ഋഷി പഞ്ചമി അറിയേണ്ടത് എല്ലാം.. ആരാണ് വിശ്വകർമ്മജർ|Sriparvatee

Sdílet
Vložit
  • čas přidán 22. 08. 2020
  • ഋഷി പഞ്ചമി ആശംസകൾ
    "വിശ്വം കർമ യസ്യവ് വിശ്വ കർമ:"
    ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ് (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്).അതുകൊണ്ടുതന്നെ തടിയിലും, സ്വർണത്തിലും, കല്ലിലും, ഇരുമ്പിലും പണികൾ ചെയ്യുന്ന ആളുകൾ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.
    ആശാരി,മൂശാരി കൊല്ലൻ,തട്ടാൻ,ശില്പി എന്നിവയാണ് വിശ്വകർമ്മ ജാതിക്കാർ.ഇവർ ജന്ധ്യം അഥവാ പൂനുൽ (ജനു) ധരിക്കുന്നു.
    ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
    ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദവും, മരപ്പണിക്കാരനായ മയൻ, യജുർ വേദവും, ഓട്ശില്പിയായ ത്വഷ്ടവ് സാമവേദവും, കല്പണിക്കാരനായ ശില്പി അഥരവ്വ വേദവും, സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ പ്രണവ വേദവും രചിച്ചത് എന്നാണ് സങ്കല്പം.
    #viswakarmajayanti#viswakarma
  • Zábava

Komentáře •