Santhosham Malayalam Full Movie| Ajith V Thomas| Anu Sithara| Kalabhavan Shajohn |Amith Chakalakkal

Sdílet
Vložit
  • čas přidán 16. 06. 2023
  • Santhosham is a 2023 Indian Malayalam movie directed by Ajith V Thomas and produced by Isha Pattali and Ajith V Thomas under the banner Mise-En-Scene Entertainment.
    Directed by: Ajith V Thomas
    Produced by: Isha Pattali, Ajith V Thomas
    Starring: Anu Sithara, Amith Chakalakkal, Kalabhavan Shajohn, Mallika Sukumaranin
    Cinematography: Karthik A
    Edited by: John Kutty
    Music by: P S Jayhari
    #malayalamlatestmovies #newmovie #latestmovies #malayalammovie #newmalayalammoviescenes
    #santhosham #santhoshammalayalammovie #kalabhavanshajon #anusithara #mallikasukumaran #amithchakalakkal
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 6K

  • @prameshkp8597
    @prameshkp8597 Před 10 měsíci +9380

    പടം കണ്ട് കരഞ്ഞവർ ഉണ്ടോ.... ഞാൻ കരഞ്ഞുപോയി 😢

  • @kalapilaabu2438
    @kalapilaabu2438 Před 4 měsíci +762

    ഇതുപോലത്തെ സിനിമകൾ വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടേ ❤

  • @parudeesa-ox2wp
    @parudeesa-ox2wp Před 22 dny +263

    ഞാൻ❤️ഈ സിനിമ കാണുന്നത്❤️2024ഏപ്രിൽ12ന് കാണുന്നു അതിനു ശേഷം കാണുന്നവർ 👍സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ്💕നിറഞ്ഞത്😭ആദ്യമായിട്ടാണ് 🙏ഈ സിനിമയിലെ സഹോദര സ്നേഹം 💕ആ കുഞ്ഞിന്റെ 🙏അഭിനയം 💕💕💕🙏🙏💯🌹🌹👍👍

  • @marwapoovilmarwapoovil9129

    കൊലയും വെടിയും കുത്ത് ഒന്നുമില്ലാതെ അടിപൊളി ഫിലിം കുറെ കാലത്തിന് ശേഷം ആണ് കാണുന്നത്...... ഒരു കുടുംബ ജീവിതം..... ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹം.... എല്ലാവരുടെയും കണ്ണ് നിറയുന്ന ഫിലിം.. ശരിക്കും കണ്ണ് നിറഞ്ഞു പോയി....

  • @shinutp6459
    @shinutp6459 Před 9 měsíci +2572

    നായകനെ ഇഷ്ടമായവർക്ക് ലൈക്കടിക്കാനുള്ള ഇടം❤

    • @ChinjuChinju-qk5zb
      @ChinjuChinju-qk5zb Před 7 měsíci +13

      ആ നായകന്റെ പേര് ന്തുവാ

    • @shinutp6459
      @shinutp6459 Před 7 měsíci +12

      @@ChinjuChinju-qk5zb അമിത് ചക്കാലക്കൽ

    • @PoppyBinu
      @PoppyBinu Před 6 měsíci +7

      ഇതിലെ നായകൻ shajon

    • @asifali3523
      @asifali3523 Před 5 měsíci +5

      Ellaarum poli aayi.. Kidilan acting

    • @vichnukoman
      @vichnukoman Před 5 měsíci +2

      Waste hero.... Miscast

  • @vipin_kurinji
    @vipin_kurinji Před 10 měsíci +1896

    മനുഷ്യനെ കരയിപ്പിക്കാൻ ഓരോ സിനിമ ആയിട്ടു വന്നോളും... ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു സിനിമ എടുത്ത സംവിധായകന് അഭിനന്ദങ്ങൾ.. സൂപ്പർ സിനിമ ❤️❤️❤️

  • @Jinu-vlogbyjinu
    @Jinu-vlogbyjinu Před 4 dny +7

    ഞാൻ കണ്ടതിൽ ഏറ്റവും എനിക്കിഷ്ടപ്പെട്ട സിനിമയാണ് ഞാൻ കരഞ്ഞുപോയി😢😢🥺❤ അവസാനം എത്തിയപ്പോൾ വല്ലാത്തൊരു സങ്കടം

  • @prasadgopakumar1490
    @prasadgopakumar1490 Před 5 měsíci +366

    സ്നേഹം കൊണ്ട് കരഞ്ഞുപോകുന്ന പടം.... ആരും കൊതിക്കുന്ന ഒരു ഫാമിലി😍😍.... നൈസ് മേക്കിങ്👏👏👏

  • @woodtech506
    @woodtech506 Před 10 měsíci +2497

    പടം കണ്ട് കരഞ്ഞവർ ഉണ്ടോ.... ഞാൻ കരഞ്ഞുപോയി❤❤❤വളരെ കാലത്തിനു ശേഷം കണ്ട നല്ലൊരു കുടുംബ ചിത്രം,

  • @libineliyas5461
    @libineliyas5461 Před 10 měsíci +5343

    അവസാന 15 മിനുട്ട് തൊണ്ടേലെ വെള്ളം വറ്റി ,കണ്ണ് നിറഞ്ഞിട്ടുള്ളവർ ഇവിടെ കമോൺ .. ❤️❤️

    • @sreeshmamahadevan8742
      @sreeshmamahadevan8742 Před 10 měsíci +93

      ഞാൻ അവസാനം വരെ കാത്തില്ല മുൻപേ തുടങ്ങി കരയാൻ 🤣🤣🤣🥰🥰🥰

    • @libineliyas5461
      @libineliyas5461 Před 10 měsíci +16

      @@sreeshmamahadevan8742 കഠിന ഹൃദയ 🔥🔥

    • @rinkujohnson6969
      @rinkujohnson6969 Před 10 měsíci +21

      Njanum nerathe thanne thudanviyirunnu

    • @Fayazicreations
      @Fayazicreations Před 10 měsíci +7

      Sathyam😢

    • @JishadMajeed
      @JishadMajeed Před 10 měsíci

      🤮🤮🤮myr padam

  • @Rajan12343
    @Rajan12343 Před 4 měsíci +240

    ഹൃദയത്തിൽ ഒരു നോവ് ബാക്കി വച്ചു പോയ ഒരു ചേച്ചിയും അനിയത്തിയും അച്ഛനും അമ്മയും മുത്തശ്ശിയും ❤️

  • @MaaluMaalu-em8op
    @MaaluMaalu-em8op Před 6 dny +16

    Shorts kand vannavarundo

  • @surabhiromi3127
    @surabhiromi3127 Před 10 měsíci +2200

    ഒരുപാട് നാളിന് ശേഷം അടിയും കൊലയും അവിഹിതവും ഇല്ലാത്ത മനസ് നിറക്കുന്ന ഒരു കുടുംബ ചിത്രം ❤️❤️
    പേരുപോലെ സന്തോഷം തരുന്ന ചിത്രം, ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ, 👏🏻👏🏻👏🏻ഷാജോൻ ചേട്ടൻ & അക്ഷര മോൾ 👌🏻കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് എത്ര സത്യം.

