Veene Veene...| Aalolam | Super Hit Malayalam Movie Song | Old is Gold | Ft.KR Vijaya -Janaki Hits

Sdílet
Vložit
  • čas přidán 25. 06. 2024
  • Song : Veene Veene...
    Movie : Aalolam [ 1982 ]
    Lyrics : Kavalam Narayana Panicker
    Music : Ilayaraja
    Singer : S. Janaki
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍ നെഞ്ചിലെ താളത്തിൻ കണ്ണേ നീ [ വീണേ ]
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
    കൊഞ്ചടി വായ്ത്താരി [ വീണേ ]
    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാമം ദോഷം തീരാന്‍
    അമ്മ പാടാം നാവോറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരൊ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ അനങ്ങാതെ
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും
    നിന്നെയും നോക്കിയിരിക്കും [ വീണേ ]
    കിങ്ങിണിയും പൊന്നരഞ്ഞാണും
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും [ വീണേ ]
  • Krátké a kreslené filmy

Komentáře • 2

  • @seekthetruthwithin7776

    അടിപൊളി സിനിമയിലെ അതിമനോഹര ഗാനം......ഗോപിയും നെടുമുടിയും വിജയയും മനോഹരമായ ഒരു ചിത്രം.....❤

  • @BhargaviCv
    @BhargaviCv Před 12 dny

    കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ😂