നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും.യോഹന്നാന്‍ 14 : 15

Sdílet
Vložit
  • čas přidán 20. 09. 2021
  • സഹോദരരേ, എന്റെ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ഥനയും അവര്‍ രക്‌ഷിക്കപ്പെടണം എന്നതാണ്‌.
    റോമാ 10 : 1
    എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
    യോഹന്നാന്‍ 3 : 16
    [
    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌.
    യോഹന്നാന്‍ 3 : 17
    [
    അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
    യോഹന്നാന്‍ 3 : 18
    [
    സഹോദരരേ, എന്റെ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ഥനയും അവര്‍ രക്‌ഷിക്കപ്പെടണം എന്നതാണ്‌.
    അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്‌ഷ്‌ണതയുണ്ടെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു; ആ തീക്‌ഷ്‌ണത ശരിയായ അറിവിന്റെ അടിസ്‌ഥാനത്തിലല്ലെന്നേയുള്ളൂ.
    റോമാ 10 : 1-2
    [
    വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
    മര്‍ക്കോസ്‌ 16 : 16
    [
    വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
    ഹെബ്രായര്‍ 10 : 14
    [
    എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
    ഹെബ്രായര്‍ 10 : 12
    [
    ഞാന്‍ നല്‍കുന്ന കല്‍പനകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന്‌ എന്തെങ്കിലും എടുത്തുകളയുകയോ അരുത്‌. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.
    നിയമാവര്‍ത്തനം 4 : 2
    [
    എന്റെ ദാസനായ മോശ നല്‍കിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്‌തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയില്‍ നിന്ന്‌ ഇടംവലം വ്യതിചലിക്കരുത്‌.
    ജോഷ്വ 1 : 7
    [
    ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്‌ക്കും.
    വെളിപാട്‌ 22 : 18
    [
    ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്റെ വൃക്‌ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും.
    വെളിപാട്‌ 22 : 19
    [
    കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
    മത്തായി 7 : 21
    [
    അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?
    മത്തായി 7 : 22
    [
    അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍.
    മത്തായി 7 : 23
    [
    എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
    മത്തായി 7 : 24
    [
    നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും.
    യോഹന്നാന്‍ 14 : 15
    [
    എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌.
    യോഹന്നാന്‍ 14 : 21
    [
    യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും.
    യോഹന്നാന്‍ 14 : 23

Komentáře • 9

  • @joshuahealy9475
    @joshuahealy9475 Před 2 lety

    ആമേൻ

  • @jamesphilip6317
    @jamesphilip6317 Před 2 lety +1

    റോമൻ കത്തോലിക്കാ സഭയിൽ നിന്നും കാതോലിക സഭയിലേക്ക് കടന്നുവന്ന, പട്ടത്വം തിൽ നിന്നും നിന്ന് യഥാർത്ഥ രാജകീയ പൗരോഹിത്യത്തിലേക്ക് വന്ന ജോൺസൺ ദൈവദാസന് അഭിനന്ദനങ്ങൾ
    നല്ല സുവിശേഷ സന്ദേശം പ്രത്യേകിച്ച് സ്വന്തം കുടുംബത്തോടും ബന്ധുക്കളോടും ആയിരുന്നു സഭയോടും ഉള്ള ആത്മ ഭാരം ഇതിലൂടെ മനസ്സിലാക്കുന്നു. ശുദ്ധമായ സുവിശേഷം ഇതിൽ പറഞ്ഞതിൽ വളരെ സന്തോഷം. ദൈവത്തിന്റെ ദാസന് തുടർന്നുള്ള ദൈവീക ഹിത ത്തിന്റെ പദ്ധതികളിൽ ആവശ്യമായ കൃപയും ജ്ഞാനവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻. താൻ എഴുതിയ പുസ്തകത്തിലൂടെ അനേകർ സത്യപ്രകാശം കാണട്ടെ ക്രിസ്തു അവരിലും പ്രകാശിക്കട്ടെ കർത്താവിന്റെ മണവാട്ടിയായി ഒരുങ്ങട്ടെ 🙏🏻

  • @johnck9478
    @johnck9478 Před 2 lety

    Amen

  • @johnck9478
    @johnck9478 Před 2 lety

    Hallelujah

  • @tcmathew2289
    @tcmathew2289 Před 2 lety

    🙏🙏🙏

  • @KJchacko78
    @KJchacko78 Před 10 měsíci

    ❤❤

  • @johnck9478
    @johnck9478 Před 2 lety

    ദൈവം അനുഗ്രഹിക്കട്ടെ.
    ഇനിയും നല്ല സന്നേസങ്ങൾ പൃഥ്ക്ഷിക്കുന്ന

  • @albertpoulose3
    @albertpoulose3 Před 2 lety

    2 പതോ 9:10

  • @johnck9478
    @johnck9478 Před 2 lety

    Amen