നിന്റെ ഭാര്യ മച്ചിയാ | Childless Woman Web Series | Childless Couple | Your Stories | Episode 30

Sdílet
Vložit
  • čas přidán 28. 05. 2024
  • Childless woman or childless couples is a web series that raises social awareness against society pressure to have a baby. In this childless woman short fim video portrays the challenges faced by childless girl or childless couples in husband's house or society, this is your stories hope you guys enjoy this new episode
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________
  • Zábava

Komentáře • 324

  • @aswathiachumma5174
    @aswathiachumma5174 Před 25 dny +995

    കരഞ്ഞു കണ്ണ് കലങ്ങി ഞാനും ഇതേ അവസ്ഥയിലാണ് 🥲 ഈ മാസം എനിക്ക് പോസറ്റീവ് ആവാൻ എല്ലാരും. പ്രാർത്ഥിക്കണേ 🥹

    • @user-cg6kt7kd3j
      @user-cg6kt7kd3j Před 25 dny +25

      Urappayum prathikamda ...deivam anugrahikatte

    • @susmithan556
      @susmithan556 Před 24 dny +14

      എന്തായാലും പോസിറ്റീവ് ആവും ടെൻഷൻ aavanda

    • @azlan-zayd
      @azlan-zayd Před 24 dny +5

      ❤❤❤

    • @razanworld6627
      @razanworld6627 Před 23 dny +5

      പോസറ്റീവ് ആവും.. ❤️പ്രാർത്ഥിക്കുക

    • @rahnavivek2281
      @rahnavivek2281 Před 23 dny +5

      Positive thanne ayirikkum

  • @rasheedmangada2851
    @rasheedmangada2851 Před 24 dny +196

    കല്യാണം കഴിഞ്ഞു 3മാസമായപ്പോൾ മച്ചി എന്നുകേട്ടവളാണ് ഞാൻ. എന്നെപ്പോലെ ഇത്രചെറിയ സമയംകൊണ്ട് അതുകേട്ട ആരും ഉണ്ടാവില്ല.കല്യാണം കഴിഞ്ഞു 3മാസം കഴിഞ്ഞപ്പോൾ എന്റെ ഇക്ക ഗൾഫിൽ പോയി. പിന്നെ 6മാസം കഴിഞ്ഞപ്പോൾ ഇക്കവന്നു. വന്ന് 3മാസമായപ്പോൾ ഞാൻ ഗർഭിണിയായി. ഗർഭിണിയായപ്പോൾ ഞാൻ കേട്ടത് അവൾക്ക് പെൺകുഞ്ഞായിരിക്കും എന്നാണ്. അങ്ങനെ ഞാൻ ഒരു ആണ്കുഞ്ഞിന് ജന്മം നൽകി.3-4 വർഷം കഴിഞ്ഞു അടുത്തപ്രശ്നം. "ഞാൻ ഇനി പ്രസവിക്കില്ല. എനിക്ക് എന്റെ അമ്മായിയുടെ താവജണ് "എന്നായിരുന്നു. എന്റെ മൂത്തകുട്ടിക്ക് 6 അര വയസ്സായപ്പോൾ വീണ്ടും ഗർഭിണിയായി. ഇപ്പോൾ ഈ മച്ചി 3ആണ് കുട്ടികളുടെ ഉമ്മയാണ്. "എന്റെ റബ്ബ് എന്നെ അറിയുന്നവനാണ് "ആരെന്തു പറഞ്ഞാലും അവൻ എന്റെ കൂടെയുണ്ട്.

    • @Jichuz
      @Jichuz Před 18 dny +4

      Njnum ndedo
      Enk prdsnu nalla vayaru vedhana ndavum kayyum kalumoke kuzhanj povum eneekano onninum aavilla
      Mrg kazhinjapo oro mnth lum ee time njn ente vtlot povarairunu pathivu
      3rd mnth ayalde umma paranju, ingane prds time l vayyathavunnavalumarkonnum palleel ndavulanu.
      Annu njn orupad thakarnnu
      Bt nxt mnth enk prds ndailla, njn prgnnt ai.
      Aa sthree paranjath ini avrk thirich edkan avuo
      Angane njn orupenkunjinum den avlk 3 age ayapo vndm prgnnt ai oru aankunjinum janmam nalki.
      Randum cs ayathilanalum 2nd time oru kuzhapom illathirunna ente kunjine ayal abort cheyan paranjathinalum ayalk ini makkal vnda ennu paranjathinalum kni ndavunneane oke abort akanm enna ayalde psycho chrctr naalum njn sterilization cheythu.
      Ente kunjine vnda paranja ayale enkum vndanu vachu
      Avnu 1 1/4 age ayapo liver failiure nte roopathil avne rabb thirich vilichu
      Ipo ee june l avnu 1 1/2 age ai.
      Ayalu agraicha pole thanne nadannu.
      Rakshapedan chance ndarunu, bt ayalde chathi kond athum poi.
      Inshah Allah ente ponnumon ipo swargathil irunnu enne kanunnundavum.
      Ayalkullath rabb kodkum enna poornna vswasathode ellam rabbil arppich kazhiyanu njn

    • @dincydavis4501
      @dincydavis4501 Před 15 dny

      Within one month enikku kuttikal undakillennu paranju

    • @dincydavis4501
      @dincydavis4501 Před 15 dny +1

      But next year one girl and second year again girl

  • @sreethumu7310
    @sreethumu7310 Před 26 dny +424

    ഇതേ അവസ്ഥയിലൂടെ കടന്നു പോയതാ ഞാനും.. ഇപ്പോൾ 6 yr ആയി കല്യാണം കഴിഞ്ഞിട്ട്.. കുറെ treatment ചെയ്തു.. ഡോക്ടർമാർ ചാൻസ് കുറവാണെന്ന് പറഞ്ഞു.. വേറെ doner നെ സ്വീകരിക്കുന്ന option വരെ പറഞ്ഞു. First ivf fail aayi. Second chance try ചെയ്യാൻ നിൽക്കുന്ന 2,3, മാസത്തെ ഗ്യാപ്പിന് ശേഷം normal ആയിട്ട് തന്നെ ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു.. ഇന്ന് എനിക്കിപ്പോ 5 month ആവാനായി... ഇപ്പോൾ ഞാനും എന്റെ hus um ഹാപ്പിയാണ്... അതുകൊണ്ട് ഇല്ലാത്തവർ ആരും പേടിക്കണ്ട. ഞാനും വിചാരിച്ചത് എനിക്ക് അമ്മയാകാൻ ഭാഗ്യമില്ല എന്നാണ്.. പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. അതോണ്ട് ആരും വിഷമിക്കണ്ടാട്ടോ.. ഒട്ടും പ്രതീക്ഷിക്കാതെ ദൈവം തന്ന നിധിയാണ് ഈ കുഞ്ഞ്

    • @ramyapshibu
      @ramyapshibu Před 26 dny +3

      me too same situation... 10 yr... 3 ivf fail... now normally conceived...

