ഇന്ന് വരെ കടൽ കാണാത്ത അരക്ക് താഴെ തളർന്ന ചേട്ടനേയും ചേച്ചിയേയും കടൽ കാണിക്കാൻ കൊണ്ട് പോയപ്പോൾ..

Sdílet
Vložit
  • čas přidán 21. 10. 2023
  • ജീവിതത്തിൽ ഇന്ന് വരെ കടൽ കാണാത്ത അരക്ക് താഴെ തളർന്ന ചേട്ടനേയും ചേച്ചിയേയും കടൽ കാണിക്കാൻ കൊണ്ട് പോയപ്പോൾ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല..
    നന്നായി നേരം കളയൂ - Make Every Minute Matter
    Download India's No1 audio book platform: kukufm.page.link/jUEiem4k2g4y...
    User Coupon HARISH50
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #beach
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 1,9K

  • @shyamkumar-8045
    @shyamkumar-8045 Před 9 měsíci +680

    പരാതി കൊടുത്തവന്റെയും ആ പൈസ വാങ്ങിയവന്റെയും അവിടെ പ്രശ്നമാക്കിയ പോലീസു മാരുടെയും കുടുംബം ഇനി സന്തോഷത്തോടുകൂടി ജീവിക്കില്ല.. ഇത് എന്റെ മാത്രമല്ല സ്നേഹം ഉള്ളിലുള്ള മലയാളികളുടെ മുഴുവൻ ശാപമാണ്

    • @pradeepkumars9092
      @pradeepkumars9092 Před 9 měsíci +49

      സത്യം ഇത് ഒരു ശാപമായി തന്നെ ഇത് ചെയ്തവർക് ഭവിക്കട്ടെ.

    • @princybiju8419
      @princybiju8419 Před 9 měsíci +12

      Athe correct✅

    • @legend-eo2ou
      @legend-eo2ou Před 9 měsíci +20

      നശിച്ച ഭരണം 😐😐😐

    • @traveltourmedia4599
      @traveltourmedia4599 Před 9 měsíci

      പോലീസ് കുറ്റകാരല്ല. ഒരു പരാതി എഴുതി കൊടുത്താൽ അന്നെഷണം നിർബന്ധം ആണ് അവരുടെ ഡ്യൂട്ടി മാത്രം ആണ് അവർ ചെയ്തത്. അവിടെത്തെ മുനിസിപ്പാലിറ്റി പഞ്ചായത്ത്‌ ആണ് കുറ്റക്കാർ

    • @ismailummer3986
      @ismailummer3986 Před 9 měsíci +4

      👍👍👍

  • @rohithrajendran3943
    @rohithrajendran3943 Před 9 měsíci +1034

    പരാതി കൊടുത്തവന്റെ കുടുംബത്തെ ഈ നിമിഷം ഓർക്കുന്നു... ഒപ്പം ഈ ക്യാഷ് വാങ്ങിയ സർക്കാരിനേം...... ഗതി പിടിക്കുമോ...... ഹരീഷേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്... ആരൊക്കെ തളർത്താൻ നോക്കിയാലും ദൈവം നിങ്ങളെ കൈ വിടില്ല... ഒരുപാട് പേരുടെ പ്രാർത്ഥന ഒപ്പം ഉണ്ട്....

    • @Nzgki
      @Nzgki Před 9 měsíci

      2500 രൂപ വാങ്ങിച്ച് പോലീസുകാരൻ ശരീരം മുഴുവൻ തളർന്ന് കിടപ്പിലാകട്ടെ. അവന്റെ ഒരു നിയമം!

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 Před 9 měsíci +5

      👌👌🙏🙏

    • @ushashaji3026
      @ushashaji3026 Před 9 měsíci +1

      ❤❤❤🎉🎉🎉

    • @rajeeshpanikar4602
      @rajeeshpanikar4602 Před 9 měsíci

      കടൽ വരെ പിണറായി എടുത്ത്...പിണറായിയുടെ അമ്മേന്റെ പൂ... ലെ പിഴ

    • @minimolr2079
      @minimolr2079 Před 9 měsíci +47

      സഹായിക്കാൻ മനസ്സ് ഇല്ലെങ്കിൽ വേണ്ട പക്ഷെ അതിനു തയ്യാർ ആയി നിൽക്കുന്നവരെ തടയരുത് സമൂഹമേ

  • @Beliver248
    @Beliver248 Před 9 měsíci +78

    പരാതി കൊടുത്ത ആൾക്കും ആ പോലീസ് കാർക്കും ഈ വീഡിയോയും comments കാണുമ്പോ ഉള്ളിന്റെ ഉള്ളിൽ മാറാത്ത ഒരു നോവ്‌ ഉണ്ടാകും അതാണ് അവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ❤❤❤❤

  • @munnasmunnas9083
    @munnasmunnas9083 Před 9 měsíci +12

    കൊച്ചു കുഞ്ഞിന്റെത് പോലുള്ള നിഷ്കളങ്കമായി ചിരിക്കുന്ന ചേച്ചിയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു മനസ്സും.

  • @wildcaptainkerala7839
    @wildcaptainkerala7839 Před 9 měsíci +167

    ഒരു ബോർഡോ ഒരു നോട്ടിസോ ഇല്ല്യാതെ ഫൈനും കൊണ്ട് വന്ന കേരളാപോലീസിന് ഇരിക്കട്ടെ കുതിരപ്പവൻ 🙏🙏.... നാളെ മുതൽ ആ നാട്ടിൽ ഉള്ള മുഴുവൻ ആളുകളും ആ ബീച്ചിൽ പോയി ഫോട്ടോ ഷൂട്ട്‌ നടത്തണം എന്നിട്ട് അതിനെ ചോദ്യം ചെയ്യണം

  • @HarishThali
    @HarishThali  Před 9 měsíci +728

    രാജു ചേട്ടന്റേയും പൊന്നമ്മ ചേച്ചിയുടേയും സന്തോഷം കണ്ട് ഇത്രമാത്രം കണ്ണ് നിറഞ്ഞ് എഡിറ്റ് ചെയ്ത വീഡിയോ വേറെ ഇല്ല..
    ഇനി അവരുടെ ഒരു ആഗ്രഹമാണ് വയനാട് ചുരം കാണണം എന്നത് ഉടനെ കൊണ്ട് പോകാം പറഞ്ഞ് തിരിച്ച് പോന്നപ്പോഴും എന്റെ മനസ്സ് ഇപ്പോഴും അവരുടെ കൂടെയാണ്..
    എല്ലാവരും വിളിച്ച് വിവാഹ വാർഷിക ആശംസകൾ അറിയിക്കണേ ..
    നിങ്ങൾ ഒറ്റക്കല്ല നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട് എന്ന ഒരൊറ്റ വാക്ക് മതി ഇനിയുള്ള ജീവിതം സന്തോഷമായിരിക്കാൻ..❤️
    അവർ ഉണ്ടാക്കുന്ന പേപ്പർ പെൻ വാങ്ങി ഒരു സപ്പോർട്ടും കൊടുക്കണേ..
    രാജു ചേട്ടന്റെ നമ്പർ : 98 476 27510
    നന്നായി നേരം കളയൂ - Make Every Minute Matter
    Download India's No1 audio book platform: kukufm.page.link/jUEiem4k2g4yWhWn7
    Use Coupon HARISH50

