പൂവരമ്പിൻ താഴെ HD | Malayalam Evergreen Film Song | POOVARAMBIN THAZE | Vidhyarambham | K S Chithra

Sdílet
Vložit
  • čas přidán 30. 12. 2020
  • Watch പൂവരമ്പിൻ താഴെ HD | Malayalam Evergreen Film Song | #POOVARAMBINTHAZE | #Vidhyarambham | K S #Chithra
    Music | Bombay Ravi.
    Singer | K S Chithra
    Lyrics | Kaithapuram.
    പൂവരമ്പിൻ താഴെ പൂക്കളം തീർത്തു
    തുളസിപ്പൂവിലും
    തുള്ളിമഞ്ഞിൻ വെണ്ണ നേദിച്ചു
    പുലരിക്കൈകളെൻ നെറ്റിയിൽ കുങ്കുമം
    തൊട്ടൂ
    ഹരിചന്ദനം തൊട്ടൂ... ഹരിചന്ദനം
    തൊട്ടൂ...
    (പൂവരമ്പിൻ...)
    തൂവാനം താണിറങ്ങും വെള്ളിമേട്ടിൻ
    മേലേ
    വാർമേഘപ്പൈക്കിടാങ്ങൾ ഇളകിമേയും നേരം
    ആനന്ദക്കണിവിളക്കിലൊരായിരം
    കതിരുമായ്
    പിൻ‍‌വിളക്കുകൾ തൂമണ്ണിൽ പൊൻ‌കണങ്ങൾ തൂവീ
    നാളങ്ങൾ
    സുകൃതമായ് തെളിഞ്ഞുനിൽക്കേ...
    മാധവം മധുലയം
    നുണഞ്ഞിരിക്കേ...
    (പൂവരമ്പിൻ...)
    വിണ്ണിലിളകും തെളിനിലാവിൻ
    പൈമ്പാൽക്കിണ്ണം
    നാലുകെട്ടിൻ പൊന്നരങ്ങിൽ തുളുമ്പും നേരം
    ആരോരും കാണാതെ
    നെയ്‌തലാമ്പൽക്കടവിൽനിന്നൊരു
    രാജഹംസം മെല്ലെ വന്നാ പാൽ നുണഞ്ഞേ
    പോയ്
    ദൂ‍രേ പാർവ്വണം തരിച്ചു നിൽക്കേ...
    ഉദയമായ്
    അരയന്നമുണർന്നിരിക്കേ...
    (പൂവരമ്പിൻ...)

Komentáře • 317

  • @susanmathew2671
    @susanmathew2671 Před 2 lety +590

    എനിക്ക് ആ പഴയ കാലത്തിലേക്കു തിരിച്ചു പോയാൽ മതി. എനിക്കീ വികസനവും ആഡംമ്പരവും ഒന്നുംവേണ്ട പണ്ടത്തെ ആ സമാധാനം മതി. എന്തൊരു രുചിയാണി പാട്ടിനു.

    • @JaY-uo8kc
      @JaY-uo8kc Před 2 lety +4

      💕💕

    • @rinishchandran1671
      @rinishchandran1671 Před 2 lety +7

      സത്യം

    • @VipindasMathiroli72
      @VipindasMathiroli72 Před 2 lety +23

      ആ പഴമക്ക് എന്തൊരു സൗന്ദര്യം, ഐശ്വര്യം, സമാധാനം
      സ്വപ്നത്തിലെന്ന പോലെ ആ സ്നേഹസുരഭില കാലം

    • @tobaiju
      @tobaiju Před rokem +5

      Enikkum

    • @sreejithkumarvs1370
      @sreejithkumarvs1370 Před rokem +21

      ഒക്കെ ശരിയാക്കി തരാം വാട്സ് ആപ്പ് ഫേസ് ബുക്ക്‌ ഒന്നും ഉണ്ടാകില്ല ഓക്കേ

  • @anuraj42
    @anuraj42 Před 2 lety +138

    ചിത്രച്ചേച്ചിയെ ഒരിക്കലെങ്കിലും കണ്ട് ആ കാലുകളിൽ ഒന്ന് തൊടണം എന്ന് വിചാരിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്നേപ്പോലെ ?

