നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് - Part 1

Sdílet
Vložit
  • čas přidán 7. 06. 2018
  • Friday Morning Service on 08-Jun-2018
    യോഹന്നാൻ 14:1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
    എഫെസ്യർ 6:11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
    🌷യേശു പറഞ്ഞ 7 കാര്യങ്ങൾ🌹
    ഞാൻ ജീവന്റെ അപ്പമാകുന്നു , ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു,
    ഞാൻ വാതിൽ ആകുന്നു, ഞാൻ നല്ല ഇടയനാകുന്നു , ഞാൻ ജീവനും പുനരുത്ഥാനവും ആകുന്നു, ഞാൻ മുന്തിരി വള്ളി ആകുന്നു, ഞാൻ വഴിയും സത്യവും ജീവനും ആകുന്നു.
    മത്തായി 19:27 പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
    🎯ഹൃദയം കലങ്ങാതിരിക്കാൻ ചില വഴികൾ
    💐1.ദൈവത്തിൽ വിശ്വസിക്കണം
    ഫിലിപ്പിയർ 4:6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
    യിരേമ്യാവു 10:13 അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
    ലൂക്കോസ് 1:37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
    💐2. യേശു വിൽ വിശ്വസിക്കണം john 14:1
    എബ്രായർ 4:16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
    💐3.പിതാവിന്റെ ഭവനത്തിൽ എനിക്ക് ഒത്തിരി വാസസ്ഥലങ്ങൾ ഉണ്ട്.
    യോഹന്നാൻ 14:2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
    2 കൊരിന്ത്യർ 5:1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.
    എബ്രായർ 11:16 അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
    എബ്രായർ 13:14 ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.
    വെളിപ്പാടു 7:15 അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
    ഇയ്യോബ് 1:10 നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
    ഞാനും ആ വേലികെട്ടിൽ ഇരുന്നോണം പ്രാർത്ഥന മുടക്കരുത്, ബൈബിൾ വായന കുറക്കരുത് , യേശുവിനോട് ചേർന്ന് നടന്നാൽ ആ വേലികെട്ടിൽ തന്നെ ഞാൻ ഇരിക്കും. ശത്രു എന്നെ കാണുകയില്ല
    ഈ ഭൂമിയിൽ Tension free life ആണ് ദൈവം നമ്മോടു പറഞ്ഞിരിക്കുന്നത്. ഞാൻ അങ്ങനെ ജീവിക്കാനാണ് ദൈവം എന്നിൽ നിന്നും ആഗ്രഹിക്കുന്നത്. അത് സാധ്യവുമാണ്

Komentáře • 5