijeshkpbijesh5066
    @bijeshkpbijesh5066 Před rokem +581

    ആദിവാസി, മധുവിനെ ഒരു കണ്ണുനീരോടെ ഓര്‍ത്തവരുണ്ടോ..??ഉണ്ടാവും...!

  • @nyshanyshu465
    @nyshanyshu465 Před rokem +206

    ഇതുപോലൊരു അധ്യാപകനും കൂട്ടുകാരനും ഉണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്.എന്തായാലും നല്ലൊരു മൂവിയാണ്. ഓരോരു സീനിലൊക്കെ അറിയാതെ കണ്ണ് നിറഞ്ഞു പോകും. 😍👍

  • @shijuviswambharan1583
    @shijuviswambharan1583 Před 8 měsíci +28

    ചെക്കൻ സിനിമ രണ്ടാമത്തെ പ്രാവശ്യവും കണ്ടു , എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഈ പടത്തിന്റെ സംവിധായകനും , അണിയ പ്രവർത്തവർക്കും അഭിനന്ദനങ്ങൾ.💐

  • @abdulkhadhir4658
    @abdulkhadhir4658 Před rokem +24

    പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഈ കാലത്ത് സൗഹൃദത്തിന്റെ ഒരു നല്ല സന്ദേശം നൽകിയ ടീമിന് അഭിനങ്ങനങ്ങൾ

  • @faisalfaiz8361
    @faisalfaiz8361 Před rokem +60

    മലയാള സിനിമയിൽ മണി ചേട്ടൻ അനുഭവിച്ച അതേ ഫീൽ..
    പക്ഷെ ഇന്ന് കേരള ജനത ഒന്നടങ്കം സ്നേഹിക്കുന്നത് ആ കലാഭവൻ മണി ചേട്ടനെ തന്നെയാണ്..
    എത്രയോ പേർക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.
    ഒരു പിന്തള്ളൽ..
    നന്മയുള്ള മക്കളെ നിങ്ങളെ നമ്മൾ സ്നേഹിക്കുന്നു ഒരുപാട് ഒരുപാട്...
    സുമനസ്സുള്ളവർക്ക് കണ്ണു നീർ പൊഴിക്കാതെ ഈ സിനിമ പൂർത്തിയാക്കാൻ കഴിയില്ല...

  • @aneeshaanu2818
    @aneeshaanu2818 Před rokem +81

    ഒരു കാറ്റ് മൂളണ് എന്ന പാട്ട് കേട്ട് ഇഷ്ട്ടം തോന്നിയിട്ടാണ് ഞാൻ ഈ പടം കാണുന്നത് ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല പടവും ഒരു നല്ല പാട്ടും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഈ മൂവി കാണുന്ന ആർക്കും കണ്ണുനിറയാതെ ഇത് കണ്ടുതീർക്കാൻ കഴിയില്ല എന്നാണ് എന്റെ വിശ്വാസം ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരു big salute 👌👌👌🔥🔥👏👏👏👏👏👏ഇതിലെ song ഒരു രക്ഷയും ഇല്ല കേട്ടാലും കേട്ടാലും മതിവരുന്നില്ല അത്രക്ക് മനോഹരമായ വരികളും അതിന് പറ്റിയ ശബ്ദവും 😍😍😍👍👍

  • @kichuks1295
    @kichuks1295 Před rokem +15

    പല ഭാഗങ്ങളിലും അറിയാതെ കണ്ണ് നിറഞ്ഞു പോകും എന്തോ ഈ സിനിമ തീർന്നപ്പോൾ ഒരു വല്ലാത്ത ഭാരം മനസ്സിൽ തോന്നി ചെക്കനും പാട്ടും ഉടനെ എങ്ങും തീരല്ലേ എന്നു തോന്നുന്നു അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @BadBoy-nh6ip
    @BadBoy-nh6ip Před rokem +19

    നമ്മുടെ ഇടയിൽ മാറ്റി നിറുത്തുന്ന ഒരു പാട് നല്ല കലകാരൻമാർ ഉണ്ട് അവരെ വെളിച്ചത് എത്തിക്കാൻ ഇതുപോലെയുള്ള മാഷുമാർ ഉണ്ടാവട്ടെ

  • @thesnithesni5257
    @thesnithesni5257 Před rokem +93

    ആയിരം തവണ കേട്ടാലും മതിവരാത്ത വല്ലാത്തൊരു പാട്ട് ഒരു കാറ്റ് മൂളണ് 👍👍👍👍

  • @suseelasebastian1241
    @suseelasebastian1241 Před rokem +312

    പാട്ട് കേട്ട് ആ കുട്ടിയുടെ അവസ്ഥ കണ്ട് ഒത്തിരി കരഞ്ഞു, എന്നാലും സന്തോഷമുണ്ട് , നല്ലൊരു സിനിമ💗💗🙏🙏🌹🌹🌹