    • @amalnath6477
      @amalnath6477 Před 2 lety +2

      ഞാനുണ്ട് ❤️❤️❤️❤️

    • @samseerktm7554
      @samseerktm7554 Před 2 lety +3

      ഞാനും

    • @Abhi1948
      @Abhi1948 Před 2 lety +2

      ഞാനും

    • @Ammuaravind
      @Ammuaravind Před rokem +5

      തൊട്ടു തൊഴുതു കരഞ്ഞ വ്യക്തിയാണ് ഞാൻ കൂടെ ഇരുന്നു പാടാനും സാധിച്ചു

    • @soorajsuguthan8017
      @soorajsuguthan8017 Před 11 měsíci +2

      Njn undu

  • @shabeera4563
    @shabeera4563 Před rokem +102

    ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം എന്തൊരു സുഖമായിരുന്നു ആ കാലങ്ങളിൽ ജീവിക്കാൻ ഞായറാഴ്ച നാലുമണി ആവാൻ കാത്തിരിക്കുന്ന കാലം റേഡിയോയിൽ ശബ്ദരേഖയും നാടകങ്ങളും യുവവാണിയും അങ്ങനെ ഒത്തിരി ഒത്തിരി പ്രോഗ്രാമുകൾ ഒരിക്കലും വരില്ലെന്ന് അറിഞ്ഞുകൊണ്ടും വെറുതെയൊരാശ കാലമേ നീ തിരിച്ചു തരുമോ

  • @kottilingalsuresh7531
    @kottilingalsuresh7531 Před 9 měsíci +66

    ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ പാട്ടുകളുടെ ദയനീയ അവസ്ഥ മനസിലാകുന്നത്. ആകെ ഒരു ബഹളം മാത്രം

  • @anoopanu1490
    @anoopanu1490 Před 2 lety +186

    ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിച്ച് പറമ്പിൽ ഒരു മാവിൻ്റെ ചുവട്ടിൽ ചാരു കസേരയിൽ തണലത്ത് ഇരുന്നു കേൾക്കുന്ന ഞാൻ.... ഇപ്പോ വേറെ ഏതോ ഒരു ലോകത്ത് ആണ് 😌💖

    • @anjurajesh4197
      @anjurajesh4197 Před 2 lety +1

      Really

    • @toiio1619
      @toiio1619 Před 2 lety +1

      ahaa😄

    • @SPK2020
      @SPK2020 Před 2 lety +2

      കൊള്ളാലോ സർ 😄

    • @JaY-uo8kc
      @JaY-uo8kc Před 2 lety +1

      💕💕

    • @ajeshkumar9384
      @ajeshkumar9384 Před 2 lety

      Great bro...lucky guy...so lucky..എല്ലാ problemsum മറന്ന് pattil ലയിച്ച്...sugamayi erikkooo..

  • @RishiSreelakam-nx8hk
    @RishiSreelakam-nx8hk Před 5 měsíci +76

    2024 ലും കേൾക്കുന്ന ഞാൻ ❤

  • @suniladams1295
    @suniladams1295 Před rokem +32

    എന്തൊരു പാട്ടാണ് ഹോ കരയുന്നത് കാണാതിരിക്കാൻ കണ്ണടച്ചിരുന്നു കൊറേ നേരം പുറകിലേക്ക് നോക്കുമ്പോ എന്തൊരു നഷ്ട ബോധം പാടങ്ങളും സ്കൂളുകളും നിഷ്കളങ്കരായ ഒരു പാട് സുഹൃത്തുക്കളും..... എന്താണെന്നറിയില്ല സഹിക്കാൻ കഴിയണില്ല്യ ❤❤❤❤

  • @JP-bd6tb
    @JP-bd6tb Před 3 lety +68

    നല്ല നാടൻ പശുവിൻ പാലൊഴിച്ച
    ചായ പോലെയുള്ള ഗാനം....

