Video není dostupné.
Omlouváme se.

ആദ്യത്തെ മിസ് കേരള | Rani Chandra | Paattormakal @365 | Malayalam Cinema | KERALA LIFE

Sdílet
Vložit
  • čas přidán 10. 10. 2023
  • 47 വർഷങ്ങൾക്ക് മുമ്പ് ഇതേ പോലൊരു ഒക്ടോബർ 12 ... മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാകാത്ത ഒരു മഹാദുരന്തത്തിന്റെ കണ്ണീരോർമ്മ.... ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽനിന്നും മദ്രാസ് നഗരത്തെ ലക്ഷ്യമാക്കി പറന്നുയർന്ന കാരവൻ വിമാനം ആകാശത്തിൽ വെച്ച് തീപിടിച്ച് തകർന്ന് വീണ് 86 യാത്രക്കാരും 9 വിമാനജോലിക്കാരുമടക്കം 95 മനുഷ്യർ വെന്തു മരിച്ച ഒരു കറുത്ത ദിനത്തിന്റെ നാൽപത്തിയേഴാം വാർഷിക ദിനമാണിന്ന്.
    രാജ്യത്തെ നടുക്കിയ ആ വിമാനാപകടം മലയാള ചലച്ചിത്രരംഗത്തും വലിയൊരാഘാതമാണുണ്ടാക്കിയത്... ചെറിയ ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് മലയാളത്തിലെ നായികാ പദവിയിലേക്ക് ഉയർന്നുകൊണ്ടിരുന്ന റാണിചന്ദ്ര എന്ന നടിയും കുടുംബവും ഈ വിമാനാപകടത്തിൽ മരിച്ചു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ തന്നെ മലയാളസിനിമാവേദിയെ ഞെട്ടിച്ചുകളഞ്ഞു...ഫീച്ചർ തയ്യാറാക്കിയത് സതീഷ് കുമാർ വിശാഖപട്ടണം
    പാട്ടോർമ്മകൾ @ 365 )
    ഫീച്ചർ ഡസ്‌ക്ക് കേരള ലൈഫ്

Komentáře • 9