  • @vasandhavasandha3180
    @vasandhavasandha3180 Před 8 měsíci +5

    ചെക്കൻ സിനിമ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി കാരണം എന്റെ ജീവിതത്തിൽ ഇതുപോലെ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് ഒരു കാറ്റ് മൂളണ് എന്ന പാട്ടും കൂടെ കേട്ടപ്പോൾ ഭയങ്കര ഫീൽ ഉള്ള ഒരു സോങ്ങ് അത്രയും മനോഹരമായാണ് ആ പാട്ട് കൈകാര്യം ചെയ്തിരിക്കുന്നത് രചനയും സംഗീതവും ആലാപനം ഒരു രക്ഷയും ഇല്ല ചെക്കന്റെ അനുഭവം പോലെ ഉള്ള ഒരുപാട് കലാകാരന്മാരിൽ നമ്മുടെ ഇടയിൽ ഉണ്ട് അവർക്കെല്ലാം ഇതുപോലെ സപ്പോർട്ട് ആയിട്ടുള്ള ഗുരുക്കന്മാരും ഫ്രണ്ട്സുകളും ഉണ്ടെങ്കിൽ വലിയ ഒരു അനുഗ്രഹമായിരിക്കും എല്ലാവിധ ആശംസകളും നേരുന്നു ഇനിയും ഇതുപോലെ നല്ല മെസ്സേജ് ഉള്ള വലിയ വലിയ പ്രോജക്ടുകൾ ചെയ്യുവാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ വസന്ത പഴയന്നൂർ

  • @prayagpallippuram8129
    @prayagpallippuram8129 Před rokem +27

    ഡയറക്ടർ ബ്രിലെന്റ്‌സ്...😍
    എല്ലാവരുടെയും അഭിനയം സൂപ്പർ. ചെറിയ ഒരു സിനിമയാണെങ്കിൽ പോലും ഒരു സീൻ പോലും ബോറടിപ്പിക്കുന്നില്ല.. കുറെ കാലത്തിനു ശേഷം ആണ് ഒരു സിനിമ കണ്ടു കണ്ണ് നിറയുന്നത്...
    ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐

  • @ajiwilson1882
    @ajiwilson1882 Před rokem +56

    ഒരു നല്ല സിനിമ..... നെഗറ്റീവ് മാഷിനെ പോലെ ഉള്ളവർ ഇപ്പോഴും ഉണ്ടോ..... നിറം, ജാതി, ധനം ഒക്കെ നോക്കുന്ന അലവലാതികൾ.....

    • @rajeshct7112
      @rajeshct7112 Před rokem +1

      -ve പോസിറ്റീവിനെ വളർത്താനാ...

    • @Musthafa2813
      @Musthafa2813 Před rokem

      നല്ല ഒരു സിനിമ ഇതിൽ ഉള്ള മാഷ്നെ പൊലെയുളവർ ആണ് നമ്മുടെ സ്കൂളുകളിൽ വേണ്ടത് നിറം ജാതി ധനം നോക്കൂന്ന അലവലാതികൾ ഒക്കെയാണ് ഈ സിനിമ കാണേണ്ടത് .

    • @nikeshpoolollakandiyil2540
      @nikeshpoolollakandiyil2540 Před 7 měsíci

      😢

  • @deeparaj3036
    @deeparaj3036 Před rokem +118

    നല്ല സിനിമ.. ചെക്കൻ പൊളിച്ചു... കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല..

    • @vikram9964
      @vikram9964 Před rokem

      എന്നാൽ കാണുന്നില്ല ഇല്ലെങ്കിൽ തന്നെ സമനില തെറ്റി കിടക്കുവാ 😔 thanks

    • @one2onemediaqatar
      @one2onemediaqatar  Před rokem

      Thank you

    • @bijupk793
      @bijupk793 Před rokem

      ചെക്കൻ കണ്ടു മനസിൽ ഒരു നീറൽ നല്ല കഥ നല്ല സ്ക്രിപ്റ്റ് നല്ല സംവിധാനം ഗാനം സംഗീതം എല്ലാം മികച്ചത് കുടുംബ സമധം കാണുവാൻ പറ്റിയ നല്ല ഒരു ചിത്രം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @shamlanujum8774
    @shamlanujum8774 Před rokem +11

    തുടക്കം മുതൽ ഒരു പുതുമയുണ്ടായിരുന്നു കണ്ടിരിക്കാൻ....ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന അവഗണന വരച്ചുകാട്ടിയ നല്ലൊരു ചിത്രം.എനിയ്ക്ക് ഒരുപാട് ഇഷ്ടമായി. ഈ മൂവി തീർന്നത് കൂടി അറിഞ്ഞില്ല. കഴിവുള്ള കലാകാരൻമാരെ മുൻനിരയിൽ എത്തിക്കണം.അത് ജാതിയുടെയും വർണ്ണത്തിന്റെയും നിറത്തിന്റെയും പേരിൽ അവരെ മാറ്റി നിർത്താതെ 👍👌🏻👏🏻👏🏻👏🏻എല്ലാവരും മികച്ച അഭിനയം തന്നെ കാഴ്ചാ വെച്ചു. അഭിനന്ദനങ്ങൾ

  • @vijithakp1287
    @vijithakp1287 Před rokem +18

    വളരെ ലളിതമായ ചിത്രം... പക്ഷെ ഓരോ രംഗത്തിലും പങ്കുവെച്ച ആശയങ്ങളോ എത്രയോ ആഴത്തിൽ ചിന്തിക്കാനുള്ളത്.......
    ഇത് കേവലമൊരു കുട്ടിയുടെ കഥയല്ല.... ഒരു സമൂഹത്തിന്റെ മുഴുവൻ കഥയാണ്....
    ഒപ്പം ഹൃദയത്തെ സ്പർശിക്കുന്ന പാട്ടുകളും......
    ഒരുപാടിഷ്ടം ❤