  • @rintujose1457
    @rintujose1457 Před 10 měsíci +2096

    ഒരുപാട് നാളുകൾക്ക് ശേഷം കൊള്ളയും, കൊലയും, അവിഹിതവും ഒന്നുമില്ലാത്ത നന്മ നിറഞ്ഞ ഒരു സിനിമ കണ്ടു.. കണ്ണു നിറച്ചു, മനസ്സും.. എന്തേ ഇത്തരം സിനിമകൾ വിജയിക്കാതെ പോവുന്നു??

  • @serah1995
    @serah1995 Před 6 měsíci +91

    നിങ്ങൾ ഒരു ചേച്ചിയോ അനിയത്തിയോ ആണെങ്കിൽ ഈ movie ഒരുപാട് നമ്മളെ touch ചെയും...
    ഒരു ചേച്ചി എന്ന നിലയിൽ എൻ്റെ മനസ്സിൽ മുഴുവൻ ഈ സിനിമ കണ്ടപ്പോൾ എൻ്റെ അനിയത്തി ആരുന്നു...
    എനിക്കും അവളെ ഒരിക്കലും പിരിയാൻ കഴിയില്ല....😊

    • @mehbinaachi7811
      @mehbinaachi7811 Před 4 měsíci +1

      Enikente thathayum 😢

    • @shalatcyril1606
      @shalatcyril1606 Před 2 měsíci +1

      ചേച്ചിയും അനിയത്തിയും മാത്രം അല്ലാട്ടോ കൂടപ്പിറപ്പ് ആരായാലും ഇങ്ങനെ തന്നെ..... പറിച്ചു മാറ്റുവല്ലേ..... പിന്നീട് എങ്ങനാ എന്താ.....
      ഏറ്റവും പ്രിയപ്പെട്ട വർ പിന്നീട് സ്വാന്തക്കാരവും ആരും അല്ലാതിരുന്നവർ ആരൊക്കെയോ ആകും.... ആർ കൊക്കെയോ വേണ്ടി ജീവിതം.......

    • @learningbytes8961
      @learningbytes8961 Před měsícem

      Same which

  • @rajeswarirajeshrajeswarira4265
    @rajeswarirajeshrajeswarira4265 Před 4 měsíci +128

    നല്ല സിനിമ ❤❤നല്ല കുടുംബം ♥️♥️♥️നല്ല മാതാപിതാക്കൾ 🥰നല്ല ജീവിതപങ്കാളി 🥰🥰സന്തോഷം ❤

  • @neemasudharsan5314
    @neemasudharsan5314 Před 8 měsíci +497

    ഈ സിനിമ കണ്ട് കരഞ്ഞവർ ഉണ്ടോ എങ്കിൽ like അടി ❤️

  • @abin_roja
    @abin_roja Před 10 měsíci +292

    അനിയത്തി കൊച്ചിന്റെ അഭിനയം ഒരു രക്ഷയുമില്ല:❤ എല്ലാവരെയുംകാൾ നാച്ചുറൽ ആയിട്ട് അഭിനയിച്ചു🎉

  • @chunkbro43
    @chunkbro43 Před 6 měsíci +38

    ഇതിൽ എനിക്ക് തോന്നിയ കാര്യം എന്താണ് എന്നു വച്ചാൽ ഓരോ കഥാപാത്രത്തിന്റെയും ഫീലിംഗ് നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്നതാണ്... ശെരിക്കും ഒരു feel good movie.. 👍

  • @rajeevjohny7947
    @rajeevjohny7947 Před 7 měsíci +23

    ഒരു സ്ഥലത്തും lag ഇല്ല. ഒന്നും ഓവർ അല്ല. ഒരു തരത്തിലുള്ള ട്വിസ്റ്റുമില്ല. വളരെ സിമ്പിൾ സിനിമ. കണ്ടോണ്ടിരിക്കുമ്പോൾ നല്ല സന്തോഷം. ഇതാകണം സിനിമ. ഇതാണ് സിനിമ.
    സന്തോഷം അത്രേ മാത്രേം.

  • @haseenavikas4268
    @haseenavikas4268 Před 10 měsíci +797

    വളരെ കാലത്തിനു ശേഷം കണ്ട നല്ലൊരു കുടുംബ ചിത്രം, കണ്ണ് നിറയാതെ കണ്ടു തീർക്കാൻ ആവില്ല ആർക്കും 😢

  • @dark_fandom2255
    @dark_fandom2255 Před 10 měsíci +423

    സംവിധായകൻ ഉദ്ദേശിച്ചപോലെ, അതിനേക്കാൾ നന്നായി പ്രേഷകരുടെ മനസ്സിൽ തട്ടിയുട്ടുണ്ട്, ഈ സിനിമ.!👐😍

  • @Aparna_Remesan
    @Aparna_Remesan Před 4 dny +2

    ഈ സിനിമ കണ്ടപ്പോൾ സ്വന്തം കൂടപിറപ്പിനേ ഓർത്ത എത്ര പേർ ഉണ്ട് ❤️🥰 Really touching movie 😢

  • @lyricsworldofficialyt924
    @lyricsworldofficialyt924 Před 6 měsíci +32

    സത്യം പറഞ്ഞാൽ കരഞ്ഞു പോയി നല്ലൊരു പടം തന്നെ ആണ് അതിനോടൊപ്പം നമ്മുടെ പാട്ടുകാരന്റെ ( Ks Harisanker ) സോങ്ങും കൂടി ആയപ്പോൾ കിടിലം ആയി. സൂപ്പർ ❤️❤️❤️

  • @sumybabu
    @sumybabu Před 9 měsíci +1149

    ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു സിനിമ കാണാൻ കഴിഞ്ഞു, കരഞ്ഞു പോയി, സംവിധായകന് അഭിനന്ദനങ്ങൾ.. ഓരോ പെൺകുട്ടികളുടെയും അനുഭവങ്ങൾ ഇതേപോലെ.... അച്ഛനമ്മമാരുടെ വിഷമങ്ങളും.