    • @sajithakumari8768
      @sajithakumari8768 Před 9 měsíci +46

      ശരിക്കും ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. ഹാരിഷിന് നല്ലതേ വരൂ. എത്ര പേരുടെ പ്രാർത്ഥന കൂടെയുണ്ട്. പൊന്നമ്മയെ എപ്പോഴെങ്കിലും ഒരിക്കൽ അസ്തമയം കാണാൻ കൂടി കൊണ്ടുപോവാണേ 🙏. അവരുടെ രണ്ടു പേരുടെയും സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു. ഇതുപോലെ മനസ്സ് നിറഞ്ഞൊരു വീഡിയോ ആയിരുന്നു മലമുകളിൽ അമ്മക്ക് വെള്ളം എത്തിച്ചത്. ഇനിയും ഒരുപാട് പേർക്ക് ഇതുപോലുള്ള നന്മ ചെയ്യാനുള്ള ആയുസും ആരോഗ്യവും ഹാരീഷ് ഭായ്ക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @thefinetassels
      @thefinetassels Před 9 měsíci +26

      Bro വയനാട് വരുമ്പോൾ ഒന്ന് അറിയിക്കാൻ പറ്റുമോ. സാഹചര്യം അനുവദിച്ചാൽ ഒന്ന് നേരിട്ട് കാണാം. പിന്നെ എന്നെകൊണ്ട് കഴിയുന്ന ഒരു ചെറിയ സഹായവും നൽകാൻ ആഗ്രഹിക്കുന്നു

    • @rasampappadam5666
      @rasampappadam5666 Před 9 měsíci

      @@sajithakumari8768 ആമീൻ യാറബ്ബൽ ആലമീൻ....

    • @user-rz5zc3gq5f
      @user-rz5zc3gq5f Před 9 měsíci +6

      ദൈവം കൂടുതൽ ഉയരത്തിലേക്ക് എത്തിക്കട്ടെ പാവപ്പെട്ടവരെ മനസ്സ് എന്ന് അവരെ സന്തോഷത്തിനുള്ള സമാധാനത്തിന് നിങ്ങൾ കൂടെ ഉള്ളത് വീഡിയോ കണ്ടപ്പോൾ വളരെ വിഷമമായി

    • @scouple8653
      @scouple8653 Před 9 měsíci +13

      ഒരുപാട് സന്തോഷം നൽകിയ വീഡിയോ. രാജു ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി.. 🥰🥰🥰

  • @roadking433
    @roadking433 Před 9 měsíci +78

    ഹരീഷ് ഏട്ടാ കണ്ണ് നിറഞ്ഞു ഈ വീഡിയോ മുഴുവൻ കണ്ടു തീർന്നപ്പോളേക്കും
    പിന്നെ ചാവക്കാട് ഉള്ള ആ പരാതി കൊടുത്തവനും അത് വാങ്ങി നക്കിയവർക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ ഇത്രയും ദാരിദ്രം ആണല്ലോ നമ്മുടെ സർക്കാർ 🙌🏼🙌🏼🙌🏼🙌🏼

  • @vijithaj9868
    @vijithaj9868 Před 9 měsíci +22

    നിസാരമായി തോന്നുന്ന പലതിനും മൂല്യം ഏറെയാണെന്ന തിരിച്ചറിവു നൽകുന്ന വീഡിയോ😢 . അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം സമ്മാനിച്ച ഹാരിഷ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @ashokankadakkamon4804
    @ashokankadakkamon4804 Před 9 měsíci +312

    ഹരീഷേ താങ്കൾ കേരളത്തിലെ ഒരു വലിയ മാലാഖയാണ് നന്മയുള്ളതും പാവങ്ങളുടെ മനസറിഞ്ഞു സഹായിക്കാനും സന്തോഷിപ്പിക്കുവാനും ഇങ്ങനെ ഉള്ളവരെ കൂടെ ചേർത്ത്നിർത്താനും താങ്കൾ കാണിക്കുന്ന ആത്‍മർത്ഥത ഇതിന് ദൈവം പ്രത്യകം അനുഗ്രഹിക്കട്ടെ..... തങ്ങൾക്ക് എന്റെ ചക്കര ഉമ്മ 💞💞💞💞💞........

  • @valsalakumari7596
    @valsalakumari7596 Před 9 měsíci +197

    കരഞ്ഞുപോയി. ദൈവം നിങ്ങളെ മൂന്നുപേരെയും എന്നും അനുഗ്രഹിക്കട്ടെ 🙏🙏

  • @vishnuvichuzz1444
    @vishnuvichuzz1444 Před 9 měsíci +17

    കരയാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു ബായ് നിങ്ങൾ ഒക്കെ ..!! ഇത് കാണുന്ന ഞങ്ങൾക്ക് തന്നെ സങ്കടം വരുന്നു ..!! നമ്മൾ കാരണം മറ്റുള്ളവരുടെ സന്തോഷം നേരിൽ കാണുക എന്നു പറയുന്ന തന്നെ ഒരു സുഗമാണ്...! Hats of you brother..! നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤❤

  • @hajaraac6425
    @hajaraac6425 Před 9 měsíci +13

    ഹാരിസ്ക്ക ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി കാരണം നിങ്ങൾ ചെയ്ത പുണ്യം നിങ്ങളെ അള്ളാഹു എവിടെയും തോൽപ്പിക്കില്ല ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിലനിർത്തട്ടെ🤲🤲🤲🤲🤲

  • @npnairotp1077
    @npnairotp1077 Před 9 měsíci +336

    പാട്ടും കൂടെ ആയപ്പോൾ അടിപൊളി.....പറയാൻ വാക്കുകൾ ഇല്ല...ഇവരുടെ സന്തോഷത്തിന് കാരണക്കാർ ആയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏🙏

  • @hani3321
    @hani3321 Před 9 měsíci +124

    അവരുടെ സന്തോഷത്തിൽ കടലും തുള്ളി ചിരിച്ചതു പോലെ ❤❤❤🤲😅

  • @maheshm4840
    @maheshm4840 Před 9 měsíci +20

    ആ തിരമാലയും തീരവും പോലെ ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.. യഥാർത്ഥ പ്രണയം മരിക്കുന്നില്ല❤️❤️. അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസിലുള്ള ഭാരം എവിടെയോ ഇറക്കിവെച്ച പോലെ അവരോടൊപ്പം നമ്മളും സന്തോഷിക്കുന്നു... 🥰 ഇത്രേയും നല്ലയൊരു ഓർമ്മകൾ ഉണ്ടാക്കികൊടുത്ത harish bro your.. One of best human being ❤️❤️...