  • @abdulhaneefa7489
    @abdulhaneefa7489 Před rokem +149

    കണ്ണ് നിറയാതെ ഈ സിനിമ കാണാൻ കഴിയില്ല ഷാഫിക്കും അണിയറ പ്രവർത്തകർക്കും എല്ലാ ആശംസകൾ 🙏🙏👏👏

  • @vipinsvkumar6652
    @vipinsvkumar6652 Před rokem +37

    നല്ല സിനിമ മലയാളത്തിൽ ഇപ്പൊ കണ്ട് വരുന്ന പല ഊള പടങ്ങൾക്കും ഇതൊരു മാതൃക ആണ് നല്ല സന്ദേശം ഉള്ള നല്ല പാട്ടുകൾ ഉള്ള നല്ല അഭിനേതാക്കൾ ഉള്ള അടിപൊളി പടം... ചെക്കൻ ആയിട്ട് അഭിനയിച്ച കുട്ടിക്ക് ഇനിയും ഉയരങ്ങിലേക്ക് എത്താൻ പറ്റും അതുപോലെ എടുത്ത് പറയണം ചെക്കന്റെ പ്രണയിനി ആയ നാട്ടു പെണ്ണ്.. നല്ല അഭിനയം 👍

  • @embo_kki471
    @embo_kki471 Před rokem +22

    ഒരുപാട് വലിച്ചു നീട്ടലുകൾ ഇല്ലാത്ത ഒത്തിരി നല്ല കാഴ്ചകളും കുഞ്ഞു കുഞ്ഞു നോവുകളും സന്തോഷങ്ങളും ആയി ഒരു കുഞ്ഞു ചിത്രം
    . ഒരുപാട് ഇഷ്ടായി🥰💚👌

  • @kugvlogs1652
    @kugvlogs1652 Před rokem +50

    ഹൃദയത്തിൽ എവിടെയൊക്കയോ തട്ടിയും തലോടിയും കടന്നു പോകുന്നു സിനിമ.... വല്ലാത്തൊരു നൊമ്പരവും സന്തോഷവും... ചെക്കൻ വല്ലാത്തൊരു അഭിനയം...കാണുമ്പോ കണ്ണ് നിറയുന്നു എങ്കിൽ... ഉറപ്പ് ആണ് നിങ്ങളിൽ നന്മ മരിച്ചിട്ടില്ല എന്ന് .

  • @usharajan5381
    @usharajan5381 Před rokem +23

    സിനിമ മുഴുവനും കണ്ടു
    ഇത് പോലെ ഒരു കുഞ്ഞ് സിനിമ ഞാൻ അടുത്ത കാലാത്തോന്നും കണ്ടിട്ടില്ല
    നല്ലോരു സിനിമ
    പെട്ടന്ന് തീർന്നറിഞ്ഞില്ല
    ഇനിയും ഉയരങ്ങളിലേക്ക്
    ചെക്കൻ എത്തട്ടേ
    ഒരു 'കാറ്റ് മൂള്ളണ്
    എത്രകേട്ടാലും മതിവരാത്ത ഗാനം
    ആ ഗാനം പാടിയ ഗായകന്
    പ്രത്യേക നന്ദി പറയുന്നു ആ ഗാനമാണ് ഈ സിന മയ്ക്ക് മുതൽകൂട്ട്
    ഇതിൽ അഭിനയിച്ച എല്ലാ കലാകാരൻന്മാർക്കും
    അഭിനന്ദനം
    നേരുന്നു
    സംവിധായകൻ ഷാഫി ജീ
    എല്ലാ ഭാവുകങ്ങളും നേരുന്നു
    ഇനി പുതിയ സിനിമകൾ പിറക്കട്ടെ.
    ആ കൈകളിൽ കൂടി
    താങ്ക്സ്

  • @Anu-hz9nw
    @Anu-hz9nw Před rokem +69

    ചെക്കന്റെ ശാലീന സൗന്ദര്യം വല്ലാണ്ടാണ്💝💝.... കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം ... സിനിമ മനോഹരം കണ്ണൂ നിറച്ചു, ചെക്കൻ മനസ്സും ... ഇന്നലത്തെയും , ഇന്നത്തെയും,ജാതി, മത, മേൽക്കോയ്മയ്ക്ക്, വർണ്ണ സൗന്ദര്യ വിവേചനത്തിന് ഒരു പുനർചിന്തനമായിത്തീരട്ടെ ഈ സിനിമ ....🔥🔥

    • @one2onemediaqatar
      @one2onemediaqatar  Před rokem

      Thanks Your Feedback 🖤

    • @sanusanu3026
      @sanusanu3026 Před rokem

      Oru koppum nadakathilla jathi matham eth kanunnavante kannilalla % bussines nanjiammakku avard kittiyappo kandathalle chekkanayi dq
      Pranav mohanlal cheythal padam class pavapettavan cheythal kopp

  • @skullfishing9516
    @skullfishing9516 Před rokem +16

    ഇതാണ് സിനിമ.. കുറേ നൊമ്പരങ്ങളും.. അതോടൊപ്പം സന്തോഷവും പല വഴികളിലൂടെ കടന്നുപോയി. സൂപ്പെർ.....