    • @Alameen-ej8rr
      @Alameen-ej8rr Před 5 měsíci +2

      വൈജ് ടിബർ ഗവ് ബ്ജ്പ് ബിക്കി ഉമ്മുഖിദ്

    • @user-te7qo9ol1r
      @user-te7qo9ol1r Před 5 měsíci +1

      🥹💯

    • @user-oo4pn7li3k
      @user-oo4pn7li3k Před 4 měsíci +1

      Super film enik orupad ishttam aayi ❤

    • @RenjithaKannan-de1kg
      @RenjithaKannan-de1kg Před 4 měsíci

      Correct

    • @michoosmoments1287
      @michoosmoments1287 Před 3 měsíci +1

      അടിപൊളി ഫിലിം, കമന്റ്‌ നോക്കി കാണുന്നവർ ധൈര്യമായി കണ്ടോളി

  • @Akhiltvpm907
    @Akhiltvpm907 Před 10 měsíci +826

    ഈ സിനിമ എന്തോ തിയറ്ററിൽ വിജയമായി കണ്ടില്ല. മനോഹരമായ ഒരു കുടുംബ ചിത്രം ... മനസ്സ് നിഞ്ഞു❤

    • @Hater_of_Luck
      @Hater_of_Luck Před 9 měsíci +20

      Athe family kerunnundaayirunnu ee movie kk. Njn theatre il poyi kandaayirunnu. That time romancham hit ayi nillkunna time aayirunnu so aalkar ellam aa moviek kayari athu kond aan ee movie kk valiya vijayam theatre il labhikkathe poyath.

    • @shijuthomas4334
      @shijuthomas4334 Před 9 měsíci +1

      The y

    • @sandrapradeep7546
      @sandrapradeep7546 Před 9 měsíci +8

      Romanchathinekalm nk ith ishtai bayankara emotionay poy film kand

    • @SurajInd89
      @SurajInd89 Před 9 měsíci +3

      @@sandrapradeep7546 Romancham nalla veruppikkal movie aayirunnu. Ee cinema athinte athra veruppikkal alla.

    • @ramjirao.
      @ramjirao. Před 8 měsíci

      @@SurajInd89orroo movie athintedhaya changes ille bruh?? story basic nokk athiyam ennitt para

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 6 měsíci +26

    പേര് പോലെ തന്നെ മനസ്സിന് സന്തോഷം നൽക്കുന്ന ഫീൽ ഗുഡ് സിനിമ... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നന്ദി,,, ഈറനണിയിച്ച മൂഹുർത്തങ്ങൾ തന്ന് ജീവിത സാഹചര്യം വരച്ച് കാണിക്കാൻ സിനിമക്ക് കഴിഞ്ഞു❤👍🥰

  • @ffvlogfidhafathima
    @ffvlogfidhafathima Před měsícem +23

    കരഞ്ഞവർ , come on

  • @mubeena844
    @mubeena844 Před 7 měsíci +361

    ജീവിതം എന്ന് വിചാരിച്ചാൽ ഇങ്ങനെ വേണം . കുറച്ചു സന്തോഷവും,സങ്കടവും,ദേയ്ഷവും എല്ലാം ചേർന്നതാണ് ജീവിതം .
    അതുപോലെയാണ് ഈ സിനിമ . എല്ലാവരെയും കരയിപ്പിച്ച ഒരു അടിപൊളി സിനിമ 😢😢

    • @mubeena844
      @mubeena844 Před 7 měsíci +2

      😢😢

    • @jijiaradhya-rt8gv
      @jijiaradhya-rt8gv Před 4 měsíci +1

      ❤❤

    • @remyakrishnanzvlog2464
      @remyakrishnanzvlog2464 Před 4 měsíci +1

      എന്റെ വലിയ മോൾ ഇങ്ങനെ annu അനിയത്തി യോട്. പക്ഷെ അനിയത്തിക്കും അങ്ങനെ തന്നെ.

  • @nishadkbnishad8368
    @nishadkbnishad8368 Před 10 měsíci +365

    ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടു, ഇതു കണ്ടു കണ്ണ് നനയാത്തവർ ഉണ്ടാകില്ല. ഒരു പാട് സന്തോഷം ❤️❤️❤️❤️❤️❤️❤️🌹🌹🌹

  • @anishafi4671
    @anishafi4671 Před 5 měsíci +14

    ഈ സിനിമ എന്നെ വല്ലാതെ റിലേറ്റ് ചെയ്തു. ..
    ഞാൻ 10il പഠിക്കുമ്പോ എനിക്ക് ഒരു അനിയത്തി ഉണ്ടായി അന്ന് മുതൽ അവൾ എനിക്ക് എന്റെ സ്വന്തം മോളാണ് അവളുടെ കാര്യങ്ങൾ എല്ലാം ഞാനാ നോക്കിർന്നത്. എന്റെ +2 കഴിഞ്ഞപ്പോ എന്നെ കല്യാണം കഴിപ്പിച്ചു അന്ന് അവൾ കുറെ കരഞ്ഞു. . ഞാനും
    എന്റെ സ്വന്തം കുഞ്ഞിനെ ഒറ്റക്കാക്കി പോയ ഫീൽ ആയിരുന്നു
    ഇപ്പൊ എനിക്ക് 24 വയസ് അവൾക് 10 ഇതിലെ മോളെ പോലെ ഞാൻ ചെയ്ത് കൊടക്കുന്നതിനെല്ലാം അവൾ പരാതി പറയും. ..❤
    ഇപ്പൊ എന്റെ സാമിഭ്യം കുറഞ്ഞതിന്റെ എല്ലാ കുറവും അവളിൽ കാണുന്നുണ്ട് 😒

  • @user-kz3cb8mk9q
    @user-kz3cb8mk9q Před 6 dny +3

    വളരെ കാലത്തിനു ശേഷം ഒരുപാട് ചിരിപ്പിച്ച അതിലുപരി കരിയിച്ച ഒരു സിനിമ. ആദിയേച്ചി അച്ചു അത് വെറും കഥാപാത്രങ്ങളല്ല ജീവനുള്ള ചില നിത്യ സത്യങ്ങളാണ്. എനിക്കുമുണ്ട് അങ്ങനെ പ്രിയപ്പെട്ടൊരാൾ എന്റെ ഏട്ടൻ. സ്നേഹബന്ധങ്ങളെ എന്നും ചേർത്ത് പിടിച്ചാൽ ജീവശ്വാസമായി അതെന്നും നമ്മെ തലോടികൊണ്ടിരിക്കും. 👍😍

