ലക്ഷങ്ങള്‍ സാലറിയുള്ള ജോലി ഉപേക്ഷിച്ച ദമ്പതികള്‍; ഇന്ന് ഏറ്റവും വലിയ ടൂര്‍സ് & ട്രാവല്‍സിന്റെ ഉടമ

Sdílet
Vložit
  • čas přidán 8. 07. 2024
  • മികച്ച അക്കാദമിക് കരിയര്‍, ജോലി കിട്ടിയത് ലോകം അറിയുന്ന ടാറ്റ കമ്പനിയുടെ തലപ്പത്ത്. എന്നിട്ടും രതീഷ് ആര്‍ നാഥ് ലക്ഷങ്ങള്‍ വരുന്ന ജോലി ഉപേഷിച്ചു സംരംഭകനായി. കാരണം, ഉദ്യോഗാര്‍ത്ഥിയായിരിക്കെ മനസില്‍ ബിസിനസ് മോഹമായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യവെ കൂട്ടുകാരന് കേരളത്തിലെ ടൂറിസം സ്‌പോട്ടുകള്‍ കാണാനായി സൗകര്യം ഒരുക്കി നല്‍കിയതായിരുന്നു തുടക്കം. ടൂറിസം പാക്കേജിന്റെ വിവരങ്ങള്‍ കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തു നല്‍കിയതോടെ പലരും ടൂര്‍ പാക്കേജുകള്‍ക്കായി രതീഷിനെ സമീപിച്ചു. പൂനൈയിലെ ടാറ്റയില്‍ ജോലി ലഭിച്ചതോടെ ജോലിയ്ക്ക് ശേഷം സമയം ഏറെയായി. ഈ സമയത്ത് ബിസിനസ് മെച്ചപ്പെടുത്തി. മൂന്നാര്‍, ഇടുക്കി, ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു ടൂര്‍ പാക്കേജ് ഒരുക്കിയത്. യാത്രികരെ സ്വന്തം തറവാട്ടിലെത്തിച്ച് രാവിലത്തെ ആഹാരവും നല്‍കിയാണ് പാരഡൈസ് ഹോളിഡേയ്‌സ് ആതിഥേയത്വം ഒരുക്കിയത്. പിതാവ് മരിച്ചതോടെ രതീഷ് നാട്ടിലെത്തി. പൂനൈയിലെ വലിയ ജോലിയും രതീഷ് ഉപേഷിച്ചു. മുന്‍പ് പാര്‍ടൈം ആയി ചെയ്ത ബിസിനസ് ഫുള്‍ടൈമാക്കി. ഓഫീസ് തുറന്നു. രതീഷിന് കരുത്തായി ഭാര്യ ശ്രീദേവി രതീഷ് അസിസ്റ്റന്റ് പ്രഫസര്‍ ജോലി രാജിവെച്ച് ബിസിനസിനൊപ്പം ചേര്‍ന്നു. സംരംഭം വളര്‍ന്നു പന്തലിച്ചു. 50 പേര്‍ ജോലി ചെയ്യുന്നു. ഇവരില്‍ 90% ഉം സ്ത്രീകള്‍. ഉയര്‍ന്ന ജോലി രാജിവെച്ചു സംരംഭം പടുത്തുയര്‍ത്തിയ ദമ്പതികളായ രതീഷിന്റയും ശ്രീദേവിയുടെയും കഥ കേള്‍ക്കാം.
    SPARK - Coffee with Shamim Rafeek
    .
    .
    Ratheesh R Nath
    Sreedhevi Ratheesh
    Paradise Holidays
    9947876214
    www.paradise-kerala.com
    #sparkstories #samrambham #paradiseholiays

Komentáře • 40