ഒരു ലോക്ക്ഡൌൺ വഞ്ചി യാത്ര

Sdílet
Vložit
  • čas přidán 5. 09. 2024
  • ഒരു കാലത്തു തെക്കുംഭാഗത്തെ നാട്ടുകാരുടെ ആശ്രയമായിരുന്നു ഇവിടുണ്ടായിരുന്ന കടത്തു വഞ്ചി... ഈ വഴിയേ അന്നും പൊതു ഗതാഗത സംവിധാനം കുറവായിരുന്നതിനാൽ തൊടുപുഴ പട്ടണത്തിലോട്ട് എത്തുവാനുള്ള എളുപ്പ മാർഗ്ഗം പുഴ കടന്നു ഒളമറ്റം എത്തി ബസ് പിടിക്കുക എന്നതായിരുന്നു... പിന്നീട് പുഴക്ക് കുറുകെ പലക നിരത്തിയ റോപ്പ് ബ്രിഡ്ജ് പണിതുയർന്നതോടെ വള്ളം കരക്ക് കയറി... ഒരുപാട് ചലച്ചിത്രങ്ങൾക്കും കല്യാണ പടം പിടുത്തങ്ങൾക്കും അതോടെഇവിടം ഒഴിച്ചു കൂടാത്ത ലൊക്കേഷൻ ആയി... കാല പഴക്കം ചെന്നതോടെ അതും മാറ്റി കമ്പിപ്പാലം ആയി പുനർ നിർമ്മിച്ചു... 2018-ലെ പ്രളയത്തിൽ അതിനെ കലി തുള്ളി ഒഴുകിയ തൊടുപുഴയാർ തകിടം മറിച്ചിട്ടു... ഇപ്പോഴും ഇരു കരകളിലും അവശിഷ്ടങ്ങൾ ഓർമ്മക്കായി കൂട്ടിയിട്ടിരിക്കുന്നു... അന്നത്തെ കാലഘട്ടം മാറി സ്വകാര്യ വാഹനങ്ങൾ നിരത്തിൽ കൂടിയെങ്കിലും പൊതു ഗതാഗത മേഖല പഴയ കാലത്തേതു പോലെ തന്നെയാണ് ഇപ്പോഴും ഈ നാട്ടിൽ... എല്ലായിടത്തെയും പോലെ വാഗ്ദാനങ്ങളിൽ മുങ്ങി പോയ പാലത്തിനു പകരം കഴിഞ്ഞ കുറച്ചു നാളുകളായി വീണ്ടും ഇവിടെ വഞ്ചി ഇറക്കി... പഴയ കാലത്തെ ഓർമ്മ പുതുക്കി കൊണ്ടു കമ്പിപ്പാലം എന്ന പേരു മാറി വീണ്ടും വള്ളക്കടവായി...

Komentáře • 14