ദീപം മണിദീപം പൊൻദീപം | Deepam Mani Deepam | Avidathepole Ivideyum | Malayalam Film Song

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch ദീപം മണിദീപം പൊൻദീപം | Deepam Mani Deepam | Avidathepole Ivideyum | Malayalam Film Song
    Music: എം കെ അർജ്ജുനൻ
    Lyricist: പി ഭാസ്ക്കരൻ
    Singer: എസ് ജാനകി
    Raaga: ബൗളിആനന്ദഭൈരവിനാട്ടക്കുറിഞ്ഞി
    Film/album: അവിടത്തെപ്പോലെ ഇവിടെയും
    ദീപം ദീപം ദീപം
    ദീപം മണിദീപം പൊൻദീപം തിരുദീപം
    ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം (2)
    ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
    ശ്രീകൃഷ്ണതുളസിക്കും തൃത്താവിനും ദീപം
    ദീപം മണിദീപം പൊൻദീപം തിരുദീപം
    ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം
    ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം
    തറവാട്ടു ചരതാക്കും ഫണിരാജനും ദീപം (2)
    നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും
    തിരുനാമപ്പുരി വാഴും ഹരികൃഷ്ണനു ദീപം (2)
    തിരുനാമപ്പുരി വാഴും ഹരികൃഷ്ണനു ദീപം
    കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം
    പൊന്നമ്പല നടയെന്നും കണികാണാൻ ദീപം (2)
    ഈരേഴു പതിനാലു പാരിൽ ഒളിവീശാൻ
    ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം (2)
    ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം
    ദീപം മണിദീപം പൊൻദീപം തിരുദീപം
    ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം
    ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
    ശ്രീകൃഷ്ണതുളസിക്കും തൃത്താവിനും ദീപം
    ദീപം മണിദീപം പൊൻദീപം തിരുദീപം
    ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

Komentáře • 3

  • @tmadanmenon
    @tmadanmenon Před rokem

    കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സി. രാധാകൃഷ്ണന്റെ കഥയിൽ നിന്ന് ജോൺ പോൾ എഴുതിയ 1985 ലെ ഇന്ത്യൻ മലയാള നാടക ചിത്രമാണ് അവിടത്തെപ്പോലെ ഇവിടെയും
    മൂന്ന് മനോഹരമായ കർണാടക രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ഇഷ്ടപ്പെട്ടു.....ക്ലാസ് മണിദീപം...മണിക്കുട്ടി ദീപം...ചന്ദനചന്ദദീപം! മധുരമായ പേരുകൾ വിളിക്കാനും മനോഹരമായ ഗാനത്തെ വിലമതിക്കാനും ഞാൻ പ്രേരിപ്പിക്കപ്പെടുന്നു!
    (1) ബൗളി, മായാമാളവഗൗളയുടെ ജന്യരാഗം / ആരോഹണത്തിലും അവരോഹണത്തിലും മാധ്യമം- ആരോഹണത്തിലെ നിഷാദം മാത്രം ഇല്ലാത്ത ജന്യരാഗം :
    (2) ആനന്ദഭൈരവി, നടഭൈരവി/20-ആം മേളകർത്തായുടെ ജന്യരാഗം, അതിന് വക്ര പ്രയോഗം (സ്കെയിലിൽ സിഗ്-സാഗ് കുറിപ്പുകൾ) ഉള്ളതിനാൽ അതിന്റെ മാതൃ-രാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ അന്യ-സ്വരം (ബാഹ്യ കുറിപ്പ്) ഉപയോഗിക്കുന്നു;
    (3) ഒപ്പം നാട്ടക്കുറിഞ്ഞി, ഒരു ജന്യരാഗം ഹരികാംഭോജി/ 28-ാമത്തെ മേളകർത്താ, അതിന്റെ അസമമായ രാഗമായി. ഇതിന് മൂന്ന് തരം ആരോഹണ, അവരോഹണ സ്കെയിലുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.
    അർജുനൻ മാസ്റ്ററുടെ, 3 രാഗങ്ങളിൽ മികച്ച രചന / സംഗീത ട്യൂണിംഗ്....അതിമനോഹരമായ രചന. തീർച്ചയായും, ഭാസ്‌കരൻ മാഷിന്റെ യോജിച്ച അർത്ഥവത്തായ വരികൾ അതിശയകരമാണ്!

  • @sheemonsjk69
    @sheemonsjk69 Před rokem +1

    ആകാശവാണിയിൽ എന്നും കേൾക്കാം സന്ധ്യയ്ക്ക്...

  • @ahambrahmasmi1516
    @ahambrahmasmi1516 Před rokem

    ആസ്വാദനമായ സിനിമ 🧡 ആ പഴയകാലം അത് ഒരു ഫീൽ ആണ് 💕