    • @aswathyprasanth5660
      @aswathyprasanth5660 Před 18 dny

      ഞാനും 6 yr aayi

  • @ardravnath2851
    @ardravnath2851 Před 26 dny +513

    പ്രതീക്ഷയോടെ ഓരോ മാസവും കാത്തിരിക്കുന്നു. എല്ലാരുടെയും കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഒരു പുഞ്ചിരിയോടെ നേരിടുന്നു. എന്ന് വരെ ഇങ്ങനെ പോകും എന്ന് അറിയില്ല. എന്തിനും താങ്ങായി നിൽക്കുന്ന ഭർത്താവ് ആണ് ഏക ബലം 😊

    • @hhkp4630
      @hhkp4630 Před 26 dny +7

      Try IVF

    • @dreamgirl3475
      @dreamgirl3475 Před 26 dny +25

      എന്തിനാ കേട്ടു നില്കുന്നെ. തിരിച്ചു അങ്ങ് മറുപടി പറയണം.. കെട്ട് നിൽക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണു

    • @ardravnath2851
      @ardravnath2851 Před 26 dny

      @@dreamgirl3475 😊

    • @marythomas2353
      @marythomas2353 Před 26 dny +3

      @@dreamgirl3475 Exactly!

    • @ponnuponnus3805
      @ponnuponnus3805 Před 26 dny +7

      വേഗം നല്ല ആരോഗ്യമുള്ള കുഞ്ഞുണ്ടാകട്ടെ

  • @neo11165
    @neo11165 Před 26 dny +82

    Parenting എന്നത് വളരെ mature ആയി കാണേണ്ട ഒന്ന് ആണ്.. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇന്ന് പലരും കുട്ടികളെ നോക്കുന്നത്.. Couples mutually ഹാപ്പി ആയാൽ തന്നെ ഇതൊക്കെ തന്നെ നടന്നോളും

  • @kunjusworld5613
    @kunjusworld5613 Před 16 dny +26

    കല്യാണം kazhinjitt 8yrs.. 1yr കഴിഞ്ഞപ്പോ njangalk oru mol ജനിച്ചു. പക്ഷെ 15th day കുഞ്ഞ് മരിച്ചു poyi.. Athinu ശേഷം njangal treatment ചെയ്തു പക്ഷെ pregnant ആയില്ല.. പിന്നെ husband gulfil poyi 2yrs കഴിഞ്ഞ് vannu.. Ippo njangal treatmentila ഇനി verum 4 മാസമേ ആൾക്ക് ലീവ് ullu.. അതിനുള്ളിൽ ദൈവം njangalk oru ആരോഗ്യ മുള്ളൊരു കുഞ്ഞിനെ തരാൻ , treatment success aavaan എല്ലാവരും dhua ചെയ്യണം.... 😭

    • @SaniyaDileep
      @SaniyaDileep Před 15 dny

      Pettan thanne oru kunj indavathe ❤️

  • @A2Zideas
    @A2Zideas Před 26 dny +99

    ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ് എൻറെ കാര്യം. ആറുവർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ കുഞ്ഞുങ്ങൾ ഒന്നുമില്ല ഇതുവരെകുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ട്രീറ്റ്മെൻറ് ഞങ്ങൾ തുടങ്ങിയിട്ടില്ല ഞങ്ങൾക്ക് ചുറ്റുമുള്ളവര് അതായത് ഫ്രണ്ട്സ്, ഫാമിലി ,നാട്ടുകാര് അങ്ങനെ ആരും ഞങ്ങളുടെഞങ്ങളുടെ നെഗറ്റീവ് ആയിട്ട് ബിഹേവ് ചെയ്തിട്ടില്ല ഞങ്ങൾ ഒഴിവാക്കിയിട്ടില്ല ഒന്നുമില്ല . ഞങ്ങൾ ഇന്നും ഹാപ്പി ആയിട്ട് തന്നെ ജീവിക്കുന്നു.പിന്നെ ഞാനൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഒരു കുഞ്ഞു വേണോ വേണ്ടേ എന്നുള്ളത് ആ കപ്പിൾ മാത്രo കാര്യമാണ്. അതിൽ നാട്ടുകാർക്ക് വീട്ടുകാർക്ക് കുടുംബക്കാർക്കോ ആർക്കും ഇടപെടാൻ അവകാശമില്ല. 11:20 മറക്കണ്ട എല്ലാവരും ജീവിക്കുന്ന പോലെഹാപ്പിയായി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട് അതിൽ ആരും തല ഇടണ്ട. Bee happy

    • @kl02pramodvlog28
      @kl02pramodvlog28 Před 26 dny +1

      Next month താൻ ഒരു അമ്മ ആകു 😍😍😍😍😍😍😍👍👍👍👍👍

    • @ashikajames
      @ashikajames Před 11 dny

      Sathyam anu

  • @nafiyanafi5333
    @nafiyanafi5333 Před 26 dny +40

    പെണ്ണിന് പെണ്ണ് തന്നെയാണ് എന്നും ശത്രു എല്ലാം അറിയുന്ന ആളുകൾ തന്നെയാ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുക

  • @user-jn6cz7sk1f
    @user-jn6cz7sk1f Před 26 dny +68

    ഞാനും ഈ അവസ്ഥയിലൂടെ പോയത് ണ് എൻ്റെ കല്യാണം കഴിഞ്ഞ് 3 വർഷം കഴിഞ്ഞാണ് കുട്ടി ഉണ്ടായത് ആ 3 വർഷം ഞാൻ അനുഭവിച്ച വേദന പറഞ്ഞാൽ മനസിലാവില്ല ഇപ്പൊ എനിക്ക് ഒരു പൊന്നുമോൾ ഉണ്ട അവൾക്ക് ഇപ്പൊ ഒരു വയസ്സും 2 മാസമായി

  • @josephsebastian3492
    @josephsebastian3492 Před 26 dny +46

    കർത്താവിൻ്റെ ദാനമാണ് മക്കൾ.. ഉദരഫലം ഒരു സമ്മാനവും...
    കർത്താവിൽ ആശ്രയിക്കുക... അവിടുന്ന് നിൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരും...
    ഈശോയുടെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും ലഭിക്കും എന്ന് നിങ്ങൾ വിശ്വസിക്കുവിൻ.. ❤

  • @ushakumaris7752
    @ushakumaris7752 Před 26 dny +99

    പെണ്ണിനെ മച്ചീന്ന് വിളിക്കുന്നു. അപ്പോൾ ആണിനേയെന്തു വിളിക്കും..അധികവും ആണിൻറെഇൻഫെർട്ടിലിറ്റി ആരും പറയാതെ പോകുന്നു.ആണിനായാലും പെണ്ണിനായാലും ചികിത്സ പെണ്ണിന് തന്നെ. ...😅

  • @makingwaveswithmeera
    @makingwaveswithmeera Před 26 dny +43

    ഇത് വല്ലാത്ത ഒരു അവസ്ഥ ആണ് പ്രേത്യേകിച്ചു ഭർത്താവിന്റെ സപ്പോർട്ട് കൂടെ ഇല്ലാതിരിക്കെ...എന്റെ കല്യാണം കഴിഞ്ഞു 7 വർഷമായി 3 abortions ഉണ്ടായി.. പിന്നെ കുറെയേറെ ടെസ്റ്റുകൾ ട്രീറ്റ്മെന്റ് ഒക്കെ ചെയ്തിട്ടും ഒരു ഫലവും ഉണ്ടായില്ല
    പക്ഷെ ആ സമയം ഒക്കെയും ഇതിന്റെ ഒരു ആകാശം പോലും ഒരാളെ കൊണ്ട് ഒന്നും പറയാൻ എന്റെ ചേട്ടൻ സമ്മതിച്ചിട്ടില്ല ഒരു രീതിയിലും എന്നെ വിഷമിപ്പിച്ചിട്ടില്ല ... ഉളിൽ ആഗ്രഹം ഉണ്ടെങ്കി പോലും പറയും നമ്മൾ സ്നേഹിച്ചത് ഒന്നിച്ചു ജീവിക്കാൻ വേണ്ടി അല്ലേ കുഞ്ഞില്ലെങ്കിൽ എന്താ നമുക്ക് ജീവിക്കണ്ടേ എന്ന്... ആ ധൈര്യം ആണ് strong ആയി നിൽക്കാൻ പറ്റിയത്.... ഇത്രേം treatment എടുത്തിട്ടും ഒരു ഫലം ഇല്ലാതെ ആയപ്പോ stop ചെയ്യാൻ തീരുമാനിച്ചു എല്ലാ medicine ഒക്കെ stop ചെയ്‌തു സ്‌ട്രെസ് ഫ്രീ ആയി കടന്നു പോയ ആ മാസം ഞാൻ pregnant ആയി ഒട്ടും പ്രാതീക്ഷിക്കാതെ ആ സന്തോഷം വന്നെത്തി. ഇപ്പൊ 7 മാസം പ്രതീക്ഷയോടെ പ്രാർഥനയോടെ കാത്തിരിക്കുന്നു.
    കുഞ്ഞില്ലെന്ന് പറഞ്ഞു വിഷമിക്കുന്ന എല്ലാവരോടുമായി.... Treatment എടുക്കുക problem എന്തെങ്കിലും ഉണ്ടെങ്കിൽ പ്രോപ്പർ ആയി treat ചെയ്യുക.. ഇനി ഒരു പക്ഷെ problem ഒന്നും ഇല്ലെങ്കിൽ സ്വസ്ഥമായി പരസ്പരം പരമാവധി സ്നേഹിച്ചു ജീവിക്കുക stress free ആയാൽ തന്നെ പകുതി ഓക്കേ ആകും
    എല്ലാത്തിനും ഒരു സമയം ഉണ്ട് ശെരി ആയ സമയത്ത് എല്ലാം നടക്കും
    എല്ലാവർക്കും ദൈവം ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തരട്ടെ 🙏🏻🙏🏻🙏🏻

  • @musthafaek2031
    @musthafaek2031 Před 26 dny +151

    6varsham njnum anubhavichathaan. Annu enik saport aayit hus polum kude undaayirunilla. Husbandinu enne ishtam allayirunnu.. njn tharayilum avar bedilum aayirunnu kidakkar.. veettu jooli cheyyaanum ummane nokaanum avark oraal venamaayirunnu.. athaayirunnu njn.. ennum adiyum chavittum okkeaayit varshagal kadannu poyi.. kure thavana enne divorce cheyyanum ninnathaa.. but onnum nadannilla.. pinne epozhoo enikkum thooni avidunnum poorunnathaanu nallathennu.. agane divorce aayi.. ipo 3 ara varsham aayi.. Second mrg nu thalparyam illayirunnu.. peediyaayirunnu veendum athupole ulla life aavoonu.. alhamdhulilah ipo mrg kazhinjit 2 varsham aavaraayi.. enik nalla oru family kitti.. pinne oru moneeyum.. avanu ipo 1 year aayi.. ipo njn happy aan.. annu anubhavichathinte 100 iratti enik sandhoosham und ipo.. iniyum munnot agane thanne aavane ennaan prarthana