  • @user-ln7ju6oy5e
    @user-ln7ju6oy5e Před rokem +13

    ആദ്യമായിട്ടാ യൂട്യൂബിൽ ഓടിച്ചു വിടാത്തെ ഒരു സിനിമ കാണുന്നെ 🥰
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആയിരം നന്ദി ഇത്‌ പോലെ ഉള്ള സിനിമകൾ ഇനിയും കൊണ്ട് വരണം 🥰❤️

  • @bashapprm
    @bashapprm Před rokem +45

    ഒരു കാറ്റ് മൂളണ് ഒരു പാട്ടിൻ ഈണം കേൾക്കണ് എൻ കാതിൽ വന്നു കഥ ചൊല്ലണ് , ഒരു രക്ഷയും ഇല്ല ഫാസ്റ്റ് tim പാട്ട് കേട്ടമുതൽ മനസ്സിൽ എപ്പോളും പടികൊണ്ടിരികയുന്ന പാട്ട് ആണ് ഇതിൽ ഉള്ള എല്ലാ പാട്ടുകളും ❤❤ഒരുപാട് ഇഷ്ടം ആയി

  • @basheermullakara2051
    @basheermullakara2051 Před rokem +60

    മനസിനെ വല്ലാതെ പിടിച്ചുലച്ച സിനിമ കണ്ണ് നിറയാതെ ഈ സിനിമ ആർക്കും കണ്ട് തീർക്കാനാവില്ല വളരെ മനോഹരം ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് മനസ്സിൽ നിന്ന് ഒരു സല്യൂട്ട്💕💞🥰🥰🥰🥰🥰

    • @muhammedmoosas2437
      @muhammedmoosas2437 Před rokem

      അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദങ്ങൾ എല്ലാവരും ഒന്നിന്ന് ഒന്ന് മെച്ചം പ്രതീക്ഷയോടെ

    • @one2onemediaqatar
      @one2onemediaqatar  Před rokem

      Thank you

  • @rafimaniyath6459
    @rafimaniyath6459 Před rokem +31

    ഒരു കാറ്റിന്റെ മൂളലും, ഹൃദയത്തിൽ നിറമേകി വനമാകെ നിറയുന്ന ശലഭങ്ങളും,നഞ്ചിയമ്മയുടെ താരാട്ടും, പ്രകൃതിയുടെ മനോഹാരിതയും, ഹൃദയത്തിന്റെ നൊമ്പരങ്ങളും സമയം അപഹരിച്ചതറിഞ്ഞില്ല...♥️♥️♥️

  • @padmanabhanpottye6735
    @padmanabhanpottye6735 Před rokem +19

    കരഞ്ഞുപോയി ചെക്കൻ സിനിമ കണ്ടപ്പോൾ. അഭിനന്ദനങ്ങൾ 🌹

  • @farookvpkvpkfarookvpkfaroo3266

    അടുത്ത കാലത്തൊന്നും ഇത്രയും നല്ല സിനിമ ഞാൻ കണ്ടിട്ടില്ല ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാ വർക്കും എന്റെ ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @jaseemahammed9883
    @jaseemahammed9883 Před rokem +153

    നമ്മുടെ സംസ്‌കാരങ്ങളെ ആകെ അടിമുടി താളം തെറ്റിച്ച മലയാള സിനിമകളെ ചവറ്റുകൂട്ടയിലേക്ക് എറിഞ്ഞു കൊണ്ട് ചെക്കൻ ഉയരങ്ങൾ കീഴടക്കട്ടെ ❤

    • @Manu-do8mn
      @Manu-do8mn Před rokem +4

      ചെക്കൻ മൂവി സൂപ്പർ മൂവിയാണ് അത് എല്ലാ സിനിമ നടന്മാരും അത് കണ്ടിരിക്കണം അതാണ് ഒരു നല്ല സിനിമ പാവപ്പെട്ടവൻ എങ്ങനെ നന്നായി വന്നെന്നുള്ളതിന്റെ സിനിമയാണ് ചെക്കൻ എനിക്കത്ര പറയാനുള്ള എന്റെ മനസ്സ് നിറഞ്ഞ ഒരു സിനിമ ഞാൻ കണ്ടതിൽ ഏറ്റവും നല്ലൊരു സിനിമ ഇതേ ഉള്ളൂ

    • @one2onemediaqatar
      @one2onemediaqatar  Před rokem +2

      Thank you

    • @sideeq9037
      @sideeq9037 Před rokem

      ഇതാണ് മൂവി 👍🏻

  • @Diludaniel87
    @Diludaniel87 Před rokem +26

    അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകുന്ന ഒരു സിനിമ....
    Feel good movie എന്ന് അക്ഷരം തെറ്റാതെ വിളിക്കാം... ചെക്കൻ 🔥

  • @remoremo5431
    @remoremo5431 Před rokem +11

    എത്രെ ഓക്യ ആയാലും
    ഈ ഒരു മണിക്കൂർ കഴിഞ്ഞാൽ തീരും എല്ലാം അതാണ് മനുഷ്യൻ 😊

  • @sumayyakp8908
    @sumayyakp8908 Před rokem +44

    തുടക്കം മുതൽ ഒടുക്കം വരെ ഹൃദയത്തിൽ നനവു പടർത്തിക്കൊണ്ടിരുന്ന സിനിമ...

  • @riyasvalakandy1514
    @riyasvalakandy1514 Před rokem +51

    വർണ്ണ വിവേജനത്തിന് പുറമെ ചെറിയ സമയം കൊണ്ട് കളങ്കമില്ലാത്ത സൗഹൃദം ചെക്കനും സുഹൃത്തും, കാണിച്ചു തന്നു.. മനസ്സ് നിറച്ച സിനിമ അണിയറ പ്രവർത്തകർക്ക് നന്ദി.

