മധുരം പോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നഷ്ട പ്രണയം | JAYASREE | MALAYALAM SHORT FILM | O'range Media

Sdílet
Vložit
  • čas přidán 1. 11. 2023
  • Watch On : മധുരം പോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നഷ്ട പ്രണയം | JAYASREE | MALAYALAM SHORT FILM | O'range Media
    WRITEN & DIRECTION : RAJESH NANDHIYAMKODE
    DOP : NISHAD KOLLAZHI
    MUSIC : VINEESH MANI
    EDITING : SUNIL PULIKOTTIL
    MAKE UP&COSTUME : SUNDHARAN CHETTIPPADI
    ART : SHARAL
    STUDIO : SABDHAM
    DESIGN : SAVISH ALOOR
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 9567326194, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • Zábava

Komentáře • 1,3K

  • @tvpushpakaran6846
    @tvpushpakaran6846 Před 2 měsíci +3

    ❤❤ ഇന്നാണ് രാജശ്രീ കാണാനായത്. അത്രമേൽ ഉള്ളിൽ തട്ടി. ഏറെ നന്നായി
    എല്ലാ അണിയറ പ്രവർത്തകർക്കും
    പ്രിയ സുഹൃത്തിനും അഭിനന്ദനങ്ങൾ.

  • @MrPramodpadiyath
    @MrPramodpadiyath Před 4 měsíci +4

    7:17 ഇന്നലെ ദേവ സൂര്യ ഫെസ്റ്റിവലിൽ വലിയ സ്ക്രീനിൽ ഈ സിനിമ കണ്ടിരുന്നു. സംവിധായകനെയും അഭിനേതാക്കളെയും കണ്ടിരുന്നു. സംവിധായകനോട് നേരിട്ട് അഭിനന്ദനമറിയിക്കണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. വളരെ ഗംഭീരമായ കഥയും തിരക്കഥയും, സംവിധാനവും, അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒന്നിനൊന്നു മെച്ചം. അച്യുതാനന്ദൻ ചേട്ടൻ ഉണ്ണിയപ്പം കഴിക്കുന്നതും, അതേസമയം ജയശ്രീ മിഠായി നുണയുന്നതും, കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. വളരെ നിഷ്കളങ്കമായ അവരുടെ ബാല്യകാല പ്രണയവും, വർത്തമാനകാല ജീവിത യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം അതിൻറെ റിയാലിറ്റിയിൽ ഒട്ടും അതി ഭാവുകത്വം കലർത്താതെ പറയാൻ കഴിഞ്ഞു....❤❤❤❤😊 8:47

    • @achuthanandanv5916
      @achuthanandanv5916 Před 4 měsíci +1

      നല്ല വാക്കുകൾക്ക് പകർന്നു തരുവാൻ കഴിയുന്ന ഊർജ്ജം ഉപഹാരമാണ്... ഏറ്റുവാങ്ങുന്നു.
      സ്നേഹം🙏

    • @user-ub2dk2yo6r
      @user-ub2dk2yo6r Před měsícem

      ❤❤❤❤

  • @majibilal3060
    @majibilal3060 Před 6 měsíci +3

    വല്ലാത്ത ഒരു മ്യൂസിക് 😢

  • @hairytale1977
    @hairytale1977 Před 3 měsíci +3

    അറിയാതെ കണ്ണ് നിറഞ്ഞു... ഒത്തിരി ഇഷ്ട്ടായി.

  • @ratheeshna7051
    @ratheeshna7051 Před 7 měsíci +153

    കണ്ടുകൊണ്ടിരുന്നവരുടെ കണ്ണിൽ രണ്ടിറ്റു കണ്ണീരെങ്കിലും പൊടിയാതിരിക്കില്ല.. ഈ നഷ്ടപ്രണയത്തിന്റെ കാറ്റടിച്ചപ്പോൾ.... ലളിതം, ശാന്തം, ഗംഭീരം.....❤