  • @fareedmahin9875
    @fareedmahin9875 Před 9 měsíci +5

    അവരുടെ സന്തോഷം കണ്ടിട്ട് ഹൃദയം സന്തോഷം കൊണ്ട് രണ്ടും തുള്ളി കണ്ണുനീർ എന്റെ മൊബൈൽ ചാടി എന്ത് സന്തോഷമാണ് അവർക്ക് അത് കണ്ടപ്പോൾ ഇനിയും ഒരുപാട് പേര് ഇതേ മാതിരി ഉണ്ടാകും അവരെയും തേടിപ്പിടിച്ച് ഇങ്ങനെ ഒരു ചെറിയ വിനോദയാത്രയ്ക്ക് കൊണ്ടുപോവുക താങ്കളുടെ വീഡിയോ ഞാൻ ഒരുപാട് കാണുന്നുണ്ട് കമന്റ് ബോക്സിൽ രണ്ടാമത്തെ പ്രാവശ്യം ഞാൻ വരുന്നത് എല്ലാവരും കൂടി ഒരു ചെറിയ വീട് അവർക്ക് ബാത്റൂമിൽ പോകാൻ സൗകര്യമുള്ള ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുക സഹായിക്കുക കണ്ടിട്ട് പാവം തോന്നി എന്തായാലും നിങ്ങൾക്കും രാജേട്ടനും ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @ashamol3992
    @ashamol3992 Před 9 měsíci +153

    പരാതി കൊടുത്തവനും പെറ്റി വാങ്ങിയവനും നന്നായി വരട്ടെ🤬🤬🤬 ഇത്രയും നമ്മൾ നമ്മുടെ സർക്കാരിൽ നിന്ന് പ്രേതീക്ഷിച്ചാൽ മതി. ഹരീഷ് ബ്രോ നിങ്ങളെ തളർത്താൻ ആർക്കും ആവില്ല ഒത്തിരി സ്നേഹം അത് പോലെ ബഹുമാനം ❤❤❤❤

    • @ithupoleyannavar
      @ithupoleyannavar Před 9 měsíci +6

      🙏🙏🙏ഇത് വല്ല രാഷ്ട്രീയ മേലാളാൻ മാരോ മന്ത്രി മുതൽ ഉള്ളവരെ ആണെങ്കിൽ ഇങ്ങനെ ഉള്ള നടപടി ആ പോലിസ് കാർ എടുക്കോ

    • @ashamol3992
      @ashamol3992 Před 9 měsíci +1

      @@ithupoleyannavar എടുക്കില്ല 👍

    • @thambyjacob8797
      @thambyjacob8797 Před 9 měsíci +9

      പിച്ച ചട്ടിയിലും കൈട്ടുവാരുന്ന കാലം വന്നിരിക്കുന്നു,

    • @subaidarahna5227
      @subaidarahna5227 Před 9 měsíci +1

      സത്യം

    • @dollyjolly1575
      @dollyjolly1575 Před 9 měsíci +2

      അവർ എത്ര ഇൻസൾട്ട് ചെയ്തിട്ടും ക്ഷമയോടെ നിന്ന സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @tka.therotheajitha5354
    @tka.therotheajitha5354 Před 9 měsíci +166

    അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ആ പാട്ട് പാടിയ ആൾക്കും
    അഭിനന്ദനങ്ങൾ 🙏.

    • @BenshadPM
      @BenshadPM Před 9 měsíci +1

      Akber ചാവക്കാട്...

    • @tka.therotheajitha5354
      @tka.therotheajitha5354 Před 9 měsíci +2

      @@BenshadPM 🙏അഭിനന്ദനങ്ങൾ 👌അവസരോചിതമായിട്ട് തന്നെ പാടി 🙏👌👍. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏.
      പിന്നെ വനമുത്തശ്ശി പാവം എനിക്ക് ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ആ മുത്തശ്ശിയെ ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വരുമ്പോൾ വിളിക്കാം കേട്ടോ 🙏.

    • @tka.therotheajitha5354
      @tka.therotheajitha5354 Před 9 měsíci +1

      @@BenshadPM താങ്ക്സ്

  • @sreeshanthkk6651
    @sreeshanthkk6651 Před 9 měsíci +5

    ഹരീഷ് &ടീം ഇതു കാണുന്ന ഒരോ മലയാളിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവും,, ആ സ്നേഹം,, പ്രാർത്ഥന നിങ്ങൾക് അനുഗ്രഹമായിതീരും,,, ഒപ്പം,, ചേച്ചിക്കും, ചേട്ടനും,,, ഒരു പുതിയ ജന്മം കൈപിടിച്ച് നൽകിയതിന് എല്ലാവരെയും,, ദൈവം അനുഗ്രഹിക്കട്ടെ,,പരാതി കൊടുത്തവനും,, നിയമ പാലകർക്കും അവർ ചെയ്തതിനുള്ളതും,, ദൈവം നൽകട്ടെ,,

  • @preethasuresh148
    @preethasuresh148 Před 9 měsíci +3

    അവരുടെ നിഷ്കളങ്കമായ സന്തോഷത്തിനു മുന്നിൽ ഒന്നും തന്നെയില്ല ചേട്ടനു നന്ദി സർക്കാർ കള്ളകടത്തിനെ കൂട്ടുനിൽക്കു പാവപെട്ടവർക്കൊപ്പം നിൽക്കില്ല പരാതി കൊടുത്തവൻ മനുഷ്യൻ അല്ല

  • @anjalivijayan6762
    @anjalivijayan6762 Před 9 měsíci +55

    ഈ പാവങ്ങളെ സഹായിക്കുന്ന ചേട്ടന് കുടുബത്തിനും നല്ലത് മാത്രേ ഉണ്ടാകു 🙏

  • @babyk8088
    @babyk8088 Před 9 měsíci +89

    ആ ചേച്ചിയുടേയും 'ചേട്ടന്റെയും സന്തോഷം മതി നമ്മുടെ മനസു നിറയാൻ, കണ്ണു നിറഞ്ഞു, ഹാരിഷിനും സഹപ്രവർത്തകർക്കും നന്ദി 🙏🙏🙏🙏🙏🙏

  • @mallutik8554
    @mallutik8554 Před 9 měsíci +5

    ഇവരുടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് സന്ദോഷകണ്ണീർ നിയന്ദ്രിക്കാൻ പറ്റുന്നില്ല. അള്ളാഹു നമ്മൾക്കു തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ്. അൽഹംദുലില്ലാഹ് 🤲.... ഹരീഷ്കാനോട് എന്തു പറയണം എന്ന് അറിയില്ല.🤲🤲🤲🤲

  • @rajithachu4513
    @rajithachu4513 Před 9 měsíci +5

    അവരുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത നിങ്ങൾക്ക് ഒരുപാട് നന്ദി ഉണ്ട്

  • @medias2474
    @medias2474 Před 9 měsíci +196

    ഇവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഹരിഷ്ക വളരെ അധികം സന്തോഷം ❤

  • @nihalroshen215
    @nihalroshen215 Před 9 měsíci +190

    ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോ ചിരിയും കരച്ചിലും വന്നു.. ആ സന്തോഷത്തിനു വഴി ഒരുക്കിയ Harish ഇക്കാക്ക് പടച്ചോൻ ഇരുലോകത്തും സന്തോഷം നൽകട്ടെ 🤲🤲🤲ആമീൻ

  • @rathikp4181
    @rathikp4181 Před 9 měsíci +4

    ഇത്ര അധികം സന്തോഷം ഉണ്ടായ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. എന്തായാലും ഇതിന് മുൻകൈ എടുത്ത ഹരീഷ് ചേട്ടനും മറ്റുള്ളവർക്കും നന്ദി നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @chandhrikaanamika198
    @chandhrikaanamika198 Před 8 měsíci

    ബ്രദർ നിങ്ങൾ ചെയ്ത ഈ പ്രവർത്തി നന്നായി. ഈശ്വരൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആ ചേട്ടനും ചേച്ചിയും സന്തോഷിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.അവർ എത്ര നിഷ്കളകർ.....! നിങ്ങളുടെ മനസ് അതിനാണ് സല്യൂട്ട്. 🙏🤝. ഇന്നുമാത്രമുള്ള ഒരു നിയമം അവരുടെ സന്തോഷത്തിനു ചെറിയ തടസം ഉണ്ടായി. സാരമില്ല. ഇനിയും അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമല്ലോ. സന്തോഷം... നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏💖💖💖.

