ക്രിയേറ്റിവിറ്റിയില്‍ ക്രിയോ ഹോംസ് നേടിയത് സൗത്ത് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം | SPARK

Sdílet
Vložit
  • čas přidán 7. 05. 2024
  • ഒരു ബെഞ്ചിലിരുന്നു പഠിച്ച നാലു പേര്‍. അരുണ്‍, റോഷന്‍, ടിജില്‍, നിഖില്‍. നാലു പേരും കണ്ടത് ഒരേ സ്വപ്നം. സ്വന്തമായൊരു ബിസിനസ്. പഠന ശേഷം ഒരു വര്‍ഷത്തെ ജോലിക്കായി നാലു പേരും നാലുദിശയിലേക്ക് പോയി. ഇടയ്ക്കിടെ നാലുപേരും ഒത്തുചേര്‍ന്നു. സംസാരിച്ചതു ബിസിനസിനെ കുറിച്ചു മാത്രം. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സുമായി ക്രിയോ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് തുടക്കമിട്ടു. നാലു പേരും ക്രിയേറ്റീവായി ചിന്തിച്ചെങ്കിലും നഷ്ടം മാത്രം. തട്ടിയും മുട്ടിയും ഒന്നര വര്‍ഷം പോയി. എല്ലാ സ്റ്റാഫുകളും പിരിഞ്ഞു പോയി. എന്നാല്‍, ബിസിനസ് ഉപേക്ഷിക്കാന്‍ നാലു പേരും തയാറായില്ല. വീണ്ടും ഒരു ശ്രമം കൂടി നടത്താന്‍ തീരുമാനിച്ചു. 2018ലെ പ്രളയവും തുടര്‍ന്നു വന്ന കോവിഡും ബിസിനസില്‍ തിരിച്ചടിയായി. ബിസിനസില്‍ നിന്നും കിട്ടിയ പണം മുടക്കി തുടങ്ങിയ ഇന്റീരിയര്‍ ബിസിനസ് കോവിഡ് ലോക്ഡൗണില്‍ നിശ്ചലമായി. 50 ലക്ഷം രൂപയുടെ നഷ്ടം. ട്രഡീഷണലും കന്റംപ്രറിയും ചേര്‍ന്നൊരു പുതുമയുള്ള ഡിസൈനില്‍ വര്‍ക്ക് പൂര്‍ത്തിയാക്കി. സംഭവം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായതോടെ പുതുമയുള്ള ഡിസൈന്‍ തേടി ആളുകളെത്തി. ഇതോടെ ക്രിയോ ഹോംസിന്റെ യുഗം തുടങ്ങുകയായിരുന്നു. ക്വാളിറ്റിയും ക്രിയേറ്റിവിറ്റിയും മാത്രം ലക്ഷ്യമിട്ടു പ്രീമിയം ബിസിനസിലേക്ക് ക്രിയോ ഹോംസ് കടന്നു. പനമ്പിള്ളിയിലെ 10,000 രൂപ വാടകയില്‍ നിന്നുള്ള സംരംഭം ഇന്ന് സൗത്ത് ഇന്ത്യയാകെ വളര്‍ന്നു പന്തലിച്ചു. 50 പേര്‍ക്ക് നേരിട്ടും 500 ഓളം പേര്‍ക്ക് അല്ലാതെയും ജോലി നല്‍കുന്നു. ഇത് വരെ 800 ല്‍ അധികം ഡിസൈനുകള്‍ പൂര്‍ത്തിയാക്കി. 300ല്‍ അധികം കണ്‍സ്ട്രക്ഷന്‍സ് ചെയ്തു. 200ല്‍ അധികം ഇന്റീരിയറുകളും പൂർത്തിയാക്കികഴിഞ്ഞു. സൗത്ത് ഇന്ത്യയില്‍ നിന്ന് ക്രിയോ ഹോംസിനെ ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നാലംഗ സംഘം. ഒന്നിച്ചു നിന്നാല്‍ മലയും പോരും എന്ന ചോല്ലിനെ അര്‍ത്ഥവത്താക്കുകയാണ് ഈ സംഘം. നവസംരംഭകര്‍ക്ക് പ്രചോദനമായ കഥ കേൾക്കാം...
    Spark - Coffee with Shamim
    Partners details:
    Arun Joy
    Roshan Eshutty
    Tigil Thomas
    Nigil Sotter
    Company: Creo Homes Pvt Ltd
    Contact: +91-9645899951
    Website: www.creohomes.in
    Insta: creoarchite...
    Fb: creohomes?mi...

Komentáře • 28