  • @bis_har_71
    @bis_har_71 Před rokem +29

    ഇത് ഒരിക്കലും കണ്ണ് നിറയാതെ കാണാൻ കഴിയില്ല.....!💕❤️‍🩹🫂

  • @princedavidqatarblog6343
    @princedavidqatarblog6343 Před rokem +93

    ഈ പാട്ട് തുടങ്ങുമ്പോൾ ഫുൾ വോളിയത്തിൽ കേട്ട എത്രപേരുണ്ട് 😍♥️♥️♥️👍ഞാൻ ഒരുപാട് തവണ കേട്ടു നിങ്ങളോ 😍🥰

  • @hasainbasha6371
    @hasainbasha6371 Před rokem +25

    ഒരു വർഷം ഈ സിനിമക്ക് വേണ്ടി കാത്തിരുന്നു. കാത്തിരിപ്പ് വെറുതെ ആയില്ല. ജാതിയോ മതമോ നിറമോ സൗന്ദര്യമോ അല്ല പ്രധാനം എന്ന് ചെക്കനിലൂടെ കാണിച്ചു🔥🔥. ആകെ ഉള്ള ഒരു സംശയം... ശെരിക്കും ചെക്കൻ നല്ലൊരു പാട്ടുകാരൻ ആണോ എന്ന്. അത്പോലെ തോന്നി 🥰❤️

  • @babyworld6205
    @babyworld6205 Před rokem +7

    ഒരു നല്ല സിനിമ ഇനിയും ഇതുപോലെ ഉള്ള സിനിമകൾക്കു വേണ്ടി കാത്തിരിക്കുന്നു. ഓരോരുത്തരും അവരുടെ റോൾ നന്നായി തന്നെ ചെയ്തു ചെക്കൻ പൊളിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരാരുത്തർക്കും 👍👍👍👍👍👍👍👍👍👍👍

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar Před rokem +9

    500 - 1000 കോടി ബഡ്ജറ്റ് സിനിമകൾക്കിടയിൽ വല്ലപ്പോഴുമാണ് ഇതുപോലെ മനസ്സിന് തൃപ്തി ലഭിക്കുന്ന നല്ല സിനിമകൾ കാണാൻ കഴിയുന്നത്.....

  • @febinamunna954
    @febinamunna954 Před rokem +150

    ഒരു നല്ല സിനിമ ജീവനുള്ളകഥാപാത്രങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും ഒരായിരം അഭിനന്ദനം ❤ നല്ല സിനിമകൾ ഇനിയും പുനർജനിക്കട്ടെ 🤗🤗

  • @vishnuanjaan2328
    @vishnuanjaan2328 Před rokem +52

    ഈ പടം കണ്ട് എന്റെ ചങ്ക് കലങ്ങി ഒരു രക്ഷയും ഇല്ല ഈ പടം കണ്ടില്ല എങ്കിൽ നഷ്ടം ആയെനെ പറയാൻ ഒന്നും ഇല്ല സൂപ്പർ പൊളിച്ചു സിനിമ 🥰🥰🌹🌹👌👌

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před rokem +21

    ചിരിപ്പിച്ച , കരയിപ്പിച്ച , ചിന്തിപ്പിച്ച , ആസ്വദിച്ച ഭംഗിയുള്ള സിനിമ❤️❤️❤️❤️🥰🙏

  • @abhijithmohanan8231
    @abhijithmohanan8231 Před rokem +7

    ഒരു പാട് നാള് കൂടി കണ്ട നല്ല സിനിമ . സിനിമയാണ് എന്ന് തോന്നില്ല എന്തായാലും ഇങ്ങനെ ഒരു കലാസൃഷ്ടി ജനങ്ങളിലേക്ക് എത്തിച്ച അണിയറ പ്രവർത്തകർക്ക് നന്ദിയും അഭിനന്ദനങ്ങളും .

  • @sulthan5258
    @sulthan5258 Před rokem +25

    കണ്ടു തൃപ്‌തി ആയി ബോധിച്ചു 💯💯💯
    ഇത് അഭിനയം അല്ല ജീവിതമാണ് 💯

  • @sudheer2406
    @sudheer2406 Před rokem +21

    ഇന്ന് ഫിലിം കണ്ടു... സൂപ്പർ ഒന്നും പറയാനില്ല.. അതിൽ കണ്ണുനനയിച്ച പല രംഗങ്ങളും... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏👌👌

  • @joyous764
    @joyous764 Před rokem +7

    ഇതിലെ പാട്ടുകൾ എന്തു രസമാ കേട്ടിരിക്കാൻ .... പാടിയ പാട്ടുകാരന്❣️❣️❣️❣️❣️❣️

  • @woow9469
    @woow9469 Před rokem +9

    നല്ലത് എന്ന് പറഞ്ഞാൽ മാത്രം പോര
    നല്ല ഒരു ഒഴുക്കിലൂടെ കണ്ട സിനിമ ഇത് മറക്കാനും കഴിയില ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @nihasnichuzz5028
    @nihasnichuzz5028 Před rokem +38

    ഒരു പാട് സങ്കടപെടുവാനും ഒരു പാട് സന്തോഷിക്കുവാനും കണ്ടാ എറ്റവും കിടുകാച്ചി മൂവി ചെക്കൻ ❤️ ❤️ ❤️

  • @abhijithaugustine6349
    @abhijithaugustine6349 Před rokem +26

    ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ സീനുകളും അതിൻറെ പൂർണ്ണതയിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം....