  • @mbrbedsheetsandbedroomconc7057
    @mbrbedsheetsandbedroomconc7057 Před 9 měsíci +84

    കാത്തുകാത്തിരുന്ന് വന്ന അവസരത്തിൽ അവർക്ക് ആ അസ്തമയം കാണിക്കാതെ പോയ ആ നാട്ടുനടപ്പ് ഉടനെ അസ്തമിക്കുമായിരിക്കും.
    എന്നിട്ടും പരാതിയുടെ സ്വരമില്ലാതെ ഹരീഷ്...❤❤

    • @ajuayan4132
      @ajuayan4132 Před 9 měsíci +10

      പറയാൻ.വാക്കുകളില്ല.കണ്ണ്.നിറഞ്ഞു.ഇക്കയ്ക്.പടച്ചോൻ.കാവലുണ്ടകും.അമീൻ👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @adilyaseen2761
      @adilyaseen2761 Před 9 měsíci +1

      Chechi vyral aakum

  • @thefinetassels
    @thefinetassels Před 9 měsíci +81

    രണ്ടു കൊച്ചു കുട്ടികൾ കടൽ കാണാൻ പോയ കഥ 🥰❤

  • @user-bx2lw6ex6n
    @user-bx2lw6ex6n Před 9 měsíci +2

    ഇതു കണ്ട് ഒരു പാട് കരഞ്ഞു അവരെ കൊണ്ടുപോയ ആ വ്യക്തിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി നീങ്ങൾക്കു നല്ലതു മാത്രം വരട്ടെ

  • @rabiyahabeeb1835
    @rabiyahabeeb1835 Před 9 měsíci +6

    ആ പരാതി കൊടുത്തവൻ ഇപ്പൊ തൃപ്തി ആയോ ആവോ ഹരീഷിക്ക ഒരുപാട് സന്തോഷം ആ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ അല്ലാഹു ആയുസ്സും ആരോഗ്യവും തരട്ടെ 🤲🏻

  • @rasampappadam5666
    @rasampappadam5666 Před 9 měsíci +36

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി. ഇതുപോലെ എന്റെ ഉമ്മയെ കൊണ്ടുപോയി കാണിക്കാനൊരു ആഗ്രഹമുണ്ട്.

  • @binukunjukunju8067
    @binukunjukunju8067 Před 9 měsíci +45

    നിങ്ങള് മുത്താണ് ഭായി.... ❤
    കൊച്ചുകുട്ടികളെപോലെ എത്ര സന്തോഷമാണ് ആ ചേച്ചിക്കും ചേട്ടനും കടൽ കണ്ടപ്പോൾ........ ❤

  • @kaleshkamalasanan9273
    @kaleshkamalasanan9273 Před 9 měsíci +6

    ആദ്യമായി കടലുകാണുന്ന രണ്ടുകുട്ടികളെ പോലെ അവരുടെ മനസ്സ് മറന്നു സന്തോഷിക്കുന്ന രംഗം. ഒരുപാട് സ്നേഹം ഹരീഷ് ഭായ് നിങ്ങൾ ചെയ്യുന്ന സൽകർമങ്ങൾ കാണുമ്പോൾ.

  • @saira9541
    @saira9541 Před 9 měsíci +2

    കടൽ കാണാത്ത ഇങ്ങനെ ഉള്ള ഒരുപാട് പേര് കാണും അവരെ ഒക്കെ കടൽ കാണിക്കാൻ ഉള്ള ഭാഗ്യം ഈ ഹരീഷ് ഏട്ടന് ഉണ്ടാവട്ടെ, 🤲🏻🤲🏻👏👏👍🏻👍🏻🌹🌹❤️❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 9 měsíci +125

    ഹരീഷിനെയും സഹപ്രവർത്തകർക്കും ഒരായിരം നന്മകൾ ലഭിക്കട്ടെ 👌പൊന്നമ്മ പറഞ്ഞത് കേട്ടില്ലേ ഇനി മരിച്ചാലും വേണ്ടില്ല എന്ന്, അസ്തമയം കാണാൻ അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @ashkarptk
    @ashkarptk Před 9 měsíci +47

    ഹാരിഷ് ഭായ് നിങ്ങ മുത്താണ്.. അവരുടെ സന്തോഷത്തിനായി ഓരോ അടഞ്ഞ വാതിലും തുറന്നു കൊടുത്തല്ലോ..❤❤
    ആ ചേട്ടന്റേം ചേച്ചീടേം സന്തോഷം കാണുമ്പോ സന്തോഷത്തോട്കൂടി കണ്ണീരും വന്നു😔..
    🤝💖💖

  • @shijamol.kumaran9891
    @shijamol.kumaran9891 Před 9 měsíci +4

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. ഹരീഷ്ചേട്ടാ ഒരുപാട് ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ളവരെ ചേർത്ത് നിർത്തുന്നതിന്.. പിന്നെ എവിടെയും ജനങ്ങളെ കൊള്ള അടിക്കുന്ന നീയിമം.. അവരുടെ സന്തോഷം കണ്ടപ്പോൾ സങ്കടവും അത് പോലെ സന്തോഷവും തോന്നി.. അവരുടെ സന്തോഷത്തിന് അവസരം ഒരിക്കിയ ഹരീഷ് ചേട്ടന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰

  • @shaficalicut1382
    @shaficalicut1382 Před 9 měsíci +6

    ആ സന്തോഷം കണ്ട്... നമ്മുടെ കണ്ണ് നിറഞ്ഞു പാവം കുടുംബം പടച്ചവൻ എല്ലാവിധ ഐശ്വര്യ വും അവർക്ക് നൽകട്ടെ... കൂടെ ഇവർക്ക് സപോർട് ചെയ്തവർക്കും 💞💞🤲🤲🤲

  • @anildajohnson7580
    @anildajohnson7580 Před 9 měsíci +38

    ദൈവം മനുഷ്യനായി അവതരിച്ചു എന്ന് പറയുന്നത് നിങ്ങളെപ്പോലെ ഉള്ളവരെ ആണ്.. അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. എല്ലാ നന്മകളും താങ്കൾക്ക് ഉണ്ടാകും..

  • @madhuputhoorraman2375
    @madhuputhoorraman2375 Před 9 měsíci +195

    സത്യം പറയാമല്ലോ അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ..... ഹരീഷ് ബ്രോ നിങ്ങളാണ്... ദൈവം

    • @VinodKichu
      @VinodKichu Před 9 měsíci

      Njanum daivathakandu

    • @lillyjoseph4344
      @lillyjoseph4344 Před 9 měsíci

      ഞാനും കരഞ്ഞുപോയി❤..