  • @jubabytalks1106
    @jubabytalks1106 Před 10 měsíci +314

    അവസാന 15 മിനിറ്റ്..... 😥മനസും കണ്ണും ഒരുപോലെ നിറഞ്ഞു... ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട പടം... തീർന്നപ്പോൾ ആണ് 2മണിക്കൂർ പോയതറിഞ്ഞത്.... ❤️❤️❤️❤️

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 Před 5 měsíci +32

    ജീവിതം എന്നാൽ കുറച്ചു സന്തോഷവും, സങ്കടവും ദേഷ്യവും എല്ലാം ചേർന്നതാണ്...
    വളരെ നാൾക്ക് ശേഷം കണ്ണ് നിറഞ്ഞ ഒരു മനോഹര മൂവി
    ☺️☺️☺️☺️

  • @Saifukah
    @Saifukah Před 5 dny +3

    ഒരാൾ നമ്മെ പരിഗണിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന സ്വാതന്ത്ര്യക്കുറവിൽ വീർപ്പ് മുട്ടുന്നവരോട് അതിലും ഒരു സന്തോഷമുണ്ടായിരുന്നെന്ന് വരച്ചിടുന്ന ചിത്രം❤❤

  • @MalavikasasigsMalu-lv4wj
    @MalavikasasigsMalu-lv4wj Před 10 měsíci +427

    കുറേ കാലത്തിന് ശേഷം ഒരു നല്ല കുടുംബ ചിത്രം കണ്ട് കണ്ണ് നിറഞ്ഞു പോയി❤

  • @mubashiriqbal7625
    @mubashiriqbal7625 Před 5 měsíci +18

    സത്യം പറഞ്ഞാൽ എനിക്ക് എന്റെ താത്തയെ ഓർമ്മ വന്നു പോയി ഞാൻ ഒരുപാട് സങ്കടപ്പെട്ട ദിവസമാണ് അവളുടെ Mrge day😭😭😭😭

  • @geethagovindan9658
    @geethagovindan9658 Před 5 měsíci +11

    കുറേ നാളുകൾക്കു ശേഷം നല്ലൊരു movie കണ്ടു ആരാണ് നല്ലതായിട്ട് അഭിനയിച്ചതെന്നു ചോദിച്ചാൽ എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം ഒന്നും പറയാനില്ല ❣️❣️❣️❣️❣️❣️❣️♥️♥️♥️♥️♥️🥰🥰🥰കണ്ണ് നനയാതെ അവസാനിപ്പിക്കാൻ കഴിയില്ല അത്രക്കും നല്ലൊരു movie

  • @rainbowonthesky9685
    @rainbowonthesky9685 Před 10 měsíci +73

    ലാസ്റ്റ് ഷാജോൺ പറയുന്ന ആ ഡയലോഗ്, പിന്നെ മല്ലിക സുകുമാരൻ ആ മോളുടോട് പറയുന്നതു എല്ലാം ഹൃദയത്തിൽ തൊട്ടു... ഇതൊക്കെ എന്താണാവോ തീയറ്റർ ഹിറ്റ്‌ ആകാതിരുന്നത്.... അത്രേം peaceful and happy movie

  • @jinujuwel8371
    @jinujuwel8371 Před 10 měsíci +579

    വളരെ കാലത്തിനുശേഷം നല്ല ഒരു കുടുംബചിത്രം കണ്ടു ശരിക്കും കണ്ണ് നിറയിപ്പിച്ചു പോയി ❤

  • @ajithakp3624
    @ajithakp3624 Před 7 měsíci +8

    ഇതുപോലെ ഒരു ചേച്ചി ഉള്ളർവർകെ ഒരു ചേച്ചിയുടെ വില്ല ആരിയുവൻ പടുവോള് എനിക്ക് ഒരു ചെച്ചുണ്ട്
    Be happy......❤

  • @roshu5622
    @roshu5622 Před 4 měsíci +37

    മനോഹരമായദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനും ടീമിനും ഒരായിരം നന്ദി.. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്കിടയിൽ നിറയുന്ന സന്തോഷകണ്ണുനീർ..
    പറയാൻ വാക്കുകളില്ല .. സ്നേഹം മാത്രം❤

  • @shijilperumbala9943
    @shijilperumbala9943 Před 10 měsíci +289

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറില്ല.. നഷ്ടമാകുമ്പോളെ നമ്മുക്ക് അതിന്റെ വില മനസിലാകൂ. വളരെ നല്ല സിനിമ 😍

  • @wingsofdreams5167
    @wingsofdreams5167 Před 9 měsíci +27

    അഛ്ചനും അമ്മയും കുടുംബവുമില്ലാതെ കള്ളും കഞ്ചാവുമടിച്ച് അടിയും ഇടിയും ആഭാസന്മാരുമായി നടക്കുന്ന കഥകളിൽ നിന്നും രണ്ട് മണിക്കൂർ മോചനം. നല്ല മലയാളം സിനിമ അഭിനന്ദനങ്ങൾ .

  • @user-wj6yk7qn3g
    @user-wj6yk7qn3g Před 6 měsíci +11

    എന്റെ mrg കഴിഞ്ഞിട്ട് 6year കഴിഞ്ഞു... ഒരുപാട് ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റി.... 🥰🥰ഷാജോൺ ചേട്ടന്റെ ഡയലോഗ് പൊളിച്ചു... ശെരിക്കും കണ്ണ് നിറഞ്ഞു...

  • @devipriyas2655
    @devipriyas2655 Před 5 měsíci +8

    ഈ സിനിമ കണ്ടിട്ട് എനിക്ക് കമന്റ്‌ ഇടാതെയിരിക്കാൻ പറ്റില്ലാ...... ഞങ്ങൾ 2 പെൺമക്കൾ ആണ്, എന്റെ ചേച്ചി എന്നെക്കാൾ 4 വയസ്സിന് മൂത്തത്. 😇എന്റെ ചേച്ചിയെ ഞാൻ ചേച്ചി ആയിട്ട് മാത്രമല്ല കണ്ടിട്ടുള്ളത് അമ്മ, ഫ്രണ്ട് അങ്ങനെ പല രൂപങ്ങളിൽ.😘 എന്റെ എല്ലാം കാര്യങ്ങളും പറയുന്ന ഒരാൾ 🫂ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിട്ടും അതിലേറെ കളിചിരികളും🥰
    ഇപ്പൊ എന്റെ ചേച്ചിക് 23 ആയി ഉടനെ കല്യാണം കാണും..... പക്ഷെ എനിക്ക് ഒരിക്കലും ചേച്ചിയെ പിരിഞ്ഞിരിക്കാൻ കഴിയില്ലാ🥺i love u so much my blood🫀🫶❤️ee movie kanditt enik ithile pala scenes um relate cheyyan patti🥲