    • @dnvlog5007
      @dnvlog5007 Před 2 lety +3

      👌🏻👌🏻👌🏻കമെന്റ് 👏🏻👏🏻👏🏻👏🏻😍🥰❤🤗🤗🤗👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝

    • @JP-bd6tb
      @JP-bd6tb Před 2 lety +1

      @@dnvlog5007 🤗

    • @sangeethanarayanan8769
      @sangeethanarayanan8769 Před 2 lety +4

      Supercoment😊😊

    • @JP-bd6tb
      @JP-bd6tb Před 2 lety

      @@sangeethanarayanan8769 I🙏

    • @chirtha1238
      @chirtha1238 Před 2 lety

      🥰🥰🥰

  • @shyniahalthej1463
    @shyniahalthej1463 Před rokem +65

    ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലം

  • @vinod_757
    @vinod_757 Před 3 lety +69

    സത്യമായിട്ടും എന്തൊരു സൂപ്പർ പാട്ടാണിത് രവി ബോംബെ സാറിൻ്റെ സംഗിതം മലയാളത്തിൽ 14 സിനിമകൾക്കെ അദ്ദേഹം സംഗിതം കൊടുത്തിട്ടുള്ളു എല്ലാ പാട്ടുകളും ഹിറ്റാണ് മലയാളി അല്ലങ്കിൽപ്പോലും എന്ത് മലയാളതനിമയായിട്ടാണ് അദ്ദേഹം സംഗിതം കൊടുത്തിരിക്കുന്നത്

    • @saransurendran3464
      @saransurendran3464 Před 2 lety +3

      സത്യമാണ്.. നല്ല സോങ് അല്ലെ.. മനസ്സിൽ ഇപ്പോൾ ഈ സോങ് വന്നു. അപ്പോൾ തന്നെ കണ്ടു. 👌👌

    • @harinarayan3466
      @harinarayan3466 Před 2 lety

      Very good song

    • @spvlogs6346
      @spvlogs6346 Před 2 lety +1

      17movies

    • @vinod_757
      @vinod_757 Před 2 lety

      @@spvlogs6346 ബാക്കി 3 film ഏതൊക്കെയാണ്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před rokem +102

    ആരെങ്കിലും 2023ലും ജീവനോടെ കേൾക്കുന്നോ 🤔🤔🤔

  • @dileediloo8877
    @dileediloo8877 Před 2 lety +41

    ഓർമകളിൽ എന്നും ബോംബെ രവി സർ ❤പട്ടിണിലൂടെ പാട്ടു ഉണ്ടാക്കിയ സംഗീത സമ്പ്രാട്ട് ഓർക്കുന്നു മലയാളികൾ 🙏🙏🙏🙏🙏🙏

  • @MrNippon510
    @MrNippon510 Před 3 měsíci +13

    സനാതന ഹിന്ദു ധര്മത്തിന്റെ സൗന്ദര്യം ....സംഗീതം നൃത്യം പൂജകൾ സന്ധ്യ ദീപം അങ്ങനെ എന്തെല്ലാം എന്തല്ലാം എന്റെ സംസ്കാരം ....ഞാൻ അഭിമാനിക്കുന്നു ഒരു സനാതന ഹിന്ദു ആയി എന്റെ പുണ്യഭൂമി ഭാരതത്തിൽ ജനിച്ചതിനു❤❤

    • @Ageorge6922
      @Ageorge6922 Před 3 měsíci

      അത് കേരളത്തിൽ ആയത് കൊണ്ടാണ്..അല്ലാതെ ഇതിൽ വേറെ ഒന്നും കാണേണ്ടതില്ല...ഇവിടുത്തെ പ്രകൃതി ഭംഗിയും സമാധാനം പുലരാനുള്ള കേരളീയരുടെ ചിന്തയും ബോധ - ബുദ്ധി ഔന്നത്യവും ഒക്കെ ...