    • @user-ub2dk2yo6r
      @user-ub2dk2yo6r Před 7 měsíci

      ❤❤

    • @krishnapriyack388
      @krishnapriyack388 Před 7 měsíci +1

      Sathyam

    • @sunibibil1066
      @sunibibil1066 Před 7 měsíci +1

      Sathyam

    • @sunayyaali5616
      @sunayyaali5616 Před 7 měsíci +4

      ഇന്നത്തെ അവിഹിതം ഷോർട് ഫിലിം നേക്കാൾ ഒരുപാട് നല്ല പാഠം നൽകുന്ന short ഫിലിം

    • @shebbashibu
      @shebbashibu Před 7 měsíci +1

      സത്യം 🥰

  • @Rajeevarajie
    @Rajeevarajie Před 7 měsíci +38

    എം.ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ തീർത്ഥാടനം എന്ന പേരിൽ ജയറാം അഭിനയിച്ച സിനിമ നഷ്ട പ്രണയത്തിന്റെ കഥയാണ്.
    ഇപ്പോഴിതാ നഷ്ട പ്രണയത്തിന്റെ മറ്റൊരു കഥ.
    വിജയിക്കുമ്പോഴല്ല, പരാജയപ്പെടുമ്പോഴാണ് പ്രണയം വിജയിക്കുന്നതെന്നും മധുരതരമാവുന്നതെന്നും തോന്നിയിട്ടുണ്ട്.

    • @user-ub2dk2yo6r
      @user-ub2dk2yo6r Před 7 měsíci

      ❤❤

    • @user-lh5nh1bi2w
      @user-lh5nh1bi2w Před 7 měsíci +3

      വിവാഹം എന്നാ കുരിശ് പ്രേത്യേകിച് പെൺകുട്ടികൾക്ക് സമൂഹത്തിൽ ഒരു സുരക്ഷിതത്വം ആണ് വീട്ടുകാർ ഉദ്ദേശിക്കുന്നത് അങ്ങനെയാണേൽ ആ കുരിശ് അനുഭവിക്കുമ്പോൾ ഇഷ്ടപ്പെട്ട ആൾ കൂടെ ഉള്ളതല്ലേ നല്ലത്

    • @pushpalatha-lf2ns
      @pushpalatha-lf2ns Před měsícem

      ❤️

  • @reshmaratheesh4112
    @reshmaratheesh4112 Před 7 měsíci +77

    നഷ്ട പ്രണയം എന്നും ഒരു നോവാണ് . ഹൃദയത്തിൽ മായാതെ കിടക്കുന്ന ഒരു നൊമ്പരം❤

    • @user-ub2dk2yo6r
      @user-ub2dk2yo6r Před 7 měsíci +1

      ❤❤❤❤

    • @jussayclt1777
      @jussayclt1777 Před 7 měsíci +2

      അഭിനന്ദനങ്ങൾ🎉🎉🎉🎉
      ❤ നല്ല പ്രമേയം ഗംഭീര അവതരണവും അഭിനവും❤❤

    • @sreecommercecorner3959
      @sreecommercecorner3959 Před 6 měsíci +1

      Sukham Ulla novu

    • @neenus3670
      @neenus3670 Před 6 měsíci +1

      Oru novanengilum sughamundu.but onnichirunnel aa sugham chilappol undayennu varilla..athanu pranayam

  • @ranjiniraj4676
    @ranjiniraj4676 Před 7 měsíci +57

    അവസാന സീനിൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. ഒരു നഷ്ടപ്രണയത്തെ അതീവ ഹൃദ്യവും മനോഹരവുമായി അവതരിപ്പിച്ച ഇതിന്റെ ശിൽപികൾക്ക് അഭിനന്ദനങ്ങൾ.. 🌹🌹🌹🙏😊

  • @beenamol848
    @beenamol848 Před 5 měsíci +3

    Super,,, നെഞ്ചിലൊരു സങ്കടം വിങ്ങി

  • @jasimjsongs3939
    @jasimjsongs3939 Před 5 měsíci +4

    ഒരിക്കലും മറക്കാത്ത ജീവിതകാലം മുഴുവനും ഓർത്തു കൊണ്ടിരിക്കുന്നത് ഒന്ന് മാത്രം നഷ്ട്ട പ്രണയം