  • @Ashraf_Nannammukku
    @Ashraf_Nannammukku Před 10 měsíci +500

    എന്തൊരു കാമ്പുള്ള സിനിമ... ❤️
    കരഞ്ഞു പോയി...
    പടംകാണുമ്പോൾ മനസ്സ് മുഴുവൻ എന്റെ രണ്ട് പെൺമക്കളായിരുന്നു...
    ഒരാൾ 17വയസ് മറ്റെയാൾ 7വയസ്സ് ❤

    • @dolly0235
      @dolly0235 Před 10 měsíci +7

      എനിക്കും 😭😭

    • @ahammedca908
      @ahammedca908 Před 10 měsíci +12

      അച്ഛൻ തനിച്ചിരുന്നു കാണുമ്പോഴാണ്...... എന്റെ പൊന്നൂ.... (4 പെണ്മക്കളുടെ പിതാവായ ഞാൻ 😢)

    • @MegaNishara
      @MegaNishara Před 10 měsíci +6

      14 and 10

    • @shinistalin5434
      @shinistalin5434 Před 10 měsíci +5

      13 and 6

    • @lonlygirl2242
      @lonlygirl2242 Před 10 měsíci +4

      Same 26&14

  • @alfiyasulaiman2044
    @alfiyasulaiman2044 Před 10 měsíci +235

    സിനിമ കഴിഞ്ഞിട്ടും എന്തൊക്കെയോ ഓർത്തിരുന്ന് ആ ഒഴുക്കിൽ വെറുതെ അങ്ങ് കരയുന്നു🤦Good movie❤

  • @bejoyvarghese3729
    @bejoyvarghese3729 Před 7 měsíci +14

    രണ്ട് സഹോദരിമാർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ഈ സിനിമയലൂടെ മനസ്സിലാക്കാൻ സാധിക്കും

  • @samsonthomas5963
    @samsonthomas5963 Před 5 měsíci +28

    2023ഇൽ ഞാൻ കണ്ട നാലൊരു സിനിമ ❤

  • @sobinasobina4287
    @sobinasobina4287 Před 9 měsíci +92

    വെറുതെ സമയം പോകാൻ കണ്ടതാണ് പക്ഷേ സൂപ്പർ സിനിമ ഞാൻ കരഞ്ഞു പോയി ഇതുപോലെ കുടുംബത്തോടെ കാണാൻ പറ്റുന്ന സിനിമകൾ ഇനിയും വരണം ഈ സിനിമയിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻

    • @rajeevrajanm7322
      @rajeevrajanm7322 Před 9 měsíci +2

      ഞാനും... സമയം പോകാൻ കണ്ടതാണ്... പക്ഷേ....🥺👌💔

    • @renjithbrock7674
      @renjithbrock7674 Před 2 měsíci

      Sathyam

    • @user-wy4gp5su7i
      @user-wy4gp5su7i Před 2 měsíci

      Sathyam njanum chumma kandu nokkiyathan pakshe kandu kazhinjappol karanju poyi

  • @prathapshivoham
    @prathapshivoham Před 10 měsíci +118

    ഈ സിനിമയിൽ അഭിനയിച്ച എല്ലാർക്കും, ഈ സിനിമയുടെ അണിയറ പ്രവർത്തിച്ച എല്ലാവർക്കും വെറുതെ പറയുന്ന വാക്കുകൾ അല്ല. മനസ്സിൽ തട്ടി പറയുവാ ഈ സിനിമ ഒരുപാടു ഉയരങ്ങളിൽ ആണ്... ❤️
    വളരെ നന്ദി ഇതുപോലെ ഒരു സിനിമ നിർമിച്ച നിർമ്മാതാവിനും
    ഈ സിനിമ ജീവൻ നൽകിയ സംവിധായകനും പ്രത്യേകം നന്ദി. അതുപോലെ ആ കൊച്ചു കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️🎉

  • @khayoomnoormahal
    @khayoomnoormahal Před 26 dny +6

    അനിയത്തിയും ചേട്ടത്തിയും അപ്പനും അമ്മയും പ്രണയവും എല്ലാകൂടെ ഹൃദയത്തിലൂടെ സഞ്ചരിച്ച നിമിഷങ്ങൾ.. തിയേറ്ററിൽ ആയിരുന്നെങ്കിൽ public യിൽ കരയണത് ഓർക്കാൻ വയ്യ... ഇത്രയും നല്ല സിനിമകൾ മലയാളത്തിൽ വന്നത് പോലും പലരും അറിഞ്ഞിട്ടില്ല...
    Waawooo amazing movie 👏🏼🫶🏼
    അണിയറകൾക്ക് ബിഗ് സല്യൂട്ട് 🫡

  • @rajeshnarayan7829
    @rajeshnarayan7829 Před 3 měsíci +6

    വെറുതെ സമയം പോകാൻ കണ്ടതാണ് പക്ഷേ സൂപ്പർ സിനിമ ഞാൻ കരഞ്ഞു പോയി ഇതുപോലെ കുടുംബത്തോടെ കാണാൻ പറ്റുന്ന സിനിമകൾ ഇനിയും വരണം ഈ സിനിമയിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @anoopsekhar8696
    @anoopsekhar8696 Před 10 měsíci +105

    വളരെ ചെറിയ തോതിൽ അഭിനയതാക്കളെ വച്ച് ഒരു പ്രമോഷനും കൂടാതെ ഇത്ര മനോഹരമായി ഒരു സിനിമ അണി യിച്ചൊരുക്കാം എന്ന് കാണിച്ച് തന്ന സന്തോഷം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @sreeragssu
    @sreeragssu Před 10 měsíci +78

    Ott റിലീസ് കാത്തിരുന്നതാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു നന്ദി 😍❤️
    അക്ഷരയായ് അഭിനയിച്ച പെൺകുട്ടി super പെർഫോമൻസ് 🥰..

  • @farsanafarsana8378
    @farsanafarsana8378 Před 9 dny +2

    Heart touching ❤എല്ലാ പെണ്മക്കൾക്കും പേരെന്റ്സ് നും relate ചെയ്യാൻപറ്റുന്ന movie. ഇത് കണ്ടപ്പോൾ ഞാൻ എന്റെ വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് പോന്നപ്പോൾ എന്റെ ഉപ്പച്ചിയും brothers um നല്ല കരച്ചിലായിരുന്നു അതാ ഓർമ്മ വന്നത് . എത്ര അടിപിടി കൂടിയാലും നമ്മുടെ ഫാമിലിയുടെ കൂടെ ഉണ്ടാകുമ്പോൾ ഉള്ള "സന്തോഷം " അത് വേറെ എവിടെയും കിട്ടില്ല.Nice movie ❤❤❤❤❤

  • @shanizz93
    @shanizz93 Před 5 měsíci +17

    ഞാനും കരഞ്ഞു... എനിക്കും ഇതുപോലെ രണ്ടു പെൺ മക്കളാ.... എനിക്ക് ആലോചിച്ചിട്ട് സഹിക്കാൻ വയ്യ 😢😢😢😢😢.