    • @user-jl3nc8bc6x
      @user-jl3nc8bc6x Před 3 měsíci +1

      ഇപ്പൊ മാപ്പിള pattu മാത്രം

    • @binduanilkumar266
      @binduanilkumar266 Před měsícem +1

      Please mathavalkkarikkalle please😢😢

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +46

    2022 ലും🙏💕💥 ചിത്രചേച്ചി ബോംബെ രവി💐💞🍁👍🇮🇳

  • @ramachandrannairk.m7590
    @ramachandrannairk.m7590 Před 2 lety +52

    എന്തൊരു പാട്ടുകളാണ് ഈ സിനിമയിലേത്. ഭയങ്കരം . എത്ര പാട്ടിഷ്ടമല്ലാത്തവരും ഇതിലെ ഈ പാട്ടും അതുപോലെ ഉത്രാളിക്കാവിലെ എന്ന പാട്ടും കേട്ടിരുന്നുപോകും

  • @roshankl1697
    @roshankl1697 Před rokem +28

    നെഞ്ചിൽ ഒരു കല്ല് കയറ്റിയ പോലെ എന്തൊക്കെയോ നഷ്ട്ടപെട്ടു 🌹

  • @bineshbabu4723
    @bineshbabu4723 Před 2 lety +28

    ജയരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് വിദ്യാരംഭം.

  • @navaneethnimisha
    @navaneethnimisha Před rokem +16

    ഊണ് കഴിഞ്ഞു വീട്ടിൽ നിന്നും സ്കൂളിലേക്ക് , അയലത്തെ വീടിന്റെ മുറ്റത്തുകൂടി പോകുമ്പോൾ ഉച്ചക്ക് റേഡിയോ യിൽ നിന്നുള്ള രഞ്ജിനിയിൽ ഇതുകേട്ട കാലം തിരിച്ചുവരുന്നു.... ഇന്ന് ഞാൻ എന്റെ ജാഗ്ർ ൽ ഇരുന്നു കേൾക്കുമ്പോൾ എന്റെ പഴയ ബലിയകാലം തിരിച്ചു തരുന്ന ഈൗ സംഗീതം ❤❤❤❤😘😘

  • @jayasreenair5773
    @jayasreenair5773 Před 3 lety +31

    പൂവരമ്പിൻ താഴെ പൂക്കളം തീർത്തു
    തുളസിപ്പൂവിലും
    തുള്ളിമഞ്ഞിൻ വെണ്ണ നേദിച്ചു
    പുലരിക്കൈകളെൻ നെറ്റിയിൽ കുങ്കുമം
    തൊട്ടൂ
    ഹരിചന്ദനം തൊട്ടൂ... ഹരിചന്ദനം
    തൊട്ടൂ...
    (പൂവരമ്പിൻ...)
    തൂവാനം താണിറങ്ങും വെള്ളിമേട്ടിൻ
    മേലേ
    വാർമേഘപ്പൈക്കിടാങ്ങൾ ഇളകിമേയും നേരം
    ആനന്ദക്കണിവിളക്കിലൊരായിരം
    കതിരുമായ്
    പിൻ‍‌വിളക്കുകൾ തൂമണ്ണിൽ പൊൻ‌കണങ്ങൾ തൂവീ
    നാളങ്ങൾ
    സുകൃതമായ് തെളിഞ്ഞുനിൽക്കേ...
    മാധവം മധുലയം
    നുണഞ്ഞിരിക്കേ...
    (പൂവരമ്പിൻ...)
    വിണ്ണിലിളകും തെളിനിലാവിൻ
    പൈമ്പാൽക്കിണ്ണം
    നാലുകെട്ടിൻ പൊന്നരങ്ങിൽ തുളുമ്പും നേരം
    ആരോരും കാണാതെ
    നെയ്‌തലാമ്പൽക്കടവിൽനിന്നൊരു
    രാജഹംസം മെല്ലെ വന്നാ പാൽ നുണഞ്ഞേ
    പോയ്
    ദൂ‍രേ പാർവ്വണം തരിച്ചു നിൽക്കേ...
    ഉദയമായ്
    അരയന്നമുണർന്നിരിക്കേ...
    (പൂവരമ്പിൻ...)

