അതിസാഹസികമായ ആമപ്പാറയിലേക്ക് || Aamapara idukki

Sdílet
Vložit
  • čas přidán 27. 08. 2024
  • അതിസാഹസികമായ ആമപ്പാറയിലേക്ക് || Aamapara idukki @realistictravelogue #
    ഇടുക്കിയിലെ തന്നെ പ്രശസ്തമായ രാമക്കല്‍മേടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ പ്രദേശമാണ് ആമപ്പാറ. ഒരു വലിയ ആമയുടെ തോടിനുള്ളിലൂടെ കടന്നുപോയാല്‍ എങ്ങനെയുണ്ടാവും, അത് കടന്ന് ചെന്നത്തുന്നത് ഹൃദയം നിറയ്ക്കുന്ന കാഴ്ചകളിലേക്കാണെങ്കിലോ.. എങ്കില്‍ അതാണ് ആമപ്പാറ.
    ദൂരനിന്നുള്ള കാഴ്ചയില്‍ ഒരു ആമ പതിഞ്ഞിരിക്കുന്നതുപോലെയുള്ള ഒരു പാറയാവും ആദ്യം കാണുക. ആ പാറയുടെ അരികിലേക്ക് എത്തിയാല്‍ അതിന്റെ ഉള്ളിലേക്ക് കയറാന്‍ സാധിക്കുന്ന രണ്ട് ചെറിയ ഗുഹ പോലുള്ള ഭാഗം കാണാം. അതിലെ ഒരു ഗുഹയ്ക്കുള്ളിലെ ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാവുന്ന നേരിയ വഴിയിലൂടെ സാഹസികമായി കയറിയാല്‍ മറ്റൊരു വശത്തേക്ക് ഇറങ്ങാന്‍ സാധിക്കും. നടന്നും നിരങ്ങിയും ഒക്കെ വേണം ഇതിലൂടെ കടന്നുപോകാന്‍. അപ്പുറത്ത് വശത്ത് എത്തിയാല്‍ ആദ്യം വന്ന ഗുഹയ്ക്ക് സമാന്തരമായിട്ടുള്ള ഗുഹയിലൂടെ തിരിച്ചിറങ്ങുകയാണ് അടുത്തത്. ഇത് ആദ്യത്തേക്കാളും വളരെ ബുദ്ധിമുട്ടും സാഹസികത നിറഞ്ഞതുമാണ്.
    ഈ ഗുഹയിലൂടെ നടന്ന് നീങ്ങാന്‍ സാധിക്കില്ല, പുറത്തേക്ക് എത്തുവാന്‍ ഇരുന്നും നിരങ്ങിയുമൊക്കെ നീങ്ങണം. ഈ വഴിയിലൂടെ തിരിച്ചിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആദ്യ വഴിയിലൂടെ തന്നെ തിരിച്ചിറങ്ങാനും കഴിയും. പാറയിടുക്കിലൂടെ സഞ്ചരിച്ച് മറുവശത്തെത്തിയാല്‍ മനോഹരമായ പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് കാത്തിരിക്കുന്നത്. പാറപ്പുറത്തെ കാഴ്ചകളും വളരെ മനോഹരമാണ്. നിരവധി പാറക്കൂട്ടങ്ങളുള്ള പ്രദേശത്തിന്റെ ഒരു വലിയ ദൃശ്യം തന്നെ നിങ്ങള്‍ക്ക് അവിടെ ആസ്വാദിക്കാന്‍ കഴിയും. ശകത്മായ കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് ആമപ്പാറ. ആ കാറ്റും കൊണ്ട് മതിവരുവോളം ഇടുക്കിയുടെ കാഴ്ചകള്‍ കാണാനും സമയം ലഭിക്കും.
    #arunraj
    #idukki
    #ramakkalmedu
    #aamapara
    #ksrtcbtc

Komentáře •