  • @satheeshchandran1614
    @satheeshchandran1614 Před 8 měsíci +3

    വളരെ അവിചാരിതമായിട്ടാണ് ഏകദേശം ഒരാഴ്ച്ച മുൻപ് "ഒരു കാറ്റുമൂളണ്" എന്ന പാട്ട് കേൾനിടയായത്. അന്നുമുതൽ ഇന്ന് വരെ എത്ര വട്ടം ഈ പാട്ട് കേട്ടു എന്നറിയില്ല.. വളരെ മനോഹരം❤️.. അങ്ങനെ ഏറെക്കാലത്തിനു ശേഷം ഇന്ന് യൂട്യൂബിൽ ഒരു മൂവിയും കണ്ടു.. ചെക്കൻ.. ശരിക്കും ഉള്ളിൽത്തട്ടി. അത്രയ്ക്ക് മനോഹരമാണ് ഓരോരുത്തരുടെയും അഭിനയം.. ഇതിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️🌹🙏

  • @roshin.kannan4412
    @roshin.kannan4412 Před rokem +20

    വല്ലാതെ വിഷമം തോന്നുന്നു ഈ മൂവി കാണുമ്പോൾ..... എന്റെ ചെറുപ്പത്തിൽ ഞാൻ കുറെ അനുഭവിച്ചതാ... 😊 ഇതിലെ ഒരുപാട് സീനുകൾ എന്നെ Touch ചെയ്യുന്നുണ്ട്... But ഇതിലെ നടന്റെ കൂട്ടുകാരനെ പോലെ അന്ന് എനിക്കൊരു കൂട്ടുകാർ ഇല്ലാതായി പോയി.. 😊

  • @ajeshnarayanan4844
    @ajeshnarayanan4844 Před rokem +12

    ഇതുപോലെ ഒരു മാസ്റ്ററും, സുകൃത്തുക്കളും ഉണ്ടകിൽ ആരും അറിയപ്പെടാത്ത പ്രതിഭകൾ ഉയരങ്ങളിൽ എത്തും, 🌹 മാസ്റ്റർ അടിപൊളി, സോങ് എല്ലാം സൂപ്പർ തന്നെ, ചെക്കനും അടിപൊളി, ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എല്ലാം അഭിനന്ദനങ്ങൾ🥰👌👌👏👏

  • @rasheedkp2230
    @rasheedkp2230 Před rokem +14

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല... സിനിമ മുഴുവൻ ആകാത്തത് പോലെ.. മനസിൽ നിന്നും മായാത്ത കൊച്ചു സിനിമ.. ഏല്ലാവരും പൊളിച്ചു

  • @rameshvandazhy3374
    @rameshvandazhy3374 Před 10 měsíci +8

    ആ പാട്ടിന് വേണ്ടി തന്നെ ഇ movie ഇഷ്ടമാകും.. വിഷ്ണു അഭിനയം ഇഷ്ടപ്പെട്ട character.

  • @voiceofpaachu
    @voiceofpaachu Před rokem +38

    ഉള്ളിൽ കലയുടെ ഒരു തരിയുള്ള ഏതൊരു മനുഷ്യന്റെയും നെഞ്ചൊന്ന് പിടയും ചില സീനുകൾ കാണുമ്പോ... വലിയ താരനിരയൊന്നും അവകാശപ്പെടാനില്ലെങ്കിലും, കലയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കവണ്ണം ഒരു ആത്മാവ് ഈ സിനിമയിൽ ഉണ്ട്..
    റിവ്യൂ പറയാനും നെഗറ്റീവ് കണ്ടെത്താനുമൊക്കെ ആൾകാർ ഒരുപാടുണ്ടാകും.. അവരോടൊന്നും തർക്കിക്കാനോ അവകാശങ്ങൾ പറയാനോ താല്പര്യമില്ല.. മറിച്ച് സിനിമയെ ഇഷ്ടപ്പെടുന്ന, താരപരിവേഷങ്ങൾ മാത്രം നോക്കി സിനിമ കാണാത്ത ഒരാൾ എന്ന നിലയിൽ, ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ ഒരിറ്റ് കണ്ണീരിന്റെ നനവോടെ പറയട്ടെ...
    " ഈ ചെക്കനെ മ്മക്ക് പെരുത്തിഷ്ടായി.." ❤️

  • @nazz438
    @nazz438 Před rokem +17

    മലയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിത കഥ.. very nice.

  • @noushadkhb7883
    @noushadkhb7883 Před rokem +7

    കൊള്ളാം നല്ല പാട്ടുകൾ ചെക്കനായി അഭിനയിച്ച കുട്ടി നല്ല അഭിനയം കാഴ്ചവെച്ചു സംവിധായകനും മറ്റുള്ള അണിയറ പ്രവർത്തകർക്കും എല്ലാവിധ മംഗളാശംസകളും നേരുന്നു

  • @BalajisWorld
    @BalajisWorld Před rokem +20

    ചെക്കന്റെ അധ്യാപകൻ, കൂട്ടുകാരികൾ, കൂട്ടുകാരൻ എല്ലാവരും super 💕👍👍♥️

  • @AjithKumar-xd4rj
    @AjithKumar-xd4rj Před rokem +26

    ഒരുപാട് നാളുകൾക്കിപ്പുറം ഒരു നല്ല സിനിമകണ്ടു .അഭിനയിച്ച എല്ലാപേരും ഒന്നിനൊന്ന് ഗംഭീരം , പാട്ടുകൾ അതിഗംഭീരം.