    • @JP-bd6tb
      @JP-bd6tb Před 2 lety +3

      ഒരുപാട് നന്ദി...🙏
      ഇനിയും പ്രതീക്ഷിക്കുന്നു..!
      All the best....👍

    • @sonirajmohan3724
      @sonirajmohan3724 Před 2 lety +3

      Thanks for the lyrics

    • @rathnakumari-el7et
      @rathnakumari-el7et Před 2 lety +1

      നന്ദി ഒരുപാട് നന്ദി.. ഇനിയും ഇങ്ങനെ യുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. നല്ല പാട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നും കാണുന്നില്ല. നല്ലപ്പാട്ടുകൾ പ്രതീക്ഷിക്കുന്നു 🙏🙏

    • @sunitak.b.9172
      @sunitak.b.9172 Před 3 měsíci

      Super

  • @akhilsudhinam
    @akhilsudhinam Před rokem +12

    പണ്ട്എന്റെ ഓട് മേഞ്ഞ പുരയിൽ നിന്ന് റേഡിയോയിൽ ഉച്ച നേരത്ത് കേട്ട പാട്ട്

  • @singwithpramod2219
    @singwithpramod2219 Před rokem +10

    🙏🙏🙏സുഹൃത്തുക്കളെ...... ഇവിടെ പലരും കമന്റ്‌ ചെയ്തതുപോലെ...... എത്ര മധുരമാണി പാട്ട്....മലയാളിയല്ലാത്ത ബോംബെരവി ... 👌🏼🙏🙏🙏genius...... അത് പോലെ Kaithapram എന്ന മറ്റൊരു പ്രതിഭ ബിഗ് സല്യൂട്ട്........... എന്തൊരു ഓർക സ്ട്രേഷൻ....... എത്രായിരം പാട്ടുകൾ നമ്മൾ കേട്ടു...... എന്നാലും ഈ പാട്ടിന്റെ തലം ഒന്ന് വേറെ തന്നെ. സ്വർഗീയം സ്വർഗീയം സ്വർഗീയം........ 🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼

  • @brijeshbiju4955
    @brijeshbiju4955 Před 8 měsíci +3

    ആ പഴയ കാലം ഒരു കൈയിൽ എന്നെയും മറുറകെ യിൽ അനുജത്തിയുടെയും കൈ പിടിച്ച് അച്ഛൻ സിനിമക്ക് കൊണ്ടുപോയ ആ കാലം അച്ഛനിപ്പോ വയ്യാതായി.ഓർക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത വിങ്ങൽ😢😢😢😢

  • @sibijose4909
    @sibijose4909 Před rokem +7

    ജീവിതം ഒരു മായപ്പൊന്മാൻ . ഓർമകൾ മാത്രം മരിക്കുന്നില്ല. . നിഴലും നെരിപ്പോടുമായി കാലം കടന്നു പോകുന്നു. . .

  • @sasidharangopalan4267
    @sasidharangopalan4267 Před 3 lety +17

    സാധാരണ പാട്ടാണ്, എങ്കിലും
    മനസ്സിൽ എവിടെയോ യൊക്കെ
    ചെന്ന് തൊടുന്നു..

  • @vijithbabu8434
    @vijithbabu8434 Před rokem +3

    ആ....ഒരു കാലത്ത് ജനിക്കാൻ പറ്റി അതുതന്നെ ഭാഗൃം ആരോ ചെയ്ത സുകൃതം

  • @vijeshkp7506
    @vijeshkp7506 Před 2 lety +13

    വരികൾക്ക് എന്തൊരു ഭംഗ യാ ! മണിച്ചിത്രത്താഴിലെ സണ്ണി പറയുന്ന ഡയലോഗ് ഒന്ന് കടമെടുത്തോട്ടെ . "മലയാള സിനമയ്ക്ക് ഓജസ്സും തേജസ്സും ഉള്ള കാലത്ത് ഇറങ്ങിയ നല്ല ഒരു പടം . ഗാനങ്ങൾ അതി മനോഹരം .