    • @FarseenaRahees
      @FarseenaRahees Před 24 dny

      എന്റെ അതെ അനുഭവം, നിങ്ങളുടെ place എവിടെയാ

    • @aboojishthi
      @aboojishthi Před 22 dny

      ആമീൻ 🤲

    • @aboojishthi
      @aboojishthi Před 22 dny

      ഞാനും 7വർഷം അനുഭവിച്ചു😢 8മത്തെ വയസ്സിൽ ഒരു പൊന്നുമോനെ കിട്ടി ഇപ്പൊ ഒരു വയസ്സായി

  • @magicmiracle5628
    @magicmiracle5628 Před 25 dny +37

    ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് 4 kollam..നാട്ടുകാരെ കൊണ്ട് ആയിരുന്നു എനിക്ക് ബുദ്ധിമുട്ട്.. പ്രധീക്ഷിക്കാതെ ഇരിക്കുമ്പോ ഇത് പോലെ ആ രണ്ട് വര തെളിഞ്ഞു വന്നു 🥰പടച്ചവൻ എനിക്ക് ചോദിച്ചതിനേക്കാൾ ഇരട്ടി തന്നു triplets ആയിരുന്നു.. പക്ഷെ 3 month ഒരാളെ ഞങ്ങള്ക്ക് നഷ്ട്ടപെട്ടു 😭അൽഹംദുലില്ലാഹ് ബാക്കി രണ്ട് പേരെയും എനിക്ക് തന്നു ഒരു boy oru girl 🥰ഇപ്പോ എന്റെ മക്കൾക്ക് 2 month ആയി

    • @Rafishamsi
      @Rafishamsi Před 24 dny +1

      അൽഹംദുലില്ലാഹ്

  • @lakshmisajun4283
    @lakshmisajun4283 Před 22 dny +26

    കല്യാണം കഴിഞ്ഞ് 3 yr ആയി ആദ്യത്തെ പ്രെഗ്നസി 6 month ആയപ്പോ പോയി 😭 nxt മന്ത് iui ചെയ്യാൻ പോവാ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പോസിറ്റീവ് ആവാൻ

    • @HasnaAshik-om9dr
      @HasnaAshik-om9dr Před 15 dny

      Postive Ayo

    • @lakshmisajun4283
      @lakshmisajun4283 Před 14 dny

      @@HasnaAshik-om9dr iui cheyyune ullu ee mnth

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Před dnem

      ​@@lakshmisajun4283 ടെൻഷൻ ആണ് ഏറ്റവും വലിയ വില്ലൻ. ഞാനും ആ വില്ലന്റെ ( ടെൻഷന്റെ ) കൈയിൽ ആയിരുന്നു relax ആകുമ്പോൾ വേഗം വാവ വരും അനുഭവം കൊണ്ട് പറയുകയാണ്

  • @Saraanu-8289
    @Saraanu-8289 Před 26 dny +16

    ഞാനും ഈ അവസ്ഥയിലൂടെ ഇപ്പോൾ കടന്നു പോകുന്നു. Problem ആർക്കാണ് എന്ന് പോലും അറിയാതെ പെണ്ണിനാണെന്നു അവർ തന്നെ വിധി എഴുതുന്നു.മച്ചീ എന്നുള്ള വിളി കൂടിയപ്പോൾ ആ വീട്ടിൽ നിന്നും മാറി നിൽക്കുന്നു.

  • @ABHISVLOGS58
    @ABHISVLOGS58 Před 24 dny +11

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ദാ ജീവിച്ചു കാണിച്ചു ❤❤❤❤

  • @user-fm4sb5qs7j
    @user-fm4sb5qs7j Před 26 dny +38

    കുട്ടികൾ ആവാൻ മാത്രമാണ് നമ്മടെ നാട്ടിൽ കല്യാണം കഴിക്കുന്നത്

  • @reeshma109
    @reeshma109 Před 26 dny +13

    Last really surprised...kanunnvrkum sandhoshm thoni ❤

  • @RadhaKrishnan-do5er
    @RadhaKrishnan-do5er Před 26 dny +34

    ഇതു പോലുള്ള അമ്മമാരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തണം ... ആർക്കെ

    • @rushaidarushaida611
      @rushaidarushaida611 Před 26 dny +5

      Ingene ullavare oke engen avasaanam old age ll aakathirikum😢😂😂

  • @aseenasalam6223
    @aseenasalam6223 Před 26 dny +46

    ഇതേ അവസ്ഥയിലൂടെ കടന്നുപോയത് 6 വർഷങ്ങൾ ഇപ്പൊ എന്റെ സന്ദോഷത്തിന് 1 വയസ് 3മാസം ❤

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx Před 26 dny +75

    ഞാനും അനുഭവിക്കുന്നു 😢 insha അല്ലാഹ് നാഥൻ കാണാതിരിക്കില്ല

    • @manjunath6866
      @manjunath6866 Před 26 dny +2

      God bless you 🙏🏻
      Same sittu vacation 😥

    • @shimnafebi
      @shimnafebi Před 26 dny

      Insha Allah 🫂

    • @Ramseena9808
      @Ramseena9808 Před 26 dny

      Inshallah 😊

    • @jinshimubashira2280
      @jinshimubashira2280 Před 26 dny

      ഒരു ആയുർവേദ പ്രൊഡക്ട് ഉണ്ട്

    • @adarshvidhya2022
      @adarshvidhya2022 Před 26 dny +1

      ഞങ്ങളും 😊.... എല്ലാ ദൈവങ്ങളും ഒരുമിച്ച് വിളി കേൾക്കുന്ന ഒരു ദിവസം നമ്മുടെ ജീവിതത്തിലും ഉണ്ടാവും എന്നാ പ്രതീക്ഷിയോടെ കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @user-hp2wc6dj4z
    @user-hp2wc6dj4z Před 26 dny +21

    Ee thalla door knock cheyaathe varunna kaanumbol thanne mansilaakam culture😂

  • @dreamer-xs6on
    @dreamer-xs6on Před 26 dny +14

    എന്റെ ചേട്ടന് കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി കുട്ടികൾ ഇലരുന്നു. പള്ളിയായ പള്ളിയും അമ്പലം ആയ അമ്പലവും പോയി നേർച്ച ഉം കാഴ്ച ഉം അച്ഛനരേയും അവരെയും ഇവരെയും എല്ലാം കണ്ടു പൈസ 3 -4 ലക്ഷം കളഞ്ഞു. അവസാനം ട്രീറ്റ്‌മെന്റ് എടുക്കാൻ പ്ലാൻ ചെയ്യ്തു.. കുട്ടികൾ ഉണ്ടായി. അതും ഇരട്ടകൾ.. അമിത ദൈവ വിശ്വാസവും അന്ധവിശ്വസവും ഉപേക്ഷിച്ചു പ്രായോഗിക മായി ചിന്തിച്ചു കാര്യങ്ങൾ ചയ്യ്തപ്പോ കുട്ടികൾ ആയി.😊