  • @yousaf7311
    @yousaf7311 Před 9 měsíci +2

    ഇതുപോലെ ഒരുപാട് പേരെ ചേർത്തുപിടിച്ച വീഡിയോസ് കണ്ടു പക്ഷെ ജീതത്തിൽ ആദ്യമായി കടൽ കണ്ട സന്തോഷം ആ ചേട്ടനും ചേച്ചിയും ശെരിക്കും ആസ്വദിച്ചു അതിനു വേണ്ടി പരിശ്രമിച്ച ഹരീഷ് ഭായ്. വാക്കുകളില്ല ആയുർ ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ

  • @devas1239
    @devas1239 Před 9 měsíci

    ഹരീഷ്ക്ക... നിങ്ങൾ ആളൊരു സംഭവമാ... ആ ചേച്ചിന്റെ ചിരികണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി.... കൂടാതെ ആ ഗായകൻ അപ്പോൾ പാടിയ ആ ഗാനം.. എന്ത്‌ രസാ കേൾക്കാൻ... സങ്കടം കൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായില്ല...2500എപ്പോഴെങ്കിലും ആകുമെങ്കിൽ ഞാൻ തരാട്ടോ..ചേച്ചീടേം ചേട്ടന്റെയും സന്തോഷം അതുകാണുമ്പോൾ 2500ഒക്കെ എന്ത്‌.... ഹരീഷ്ക്കയെ പടച്ചോൻ കാത്തുകൊള്ളട്ടെ 💐💐

  • @sayanthvm2159
    @sayanthvm2159 Před 9 měsíci +25

    നമ്മുടെ വീട്ടിലെ കുട്ടികളുടെ പിറന്നാളൊക്കെ ആവുമ്പോൾ ഈ ചേട്ടന്റെ കയ്യിൽ നിന്നും പേന വാങ്ങി ക്ലാസിലെ കുട്ടികൾക്കൊക്കെ കൊടുക്കുന്നത് നല്ലതായിരിക്കും കുട്ടികൾക്ക് സന്തോഷമാകും അവർക്ക് അതൊരു വരുമാനവും ആകും❤

  • @100miles.9-cy5ip
    @100miles.9-cy5ip Před 9 měsíci +46

    ഹാരിഷ് ഭായ്.. നിങ്ങൾ ഇന്നും കണ്ണ് നനയിപ്പിച്ചല്ലോ... ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടന്ന് ഈ വീഡിയോ കാണുമ്പോ മനസിലാകും 🙏🏻

  • @lklm3404
    @lklm3404 Před 9 měsíci +1

    എന്താ പറയേണ്ടതെന്നറിയില്ല.സന്തോഷവും സങ്കടവും എല്ലാം കൂടി നെഞ്ചു വിങ്ങുന്നപോലെ.പാവങ്ങൾ എന്തൊരു സന്തോഷം ആണ് അതുങ്ങൾക്ക്.എന്തായാലും ഇത് നടത്തി കൊടുത്ത ബ്രദർ നിങ്ങളെ രണ്ടാളെയും ദൈവം ഇരുപാട് അനുഗ്രഹിക്കട്ടെ.❤🙏👍💪🙌🙌.രാജുച്ചേട്ടനും ചേച്ചിക്കും Happy wedding anniversary.Many many happy returnes of the day.❤️🌹🌹🥰🎂

  • @subhads2591
    @subhads2591 Před 9 měsíci

    തങ്ങളുടെ പ്രവൃത്തി എത്ര മാത്രം നന്മ നിറഞ്ഞതാണ്. നിഷ്കളങ്കരായ ആ മനുഷ്യരുടെ സന്തോഷം ഒന്നിനും പകരം വയ്ക്കാനാവില്ല. ഹരീഷ് താങ്കൾ ഒരു പുണ്യം. 👍👍👍👌👌👌🙏🙏🙏🙏🙏🙏💐

  • @prabeshpt8427
    @prabeshpt8427 Před 9 měsíci +126

    അവരെ സന്തോഷിപ്പിച്ച പോലെ ഞങ്ങളുടെ മനസ്സും നിറഞ്ഞു❤ദൈവം ദീർഘായുസ്സും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ🙏❤️

  • @shahulhameed9339
    @shahulhameed9339 Před 9 měsíci +34

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... മനസാക്ഷി ഇല്ലാത്ത കുറെ മുഖങ്ങളും കണ്ടു....

  • @ambikasaura3815
    @ambikasaura3815 Před 9 měsíci

    ഈ വീഡിയോ.... ശരിക്കും ഒരു സിനിമസ്റ്റൈൽ, പൊന്നമ്മ ചേച്ചിയുടെയും, ചേട്ടന്റെയും.. സന്തോഷം കണ്ടപ്പോ... ശരിക്കും കണ്ണ് നിറഞ്ഞ് പോയി... ഇതുപോലെ.. ആഗ്രഹങ്ങൾ ഒതുക്കിവെച്ചു ആരോടും പറയാതിരിക്കുന്നവർ.. ഇനിയുമുണ്ടാവാം...... അതെല്ലാം നിറവേറ്റികൊടുക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല.. ന്നാലും അർഹതയുള്ളവർക്ക്... ആഗ്രഹപൂർത്തീകരണം ഉണ്ടായപ്പോൾ.... ഹരീഷ്.... താങ്കളോടൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഉണ്ട് 🙏🏻❤

  • @RujiLokham
    @RujiLokham Před 9 měsíci +2

    മാഷാ അല്ലാഹ് ഇവരെ ഇത്രയും അധികം സന്തോഷിപ്പിച്ച നിങ്ങൾക് അള്ളാഹു എല്ലവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ അവരുടെ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞു 22:02

  • @hajarashafi7515
    @hajarashafi7515 Před 9 měsíci +36

    പറയാൻ വാക്കുകൾ ഇല്ല 🙏🙏അവരുടെ സന്തോഷം കണ്ടിട്ട് കരഞ്ഞു പോയി അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും അവർക്കും എന്നും ഉണ്ടാവട്ടെ 🤲

  • @yogyan79
    @yogyan79 Před 9 měsíci +29

    സന്തോഷം......❤❤❤
    മനസ്സ് നിറഞ്ഞു....❤❤❤
    ഹാരീഷ് ബായ്......❤❤❤
    ടൂറിസ്സം വികസിപ്പിക്കുന്നതിനേക്കാൾ
    ജനങ്ങളുടെ സന്തോഷത്തേക്കാൾ
    ഗവൺമന്റിന്റെ കീശ വികസിപ്പിക്കാൻ വേണ്ടി
    എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന കടലമ്മയുടെ ഫോട്ടോ എടുക്കുന്നതിന് പണം പിരിക്കുന്ന ഗവൺമന്റിന്റെ സമീപനം....അത് ഉചിതമായി തോനിയില്ല.