  • @shobhanakv1677
    @shobhanakv1677 Před 5 měsíci +3

    നെഞ്ചിലൊരു വിങ്ങൽ ..❤❤

  • @sajithkumar9648
    @sajithkumar9648 Před 7 měsíci +3

    അതി മനോഹരം എവിടെയൊക്കെയോ ഒരു നീറ്റലായ്

  • @sujathagangan9230
    @sujathagangan9230 Před 7 měsíci +4

    yes

  • @jokerman4767
    @jokerman4767 Před 4 měsíci +3

    എവിടെയോ മനസ്സ് ഒന്ന് ആ പഴയ കാലത്തിലെ ആ മധുര നിമിഷങ്ങളിലേക്ക്
    ഒന്നാഴ്ന്നിറങ്ങി ♥️♥️♥️♥️♥️

  • @somarajanmohanan625
    @somarajanmohanan625 Před 7 měsíci +3

    Enthaa oru originalitty very good acter and actress

  • @beautifullotus9428
    @beautifullotus9428 Před 7 měsíci +19

    ബ്യൂട്ടിഫുൾ 👍, കൈയിൽ നിന്നു പോയ മഞ്ചാടി കുരു തിരയുന്ന കുഞ്ഞിന്റെ നൊമ്പരം പോലെ, കാലിൽ തട്ടിയിട്ടും അത് മഞ്ചാടി ആണോ, ചെങ്കൽ പൊട്ടാണോ എന്നറിയാതെ എടുത്തു സംശയം തീരാത്ത കുഞ്ഞിന്റെ വിഷമം പോലെ,ഉള്ള കഥാനായകൻ 😌😌, ഇനിയും നടന്നാൽ തീരാത്ത വഴിയേ പറ്റി മാത്രം ആകുലതപ്പെടുന്ന, പൊട്ടിയ വളയെ പറ്റി ഓർക്കാൻ നേരമില്ലാത്ത, കുടുംബഭാരത്തിന്റെ ഭാണ്ടത്തിൽ, ഇനി അത് കൂടി വയ്ക്കാൻ ഇടമില്ലാതെ, നേരമില്ലാതെ, 😌😌😌 ഇനിയും ദൂരം താണ്ടുക എന്നൊരു ലക്ഷ്യം മാത്രം ഉള്ള നിസ്സഹായ പെൺ ജീവിതം, അവിടെ ഊരിപ്പോയ കൊലുസില്ല, വഴുതിപ്പോയ പേനയില്ല, ജീവിതം ചിലപ്പോൾ ഇങ്ങനെ ഒക്കെ ആണ്, ആ നൊമ്പരം അത് നമുക്ക് ഒരു മധുര നൊമ്പരം ആകുന്നു, അല്ലേ, ഹൃദ്യം, അഭിനന്ദനങ്ങൾ, അഭിനയിച്ച കലാകാരന്മാർ യഥാർത്ഥത്തിൽ ജീവിക്കുകയായിരുന്നു, 🌹🌹🌹🌹🌹🙏

  • @kaladharanv7026
    @kaladharanv7026 Před 7 měsíci +20

    ഇത്രയേറെ ഹൃദയത്തെ സ്പർശിച്ച ഒരു ഹ്രസ്വചിത്രം ഇതുവരെ കണ്ടിട്ടില്ല..... തിരക്കഥയുടെ ശക്തി കഥാപാത്രങ്ങൾ മികച്ചതാക്കി... അഭിനയിക്കുകയല്ല ജീവിച്ചു കാണിച്ചു തന്ന നഷ്ട പ്രണയം... മനോഹരം... ജയശ്രീയുടെ ടീമിന് അഭിനന്ദനങ്ങൾ..❤

  • @shaiji3026
    @shaiji3026 Před 5 měsíci +5

    ❤❤❤❤❤ ഒരു പാട് ഇഷ്ടായി ജീവിതയാഥാർത്ഥ്യം വരച്ചു വെച്ചു❤❤❤

  • @anshadanshad1044
    @anshadanshad1044 Před 7 měsíci +3

    ആ ചേട്ടൻ നല്ല അഭിനയം

  • @user-sw4cq6dr7v
    @user-sw4cq6dr7v Před 7 měsíci +4

    Manoharam congratulations

  • @unnikrishnanthachoth8804
    @unnikrishnanthachoth8804 Před 7 měsíci +51

    പുതിയ കാലത്ത് നിന്ന് ഇത്രയും മനോഹരമായ ഒരു പ്രണയകാവ്യം ഞങ്ങൾക്കായി സമ്മാനിച്ച പ്രിയ കവിക്ക് സ്നേഹാഭിവാദനം..