  • @alluzzkitchenandvlogs8806
    @alluzzkitchenandvlogs8806 Před 26 dny +40

    ഞാനും ഇദ്ദേ സിറ്റുവേഷൻ ലൂടെ 7 years കടന്ന് പോയിട്ടുണ്ട്.. ആ വേദന അനുഭവിച്ചവർക്കേ അറിയൂ.. ഒരുപാട് dr മാരെ കാണിച്ചു ഒരുപാട് നേർച്ചകൾ ചെയ്‌തു.. ഏതാണ് ഫലിച്ചത് എന്നറിയില്ലെങ്കിലും 7 വർഷങ്ങൾക് ശേഷം എനിക്കൊരു പൊന്നു മോനെ കിട്ടി.. ഇപ്പോൾ 4 വയസ്സ് കഴിഞ്ഞു.... എല്ലാവർക്കും ഓരോ സമയം ഉണ്ട്.. അതിനു കാത്തിരിക്കുക... പ്രാർത്ഥിക്കുക..
    ഇപ്പോൾ നാട്ടുകാരുടെ വീട്ടുകാരുടെ ചോദ്യം അവനൊരു തുണ വേണ്ടേ എന്നാണ്.... അപ്പോഴും ഞാനും ഇക്കയും ദൈവത്തിൽ വിശ്വസിക്കുന്നു.. ഇനിയൊരിക്കൽ കൂടി അതിനുള്ള ഭാഗ്യം ഉണ്ടെങ്കിൽ അതു നമുക്ക് കിട്ടിയിരിക്കും എന്ന് ❤️❤️

  • @rushaidarushaida611
    @rushaidarushaida611 Před 26 dny +12

    ആക്ടിംഗ് ആഞ്ചങ്കിലും അവസാനം ബാഗം കണ്ടപ്പോ aryathe കണ്ണ് നിറഞ്ഞു പോയി😢😢😊😊

  • @nishithatm6179
    @nishithatm6179 Před 25 dny +13

    ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു.....10 വർഷം ആയീ 😢😢😢.... പക്ഷേ..... ഇന്നേവരെ ആരും അത് പറഞ്ഞു ഒരു വാക്ക് കൊണ്ട് പോലും കുത്തി നോവിച്ചിട്ടില്ല....നാട്ടുകാരുടെ ചോതിയം മാത്രം😢

    • @suharathufail1685
      @suharathufail1685 Před 23 dny

      Accuputure treatment eduth nokku.. Enikke 10 varshathin sheshama oru molebkittiyath

    • @nishithatm6179
      @nishithatm6179 Před 22 dny

      @@suharathufail1685 എവിടെയാ aa treatment എടുത്തെ....

  • @Itsme_anushaantony_official

    Superb Ashi 👌🏻❤ All the best ❤️🙌🏻 👏🏻

  • @Mubashiramubi-cq2kj
    @Mubashiramubi-cq2kj Před 26 dny +12

    4 വർഷമായി ഞാനും കാത്തിരിക്കുന്നു insha allah

  • @deepapramod2747
    @deepapramod2747 Před 26 dny +42

    ആണുങ്ങൾ ഇങ്ങനെകിടന്ന് മോങ്ങുമോ!! ഇതൊക്കെ കുറെ ഓവർ ആണ്. ഒറ്റമകനെ കെട്ടുന്നത് മണ്ടത്തരമാണ്. പ്രത്യേകിച്ചും parents ന് ഒപ്പം താമസിക്കുകയും കൂടി ചെയ്‌താൽ ജീവിതത്തിൽ സ്വസ്ഥത എന്നത് ഒരിക്കലും ഉണ്ടാവില്ല.

    • @anjukunju
      @anjukunju Před 26 dny +14

      ഒറ്റ മോന്റെ കാര്യത്തിൽ പറഞ്ഞത് വാസ്തവം. ഞാൻ അനുഭവിക്കുന്നു

    • @sanumanu1997
      @sanumanu1997 Před 26 dny +1

      yes
      മകൻ മകന്റെ വഴിക്ക്

    • @dreamer-xs6on
      @dreamer-xs6on Před 26 dny +20

      ആണുങ്ങൾ മനുഷ്യൻ മാർ ആണ്. കരച്ചിൽ വന്നാൽ കരയും സന്തോഷം വന്നാൽ ചിരിക്കും

    • @renjuravi7810
      @renjuravi7810 Před 23 dny +2

      Mongunno. Athentha pattiyano. Otta mon ayittullavar apol kalyanam kazhikkan padille. Kashtam

  • @fathimariyas6006
    @fathimariyas6006 Před 26 dny +59

    Ippo periods aayitt kandondiriklunna njn. Adutha mnth enkilum positive aayaal matiyarunnu. Prarthikkane ellaarum

    • @manjunath6866
      @manjunath6866 Před 26 dny

      God bless you 🙏🏻

    • @Ramseena9808
      @Ramseena9808 Před 26 dny +1

      Inshallah 👍😊

    • @hasnam6535
      @hasnam6535 Před 26 dny

      Athoke aavum edooo,,, enik 7 years kaathirikendi vannu,,,angane first kunj undayi ,,mol aairunu,,avalk 2 vayass kazhinja usane next pregnancy yum aai,,, ipo njn 2 angels nte umma aan,,alhamdulillah ❤❤

    • @fathimathsahalamuneer6723
      @fathimathsahalamuneer6723 Před 26 dny +1

      Inshallah sure ayittu pray cheyyu ❤️

    • @linilini1236
      @linilini1236 Před 25 dny +1

      പ്രാർത്ഥിക്കാം തീർച്ചയായും വേഗം തന്നെ ഒരു കുഞ്ഞു വാവയെ കിട്ടും 👍🏻❤️

  • @nayanarrrdg9585
    @nayanarrrdg9585 Před 26 dny +6

    നിങ്ങള് അഭിനയിക്കുവാ തോന്നിയതെ ഇല്ല 🥰

  • @afsi4706
    @afsi4706 Před 26 dny +16

    Makande റൂമിൽ ndhina amma Eppolum keri chellunnath

  • @maneesha55555
    @maneesha55555 Před 22 dny +4

    പലരും മറ്റു ചിലരെ കൊണ്ട് ആണ് ഈ കാര്യത്തിൽ മാനസിക സങ്കർഷങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത്...അല്ലാതെ കുഞ്ഞുണ്ടവൻ വൈകുന്നത് കൊണ്ട് അല്ല.