  • @araisastudio6218
    @araisastudio6218 Před rokem +21

    അഭിനന്ദനങ്ങൾ .അടുത്ത കാലത്തൊന്നും ഇത്രയും നല്ല സിനിമ ഞാൻ കണ്ടിട്ടില്ല

  • @shameemsideeqmoh
    @shameemsideeqmoh Před rokem +18

    നല്ല മനസ്സുള്ള ചെറിയ ടീമിന്റെ നല്ല സിനിമ, ചെക്കൻന്റെ അഭിനയം 👌❤😍, thanks to All team 😍❤

  • @APMadhusudanan
    @APMadhusudanan Před rokem +1

    സാമൂഹിക പ്രശ്നമവതരിപ്പിച്ച് ''ചെക്കൻ' അവാർഡ് കരസ്ഥമാക്കിയതിൽ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്നു.
    നല്ല അവതരണം. നല്ല പാശ്ചാത്തലത്തിൽ ചിത്രമവതരിപ്പിക്കുന്നതിൽ മീഡിയാവൺ ടു വണ്ണിനും - പ്രധാന അദ്ധ്യാപകനായി അഭിനയിച്ച കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി അലിക്കക്കും അഭിനന്ദനങ്ങൾ. അണിയറയിലും അരങ്ങിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. നല്ല പാട്ട്കൾ , ഗംഭീരം.
    എല്ലാം കൊണ്ടും സിനിമ ഇഷ്ടപ്പെട്ടു. സന്തോഷം.

  • @arathypravi2069
    @arathypravi2069 Před rokem +87

    കുറേ നാളുകൾക് ശേഷം മനസ്സിൽ തട്ടിയ ഒരു സൂപ്പർ മൂവി....... 👍🏻ഇതിൽ എല്ലാ ആക്ടർസും നന്നായി പെർഫോമൻസ് ചയ്തിട്ടുണ്ട്... Expeshyaly നമ്മുടെയൊക്കെ chekkan 🥰 അനുഭവങ്ങൾ എത്രയൊക്കെ ഉണ്ടായാലും മാറാത്ത മനുഷ്യരുടെ മനസ്സിൽ ഒരു നല്ല ഇൻഫർമേഷൻ കൂടി കൊടുത്തതിനു...🙏🙏 എല്ലാവരും ചെക്കനെ അവരുടെ ടീമിനേം സപ്പോർട്ട് ചെയ്യണം 🥰🥰

  • @shiyasperuvanthodu559
    @shiyasperuvanthodu559 Před rokem +14

    കണ്ണ് നിറഞ്ഞു പോയി 👏👏അരുവി പോലെ ഒഴുകി സിനിമ മനസ്സിൽ വല്ലാത്തൊരു കുളിർ പകർന്നു അഭിനയിച്ച എല്ലാർക്കും ഹൃദയത്തിൽ തട്ടി അഭിനന്ദനങൾ അറിയിക്കുന്നു കൂടാതെ മണികണ്ഠൻ എന്ന കലാകാരന്റെ പാട്ട് 👍👍🌹🌹🌹🌹🌹ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰❤

  • @RASDREAMWORLD
    @RASDREAMWORLD Před rokem +12

    സിനിമ കഴിയുമ്പോഴേക്ക് കരഞ്ഞു കരഞ്ഞു കണ്ണീർ ഇല്ലാതായല്ലോടാ ചെക്കാ😢😢😢ഇതിലെ പാട്ടുകൾ ആദ്യമേ എന്റെ മനസ്സിൽ കയറിക്കൂടിയതാ, ഇപ്പോഴാ സിനിമ കാണുന്നത് എന്ന് മാത്രം

  • @user-lt2il1rq8q
    @user-lt2il1rq8q Před rokem +7

    മനോഹരം 🙏🙏🙏 കണ്ണു നിറഞ്ഞു...
    ചെക്കൻ്റെ കണ്ണിൽ വരെയും കല മിന്നി മറിയുന്നു.... വളരേ ഇഷ്ടമായി...
    മനോഹര ഗാനങ്ങൾ.... ❤️❤️❤️❤️ സൂപ്പർ 🙏

  • @user-hq8rz5wu6r
    @user-hq8rz5wu6r Před rokem +16

    കുറേ നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു തൃപ്തിയോടെ കണ്ട ഒരു മൂവി.എല്ലാവരും ഒന്നിനൊന്നു മെച്ചം.