  • @user-ff2jr6ts9h
    @user-ff2jr6ts9h Před 6 měsíci +3

    വെറുതെ കരയിപ്പിക്കാൻ...❤❤❤❤😢😢😢😢

  • @shajumon8541
    @shajumon8541 Před 7 měsíci +3

    ഗംഭീരം

  • @Thomascv-cq1ne
    @Thomascv-cq1ne Před 7 měsíci +3

    ഇതിൽ ഞാനുണ്ടായിരുന്നു .♥️🌹

  • @saleenasale4613
    @saleenasale4613 Před 7 měsíci +7

    അവസാനം ഉണ്ണിയപ്പം കടിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഹാർട്ട്‌ touching

  • @sadirthalappuzha3302
    @sadirthalappuzha3302 Před 6 měsíci +3

    രാജേഷ് : നല്ല മൂവി. അഭിനന്ദനങ്ങൾ

  • @radhikagireesh28
    @radhikagireesh28 Před 7 měsíci +3

    മനസ്സിൽ ഒരു വിങ്ങൽ 😢

  • @sunithamolt5699
    @sunithamolt5699 Před 7 měsíci +31

    പറയാതെ പോയ ഒരു നഷ്ട പ്രണയം വിങ്ങുന്നുണ്ട് ഇന്നും മനസ്സിൽ . പ്രാർത്ഥിക്കുന്നുണ്ട് എന്നും അവനായ് നന്നായിരിക്കട്ടേ എവിടെയാകിലും. എന്റെ ഓർമ്മയിൽ നിന്ന നിന്നെ മായ്ക്കാൻ മരണത്തിന് മാത്രമേ കഴിയുകയുള്ളൂ.

  • @vidhuanil6900
    @vidhuanil6900 Před 7 měsíci +6

    ഞാനിത് ഫേസ്ബുക്കിൽ കണ്ടിട്ട് ബാക്കി യൂട്യൂബിൽ കാണാൻ വന്നതാ, എത്ര ഒറിജിനാലിറ്റിയാ ഇത് സൂപ്പറാ കേട്ടോ

  • @akshargitanand
    @akshargitanand Před 7 měsíci +3

    ഇടയ്ക്ക് കുറച്ച് ലാഗ് ഉണ്ടായി, ആവർത്തന വിരസത. എങ്കിലും ആകെ നോക്കുമ്പോൾ നല്ല സിനിമ. അഭിനന്ദനങ്ങൾ

  • @reebasimon5973
    @reebasimon5973 Před 7 měsíci +2

    വളരെ നല്ല നല്ല സ്റ്റോറി

  • @Premeela488
    @Premeela488 Před 6 měsíci +2

    കണ്ണ് നിറഞ്ഞു ട്ടോ

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 Před 7 měsíci +11

    എന്തുവാടെ ഇത്‌ പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞുപോയി

  • @sureshkumarkpkpskumar2206
    @sureshkumarkpkpskumar2206 Před 7 měsíci +3

    രാജേഷേട്ടാ Super " അച്ചുവേട്ടാ Super

  • @ramachandranm.4532
    @ramachandranm.4532 Před 2 dny

    ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവർക്ക് പൈങ്കിളി എന്നൊക്കെ തോന്നിയെന്ന് വരാം. പക്ഷേ ഒരു നഷ്ട പ്രണയവുമായി ജീവിതത്തിന്റെ രണ്ടാം പകുതിയിലൂടെ കടന്ന് പോകുന്നവരുടെ ഓർമ്മകളിൽ കെടാതെ കിടക്കുന്ന കനലുകൾ ഉണ്ടാവും. ജീവിത യാഥാർത്ഥ്യങ്ങൾ ചിലരെ അവയൊക്കെ മറക്കാൻ പ്രേരിപ്പിക്കുന്നും ഉണ്ടാവും. രണ്ടു കൂട്ടരെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹൃസ്വ ചിത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ അച്ചുതാനന്ദനും ടീമിനും.🙏💕🌹

  • @ignatiouslayola759
    @ignatiouslayola759 Před 7 měsíci +3

    നഷ്ടപ്രണയം എന്നും ഒരു നോവ് തന്നെ. ഒരിക്കലും മായില്ല മനസ്സിൽ നിന്നും ഈ തപ്തനിശ്വാസങ്ങൾ

