നാവിനെ സൂക്ഷിക്കുക - അനസ് മൗലവി കണ്ണൂർ

Sdílet
Vložit
  • čas přidán 6. 09. 2024
  • റമദാൻ 24
    04-04-2024
    ഐനുൽ മആരിഫ് കണ്ണൂർ
    വളരെ ഗൗരവമുള്ള ഒരു വിഷയം.
    അബൂസഈദില്‍ ഖുദ് രി (റ) വിവരിക്കുന്നു. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
    മനുഷ്യന്‍ പ്രഭാതത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനു മുന്നില്‍ താഴ്മയോടെ അപേക്ഷിക്കും. നീ നമ്മുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം ഞങ്ങള്‍ നിന്നോടൊപ്പമാണ്. നീ ചൊവ്വായാല്‍ ഞങ്ങളും ചൊവ്വാകും, നീ വളഞ്ഞാല്‍ ഞങ്ങളും വളയും. (തിര്‍മിദി 2/66)
    ഉഖ്ബത്തുബ്നു ആമിര്‍ (റ)
    റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട്
    രക്ഷ എങ്ങനെ കിട്ടുമെന്ന് ചോദിച്ചു. അവിടുന്നരുളി: നീ നിന്‍റെ നാവിനെ നിയന്ത്രിക്കുക. വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുക, (അനാവശ്യമായി പുറത്തിറങ്ങരുത്) നീ നിന്‍റെ പാപങ്ങളെ ഓര്‍ത്ത് കരയുക. (തിര്‍മിദി 2/66)
    റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി: ഞാന്‍ തമാശ പറയാറുണ്ട്. എന്നാല്‍ സത്യമല്ലാതെ ഒന്നും പറയാറില്ല. (ത്വബ്റാനി)
    റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
    സംസാരിക്കുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് ചേര്‍ത്ത് പറയുന്നവന് നാശം.! അവന് നാശം.! അവന് നാശം.! (തിര്‍മുദി)
    റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
    ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.! (ബുഖാരി)
    റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
    മൗനം ദീക്ഷിച്ചവന്‍ രക്ഷപ്രാപിച്ചു. (ബൈഹഖി 4/254)
    റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളി:
    മനുഷ്യന്‍ മൗനം ദീക്ഷിക്കുന്നതിന്‍റെ പ്രതിഫലം (അനാവശ്യമായി സംസാരിക്കാതിരിക്കുന്നതിന്‍റെ ഫലം) അറുപത് വര്‍ഷത്തെ ഇബാദത്തിനെക്കാള്‍ ശ്രേഷ്ഠമാകുന്നു. (മിഷ്കാത്ത് 2/44)

Komentáře • 3

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 2 měsíci +1

    Masha❤Allah🇸🇦❤

  • @abdulrasheed0057
    @abdulrasheed0057 Před 5 měsíci +4

    മാഷാ അല്ലാഹ്
    വെള്ളം ചേർക്കാതെ ദീൻ പറയുന്ന ഒരു പണ്ഡിതൻ 🌹👍👌

  • @ezzah639
    @ezzah639 Před 5 měsíci +1

    Not clear