  • @salamtdy5648
    @salamtdy5648 Před rokem +35

    ഈ പടം കണ്ടു കണ്ണ് നിറഞ്ഞു നല്ല അടിപൊളി പടം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എന്റെ പ്രിയ സുഹൃത്ത് KET സ്റ്റേറ്റ് PRO മൊയ്തുകക്കും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ മകനും ഒരായിരം അഭിനന്ദനങ്ങൾ🥰💞🤝👏👏👏💞🎥📽️🎬

  • @darkdevil9390
    @darkdevil9390 Před rokem +52

    പ്രകൃതിയുടെ മനോഹാരിതയും ചെക്കന്റെ അഭിനയവും എല്ലാം കൊണ്ടും അടിപൊളി ചിത്രം ❤️❤️

  • @hnb5551
    @hnb5551 Před 10 měsíci +10

    ഭാവിയുള്ള നടൻ... ഗായകന്റ voice സൂപ്പർ 💚💚💚

  • @saidmuhammed4135
    @saidmuhammed4135 Před rokem +64

    മനോഹരമായ ഒരു കവിത പോലെ,കോട മഞ്ഞിന്റെ കുളിരുപോലെ, നല്ല കഥ... മികച്ച സംവിധാനം... ഷാഫി എപ്പിക്കാടിനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.... ജീവൻ തുടിക്കുന്ന മനോഹരമായ ഗാനങ്ങൾ... ഗായകനും ഗാന രചയിതാവുമായ മണികണ്ഠൻ പെരുമ്പടപ്പിന് ഒരു ബിഗ് സല്യൂട്ട്.🙏🙏🌹

  • @bindhuraj4241
    @bindhuraj4241 Před rokem +37

    ❤️❤️ഈ സിനിമ കണ്ടില്ലേൽ ഒരുപാട് നഷ്ടം ആയേനെ👌👌👌, അത്രയ്ക്കും അടിപൊളി സിനിമ.👍👍 ആ മാഷിനൊരു big സല്യൂട്ട്. ചെക്കൻ പൊളിച്ചു. ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ 👌👌👌👌.

  • @althafabdulsamad8157
    @althafabdulsamad8157 Před rokem +6

    സംവരണം ഔദാര്യമല്ല..
    അത് കീഴാള ജനതയുടെ അവകാശമാണ്.. 🌹🌹❤️❤️😍😍🥰🥰

  • @thejaschikku
    @thejaschikku Před rokem +8

    ഈ സിനിമ കണ്ടപ്പോൾ മണിചേട്ടനെ ഓര്‍മ വന്നു... സിനിമ ഒരുപാട് ഇഷ്ട്ടമായ് , നാടന്‍ പാട്ട് എന്നും ഒരു വികാരം ആണ്.

  • @fasalmuhammedponnanifasalp4760

    ഇത് പോലോത്ത ഒരു സിനിമ സമ്മാനിച്ചതിന് ഒരുപാട് നന്ദി 👍🏻❤🤝🏻സൂപ്പർ സിനിമ ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നെഞ്ചിയമക്കും മണി ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉

    • @prasannakumari2010
      @prasannakumari2010 Před rokem

      കണ്ണുനിറഞ്ഞുമനസും

    • @prasannakumari2010
      @prasannakumari2010 Před rokem

      കണ്ണുനിറഞ്ഞുമനസും

    • @st.dracula4307
      @st.dracula4307 Před rokem

      പടം കണ്ട് കഴിഞ്ഞു , കലങ്ങിയ മനസും കണ്ണും ഇപ്പോളും പഴയ പോലെ ആയില്ല. ഒരുപാട് സങ്കടം വരുമ്പോൾ വീണ്ടും വീണ്ടും കാണുന്ന പാട്ടുകൾ. " ഒന്ന് പൊട്ടി കരയാൻ "

  • @zubinalappad1239
    @zubinalappad1239 Před rokem +100

    ഈ പാട്ട് കേൾക്കുമ്പോ എന്തോ..അറിയാതേ കരച്ചിൽ വരുമായിരുന്നു..ഇന്ന് കണ്ടപ്പോ അക്ഷരാർത്ഥത്തിൽ അത് നേരായി...👌🏻👍🏻😢

    • @st.dracula4307
      @st.dracula4307 Před rokem +2

      കരഞ്ഞു പോയി, മനസിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.

    • @saleempukkayil6491
      @saleempukkayil6491 Před rokem

      Correct

    • @one2onemediaqatar
      @one2onemediaqatar  Před rokem

      Thank you

    • @4495anix
      @4495anix Před rokem

      കരഞ്ഞു കൊണ്ട് കണ്ടപ്പോൾ അറിഞ്ഞില്ല പെട്ടെന്ന് സിനിമ കഴിഞ്ഞത് 😢😢

  • @Amarfaisalt
    @Amarfaisalt Před rokem +10

    പുതുമുറക്കാരിൽ നിന്നും പ്രതീക്ഷിക്കാത്ത നിലവാരം പുലർത്തിയ ചിത്രം. ആശംസകൾ.

  • @radhakrishnanek7196
    @radhakrishnanek7196 Před rokem +17

    തീർത്തും സിമ്പിൾ മൂവി അസാധാരണമായ വെച്ച് കെട്ടില്ലാത്ത നന്മചോരാത്ത നാട്ടിൻപുറ ഊരിലെ നിഷ്കളങ്കത ഇഷ്ടം 🥰❤️

  • @athuls6896
    @athuls6896 Před rokem +9

    മണികണ്ഠൻ പെരുമ്പടപ്പ് ഇല്ലായിരുന്നെങ്കിൽ ഈ പടത്തിലെ പാട്ടുകൾ ഇത്രയും മനോഹരം ആകുമായിരുന്നില്ല..... ഈ സിനിമയെ ഒരുപാട് ഗുണം ചെയ്തു.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✌️✌️

  • @mohammedmannarkadmohammed9207

    ഒരു നിമിഷം പോലും മുഷിച്ചിൽ തോന്നാത്ത ഹൃദയസ്പർശിയായ നല്ലൊരു സിനിമ. സൂപർ 👍👍👍