  • @vipinva6211
    @vipinva6211 Před rokem +8

    മഴയുള്ളപ്പോൾ ഒരു ചായയും കുടിച്ച് കേൾക്കാൻ പറ്റിയ പാട്ട്. എല്ലാ tension നും പോകും

  • @rajivarghese1462
    @rajivarghese1462 Před 4 měsíci +2

    Vow എന്തൊരു ഫീൽ ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലം ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഇല്ലാന്ന് അറിയാം എങ്കിലും വെറുതെ ആഗ്രഹിച്ചു പോകുന്നു

  • @devudakshasudheesh5421
    @devudakshasudheesh5421 Před 5 měsíci +2

    ഈ പാട്ട് കേട്ടിട്ട് വല്ലാത്ത സങ്കടം ഒരവസരം കൂടി ദൈവം തന്നിരുന്നെങ്കിൽ ആ പഴയ കാലം തിരിച്ചു കിട്ടാൻ

  • @sojajose9886
    @sojajose9886 Před 2 měsíci +2

    ഗൗതമി എന്ത് ഭംഗി ആണ്❤❤❤

  • @renjithrajeev2928
    @renjithrajeev2928 Před 2 lety +22

    അരളിയും കദളിയും എന്ന ഗാനവുമായി സാദൃശ്യം ഉണ്ട്. രണ്ടും ഗംഭീരം.

  • @aswinsnair5611
    @aswinsnair5611 Před 3 měsíci +2

    എൻറെ ചിത്ര ചേച്ചി.... ആയിരം തവണ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏 the goddess of Music

  • @Vishnudevan
    @Vishnudevan Před rokem +4

    Instagram റീൽസിൽ ഈ ഗാനം ഒൻഡ് വന്നതാണ് ഞാൻ ...അതി മനോഹരം വരികൾ സംഗീതം ....പിന്നെ നമ്മളുടെ സ്വന്തം ചിത്രാമയുടെ ശബ്ദം

  • @ThasniThasnikv
    @ThasniThasnikv Před 10 dny

    എന്തൊരു പാട്ടാണ്.. Superr❤my favourite

  • @JP-bd6tb
    @JP-bd6tb Před rokem +10

    ആർട്ട് ചിത്രങ്ങളും...
    ആക്ഷൻ ചിത്രങ്ങളും...
    കൊമേഴ്സ്യൽ ചിത്രങ്ങളും...
    എല്ലാം മാറിമാറി ചെയ്തു തന്റെ സംവിധാന മികവ് എന്താണെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുത്ത ഹിറ്റ് മേക്കർ....ശ്രീ ജയരാജ്....🙏

    • @saijobaby4819
      @saijobaby4819 Před rokem +2

      തിളക്കം പോലുള്ള കോമഡി ചിത്രങ്ങളും

  • @premjithshyma8861
    @premjithshyma8861 Před rokem +8

    ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം❤❤❤❤

  • @m.r.sureshkumar
    @m.r.sureshkumar Před rokem +2

    ആദ്യ ചിത്രത്തിൽത്തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്തിയ സംവിധായകൻ ജയരാജ്‌

  • @user-en8mi4fj3w
    @user-en8mi4fj3w Před měsícem +1

    Ethu verum paattalla jeevanulla a pazhaya kalathinte sukham

  • @manthradhwani9547
    @manthradhwani9547 Před rokem +8

    മലയാളമേ നീ എത്ര മധുരമാണ്... ❤️❤️❤️

  • @angelroseanntheressaayonam9733

    Beautiful song ❤❤

  • @anoopayyappanayyappan8791

    ചിത്രാമ്മേ

  • @surajraj821
    @surajraj821 Před rokem +4

    What a song composed in kalyani ragam.... bombay ravi sir great🙏

  • @sharisuresh4296
    @sharisuresh4296 Před 11 měsíci +2

    നാട്ടിൻ പുറത്തിന്റെ നൈർമ്മല്യമുള്ളൊരു പാട്ട്......

  • @rajarajakaimal701
    @rajarajakaimal701 Před 4 měsíci

    രചനയും സംഗീതവും ഭാവവും ആലാപനവും സമഞ്ജസമായി കോർത്തിണക്കിയ ഒരു മനോഹര ഗാനം.