  • @rajularam8745
    @rajularam8745 Před 10 měsíci +103

    ഈ കാലഘട്ടത്തിലെ സൈക്കോ സിനിമകളിൽ നിന്നും വ്യത്യസ്തമായി ആദ്യാവസാനം വരെ സന്തോഷത്തോടെ കുടുംബസമേതം കാണാൻ പറ്റിയ സിനിമ.... സിനിമ എന്നത് ഒരു മൂന്ന് മണിക്കൂർ നമുക്ക് സന്തോഷം നല്കുന്നതാവണം അത് ഈ സിനിമ കണ്ടാൽ കിട്ടും ......

  • @user-je9pr2hc5n
    @user-je9pr2hc5n Před 10 měsíci +282

    ഒട്ടും പ്രതീക്ഷ ഇല്ലാതെ കാണാൻ തുടങ്ങിയതാ പിന്നെ ഫുള്ള് ഇരുന്നു അങ്ങ് കണ്ടു..വളരെ നല്ലൊരു മൂവി❤

  • @athirak8638
    @athirak8638 Před 19 dny +7

    Being a newly married and an elder sister I couldn't control my tears from the the beginning to end...😢Guys..this is really a nice work..and thanks to the crew for making such a feel good movie❤

  • @LS-ib7pn
    @LS-ib7pn Před 5 měsíci +7

    Good movie കുറയെ കരഞ്ഞു . ഞാനും ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആളാ. എന്റെ ചേച്ചിടെ വിവാഹം നടക്കുന്നത് ഞാൻ 3rd standard il പഠിക്കുവായിരുന്നു. പൊന്നു face ചെയ്ത മിക്ക Problems എനിക്കും നേരിടേണ്ടി വന്നു. I love my sister ❤😂

  • @Niharika809
    @Niharika809 Před 10 měsíci +165

    പേരുപോലെ തന്നെ ഒരുപാട് സന്തോഷം തന്ന സിനിമ ❤ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🥰thank you all🥰

  • @TrueString09
    @TrueString09 Před 10 měsíci +378

    ആദ്യാവസാനം വരെ സന്തോഷത്തോടെ കുടുംബസമേതം കാണാൻ പറ്റിയ സിനിമ. അവസാന സീനുകളിൽ കണ്ണ് നനയിക്കുന്നു.. അക്ഷര കുട്ടി യുടെ ആക്ടിങ് എടുത്തു പറയാം. നല്ല പാട്ടുകൾ. എല്ലാവരും നല്ല അഭിനയം. അഭിനന്ദനങ്ങൾ 💐💐😍❤

  • @user-zw5ko6ve5d
    @user-zw5ko6ve5d Před měsícem +10

    ഇത്. TV യിൽ വരുമോ?❤❤❤❤😢😢😢😢 ഇത് എൻ്റെ ഇഷ്ഷട്ടപ്പെട്ടതാണ്.

  • @neethuakhiltv2.0
    @neethuakhiltv2.0 Před 5 měsíci +19

    മനസിന്‌ കുളിർമ ഏകുന്ന നൈസ് മൂവി 😍❤️, എല്ലാവരും നല്ല അഭിനയം കുട്ടി പ്രേത്യേകിച്ച് 👌🏻

  • @avktpki4507
    @avktpki4507 Před 9 měsíci +166

    ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടു, അല്ല അനുഭവിച്ചു എന്നതാണ് സത്യം. അവസാന ഭാഗത്ത് എൻ്റെ ഹൃദയം പൊട്ടിപോയപോലെ , തൊണ്ടയിടറി, ശരിക്കും കരഞ്ഞു പോയി...
    എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ....... എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു, ഞാനും ആ കുടുംബത്തിൽ ഉള്ളതുപോലെ..... Hat's off you all..

  • @sameelpkm
    @sameelpkm Před 10 měsíci +72

    പ്രേക്ഷകർക്ക് സ്വന്തം ജീവിതവുമായി ചേർത്തുവെക്കാൻ കഴിയുന്ന മുഹൂർത്തങ്ങൾ ഉണ്ടാവുമ്പോഴാണ് ഒരു സിനിമമികച്ചതാവുന്നത്... സൂപ്പർ താരങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ കണ്ട സിനിമ.... അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌷

    • @indhuanoop675
      @indhuanoop675 Před 9 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulprem4151
    @athulprem4151 Před 6 měsíci +10

    ആ അനിയത്തി കുട്ടി പൊളി ആണ് കേട്ടോ അടിപൊളി acting ❤️❤️❤️❤️

  • @Athirathampuru
    @Athirathampuru Před 6 měsíci +22

    പേരുപോലെ തന്നെ സന്തോഷത്തോടെ മനസ്സു നിറഞ്ഞു കണ്ട ഒരു മൂവി ❤

  • @sathyavathiet6723
    @sathyavathiet6723 Před 10 měsíci +148

    ഈ സിനിമ കണ്ട് കണ്ണു നിറയാത്തവർ ആരുമുണ്ടാവില്ല. ഇതാണ് ഹൃദയത്തിൽ നിന്നും വരുന്ന സ്നേഹം .

    • @arjunsathyan6425
      @arjunsathyan6425 Před 10 měsíci +1

      Please suggest family audiences to watch this film.. Thanks for your valuable comments 🙏❤️

    • @mammys572
      @mammys572 Před 9 měsíci

      എനിക്ക് ഈ പടം കണ്ടപ്പോൾ ചിരിയാണ് വന്നത് അടിപൊളി കോമഡി

    • @AbdulPazhaya
      @AbdulPazhaya Před 9 měsíci

      Enkkum karachil vannittilla

  • @Anvar5555
    @Anvar5555 Před 10 měsíci +339

    മാതാപിതാക്കളെ ധിക്കരിച്ച് കുറഞ്ഞ കാലത്തെ പരിചയത്താൽ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകുന്ന ഇന്നത്തെ തലമുറയിലെ കുട്ടികൾ കാണേണ്ട പടം തന്നെയാണ് അച്ഛനമ്മമാരുടെ സ്നേഹവും സന്തോഷവും സങ്കടവും എന്താണെന്ന് അടിവരയിട്ട് ജനങ്ങളിൽ എത്തിക്കുന്ന നല്ല പടം ഇതൊരു സിനിമ മാത്രമല്ല ഒരു വഴികാട്ടിയും കൂടിയാണ് 👌