  • @thanoojariyas4540
    @thanoojariyas4540 Před 19 dny +1

    ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോയതാണ്. വിവാഹം കഴിഞ്ഞ് ആറുവർഷം തികഞ്ഞപ്പോൾ ആണ് ഞാനും ഒരു അമ്മ ആയത്. ഈ കാണുന്ന അതേ അനുഭവം തന്നെയായിരുന്നു എനിക്കുമുണ്ടായിരുന്നു. ഇറങ്ങി പോവാൻ നിന്ന് എന്നെ എന്റെ ഭർത്താവാണ് കൈ പിടിച്ചു കൂടെ നിർത്തിയത്. ദൈവത്തിനു നന്ദി ഇന്ന് എനിക്ക് രണ്ട് മക്കളുണ്ട്. ഞാനൊരിക്കലും പ്രസവിക്കില്ല അമ്മയാകില്ല എന്ന് പറഞ്ഞവരോട് മുമ്പിൽ ഇന്ന് എനിക്ക് അന്തസ്സോടെ തല ഉയർത്തി നടക്കാം. അന്ന് എന്നെ വേദനിപ്പിച്ച ഭർത്താവിന്റെ ഉമ്മ ഞാൻ പ്രഗ്നന്റ് ആയി എന്നറിഞ്ഞതോടെ ചെയ്തതിനെല്ലാം എന്നോട് കാലുപിടിച്ചു മാപ്പ് പറഞ്ഞു. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്കുംദൈവം നല്ല മക്കളെ നൽകി അനുഗ്രഹിക്കും.

  • @harinaamajapalayam6366
    @harinaamajapalayam6366 Před 26 dny +28

    7വർഷം ഞാൻ കാത്തിരുന്നു. ഇപ്പോൾ മോന് 5വയസ്സ് ആയി. ഒരുപാട് വിഷമം ഞാനും അനുഭവിച്ചിരുന്നു. സമയം ആകുമ്പോൾ എല്ലാം ready ആകും

  • @sherlyzavior3141
    @sherlyzavior3141 Před 26 dny +35

    ഇതെന്തിനാ പെണ്ണിനെ മോശക്കാരി ആക്കി കാണിക്കുന്നത്?..... ആണിൻ്റെ പ്രശ്നം കൊണ്ട് മക്കളില്ലാത്ത എത്രയോ കേസുകളുണ്ട്. ? ഇതൊക്കെ കണ്ടിട്ട് മക്കളില്ലാ ആ പെണ്ണുങ്ങളെ ബന്ധുക്കൾ കൂടുതൽ കൂടുതൽ വിഷമിപ്പിക്കത്തില്ലേ? എന്നോടോ മറ്റോ ഇങ്ങനെ പെരുമാ റിയാൽ ഞാൻ ഡൈവേഴ്സ് വാങ്ങി എൻ്റെ പാട്ടിന് പോകും. മച്ചിയാണ് പോലും എങ്ങനെ ഇതൊക്കെ പറയാൻ തോന്നുന്നു? കഷ്ടം. മക്കളില്ലന്നോർത്ത് മരിക്കാൻ പറ്റുമോ?

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Před dnem

      ആ സമയത്ത് പ്രതികരിക്കാൻ പോയിട്ട് നിലനിൽകാൻ പോലും നമ്മൾക്ക് ശക്തി കിട്ടില്ല കാരണം കുട്ടി ആകാത്തതിൽ ഏറ്റവും വിഷമം നമ്മൾക്ക് ആണല്ലോ 😔

  • @venikrishna4351
    @venikrishna4351 Před 20 dny

    ശരിക്കും കണ്ണ് നിറഞ്ഞു 😔😔☺️☺️

  • @Sunshine-kd5cg
    @Sunshine-kd5cg Před 26 dny +1

    Grt acting...keep it up ❤

  • @alshylusworld4224
    @alshylusworld4224 Před 26 dny +5

    ആഷിസ് suoopar അഭിനയം നായികയും അടിപൊളി ♥️

    • @ks8542
      @ks8542 Před 13 dny

      Pinne kuttikal vende

  • @user-yk9vt9iy3p
    @user-yk9vt9iy3p Před 26 dny +25

    ഇപ്പോൾ ഈ അവസ്ഥയിൽ ആണ് ഞാൻ 😢😢😢

  • @JeemaKunju
    @JeemaKunju Před 20 dny +6

    Chakkapazhathileee veed😊

  • @sreekutty9724
    @sreekutty9724 Před 14 dny +2

    സത്യം പറയാലോ....pregnancy test positive ആയപ്പോ എന്തോ...ഇത് ഒരു വെറും വീഡിയോ ആണെന്ന് അറിയാമെങ്കിൽ കൂടി കണ്ണ് നിറഞ്ഞു...സന്തോഷം കൊണ്ട്...❤❤❤❤❤❤❤❤❤

  • @aleyammarenjiv7978
    @aleyammarenjiv7978 Před 26 dny +5

    But she had a supportive husband. When I had a miscarriage what all stories. My niece had problem. She came to India and had treatment in
    TVM. Conceived and gave birth to a boy. Doctors told she will not Conceive again . But after two yrs she gave birth to twin girls without any treatment. Both families stood with her and prayed also given her a positive environment. Luckily they were in US. Why the neighbors are so concerned. I worked in a hospital, in the beginning I used go to pharmacy and anyone came to infertility treatment used pray in our mind and gave medication. But when we come to know they're positive we really thanked God. One lady was due in September and they asked if any important date in September I told my wedding anniversary date. Same date she delivered and happiness had no boundaries. Another group women have miscarriage many times and finally when they have premature baby. It is painful. People even sell properties for treatment. But when they take a baby home you must see their eyes

