അതിഥി ദേവോ ഭവ: സ്വിച്ച് ഓൺ കർമ്മം സഖാവ് കെ എസ് അരുൺ കുമാർ നിർവ്വഹിക്കുന്നു @avishkaradigital

Sdílet
Vložit
  • čas přidán 8. 06. 2024
  • അതിഥി ദേവോ ഭവ: സ്വിച്ച് ഓൺ കർമ്മം സഖാവ് കെ എസ് അരുൺ കുമാർ നിർവ്വഹിക്കുന്നു ‪@avishkaradigital‬
    കഥാസംഗ്രഹം
    കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള തൊഴിൽരഹിതർക്ക് ഒരു കൊച്ചു ഗൾഫ് ആണ്. കേരളത്തിലെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളിൽ ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ ആകും എന്ന വിശ്വാസത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് ഒഴുകിയെത്തിയിരിക്കുന്നത് പതിനായിരങ്ങളാണ്. അത്തരത്തിൽ ഒരു നല്ല ജീവിത സാഹചര്യം തേടി കേരളത്തിൽ എത്തിപ്പെട്ട ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് മുരുകൻ. ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ എത്തി ഇവിടെ ചെറിയ ചെറിയ ജോലികൾ ചെയ്ത് ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ അനാഥയായ ഒരു മലയാളി പെണ്ണിനെ ജീവിത പങ്കാളിയായി അവനു കിട്ടി. ഒരു കനാലിന്റെ പുറമ്പോക്ക് ഭൂമിയിൽ അവനെപ്പോലെയുള്ള മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ഒരു സ്ഥലത്ത് അവനും ഒരു കുടില് കെട്ടി താമസമാക്കി. കാലപ്രവാഹത്തിൽ അവർക്ക് ഒരു കുട്ടിയുമായി. അങ്ങനെ ജീവിതം പച്ചപിടിച്ചു വരുന്നതിനിടയിൽ ഒരു ദിവസം അവനെ തേടി ഒരു വലിയ ദുരന്തം എത്തി ഒരു കെട്ടിടത്തിൽ പെയിൻറിങ് ജോലി ചെയ്തുകൊണ്ടിരിന്ന അവൻ കാല് തെറ്റി താഴേക്ക് വീഴുകയും ഗുരുതരമായി പരിക്കേറ്റുകയും ചെയ്തു. മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും കൈയ്ക്കും കാലിനും ഗുരുതരമായ പരിക്കേറ്റ അവനെ പിന്നീട് ഭാരം ഏറിയ ജോലികൾ ചെയ്യാൻ സാധിക്കാതെ വന്നു. ഒരു ചെറിയ ഉന്തുവണ്ടിയിൽ പച്ചക്കറികൾ കൊണ്ടുവന്ന നാട്ടിൽ വിറ്റാണ് പിന്നീട് അവൻ ഉപജീവനം നടത്തിവന്നത് വിധി പക്ഷേ അവനോട് വീണ്ടും ഒരു ക്രൂരത കാട്ടി. ഒരു മഴക്കാലത്ത്, തീരെ ശുചിത്വം കുറഞ്ഞ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന അവർക്ക് മാരകമായ പകർച്ചവ്യാധി പിടിപെടുകയും അവൻറെ ഭാര്യയുടെ വൃക്കകൾ തകരാറിലാവുകയും ചെയ്തു. ഇന്ന് അവളുടെ ജീവൻ നിലനിർത്തണമെങ്കിൽ സ്ഥിരമായി ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പലപ്പോഴും കൃത്യമായി ഡയാലിസിസ് നടത്താൻ അവന് സാധിക്കാതെ വരാറുണ്ട്. അങ്ങനെ കൃത്യമായി ഡയാലിസിസ് ചെയ്യാതെ തീർത്തും അവശിയായിരിക്കുന്ന ഒരു ദിവസമാണ് ചിത്രത്തിൻറെ ആരംഭം മരുന്നിനും ഡയാലിസിസും ആയിട്ടുള്ള പണത്തിനു വേണ്ടിയുള്ള അവൻറെ യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം.
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടപെട്ടങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക . നിങ്ങളുടെ കൂട്ടുകാർക്കും പ്രയോജനപ്പെടും . കൂടുതൽ വീഡിയോകൾക്കു ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    #malayalamshortfilms #webseries #malayalamwebseries #malayalam #comedy #dubai #dubailife #saudiarabia #quatar #unitedarabemirates #ellarumchollannu
    LEGAL WARNING : All the contents of this channel are copyright protected.downloading, copying and re uploading are strictly prohibited.
  • Zábava

Komentáře • 2