    • @SivaSiva-pn3ii
      @SivaSiva-pn3ii Před 10 měsíci +8

      Athe. But olichotam old generation lum undarunnu

    • @Aswathy_Anoop97
      @Aswathy_Anoop97 Před 10 měsíci +45

      ഈ സിനിമ കാണേണ്ടത് ഇന്നത്ത കാലത്തെ മാതാപിതാക്കൾ തന്നെ ആണ്. മാതാപിതാക്കൾ എങ്ങനെ ആവണം എന്ന തിരിച്ചറിവ് ഉണ്ടാകാൻ

    • @Lukacutz
      @Lukacutz Před 10 měsíci +14

      @@Aswathy_Anoop97sathym. Pedi ellathe makkalk samsarikan pattanm. Appol parents anu kurachude frndly akendath

    • @SivaSiva-pn3ii
      @SivaSiva-pn3ii Před 10 měsíci +3

      @@Aswathy_Anoop97 100 percentage correct

    • @charl65
      @charl65 Před 14 dny

      മക്കൾ ദീർഖകാലമായി ഒരാളെ പ്രണയിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ജാതി, മത , സമ്പന്ന branthh kondd ശരിക്കുമുള്ള സ്വഭാവം പോലും അറിയാത്ത ഇന്നലെ കണ്ട ഏതോ ഒരു വ്യക്തിയെ arranged കല്യാണം കഴിക്കാൻ നിർബന്ധിച്ചു മക്കളെ സങ്കട കടലിൽ എത്തിക്കുന്ന മാതാപിതാക്കൾ കാണേണ്ട സിനിമ....

  • @user-ij8xu9wh8t
    @user-ij8xu9wh8t Před 10 dny +9

    ഈ പടം ഒന്നിൽ അധികം തവണ കണ്ടവർ ഉണ്ടോ 😊

  • @sowjanyaalapati1889
    @sowjanyaalapati1889 Před 3 měsíci +19

    After a long time found a movie which had only positive vibes both in smile and cry❤

  • @saranyasagar3217
    @saranyasagar3217 Před 10 měsíci +347

    നല്ല സിനിമ അവസാനത്തെ 15 മിനിറ്റ് കണ്ണു നിറയാത്തതായി ആരും ഉണ്ടാവില്ല ❤

  • @prithvirajfangirl2285
    @prithvirajfangirl2285 Před 10 měsíci +174

    Last കണ്ണ് നിറയാത്തവർ ആയി ആരും ഇണ്ടാവില്ല. ഒരുതരം സന്തോഷവും സങ്കടവും നിറഞ്ഞ കണ്ണുനീർ 🥺.

  • @vishnub3528
    @vishnub3528 Před 4 měsíci +8

    എങ്ങനെ ഇത്രനാൾ ഈ പടം ശ്രെദ്ധിക്കാതെപോയി ❤❤❤

  • @sreejith_kottarakkara
    @sreejith_kottarakkara Před 10 měsíci +117

    ഈ സിനിമ കാണുന്ന എല്ലാവർക്കും
    'Happy Father's day❤'
    (2023 June 18)
    Every June 3rd Sunday

  • @ashikts7758
    @ashikts7758 Před 4 měsíci +22

    No words to appreciate, Such a great movie, amazing performance, especially that kid❤️. എനിക്കറിയില്ല എന്തുകൊണ്ടാണ് ഈ പടം വൻ വിജയമാകാതിരുന്നതെന്ന്, കാണാൻ വൈകിപ്പോയെതെന്ന്,എന്തായാലും മനസുകീഴടക്കിയ സിനിമ 👏

  • @MilluMidlaj
    @MilluMidlaj Před 10 měsíci +44

    അനിയത്തിമാരെയും അനിയന്മാരെയും ഓർത്തവർ ആരൊക്കെയുണ്ട്❤

  • @rajulv7188
    @rajulv7188 Před 10 měsíci +120

    ഒന്നും പറയാനില്ല.. ഇന്നത്തെ കാലത്ത് ഇതുപോലെ നന്മകളുടെ ആവിഷ്കരങ്ങൾ തികച്ചും മനോഹരം.. കലാഭവൻ ഷാജോണ്, അനു എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം... തികച്ചും സന്തോഷം ❤❤

  • @Mrugasnehikal817
    @Mrugasnehikal817 Před měsícem +5

    സൂപ്പർ മൂവി ഷാജോണും അനുവും അച്ഛനും മോളും ❤❤അച്ചു ❤❤കരഞ്ഞു പോയി മോളേ

  • @Alanvlogr
    @Alanvlogr Před 19 dny +4

    Kure karanju Njan Kandathil ettavum nalla sinima... Entho kannu niranju poyi...😢But Super..❤❤

    • @Alanvlogr
      @Alanvlogr Před 19 dny +1

      Enthu kondum Ee Sinimakk Aa Peru Chernnukooda...Santhosham.....❤❤❤❤❤

  • @ag659oop
    @ag659oop Před 10 měsíci +331

    This is how a family supposed to be! Perfect father, mother, grandma daughters and it goes on! ♥️

  • @AnetDevasia
    @AnetDevasia Před 9 měsíci +23

    നല്ലൊരു മൂവി ഒരുപാട് നാളുകൾക്കു ശേഷം കണ്ടു. ഇത് ശെരിക്കും ഞാനും എന്റെ അനിയത്തിയും പോലെയാണ്. ഞങ്ങൾ തമ്മിലും 13 വയസ്സ് വ്യത്യാസം ഉണ്ട്. ഞാൻ എപ്പോഴും അവളുടെ കാര്യങ്ങളിൽ ഇങ്ങനെ ആയിരുന്നു. ഞാൻ വീട്ടിൽ അവളുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ അവൾ പറയുന്നതും എനിക്ക് ഈ വീട്ടിൽ സ്വാതന്ത്ര്യം ഇല്ല, എങ്ങോട്ടെങ്കിലും ചേച്ചി ഒന്ന് പോ അല്ലെങ്കിൽ ഞാൻ ഇവിടുന്ന് പോകുവ എന്നൊക്കെ ആരുന്നു😂 പക്ഷെ എനിക്ക് പഠിക്കാൻ abroad പോകേണ്ടി വന്നപ്പോ ഞാൻ അവളേം അവൾ എന്നേം ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. ആദ്യംഅവൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു. അവസാനം എന്നെ എയർപോർട്ടിൽ കൊണ്ടേ വിടാൻ വന്നപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. കരയരുതെന്ന് ഓർത്തിരുന്ന ഞാനും കരഞ്ഞു. ഞാൻ ഇപ്പോൾ എന്റെ life ഇൽ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചു മുന്നോട്ട് പോകുന്നതും അവൾ വലുതാകുമ്പോൾ നന്നായിട്ട് ജീവിക്കണം അതിന് ഞാൻ കാരണം ആകണം എന്ന് ഓർത്താണ്. ഈ മൂവി കണ്ടപ്പോ കുറെ മിസ്സ്‌ ചെയ്തു അവളെ. വീട്ടിൽ പോയി ഒന്ന് കാണാനായിട്ട് കാത്തിരിക്കുവാ ഞാനും അവളും. അതിന്റെ കൂടെ ഈ മൂവി കൂടി കണ്ടപ്പോ ഒരുപാട് കരഞ്ഞു. Thank you for the whole team for making this wonderful movie.🥹🩷