  • @saraswathysaraswathyp8781

    നല്ല പാട്ട് 🌹🌹🌹🌹🌹👍👍

  • @jayshreekg8125
    @jayshreekg8125 Před 2 lety +2

    🌹very nice lyrics and music. ☔🌷🌷☔

  • @angelofheaven4006
    @angelofheaven4006 Před 3 lety +19

    നല്ല പാട്ട്, ചിത്രചേച്ചി🥰🥰

  • @chirtha1238
    @chirtha1238 Před 2 lety +4

    ഗൗതമി ചേച്ചി സൂപ്പർ. സൂപ്പർ സോങ്

  • @abilashashok3652
    @abilashashok3652 Před 3 lety +5

    Super song ❤️❤️❤️❤️

  • @rejithrv7228
    @rejithrv7228 Před 2 lety +8

    നല്ല പാട്ട്... ഗൗതമി....

  • @sathischandrakn9953
    @sathischandrakn9953 Před rokem

    The great great great great great great song wóoderfull very very nice-song favorite ❤️❤️❤️ songs 👍

  • @mohanchandra9001
    @mohanchandra9001 Před měsícem

    Poovarambin thaazhe❣️

  • @sathysuresh3869
    @sathysuresh3869 Před 10 měsíci +1

    നല്ലൊരു പടവും നല്ല പാട്ടുകളും

  • @georgemeladoor3353
    @georgemeladoor3353 Před rokem +3

    Bombay Rai Sir...absolutely excellent..

  • @sanilraj1598
    @sanilraj1598 Před 2 lety +3

    ദൈവത്തിന്റെ കയ് ഒപ്പുകൾ

  • @seemakurup6441
    @seemakurup6441 Před rokem +2

    Classic hits 👍🏻

  • @PRATHYUSHKP
    @PRATHYUSHKP Před 2 lety +10

    ബോംബെ രവി സാബാണ് താരം🤩🎵

  • @animanoj1774
    @animanoj1774 Před 2 lety +3

    ചിത്ര സൂപ്പർ

  • @Mgkcreatioonminikv
    @Mgkcreatioonminikv Před 2 měsíci

    E film okkae theatre il vannal enthu rasayirunnu 🎉❤ what a feel🎉

  • @mohanchandra9001
    @mohanchandra9001 Před 2 lety +3

    Poovarambin thaazhe ❤

  • @pksanupramesh178
    @pksanupramesh178 Před 8 měsíci

    സരിതയിൽ ആണ് ഈ പടം ഇറങ്ങിയത് 😢 sanu എറണാകുളം. ഇതിലെ മിക്ക നടന്മാരും മറഞ്ഞു കഴിഞ്ഞു. ഞാൻ അന്ന് മഹാരാജാസിൽ പഠിക്കുന്നു. Sanu എറണാകുളം 1-11-2023

  • @gwvampire444
    @gwvampire444 Před rokem +2

    നല്ല പാട്ട് 💞💞💞💞💞

  • @anaidavishnu2826
    @anaidavishnu2826 Před 2 měsíci +1

    2024 l kelkunnavar undo

  • @parthasarathy-bn8xe
    @parthasarathy-bn8xe Před 9 měsíci +1

    Manasamadanamayi urangiyirunna nalla kalam vettum kuthum illathirunna kalam

  • @ArunKumar-po2or
    @ArunKumar-po2or Před rokem

    Pandu radio yil ithinte sabdarekha kettath ennum orkkunnu 90kal vasantha kalam thanneyayirunnu