  • @azeezkoorad1372
    @azeezkoorad1372 Před 9 měsíci +1

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം,, വീടിനകത്ത് ഒറ്റപ്പെട്ടു പോയവർക്കേ അതിൻ്റെ ബുദ്ധിമുട്ടറിയുകയുള്ളു,,
    എന്തായാലും താങ്കളെപ്പോലുള്ള നന്മ മനസ്സിന്നുടമകളായിട്ടുള്ളവരാണ് ഞങ്ങളേപ്പോലുള്ളവരെയൊക്കെ ഇത് പോലെ പുറം ലോകം കാണിക്കുന്നത്,
    പൊന്നമ്മച്ചേച്ചിയുടേയും, രാജു ചേട്ടൻ്റെയും ആ വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത താങ്കൾക്കൊരു,, ബിഗ് സല്യൂട്ട്,,,❤❤❤
    Happy Anniversary 🎉🎉🎉🎉
    Rajuchetta& Ponnammachechi,,

  • @kkr9051
    @kkr9051 Před 9 měsíci +24

    കുട്ടികൾ ഇത്ര സന്തോഷിക്കില്ല. നിഷ്ക്കളങ്കമായ തുള്ളിക്കളി ...... ഇനിയെന്തു വേണം ..... അതുമതി Mr. ഹാരിഷിനും ടീമിനും❤👌👍👏👏🥀🥀🥀

  • @uvmuneer
    @uvmuneer Před 9 měsíci +34

    ചേച്ചീടേം ചേട്ടന്റേം സന്ദോഷം കണ്ട് കണ്ണ് അടങ്ങിയിരിക്കുന്നില്ല ഹരീസ്ക്കാ😢 നിങ്ങളെ കൂടെ പടച്ചോനുണ്ട് ❤

  • @treasaskitchen7958
    @treasaskitchen7958 Před 9 měsíci +1

    ഹരീഷേ❤എന്താ പറയുക എന്നറിയില്ല🙏ഓരോ വീഡിയോ കാണുംതോറും താങ്ങളെ പോലുള്ള മനുഷ്യ സ്നേഹികൾ ഈ ലോകത്തിൽ നിറയെ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു😊എന്നാൽ ഈ ഭൂമി ഒരു സ്വർഗം ആയിത്തീരുമായിരുന്നു🙏ദൈവം താങ്ങളേയും കുടുംബതെയും അളവിലാതെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @girijakumarikr3596
    @girijakumarikr3596 Před 8 měsíci +2

    അവരുടെ സന്തോഷം കണ്ടിട്ട് കണ്ണുനിറയുന്നു. ഹ രീ ഷിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @user-it9gt8zw2f
    @user-it9gt8zw2f Před 9 měsíci +76

    ഹരീഷേ മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനി ആ വീടൊക്കെ ഒന്ന് ശരിയാക്കി കൊടുക്കണേ. കൂട്ടത്തിൽ ഒരു ജീവിത മാർഗവും കൂടി.❤🙏👍

  • @muralimarath6251
    @muralimarath6251 Před 9 měsíci +20

    ഹരീഷേ വൈകാതെ പരാതി കൊടുത്ത വനുമായി മറ്റെവിടെയെങ്കിലും പോകേണ്ടി വരാം ഒരു ഓർമയുണ്ടാവണം. ഇത്രയും പ്രായമായവർ LKG കുട്ടികളെ പോലെ കളിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @RatheeshKumarS-cc2uv
    @RatheeshKumarS-cc2uv Před 9 měsíci +1

    ഇത്രയും വലിയ സന്തോഷവും ആനന്ദവും അവർക്കു സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഒപ്പം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ... 🙏🙏🙏
    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ്

  • @hinzmedia6101
    @hinzmedia6101 Před 8 měsíci +2

    ചേലക്കരക്കാരൻ ആയിട്ട് ഇത്രയും സന്തോഷം ആ നാട്ടിൽ ആരും കൊടുത്തു കണ്ടിട്ടില്ല ... ഹാരിഷ് ബ്രോ... നിങ്ങളുടെ നാളേക്ക് നിങ്ങൾ ഇന്ന് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയിൽ കേറി കൂടുന്നു ❤

  • @babumottammal2584
    @babumottammal2584 Před 9 měsíci +18

    അവരുടെ സന്തോഷത്തിൽ അറിയാതെ കണ്ണ് നനഞ്ഞു.🥰 .ഇങ്ങനെ ഉള്ളവരെ നിങ്ങൾ കണ്ടെത്തിയതിൽ വളരെ സന്തോഷം. 🙏 . നടക്കാൻ വയ്യാത്ത അയാളെ ഓർത്തെങ്കിലും ആര് പരാതി കൊടുത്താലും മുൻസിപ്പാലിറ്റിക്ക് ആ പണം വേണ്ടെന്ന് വക്കെമായിരുന്നു. ലോകത്ത് എല്ലായിടത്തും ഇങ്ങനെ ഉള്ളവർക്ക് ഒരു പരിഗണന ഉണ്ട്.😢 . ഇത് അറിയാത്തവരാണോ സർക്കാർ ജീവനക്കാർ.😮 കഷ്ടം, നാണക്കേട്,...

  • @user-nj3ur8yp5n
    @user-nj3ur8yp5n Před 9 měsíci +8

    അവരുടെ സന്തോഷം വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഹരിഷിനെയും സഹപ്രവർത്തകരെയുംരാജുചേട്ടനെയും പൊന്നമ്മ ചേച്ചിയെയും ദൈവംഅനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @suseelapv7953
    @suseelapv7953 Před 9 měsíci +1

    പാവം തോന്നി. എന്തു ചെയ്യാൻ ദൈവമേ. നമ്മുടെ ഹരിഷ് സഹോദരനാണ് കാണപ്പെടുന്ന ദൈവം. നല്ലത് മാത്രം ഉണ്ടാവട്ടെ .🙏🙏❤️❤️

  • @ska4036
    @ska4036 Před 9 měsíci +30

    ഏതെല്ലാം രീതിയിൽ ജനത്തെ പിഴിയാം എന്നാണ് സർക്കാരിൻ്റെ ദുര. കടൽ കാണാനും കാശ് കൊടുക്കേണ്ട മോശമായ അവസ്ഥ. ഭരണത്തിൻ്റെ ഇരമ്പൽ 🤔😱😭

  • @Shaju600
    @Shaju600 Před 9 měsíci +9

    ആകുടുംബത്തെ ഇത്രയും സന്തോഷത്തിലാക്കിയ നിങ്ങൾക്കും അതിൽ പങ്കുചേർന്ന എല്ലാർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @muhammed4662
    @muhammed4662 Před 9 měsíci +2

    ഈ ചേട്ടന്റെയും ചേച്ചിയുടെയും ആഗ്രഹം നിറവേറ്റി കൊടുടുത്ത ഈ ചേട്ടന്മാർക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
    സങ്കടം കൊണ്ടും സന്തോഷംകൊണ്ടും കണ്ണ് നിറഞ്ഞുപോയി.