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Před 7 měsíci +11

    ❤ ഈ ഷോർട്ട് മൂവി പലർക്കും Share ചെയ്തു.... ഭൂതകാലം എക്കാലവും വേട്ടയാടുമെന്ന് വിക്ടർ യൂഗോ പറഞ്ഞത് എത്ര ശരിയാണ്...!പ്രണയ നിരാസങ്ങൾ ഉള്ളിലിരുന്ന് നെരിപ്പോടായി വിങ്ങുന്നവർക്ക് ഇതാരു പ്രശ്നമാവും...❤❤ ജാഗ്രതൈ!😊😢❤❤

  • @sudhapillai5429
    @sudhapillai5429 Před 7 měsíci +5

    Nalla story nalla realistic acting

  • @dranaska
    @dranaska Před 6 měsíci +3

    ❤❤❤❤❤❤മനോഹരം
    NINAVAI music video പോലെ.. നൊസ്റ്റാൾജിയ

  • @jijuka78
    @jijuka78 Před 7 měsíci +5

    30 മിനിറ്റ് പോയതറിഞ്ഞില്ല. നല്ല അവതരണം

  • @unnikrishnan1010
    @unnikrishnan1010 Před 7 měsíci +131

    ആത്മാർത്ഥമായി പ്രണയിച്ച് നഷ്ടപ്പെട്ടവർക്ക് ഇതിന്റെ feel മനസിലാവും ❤❤
    excellent making. Writer, Director, and Actors 👏👏👏

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 Před 7 měsíci +4

    Manoharam❤

  • @user-tw8pz7us8s
    @user-tw8pz7us8s Před 7 měsíci +3

    Manoharam .....

  • @user-vh2fx9ib6v
    @user-vh2fx9ib6v Před 7 měsíci +4

    നല്ല ഒരു സിനിമ. പ്രണയകാവ്യം പോലെ മധുരം. നുണയാനാകുന്ന മധുരം പോലെ സുന്ദരം

  • @lekhar8527
    @lekhar8527 Před 7 měsíci +9

    ഒരു നുറുങ്ങു വേദന പൊടിയുന്നു അഭിനന്ദനങ്ങൾ❤

  • @ajithakumaritk1724
    @ajithakumaritk1724 Před 7 měsíci +3

    😢 തപ്തനിശ്വാസങ്ങൾ

  • @jaseelasaleem5554
    @jaseelasaleem5554 Před 7 měsíci +3

    Last ariyathe kannu niranjozhuki😢❤

  • @SajithaGNair
    @SajithaGNair Před 6 měsíci +2

    ❤❤ സൂപ്പർ

  • @sidheequekaithamuck3531
    @sidheequekaithamuck3531 Před 7 měsíci +3

    നഷ്‌ട പ്രണയങ്ങളുടെ കണക്കെടുപ്പിലെ ജീവസുറ്റ ആവിഷ്ക്കാരം. പ്രണയ മോഹഭംഗത്തിന്റെ ഇരകളായ ജയശ്രീമാരുടെയും, അരവിന്ദ്മാരുടെയും നേർസാക്ഷ്യം അല്ല ഒരു പകർന്നാട്ടം തന്നെ.
    രാജേഷിനും കൂട്ടാളികൾക്കും അഭിമാനിക്കാം. മികവുറ്റ ഒരു കലാസൃഷ്ടി.
    ടീം ജയശ്രീ ക്ക് അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

  • @girijadinesh7568
    @girijadinesh7568 Před 6 měsíci +7

    Hoooo ചങ്ക് പൊട്ടുന്നപോലെ തോന്നി കണ്ണുനിറയുകയും ഒക്കെ ചെയ്തു എന്തിനാ ഒരുപാട് ഇത്രയൊക്കെ മതി.... വാക്കുകൾ ഇല്ല ❤❤❤

  • @valsalamenon3753
    @valsalamenon3753 Před 6 měsíci +3

    ഞാനുണ്ട്. ഹൃദയസ്പർശി. മൗനം എത്ര വാചാലം.

