മരണത്തെ ഓർക്കുക - അനസ് മൗലവി കണ്ണൂർ

Sdílet
Vložit
  • čas přidán 6. 09. 2024
  • റമദാൻ 25
    ജുമുഅ പ്രഭാഷണം
    05.04.2023
    ഐനുൽ മആരിഫ് കണ്ണൂർ
    നബിﷺ അരുൾ ചെയ്തു: "രസങ്ങൾ മുറിച്ചുകളയുന്നതിന്റെ (മരണത്തിന്റെ) സ്മരണ നിങ്ങൾ വർദ്ധിപ്പിക്കുക. വർധിച്ചതിനെ (ഐഹിക കൊതികൾ) അത് ചുരുക്കും. കുറഞ്ഞതിനെ (ഇബാദത്ത്) വർദ്ധിപ്പിക്കുകയും ചെയ്യും. (തുർമുദി - നസാഈ)
    നാം ഏതവസരത്തിലും മരണത്തിനുള്ള തയ്യാറെടുപ്പിലായിരിക്കണം. പൂർണ്ണമായ പാശ്ചാതാപവും, ഹഖ് ഇടപാടുകളിൽ നിന്ന് ഒഴിവാകുകയുമാണ് അതിന്ന് വേണ്ടത്. വാക്ക്, പ്രവൃത്തി, സമ്പത്ത് എല്ലാം ഇതിൽപ്പെടും. സാമ്പത്തികമായ ബാധ്യത കൊടുത്തു തീർക്കണം. വാക്ക്, പ്രവൃത്തി എന്നിവ കൊണ്ട് വേദനിക്കപ്പെട്ടവർ പൊരുത്തപ്പെടണം. അതിനാവശ്യമായത് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുകയും അങ്ങിനെ അവരുടെ മന:സംതൃപ്തി കരസ്ഥമാക്കുകയും ചെയ്യണം.
    "നാളെ എന്ത് പ്രവർത്തിക്കുമെന്ന് ഒരു നഫ്സും അറിയുകയില്ല. ഏത് ഭൂമിയിൽ വെച്ച് മരിക്കുമെന്ന് ഒരു നഫ്സും അറിയുകയില്ല". (ഖുർആൻ 34 /31)
    അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു. എന്റെ ചുമലിൽ പിടിച്ച് കൊണ്ട് നബിﷺ പറഞ്ഞു. "ദുനിയാവിൽ ഒരു വിദേശിയെപ്പോലെയോ യാത്രക്കാരനെപ്പോലെയോ ആവുക". (ബുഖാരി)
    "പ്രദോഷമായാൽ പ്രഭാതം നീ പ്രതീക്ഷിക്കേണ്ട. പ്രഭാതമായാൽ പ്രദോഷവും" എന്ന് അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുമായിരുന്നു. (ബുഖാരി)

Komentáře • 3