  • @sm........3900
    @sm........3900 Před 24 dny +2

    ഞാനും ഈ അവസ്ഥയിലൂടെ മൂന്നു വർഷം കടന്നുപോയി വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകൾ ആയിരുന്നു ഏറ്റവും സങ്കടം പക്ഷേ എല്ലാത്തിനും കൂട്ടായി എന്റെ ഇക്കാന്റെ കൂടെയുണ്ടായിരുന്നു നഹാസ് ഹോസ്പിറ്റലിലെ റെജീന മേടത്തിന്റെ ട്രീറ്റ്മെന്റിലൂടെ ആദ്യ കുഞ്ഞിന് ജന്മം നൽകി കുഞ്ഞിന് രണ്ടു വയസ്സ് തികയും മുന്നേ രണ്ടാമതും കുഞ്ഞുണ്ടായി. ചെറിയ മോൾക്ക് ആറ് വയസ്സിനുശേഷം ഇപ്പോൾ ഞാൻ മൂന്നാമതും ഒരു കുഞ്ഞിന്റെ ഉമ്മയാണ് രണ്ടു മാലാഖമാർക്കിടയിലേക്ക് വന്ന ഒരു രാജകുമാരനും ഞങ്ങളും ഇപ്പോൾ സുഖമായി സന്തോഷത്തോടെ കഴിയുന്നു. മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകണേ നാഥാ

  • @user-xt5eo7pn2d
    @user-xt5eo7pn2d Před 8 dny +1

    Ith kandu kannu niranju poyi sathyam kittum evarkkum avr areshikunna kunjine thanne kittum 🥰

  • @MJ123z
    @MJ123z Před 26 dny +4

    Veetilullavr thanne engne thudngyal ulla avstha .. 😮😮 couples ok anenkilm matulvrka paadu ..

  • @NOUFALSHOWPALACE
    @NOUFALSHOWPALACE Před 22 dny +3

    ആറു വർഷം എനിക്കും എന്റെ ഭാര്യക്കും ഇതുപോലെ ആയിരുന്നു, എല്ലാവരും കാത്തിരിക്കണം ഞങ്ങൾക്ക് ഒകെ ആയി അതുപോലെ നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകും പ്രതീക്ഷ കൈവിടരുത്

  • @rasnaramesh8198
    @rasnaramesh8198 Před 26 dny

    Climax performance super❤❤❤❤

  • @lovelyworld1868
    @lovelyworld1868 Před 24 dny +14

    എന്റെ ഭർത്താവിന്റെ ഏട്ടന്റെ ഭാര്യ.. വിവാഹം കഴിഞു 8 വർഷ ങ്ങൾക്ക് ശേഷം ഇപ്പോൾ ഗർഭിണി ആയി... പാവം ഒരുപാട് വിഷമിച്ചിരുന്നു....😊

  • @rizwaramshirizwaramshi5706

    Superbbbbb❤❤❤❤

  • @user-ft3kg7xo7t
    @user-ft3kg7xo7t Před 26 dny +5

    ഈ നാട്ടുകാരെ കൊണ്ട് തോറ്റു.. അവരവർക്ക് ഇല്ലാത്ത സങ്കടമാണ് നാട്ടുകാർക്ക് 😔😔

  • @alshylusworld4224
    @alshylusworld4224 Před 26 dny +2

    അച്ഛൻ അടിപൊളി 👍

  • @protoplasmdc6986
    @protoplasmdc6986 Před 12 dny

    excellent project🌎

  • @shiblashukkoor9249
    @shiblashukkoor9249 Před 26 dny +2

    Njangalum waitinga 🥹

  • @user-xt5eo7pn2d
    @user-xt5eo7pn2d Před 8 dny +1

    Ath kittu atha nigale ellavarudeyum kude und ദൈവം 🙏

  • @akhilns
    @akhilns Před 26 dny +1

    Ashish chettay poli thanne🥰🥰

  • @sreejithm6086
    @sreejithm6086 Před 24 dny

    Ashishe mone nice acting da

  • @mohammedfaris1361
    @mohammedfaris1361 Před 26 dny +15

    Wish me Kannada എനിക്ക് 18 വർഷം കുഞ്ഞിനെ കിട്ടാൻ മാഷാ അള്ളാ ഇപ്പോൾ രണ്ടു മക്കൾ

  • @chaamzmiracle8700
    @chaamzmiracle8700 Před 26 dny +6

    Same situation

  • @jsjaseela2357
    @jsjaseela2357 Před 25 dny +1

    ഇതിന്റെ part 2 വേണം

  • @shahalashalu1679
    @shahalashalu1679 Před 20 dny +2

    ഈ വീട് ചക്കപ്പഴം സീരിയൽ വീട് അല്ലെ 😍

  • @Tulips._.Meriam
    @Tulips._.Meriam Před 11 dny +1

    Ente appaudem ammaudem 17 varham kazriju aanu.. Njn odayath... Ippo njn 12 amma 52 and appa 59..ente appaum ammaum pwoli aanu...🫂💖🍀💞

  • @anithaambily5968
    @anithaambily5968 Před 26 dny +1

    എനിക്കും അങ്ങനെ തന്നെ ആണ്

  • @azcreations888
    @azcreations888 Před 14 dny

    6years ഞാനും അനുഭവിച്ചതാണ്. എല്ലാ ട്രീറ്റ്മെന്റ് നിർത്തിയ ശേഷം നോർമൽ ആയി തന്നെ എനിക്ക് ഒരു മോനെ കിട്ടി. ആത്മ വിശ്വാസം കൈ വിടാതെ മുന്നോട്ട് പോയി. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഒരു തരത്തിലും സങ്കട പ്പെടരുത്