  • @remanimanojram8935
    @remanimanojram8935 Před 7 měsíci +2

    Adipoli

  • @sheebasuresh7751
    @sheebasuresh7751 Před 7 měsíci +23

    കണ്ണുകൾ നിറഞ്ഞത് കാഴ്ചയുടെ നിറവുകൊണ്ടോ ഭൂതക്കാലത്തിന്റെ തികട്ടുകൊണ്ടോ അറിഞ്ഞൂടാ ഒരു നോവായി കുറച്ചു ദൂരം ഉണ്ടാവും ഈ ആവിഷ്കാരം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ 🥰👍

  • @Kilikkot
    @Kilikkot Před 7 měsíci +4

    നഷ്ട വസന്തത്തിൻ തപ്തനിശ്വാസം. ഫ്ലാഷ്ബാക്ക് സീനുകളുടെ പുർണ്ണനിരാസത്തിലൂടെയും പ്രേക്ഷകനെ അതീതകാലവിഗതസ്മരണകളിലേക്ക് ഒരൂ വിതുമ്പലോടെ നയിക്കുന്ന രചന-സാക്ഷാത്കാര വൈഭവം. Dialogue presentations പലപ്പോഴും പഴയ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നതായിപ്പോയി.

  • @sunilvp3439
    @sunilvp3439 Před 6 měsíci +2

    വളരെ നന്നായിട്ടുണ്ട് 👍

  • @sandheepchandra4474
    @sandheepchandra4474 Před 5 měsíci +2

    മനോഹരം ❤

  • @bissythoppil2934
    @bissythoppil2934 Před 7 měsíci +4

    അതിഭാവുകത്വം ഒട്ടുമില്ലാത്ത കഥയും അവതരണവും.. സ്വാഭാവിക അഭിനയം കൊണ്ട് നായകൻ ഒരുപടി മുന്നിൽ.

  • @sheelathulasi8653
    @sheelathulasi8653 Před 5 měsíci +3

    Manasil thattunna Kure ormakal .vallathe feel cheythu.jayasreeyum pazhaya kamukante ormakal pullikkarante abhinayam kannu niranjupoyi.😢😢😢❤❤❤❤🎉🎉🎉🎉

  • @premeelabalan728
    @premeelabalan728 Před 7 měsíci +2

    അതിമനോഹരമായ പ്രണയകഥ വളരെ നൊസ്റ്റാൾജിയ തോന്നി മനോഹരം

  • @ushakrishnan73
    @ushakrishnan73 Před 7 měsíci +2

    അവതരണരീതി നന്നായി 👌

  • @manjubinny8997
    @manjubinny8997 Před 7 měsíci +4

    മനസിൽ ഏറെ നൊമ്പരമുണ്ടാക്കുന്ന വിഡിയോ 'എന്തോ നഷ്ടപ്പെട്ട അവസ്ഥ😢❤😢

  • @aswathykr5711
    @aswathykr5711 Před 7 měsíci +3

    Kidu

  • @aroma2027
    @aroma2027 Před 5 měsíci +2

    Super ❤

  • @krishnanunni9034
    @krishnanunni9034 Před 7 měsíci +2

    Excellent. Long live, "nanthiyamkode deshom".

  • @sinu817
    @sinu817 Před 6 měsíci +4

    പറയാൻ വാക്കുകൾ ഇല്ല... കണ്ണുകൾ നനഞ്ഞു എന്നുള്ളതാണ് സത്യം...നഷ്ട പ്രണയം വിങ്ങൽ ആണ്.. അതിനപ്പുറം ഞൻ കണ്ട ജയശ്രീ വേറെയാണ്... 👏👏👏👏👏👍👍

  • @syamalakumari1673
    @syamalakumari1673 Před 7 měsíci +9

    ഇതിന്റെ ആവിഷ്കരണം ഗംഭീരം. അഭിനേതാക്കൾ സൂപ്പർ. ഇതിന്റെ പ്രവർത്തകർക്ക് അഭിനന്ദനം.

  • @smitharajesh1737
    @smitharajesh1737 Před 7 měsíci +3

    രാജേഷേട്ടാ അടിപൊളി

  • @ummert6396
    @ummert6396 Před 7 měsíci +2

    Super..