  • @vincysince7269
    @vincysince7269 Před 9 měsíci +1

    ഹരിഷേട്ടാ, ഒരുപാട് നന്ദിയുണ്ട്, ഈ ഫാമിലിയെ ഇങ്ങനെ സന്തോഷിപ്പിച്ചതിൽ, എല്ലാവിധ അനുഗ്രഹങ്ങളും ഹരിഷേട്ടനും ഫാമിലിക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rkm5934
    @rkm5934 Před 9 měsíci +9

    ഹൃദയസ്പർശിയായ ഒരു വീഡിയോ ഹാരിസ് ഭായ് കണ്ണുനിറയിച്ചല്ലോ ഇതുപോലെ എത്രയെത്ര ആളുകൾ അവരുടെ സ്വപ്നങ്ങളും മോഹങ്ങളും ഒതുക്കി നാല് ചുമരുകളിൽ ഉള്ളിൽ കിടന്ന് സ്വപ്നങ്ങൾ അയക്കുന്നു അവരുടെ സ്വപ്നങ്ങൾ നിറവേറ്റി കുടുക്കാൻ അങ്ങ് കാണിച്ച ഈ മുക്തകണ്ഠം പ്രശംസിക്കുന്നു പറയാൻ വാക്കുകൾ ഇല്ല നമിച്ചിരിക്കുന്നു ഹാരിസ് ബായ് 🥰💚💚

  • @vaijayanthy581
    @vaijayanthy581 Před 9 měsíci +8

    22:14 ഇത്രയും റിസ്ക് എടുത്തു അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി ❤❤ഹരീഷ് ഭഗവാൻ ഇതൊക്കെ കാണുന്നുണ്ട് ഭയക്കേണ്ട നന്മയുടെ നിറകുടം ആണ് ഹരീഷ് 👍👍👍

  • @APPUjR-pq4dj
    @APPUjR-pq4dj Před 9 měsíci

    എത്രനല്ല കാഴ്ചയാണ് നിങ്ങൾ തന്നത് മനസ്സിൽ മായാതെ നിൽക്കും നിങ്ങൾ ചെയ്ത പ്രവർത്തികൾ 2500അടച്ചതിനോട് യോജിപ്പില്ല കാരണം ഒരു കുടുംബത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ നിങ്ങളുടെ സന്തോഷവും അവരുടെ സന്തോഷവും കണ്ണ് നനച്ചു ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു എന്നും നല്ലത് വരട്ടെ ഈ കൂട്ടായ്മക്ക് 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @ummerkhan786
    @ummerkhan786 Před 9 měsíci

    ഈ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷവും കൂടെ നീണ്ട 50 പതിറ്റാണ്ടിന്ന് ശേഷം കടൽ കാണാൻ വന്ന ആ മുഹൂർത്തത്തിൽ പെറ്റി അടിച്ച വിഷയത്തിൽ ഒത്തിരി വിഷമവും തോന്നി അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു കൂടെ നാല് വരി പാടി ആശംസകൾ അറിയിച്ച നിമിഷത്തിൽ പിന്നെ കുട്ടികളുടെ സ്വീകരണം എല്ലാം അവർ ജീവിതത്തിൽ ഒരു പോൺ തൂവൽ പോലെ എന്നും ഓർക്കും ഹരീഷ് ബായിക്കും കൂടെ പ്രവർത്തിച്ചവർക്കും ഒത്തിരി സന്തോഷത്തോടെ ആശംസകൾ നേരുന്നു ❤❤❤❤❤

  • @shijicherian5183
    @shijicherian5183 Před 9 měsíci +19

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ പാവത്തിന്റെ സന്തോഷം കണ്ടപ്പോൾ ❤️❤️❤️🙏🙏🙏🌹🌹🌹

  • @abidmpabidmp9302
    @abidmpabidmp9302 Před 9 měsíci +13

    ഇതൊക്കെ കാണുമ്പോൾ സ്വന്തം ഹൃദയം തകർന്നു പോകുന്നു നമ്മളൊക്ക എത്ര ഭാഗ്യവാൻ ആണ്

  • @baachenliving2063
    @baachenliving2063 Před 9 měsíci +17

    പറയുവാൻ വാക്കുകളില്ല താങ്കളോട്... ഈ ആയുസ്സിൽ മുഴുവൻ ഓർക്കുവാനുള്ള ഓർമ്മകൾ അവർക്ക് നൽകിയതിന്. ചേട്ടനും ചേച്ചിക്കും വിവാഹ മംഗളാശംസകൾ... പിന്നെ ചാവക്കാട് ഉണ്ടായ അനുഭവം നിങ്ങളെ വേദനിപ്പിച്ചതിന് ഒരു ചാവക്കാട്ടുക്കാരൻ എന്ന നിലയിൽ ക്ഷമ ചോദിക്കുന്നു. ഈയിടെ ഒരു save the date ഫോട്ടോഷൂട്ടിന് വന്നവരുമായും ഒരു പ്രശ്നം ഉണ്ടായത് അറിഞ്ഞു. തീർച്ചയായും ഇത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും സന്ദർശകർക്ക് സുഗമമായി വന്ന് ആസ്വദിക്കുവനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യണം എന്ന് എല്ലാവരോടും അഭ്യാർത്ഥിക്കുന്നു.

  • @m5tech248
    @m5tech248 Před 9 měsíci +2

    ഇങ്ങനെയും പുറം ലോകം കാണാത്തവർ കാണുമ്പോഴുള്ള ആ സന്തോഷം കാണുമ്പോൾ കണ്ണു നിറഞ്ഞു

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 Před 9 měsíci +33

    Harish thaliyude വീഡിയോ കാണാൻ വല്ലാത്ത പൂതിയാ...നിരാശ്രയർക്ക് ആശ്രയത്വം നൽകുന്ന vlogger 💕💚💕😍

  • @user-mf5te2xr3l
    @user-mf5te2xr3l Před 9 měsíci +12

    ഈ വീഡിയോ ആ പൈസ വാങ്ങിയ ഓഫീസർ കാണുമ്പോൾ അയാളുടെ ജീവിതകാലം മുഴുവൻ ഇതോർത്ത് വിഷമിക്കും. നീതിപീഠം ഈ വീഡിയോ കാണട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
    ഹാരീഷ് Bro അവിടെ ആങ്ങനെ ഒരു നിയമം ഉണ്ടോ എന്ന് അന്വേഷിക്കണം ഇല്ല എങ്കിൽ അതിനെതിരെ പരാതി കൊടുക്കണം.
    രണ്ട് കുട്ടികൾ കടലിൽ പോയ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി😢😢 ദീർഘായുസ്സ് ഉണ്ടാകട്ടെ അവർക്ക് എത്രയും വേഗം കോഴിക്കോട് ചുരം കാണാൻ കഴിയട്ടെ അവർക്ക്❤👍

  • @user-ev2hg1jr9b
    @user-ev2hg1jr9b Před 9 měsíci +2

    Harish 🙏❤കണ്ണ് നിറഞ്ഞുപോയി , അവരുടെ സന്തോഷം ഹരീഷ് നിങ്ങളെ എവിടെ എത്തിച്ചിരിക്കുന്നു എന്നു ഒരുപക്ഷെ നിങ്ങൾക്കറിയില്ല
    "സ്വർഗ്ഗം തുറന്ന നിമിഷം" 🙏💕💕💕

  • @smithaganesh1775
    @smithaganesh1775 Před 9 měsíci

    ശരിക്കും കണ്ണൂ നിറഞ്ഞു പോയി ...... ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിറവേറ്റാനാവാതെ കഴിയുന്ന എത്രയോ പേർ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവ് മാത്രം മതി അഹങ്കാരം കൊണ്ട് മത്ത് പിടിച്ച് നടക്കുന്നവർക്ക് വീണ്ടുവിചാരമുണ്ടാകാൻ....... അതിനായി താങ്കളുടെ ഈ സദ്പ്രവൃത്തി ഒരു പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം രാജുവേട്ടനും പൊന്നമ്മ ചേച്ചിയും എന്നും സന്തോഷമായിരിക്കട്ടെ എന്നും ആഗഹിക്കുന്നു.

