സങ്കീർത്തനം 30. Psalms 30. കഷ്ടതയിൽ ദൈവം Malayalam Christian Message

Sdílet
Vložit
  • čas přidán 4. 10. 2023
  • #സങ്കീർത്തനം 30
    #Psalms 30
    #Malayalam #Christian #Message
    profile.php?...
    saradhi6709?igs...
    BPC Media -Message
    / @bpcmedia2369
    • സങ്കീർത്തനം 22, Psalms 22
    • സങ്കീർത്തനം 22, Psalms 22
    • അബ്രഹാം, രൂത്ത്. ലോത്...
    • Psalms 65, സങ്കീർത്തനം...
    • 2024 ൽ മുന്നോട്ട് പോകു...
    • #Psalms 2. #സങ്കീർത്തന...
    • ഉയരത്തിൽ നിന്നുള്ള ജ്ഞ...
    • ദൈവസ്നേഹം, ക്രിസ്തു...
    • പിശാചിന്റെ കെണികളിൽ വീ...
    profile.php?...
    saradhi6709?igs...
    BPC Media -Message
    / @bpcmedia2369
    youtube.com/@GALEEDGOSPEL?si=...
    #ഉദ്ധാരണങ്ങളുടെദൈവം
    #പാതാളം #ജീവരക്ഷ
    #സ്തോത്രംചെയ്‍വിൻ
    #സ്തുതിപാടുവിൻ
    #കോപം#ക്ഷണനേരം
    #പ്രസാദം #ജീവപര്യന്തം
    #സന്ധ്യയിങ്കൽകരച്ചിൽ
    #ഉഷസ്സിൽ #ആനന്ദഘോഷം
    #ധൂളി #സ്തുതിക്കുമോ
    #വിലാപത്തെനൃത്തമാക്കി
    #രട്ടഴിച്ചുസന്തോഷം
    #രക്തംകൊണ്ടെന്തുലാഭം
    #കുഴിയിൽ #ഇറങ്ങിപ്പോയാൽ
    ഭവനപ്രതിഷ്ഠാഗീതം
    ദാവീദിന്റെ ഒരു സങ്കീർത്തനം.
    ◾ദാവീദ് ഭവനം ചമച്ചപ്പോൾ എഴുതിയത്
    ◾സൈന്യത്തെ എണ്ണി നോക്കി - ദൈവം രക്ഷിച്ചതിനു ശേഷം ദാവീദ് യാഗപീഠം പണിതപ്പോൾ
    ◾യെരുശലേം ദേവാലയം പ്രവചനാത്മാവിൽ കണ്ട ദാവീദ് പാടിയത് 1ദിന 22:2-18
    ◾ദാവീദിന് ആലയം പണിയാൻ ആഗ്രഹമുണ്ടായിരുന്നു (ശലോമോൻ)
    ◾തനിക്ക് ചെയ്യാൻ കഴിയാത്തത് മകനെ ഏൽപ്പിക്കുന്നു
    1-3 വിടുതലിനായുള്ള സ്തോത്രം
    ◾മരണംവരെ എത്തിയ രോഗത്തിൽ നിന്ന് സൗഖ്യം നൽകിയ ദൈവത്തിനുള്ള സ്തോത്രഗീതം .
    സങ്കീ 6:2
    യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു. എന്നെ സൗഖ്യമാക്കേണമേ.
    സങ്കീ 103:3
    അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു;
    യാക്കോ 5:15
    എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും;
    സങ്കീ 68:20
    ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.
    ◾ശത്രുക്കൾ അവനെക്കുറിച്ച് സന്തോഷിച്ചില്ല
    ◾കാരണം ദൈവത്തിന് നിന്നുള്ള ശിക്ഷ അവൻ ഏറ്റുവാങ്ങി
    സങ്കീ 88:5
    ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
    4-5 -കരുണയ്ക്കായി സ്തോത്രം ചെയ്യുവാൻ ആഹ്വാനം
    ◾യഹോവയുടെ കോപം അനുസരണം കൊണ്ട് ശമിപ്പിച്ചു
    ◾പ്രതിസന്ധികളുടെ സന്ധ്യയാണ്
    പ്രശ്ന കലുഷിതമാണ്
    ◾കൂടണഞ്ഞ കരച്ചിൽ പ്രഭാതത്തിൽ
    പറന്ന് അകന്നുപോകും
    6-7 അഹങ്കാരവും ഭയവും
    1 കൊരി 10:12
    ആകയാൽ താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
    ◾ഞാൻ എന്ന ഭാവം ദാവീദിന് ഉണ്ടായി
    ◾എന്നാൽ ദൈവത്തിന് ഒരു നിമിഷം മതി എല്ലാം തകിടം മറിക്കാൻ
    9 കരുണയ്ക്കായി അപേക്ഷ
    ◾മണ്ണിലേക്ക് മറഞ്ഞു പോയാൽ ഞാൻ എങ്ങനെ ദൈവത്തെ സ്തുതിക്കും
    11-12 വിടുതലിന്റെ സന്തോഷം
    ◾പാപം ഏറ്റുപറഞ്ഞാൽ വിലാപം മാറ്റും
    ◾വിലാപത്തിന് കാരണമായ ഒരു കാര്യത്തെ ദൈവത്തിന്റെ രക്ഷയിൽ കൂടെ നൃത്തകരമാക്കി തീർത്തു
    1യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
    2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
    3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
    4 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.
    5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
    6 ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
    7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി.
    8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.
    9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
    10 യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
    11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
    12 ഞാൻ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
    message Manoj John

Komentáře • 1