  • @kuttans2781
    @kuttans2781 Před 7 měsíci +11

    ആത്മാർത്ഥമായി പ്രണയിച്ച് വർക്ക് ഇതിൻറെ feel മനസ്സിൽ അവു ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലൊരു feel ഉണ്ടാവാത്ത ആരും തന്നെ ഉണ്ടാവില്ല അത് അനുഭവിച്ചവർക്ക് അതിൻറെ വില മനസ്സിലാവൂ ഒരു നല്ല ഷോർട്ട് ഫിലിം

    • @user-ub2dk2yo6r
      @user-ub2dk2yo6r Před 7 měsíci +1

      ❤❤❤

    • @kuttans2781
      @kuttans2781 Před 7 měsíci

      Satyam

    • @kuttans2781
      @kuttans2781 Před 7 měsíci

      എനിക്ക് ഈ ഫിലിം ഒരുപാട് ഇഷ്ടപ്പെട്ടു ചുരുങ്ങിയത് ഒരു ഏഴ് പ്രാവശ്യം എങ്കിലും ഞാൻ കണ്ടിട്ടുണ്ടാവും ഇനിയും ഒരുപാട് നല്ല പ്രോജക്ടുകൾ പ്രതീക്ഷിക്കുന്നു

  • @deepikagopinath
    @deepikagopinath Před 7 měsíci +37

    ഇതുപോലെ ഒരുപാട് അറിയപ്പെടാത്ത പ്രണയങ്ങളുടെ നഷ്ടത്തിന്റെ കണക്കുകൾ പറയാനുണ്ടാവും ഓരോ വിദ്യാലയത്തിനും 😢.... നല്ല short ഫിലിം ❤

  • @jayasreeraj6270
    @jayasreeraj6270 Před 5 měsíci +3

    എവിടെയൊക്കെയോ ഇത് കാണുന്ന നമ്മൾ മറഞ്ഞിരിക്കുന്നത് പോലെ, എന്തൊക്കെയോ നൊമ്പരങ്ങൾ വന്നു നിറയുന്നത് പോലെ. വളരെയധികം ഇഷ്ടപ്പെട്ടു.

  • @celinegeorge3855
    @celinegeorge3855 Před 7 měsíci +2

    അതിമനോഹരം

  • @faseenanaseer6842
    @faseenanaseer6842 Před 7 měsíci +6

    തിരിച്ചറിയാത്തത് പോലെ അഭിനയിച്ചതാണ് നല്ലത്... Famly life നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ....

  • @santhoshkallingal8592
    @santhoshkallingal8592 Před 5 měsíci +3

    നഷ്ട പ്രണയങ്ങൾക്കല്ലെങ്കിലും മധുരം കൂടുതലായിരിയ്ക്കും.

  • @OlympussDoctrine
    @OlympussDoctrine Před 6 měsíci +2

    നന്നായി.. നന്ദി..

  • @vasanthakumari1070
    @vasanthakumari1070 Před 7 měsíci +2

    Nalla abhinayam

  • @sujausha646
    @sujausha646 Před 7 měsíci +3

    വളരെ നല്ല അവതരണം .. എങ്കിലും അവർക്ക് പരസ്പരം മനസിലാക്കാൻ കഴിയാതെപോയതിൽ വളരെ വിഷമം തോന്നി, .. എല്ലാവർക്കുമുണ്ടാകും ഇത്തരം നാഷട്ട പ്രണയങ്ങൾ .. എനിക്കും ഉണ്ടായിരുന്നു , പക്ഷേ ഒടുവിൽ അന്പതാം വയസ്സിൽ ഞാൻ കണ്ടെത്തി. ഈ അവതാരണത്തിന്റെ അണിയറ ശിൽപ്പികൾക്ക് ആശംസകൾ നേരുന്നു .

  • @arsudheeshsunderrosem.r3659
    @arsudheeshsunderrosem.r3659 Před 7 měsíci +18

    അഭിനന്ദനങ്ങൾ ......എവിടെയൊക്കെയോ തിരയാറുണ്ട് .....നഷ്ട്ടപ്രെണയങ്ങളെ .....സ്നേഹം ....സന്തോഷം ....നല്ല ആവിഷ്ക്കാരം ....👏👏👏👏

  • @sivavijayalakshmi3938
    @sivavijayalakshmi3938 Před 6 měsíci +2

    സൂപ്പർ 😍😍😍

  • @Aaaha..
    @Aaaha.. Před 6 měsíci +2

    ലെളിതം സുന്ദരം മനസ്സിൽ തൊടുന്നത്

  • @vinodnp4605
    @vinodnp4605 Před 7 měsíci +6

    കൊള്ളാം എല്ലാം പാകത്തിന്

  • @geethamp4359
    @geethamp4359 Před 7 měsíci +8

    അയാളുടേത്‌ ആത്മാർത്ഥ പ്രണയമായിരുന്നെങ്കിൽ അവരെ തിരിച്ചറിയുമായിരുന്നു.
    പക്ഷെ നല്ല അവതരണം..

