വഴി തെറ്റിയ മറിയ ഭക്തി

Sdílet
Vložit
  • čas přidán 1. 11. 2021
  • പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.
    അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.
    അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.
    ലൂക്കാ 2 : 5-7
    അവന്‍ ഉണര്‍ന്ന്‌, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്‌തിലേക്കുപോയി;
    മത്തായി 2 : 14
    ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.
    അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
    ലൂക്കാ 2 : 34-35
    അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്‌മയിച്ചു. അവന്റെ അമ്മഅവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്‌തതെന്ത്‌? നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:
    നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?
    ലൂക്കാ 2 : 48-49
    അവന്റെ സ്വന്തക്കാര്‍ ഇതുകേട്ട്‌, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ കേട്ടിരുന്നു.
    മര്‍ക്കോസ്‌ 3 : 21
    അവന്റെ സഹോദരന്‍മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.
    യോഹന്നാന്‍ 7 : 5
    പടയാളികള്‍ ഇപ്രകാരം ചെയ്‌തത്‌. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.
    യോഹന്നാന്‍ 19 : 25
    യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .
    അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
    യോഹന്നാന്‍ 19 : 26-27
    ഇവര്‍ ഏകമനസ്‌സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 14
    മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മഅവിടെയുണ്ടായിരുന്നു.
    യോഹന്നാന്‍ 2 : 1
    ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു.
    8യേശു അവനോടു പറഞ്ഞു: ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോദരര്‍?
    തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
    സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.
    മത്തായി 12 : 47-50
    ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതന്‌ എഴുതുക. പരിശുദ്‌ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്‌ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്‌ക്കുന്നവനും ആയവന്‍ പറയുന്നു:
    വെളിപാട്‌ 3 : 7

Komentáře • 1

  • @tcmathew2289
    @tcmathew2289 Před 2 lety +3

    അച്ചന് വേൻടി പിറാർത്ഥിക്കുന്നു ദൈവം കൃപയും കൃപാവരങ്ങളും കൊൻട് നിറക്കട്ടേ.അനേകരേ കർത്താവിന് വേൻടി നേടിയെടുക്കൻ വരം നൽകട്ടേ.