  • @tkaboobackertk7776
    @tkaboobackertk7776 Před 10 měsíci

    മറക്കാൻകഴിയാത്തആലാപനം_അപാരം

  • @mohanchandra9001
    @mohanchandra9001 Před rokem +1

    Poovarambin thaaze ❤

  • @Krishnakumar.82
    @Krishnakumar.82 Před 8 měsíci +1

    കല്യാണിരാഗം = നൊസ്റ്റാൾജിയ ❤

  • @ajithaajiii5341
    @ajithaajiii5341 Před rokem

    My favorite song

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před rokem +2

    ചിത്രാമ്മ ❤

  • @user-gp9it5ky7i
    @user-gp9it5ky7i Před 11 měsíci

    Super song

  • @savithakp8832
    @savithakp8832 Před 2 lety

    Spr song

  • @maljomaljoet7391
    @maljomaljoet7391 Před 2 lety +3

    Vidhyarambham

  • @maljomaljoet7391
    @maljomaljoet7391 Před 2 lety +2

    Vidhyrambam

  • @user-qh9un6kc7l
    @user-qh9un6kc7l Před 7 měsíci +1

    Pashaya kalam orthupoyi❤

  • @anithap2807
    @anithap2807 Před 3 měsíci

    ❤❤❤😊

  • @aswinsnair5611
    @aswinsnair5611 Před 3 měsíci

    ഏറ്റവും ഇഷ്ടമുള്ള പാട്ടു

  • @yassarkm
    @yassarkm Před rokem +1

    Ufff❤️❤️❤️❤️

  • @ramchand8112
    @ramchand8112 Před 3 lety +1

    ❤️❤️❤️❤️❤️

  • @divyacs790
    @divyacs790 Před rokem +2

    2022 I'll e song kelkkunnavarundo ennepole??

  • @anupama5614
    @anupama5614 Před 2 měsíci

    ❤️

  • @merin3101
    @merin3101 Před rokem +1

    എന്താ പാട്ട്.. ❤️❤️❤️

  • @premaraoa5231
    @premaraoa5231 Před 4 měsíci

    Very nice

  • @prasannababuashokan8497
    @prasannababuashokan8497 Před 3 lety +5

    Nice... nostalgic... ❤️

  • @arunkayamkulam9895
    @arunkayamkulam9895 Před 11 měsíci

    പൊന്നു....❤❤❤❤❤❤❤❤

  • @vijovnairvijovnair954

    ❤❤❤

  • @NISHAOFCL
    @NISHAOFCL Před 3 lety +4

    ❤❤

  • @sheelabiju7258
    @sheelabiju7258 Před 5 měsíci

    ❤😊, 👌

  • @arjun.varjun.v.1415
    @arjun.varjun.v.1415 Před rokem +1

    Miss you...

  • @aboobackertk5102
    @aboobackertk5102 Před 10 měsíci +1

    കൈതപ്രം.

  • @sreekumarv591
    @sreekumarv591 Před 5 měsíci

    Njan ee filim ethraprsvashyam kandennariyilla.annu dish cut aayal eppozhenkiluma charge cheyyunne angane C D ittu kurepravashyam kandu. Enikku orupadu ishtamai.aakalam ini irikkalum thirichukittilla❤

  • @savithripk7660
    @savithripk7660 Před rokem

    Supper Beautiful Song
    Yethra kettalum mathi varilla

  • @vinodtm7695
    @vinodtm7695 Před rokem +1

    😢

  • @ranii6069
    @ranii6069 Před 4 měsíci +1

    2024❤

  • @santhisanthi3732
    @santhisanthi3732 Před 3 měsíci

    Ethokkeyanu kaalam

  • @sumeshnivi6956
    @sumeshnivi6956 Před 3 lety +3

    Ravi bombay touch

  • @gangadharancg484
    @gangadharancg484 Před 3 měsíci

    ഇതാണ് മക്കളെ ജീവിതം യൗവനത്തിൽ ഭൂമിയെ കാണു: ന്ന സുഖം വാദ്ധക്യ തിൽ തോന്നില്ല

  • @akrishnan1382
    @akrishnan1382 Před 4 měsíci

    Villages are cradle of civilization where human intellect performs the best in all areas. That's why Indian villages produced master class artists, craftsmen and other performers. However our urban culture has slowly replaced the village life which caused the decline of interest and as a result the talent we see in olden times. Songs such as this one can be pictured only in rural surrounding and we do not have such surrounding or situations any more. We have lost it for ever.

  • @ammuschanelsaileshandsudha6150

    Ayalathe Adhehathil naayakane vattam chuttichu talented heroine.

  • @sanjeevkumars1734
    @sanjeevkumars1734 Před 4 měsíci +2

    അമ്പോ...... ഞാൻ ആലപ്പുഴ സീതാസിൽ കണ്ട സിനിമ ❤️
    ഇനി ഒരു പാട്ടുണ്ട്..... "ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ...."🥰🥰🥰👌👌👌
    ഈ പാട്ട് 👌👌🥰🥰🥰
    പിന്നെ ഗൗതമി 🥰🥰👌👌