    • @user-ub2dk2yo6r
      @user-ub2dk2yo6r Před 7 měsíci

      ❤❤❤

    • @aamik5678
      @aamik5678 Před 7 měsíci +2

      Thiricharijedo chithram varachu avarude perum ezhuthi date ittu kandille.jayasree kku vishamam akendennu karuthi manasil Agatha pole abhinayichatha.arum sahathapam agrahikkunnillallo

  • @preethavinod4764
    @preethavinod4764 Před 6 měsíci +2

    Very good film

  • @bindushiva6773
    @bindushiva6773 Před 7 měsíci +2

    Valare hridiyam.....❤❤❤❤

  • @vidhuanil6900
    @vidhuanil6900 Před 7 měsíci +3

    പരസ്പരം മനസ്സിലായ ആ ഭാഗ സൂപ്പറാ

  • @GireesanGireesan-sv8vu
    @GireesanGireesan-sv8vu Před 7 měsíci +4

    എന്തു എഴുതണമെന്നറിയില്ല മനോഹരം❤❤❤

  • @sabuponariyil2456
    @sabuponariyil2456 Před 7 měsíci +2

    നന്നായിട്ടുണ്ട്....
    . actors
    ., അടിപൊളി

  • @jayachandran3344
    @jayachandran3344 Před 7 měsíci +2

    തല്ലി പൊളി

  • @shajibigmart1550
    @shajibigmart1550 Před 7 měsíci +3

    Adipoli 😢

  • @artips4954
    @artips4954 Před 7 měsíci +3

    ക്ലൈമാക്സ്‌ കുറച്ചു കൂടി നല്ലതായ് അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നി... പക്ഷേ എല്ലാം ഗംഭീരം... പ്രത്യേകിച്ച് ക്യാമറ ഒരു രക്ഷയുമില്ല.... അഭിനന്ദനങ്ങൾ

  • @lajishaprasanth3900
    @lajishaprasanth3900 Před 6 měsíci +3

    ഇതുപോലെ കുറേ കാലം കഴിയുമ്പോ ഇതുവരെ കാണാത്ത ആ ഒരാളെ ഞാനും കാണുമായിരിക്കും എവിടേലും വച്ചു ഏതെങ്കിലും രീതിയിൽ.അന്ന് ഇതുപോലെ തികച്ചും അപരിചിതയായി ഞാനും തിരിഞ്ഞു നടക്കും ഒന്നും പറയാതെ.

  • @parvathymd8504
    @parvathymd8504 Před 6 měsíci +2

    വളരെ ഹൃദയസ്പർശിയായ ഒരു കഥ നല്ല presentation

  • @deepasudhakar5450
    @deepasudhakar5450 Před 7 měsíci +3

    Lovely very touching

  • @teaTV-ro3mr
    @teaTV-ro3mr Před 7 měsíci +5

    സൂപ്പർ വർക്ക്. എന്റെ ജയശ്രീയെ ഓർമ്മിപ്പിച്ചു. നന്ദി.

  • @lincybabu8078
    @lincybabu8078 Před 7 měsíci +2

    Supperb ❤

  • @mohanantharavattath2606
    @mohanantharavattath2606 Před 7 měsíci +1

    സൂപ്പർ 👌

  • @SakeenaUmer-ou8po
    @SakeenaUmer-ou8po Před 7 měsíci +5

    Super പറയാൻ വാക്കുകൾ ഇല്ല

  • @sujithnarayanan4281
    @sujithnarayanan4281 Před 7 měsíci +5

    സൂപ്പർ 🥰🥰🥰🥰

  • @appooppanthaadi
    @appooppanthaadi Před 6 měsíci +2

    Melodramatic

  • @sureshpattuvam4452
    @sureshpattuvam4452 Před 6 měsíci +2

    മനോഹരം . അനുഭവം ഉള്ളവർ ചിലരെങ്കിലും ഉണ്ടാകും.