  • @remasathyapalan6308
    @remasathyapalan6308 Před 5 měsíci +13

    കരയിച്ചു കളഞ്ഞു ഒരുപാട് ഓരോ വീട്ടിലും കാണും ഇതിപോലെ ഒരു ചേച്ചി അനിയത്തിയും 😢എനിക്കും ഉണ്ട് ഇതുപോലെ രണ്ടു മക്കൾ,, ഒന്നും പറയാനില്ല സൂപ്പർ ടീം വർക്ക് 🙏🙏🙏

  • @SanahaAlungal
    @SanahaAlungal Před 10 dny +10

    Karanjavar undo

  • @prasanthdv4762
    @prasanthdv4762 Před 10 měsíci +71

    കണ്ണുകളെ ഈറനണിയിച്ച ഒരു കൊച്ചു നല്ല സിനിമ. അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🥰🎉🎉

  • @sylababu6579
    @sylababu6579 Před 10 měsíci +107

    ഇത്രയും നല്ല ഒരു കുടുംബചിത്രം അടുത്തൊന്നും കണ്ടിട്ടില്ല❤❤❤💐💐💐💐💐 അണിയറക്കാർക്കും,അഭിനേതാക്കൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤

  • @shahanashaikh9455
    @shahanashaikh9455 Před 4 měsíci +4

    Super film... എന്റെ കല്യാണം കഴിഞ്ഞ് 2മാസമേ ആയുള്ളൂ ഈ നല്ല സിനിമ കണ്ടപ്പോൾ എന്റെ വീട്ടുകാരെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @SalamSalam-zn1pu
    @SalamSalam-zn1pu Před 10 měsíci +56

    ഒരു രംഗം പോലും നെഗറ്റീവ് ഇല്ലാത്ത തികച്ചും പോസിറ്റീവായ
    ഒരു സന്തോഷ മൂവി

  • @aleemaaleema421
    @aleemaaleema421 Před 10 měsíci +23

    യൂട്യൂബിൽ ഇടുന്ന സിനിമക്ക് ആദ്യമായിട്ടാ ഇത്ര നല്ല കമന്റ്സ് വായിക്കുന്നേ.... സിനിമ ഒത്തിരി ഇഷ്ട്ടായി

  • @revathidinraj3631
    @revathidinraj3631 Před 4 měsíci +6

    Heart touching movie....❤❤ Samoohathinu nalloru massage koodi kodukkan sadhichathil e film nu vendi prayaknicha ellavarkum oru big salute... ❤❤

  • @aswaniakhil1350
    @aswaniakhil1350 Před 4 měsíci +5

    Njanum ente aniyathiyum ithupole thanne aarunnu 3 varshamayi ente marriage kazhinjit.. Ipozhum avalku kananamennu thonnumbol njn odi chellum🥰😍🥰🥰

  • @hameedck5711
    @hameedck5711 Před 10 měsíci +88

    ഇതിലെ ഫിറ്റസ്റ്റിലെ പാട്ടിൽ ഞാൻ കണ്ടത് എന്നെയും എന്റെ അനിയത്തിയെയും ആണ് ഞാൻ 5ഇൽ പഠിക്കുമ്പോഴാണ് അവള് വന്നത് അന്ന് മുതല് ഇപ്പൊ അവൾ 4 ഇൽ എത്തി ഞാൻ ഡിഗ്രി സെക്കന്റ്‌ yearum. അന്ന് മുതല് അവളെ എല്ലാ കാര്യവും ഞാനാ നോക്കുന്നെ. എന്റെ ഉമ്മനെക്കാളേറെ ❤❤❤

    • @sajida.p3157
      @sajida.p3157 Před 10 měsíci +6

      Njanum enta aniyathiyum thammil 16 vayas vethyasam

    • @shablamuneer9559
      @shablamuneer9559 Před 10 měsíci

      Mashah allah Jeevithathil ennum nila nilkatte, after ur marriage

  • @lekshmipriya4410
    @lekshmipriya4410 Před 10 měsíci +209

    ഒരു പാട് നാളിന് ശേഷം നല്ലൊരു family movie കണ്ടു...
    ശെരിക്കും കണ്ണ് നിറഞ്ഞു.. നല്ല സ്ക്രിപ്റ്റ്... Last sequence Shajon ചേട്ടൻ ന്റെ dialogue ഒരു അച്ഛന്റെ കണ്ണീരും വേദനയും എല്ലാം ഉൾക്കൊള്ളുന്നു

  • @mayflower6977
    @mayflower6977 Před 4 měsíci +8

    Adipowli family movie ❤❤ karanju poyi ❤❤ Actors selection, songs, bgm, theme, story, climax etc okke superb❤❤ Anu Sithara Actress nte ee oru movie aanu enik Ettavum ishtapettath

  • @sheela_saji_
    @sheela_saji_ Před 6 měsíci +8

    സൂപ്പർ അഭിനയം ആണ് അനിയത്തി കുട്ടിയുടെ. എന്തൊരു ഫീൽ....❤❤❤

  • @jofinsundar4767
    @jofinsundar4767 Před 9 měsíci +75

    ഇപ്പോ വരുന്ന സിനിമകളിൽ ഉള്ള അഴിഞ്ഞാട്ടങ്ങൾ ഒന്നും ഇല്ലാത്ത കുടുംബ ചിത്രം. 👌👌👌

  • @aksamolbiju6287
    @aksamolbiju6287 Před 10 měsíci +186

    ഇതുപോലെ ഉള്ള കുടുംബം ഉള്ളത് തന്നെ ദൈവ അനുഗ്രഹം ആണ്.സിനിമ ആണെങ്കിലും കണ്ണ് നിറഞ്ഞു....😢...thank u for the whole team for this wonderfull movie ❤❤❤