  • @theaterclubkunamkulamflw8153

    അടിപൊളി സൂപ്പർ ബ്രോ സൂപ്പർ അടിപൊളി

  • @aleenasreedharan7691
    @aleenasreedharan7691 Před 26 dny +14

    ഓർമിപ്പിക്കല്ലേ..... ഈ അവസ്ഥ 🥹

  • @smithathankam2143
    @smithathankam2143 Před 26 dny

    Same situation but my hubby always with me

  • @Sabnasharafu313
    @Sabnasharafu313 Před 21 dnem

    10 വര്ഷമായി ഞങ്ങളും കാത്തിരിക്കുന്നു,

  • @sandhyasujith8657
    @sandhyasujith8657 Před 24 dny

    12 years aayit Kathirikkunnu.. Prarthikkunnu oru kunjinayi 😔😔 daivam anugrahikkum enna pratjeeshikkunnu

  • @njanmalayalinammalonnanu9086

    സൂപ്പർ സ്റ്റോറി. ബാക്കി ഉടനെ കാണുമോ

  • @aneetanbiju9052
    @aneetanbiju9052 Před 26 dny

    Regular ayittu videos ittude

  • @MuhammedK-he6uo
    @MuhammedK-he6uo Před 24 dny +3

    ith chakkapazhathile veed alle

  • @AniRenjiAnvivlog
    @AniRenjiAnvivlog Před 25 dny +1

    Njnum same avastha face chythatha, mental vare akumayirunu ,neenda 12 varsham kazhinju enikku oru mone daivam thannu🙏

  • @user-ej8qk1pm7c
    @user-ej8qk1pm7c Před 26 dny +2

    Njanu 4 years kayinjitttan pregnentayath pcod aayinu but ente hus nalla caringum loveingum supportum aaayinu ippol 2makkal und am happy

  • @Aparna.............
    @Aparna............. Před 26 dny +1

    Pregnant ayittum 7 months kunju nu vendk wait cheuthitt enik ente kunju nne kittyila 8 months yol delivery ayi 2 DayZ kazhiju kunju poyi ente health problem aanu enn paraju ellarum kuttampediluthi

  • @aabiizzaabi8186
    @aabiizzaabi8186 Před 22 dny

    Njnum ith pole kure karanjath anu pineed god nglk mone thannu onnara vayas ayi avanu ipol pratheekshikathe njn ipol scnd prgnt anu 4 mnth ayi🤲🏼🤲🏼

  • @user-um8bc6xt5p
    @user-um8bc6xt5p Před 26 dny

    Enik 8 year nu shesham IVF loode oru Mone kitty tnks goddd❤

  • @nithinbabu637
    @nithinbabu637 Před 16 dny +2

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

  • @vijaymediaayarkad7613
    @vijaymediaayarkad7613 Před 26 dny

    കേരളത്തിൽ 10%ഇത് പോലെയാണ്...😮

  • @user-gl7vg1dl5b
    @user-gl7vg1dl5b Před 26 dny +49

    😢😢😢😢😢 ഞാൻ അവസ്ഥയിലൂടെ കടന്നുപോകുന്നു

  • @SujiAnu-dk8io
    @SujiAnu-dk8io Před 26 dny +1

    ഈ അവസ്ഥ യിലു ടെ കടന്നു പോവുന്നു 5 വർഷമായി

  • @dizuzaser2242
    @dizuzaser2242 Před 24 dny +17

    പെണ്ണിന്റെ ശത്രു എന്നും പെണ്ണ് തന്നെ

  • @athulyasreee
    @athulyasreee Před 25 dny +1

    ഇതിന്റെ title കണ്ടപ്പോ തന്നെ ഇങ്ങനെ വേണ്ട എന്ന് തോന്നി
    How can someone use such words in real life ??

  • @AthiraMakesh-by8or
    @AthiraMakesh-by8or Před 26 dny

    Ithe situation aanu enikkum ippo. 4 varsham kazhinj kalyanam kazhinjitt. Treatment okke cheithu.. 😔

  • @fathimathshahina
    @fathimathshahina Před 25 dny +3

    Nhangalum idhiloode thanne kadannu vannadhaan . 5 years kazhinh nhangalk oru maninithine kitty. Ippo nammale molk 2 year aayi mashaallah padachon ende molk deergaayus nalgatt.

  • @user-vn3mo9ii5z
    @user-vn3mo9ii5z Před 26 dny

    ബാക്കി കൂടി applode ചെയ്യിൻ

  • @Rekhagopalakrishnan
    @Rekhagopalakrishnan Před 26 dny

    Ethe situation in il kudi kadannupoyathanu njanum

  • @Life_of_Jo24227
    @Life_of_Jo24227 Před 24 dny +2

    ആണിന്റെ പ്രശ്നം ആണേലും ചിലയിടത്ത് പെണ്ണിനായിരിക്കും കുറ്റം

  • @literaturedancer
    @literaturedancer Před 22 dny

    2 nd part venam

  • @vishnukuzhikattu3056
    @vishnukuzhikattu3056 Před 25 dny

    ഫുൾ നെഗറ്റീവ് ആണല്ലോ

  • @mubeeramoidu8969
    @mubeeramoidu8969 Před 25 dny +1

    Innum koode ee peril husmayitt vazhakkittathe ullu 3 varsham aayi mrg kazhinjitt pullik kunju venam enn oru bodavum illa.

  • @sumishasumi3090
    @sumishasumi3090 Před 23 dny +1

    Kand ariyaathe thanne kann niranju poyi🥺

  • @dadgirl2047
    @dadgirl2047 Před 25 dny

    അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @NushaibaNushu-li8ss
    @NushaibaNushu-li8ss Před 26 dny

    Part2

  • @MuhammadAnasMDD
    @MuhammadAnasMDD Před 26 dny

    Next episode part 3 wait bro

  • @stephyalex4803
    @stephyalex4803 Před 26 dny +2

    Oru bedroomillku varumpol knock cheythitu vannode

  • @sijisiju
    @sijisiju Před 25 dny

    Good

  • @hafsalm1404
    @hafsalm1404 Před 26 dny +5

    😢

  • @user-jq9nl1yf9b
    @user-jq9nl1yf9b Před 26 dny +1

    Orikkal njan face cheytha situation