  • @manjusatheesh5958
    @manjusatheesh5958 Před 9 měsíci +14

    രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ.... മനസ്സ് നിറഞ്ഞു ഒരുപാട്...... ഇനിയും ഇങ്ങനെ ഉള്ള കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഒരുപാട് ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉

  • @lijivinny4165
    @lijivinny4165 Před 9 měsíci +36

    അവരുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി❤❤❤

  • @silpasilpaa.s8227
    @silpasilpaa.s8227 Před 9 měsíci +1

    എന്തു കഷ്ടമാ അവരെ കൊണ്ട് ചെന്നപ്പോൾ ഫീ??
    കണ്ണ് നിറഞ്ഞു poti👌
    ഹരീഷ് തളി 👍👍👍👍👍👌👌👌❤

  • @KADUKUMANIONE
    @KADUKUMANIONE Před 9 měsíci +1

    നല്ലത് ചെയ്തില്ലേലും അത് തടയാൻ കുറെ പേര് ഉണ്ട്...2500 രൂപ ഉണ്ടേൽ മുനിസിപ്പാലിറ്റിക്കു ഒരു ബോർഡ് വെച്ചിട്ട് ലീഗൽ ആയി ചെയ്യാൻ സാധിക്കില്ലേ... ഇതാണ് നമ്മുടെ നാട് നന്നാകാത്തത്.. നല്ലത് കാണാതെ കുശുമ്പും അസൂയയും.... പറഞ്ഞാൽ തീരില്ല... Keep going harish bro your.. Good keep going ahead.... 😍🥰

  • @satheeshananthapuri...
    @satheeshananthapuri... Před 9 měsíci +41

    ഇങ്ങനെയുള്ള ഒരു നാറിയ ഭരണം ഹൊ പരമകഷ്ടം 😮 ആ രണ്ടു പേരുടെയും സന്തോഷം❤❤❤

    • @rahuldarsana3804
      @rahuldarsana3804 Před 9 měsíci

      ഭരണം എന്ത് ചെയ്തു ബ്രോ ഇതൊക്കെ ഉദ്യോഗസ്ഥരുടെ തീരുമാനം അല്ലേ

  • @artofheartshorts124
    @artofheartshorts124 Před 9 měsíci +6

    അവരുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞു പോയി. ഇതൊക്കെ കാണുമ്പോൾ ഞങ്ങളൊക്കെ എത്ര ഭാഗ്യമുള്ളവരാണ് എന്നിട്ടും പരാതിയല്ലേ നമ്മൾ പറയൂ.ഇവരുടെ സന്തോഷത്തിന് കാരണക്കാരായ നിങ്ങളെയൊക്കെ പടച്ചവൻ അനുഗ്രഹിക്കട്ടെ 😍

  • @kunjumolsurendran9541
    @kunjumolsurendran9541 Před 8 měsíci +1

    ബ്രോ നിങ്ങൾ ഒരുപാട് നല്ല മനുഷ്യനാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ എത്രയോ നിർധരായ മനുഷ്യർക്കു വേണ്ടിയിട്ട് എന്തുമാത്രം ഉപകാരങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത് ഇവരുടെ എല്ലാവരുടെയും മുമ്പിൽ ദൈവത്തെപ്പോലെ മനസ്സറിഞ്ഞ് നിങ്ങൾ ചെന്ന് സഹായിക്കുന്നതിന് എന്നും ദൈവം നിങ്ങൾക്ക് ആയുസ്സ് ആരോഗ്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും തരട്ടെ എന്നും ഈ സഹോദരി നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും🙏🏻🙏🏻🙏🏻

  • @SssSss-hf4di
    @SssSss-hf4di Před 9 měsíci +1

    പാവങ്ങൾ അവരുടെ. സന്തോഷത്തിനു അതിരില്ല ഇങ്ങനെ ഉള്ള ആൾക്കാരും ഈ ലോകത്ത് ഉണ്ടല്ലോ 🙏🙏🎉🎉🎉

  • @vigneshkannan6708
    @vigneshkannan6708 Před 9 měsíci +5

    ഹാരിഷ് ഒരു പാട് ഒരു പാട് സന്തോഷം ദൈവം നിങ്ങളെ കൈവിടില്ല അവരുടെ സന്തോഷം . വളരെ നന്നായി ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ

  • @sajijames5871
    @sajijames5871 Před 9 měsíci +7

    കണ്ണു നിറഞ്ഞു ....ഒപ്പം മനസ്സും .ഒരു പക്ഷേ ആ കടലും ഒന്ന് കരഞ്ഞിട്ടുണ്ടാകും ...നേരുന്നു നന്മകൾ ഒരായിരം ❤

  • @sunilajoy7255
    @sunilajoy7255 Před 9 měsíci +2

    നമ്മുടെ നാട്ടിൽ ഇത്തരം സ്നേഹം ഉള്ള ആളുകൾ ഉണ്ടെല്ലോ,ഇവരെ കൊണ്ടുവന്നു വർക്ക് സല്യൂട്ട് ❤❤❤❤

  • @mylifegallery7715
    @mylifegallery7715 Před 9 měsíci +4

    പാവം രണ്ടുപേരും ..ചേച്ചിയുടെ ചിരി കണ്ടപ്പോൾ കൂടെ ചിരിച്ചു പോയി

  • @hameedpk8375
    @hameedpk8375 Před 9 měsíci +8

    അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി, അവസരമുണ്ടാക്കിയവർക്ക് നന്മകൾ നേരുന്നു:

  • @shilpachippu7113
    @shilpachippu7113 Před 9 měsíci +7

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു 🥺പാവങ്ങൾ... Harish chetta താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് 🥺

  • @kumarcheruvathur
    @kumarcheruvathur Před 9 měsíci +7

    ഒരാൾക്കെങ്കിലും ജീവിതത്തിൽ സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ അതുതന്നെയാണ് ഈ ജീവിതത്തിൻറെ പുണ്യം❤

  • @Anu12850
    @Anu12850 Před 9 měsíci +2

    ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. ഒരു കോടി രൂപ കൊടുത്താൽ പോലും ഈ മനസ്സുനിറഞ്ഞു തുളുമ്പുന്ന സന്തോഷം ഉണ്ടാകില്ല എന്നാണെനിക്ക് തോന്നുന്നത്. Harish bro, ദൈവം നിങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 💕💕

  • @muhammadfasil1413
    @muhammadfasil1413 Před 9 měsíci +14

    അവരുടെ സന്തോഷമാണ് ഹരീഷ് നിങ്ങൾ സുഹൃദം ചെയ്ത ജന്മമാണ് ദൈവം നന്മ വരുത്തട്ടെ❤❤❤❤

  • @applecphari5761
    @applecphari5761 Před 9 měsíci +11

    ഹാരിഷ് ബായ് നിങ്ങൾ നന്മ മരം തന്നെയാ ❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു പോയി അവരുടെ സന്തോഷം കണ്ടപ്പോൾ