12 വയസിൽ 50 രൂപ ശമ്പളത്തിൽ തുടക്കം, ഇന്ന് ഇരുന്നൂറോളം തൊഴിലാളികളും കോടികളുടെ വിറ്റു വരവും

Sdílet
Vložit
  • čas přidán 29. 09. 2022
  • തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയാണ് ഫൈസൽ. ജീവിത സാഹചര്യങ്ങൾ കാരണം ഫൈസലിന് ഏഴാം ക്ലാസ്സിൽ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പന്ത്രണ്ടാം വയസിൽ കസേര നെയ്യുന്ന ജോലി ചെയ്താണ് തുടക്കം. പിന്നെ പത്രം ഇടൽ, ഇഷ്ടിക കളത്തിലെ ജോലി, അവസാനം ഒരു സ്റ്റേഷനറി കടയിൽ ജോലിക്കു കയറി. 50 രൂപ ശമ്പളത്തിൽ 2 വർഷം ജോലി ചെയ്തു. പിന്നീട് ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോയി. പത്താം ക്‌ളാസ് കഴിഞ്ഞു വീണ്ടും ജോലിക്കായി എറണാകുളത്തേക്ക് വണ്ടി കയറി. ഒരു സ്റ്റേഷനറി കടയിൽ ചുമട്ടു തൊഴിലാളി ആയി. അവിടെ നിന്നും ഒരു സുഹൃത്ത് വഴി മറ്റൊരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചു. അവിടെ പടി പടി ആയി ഉയർന്നു. ഇരുപത്തിരണ്ടാം വയസിൽ മാനേജർ ആയി പ്രൊമോഷൻ കിട്ടി. വിവാഹ ശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തെ തുടർന്ന് ജോലി രാജി വെച്ചു. വീടിന്റെ ആധാരം പണയം വെച്ചും ബൈക്ക് വിറ്റ തുകയും ചെറിയ സമ്പാദ്യവും കൂട്ടി വെച്ച് ഫർണിച്ചർ ഡിസ്ട്രിബൂഷൻ ചെയ്യാൻ തീരുമാനിച്ചു. കൂടാതെ തലശേരിക്കാരൻ ചിന്നേട്ടൻ ഒരു സഹായവും ആയി വന്നു. അങ്ങനെ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടം കേരളം മുഴുവൻ വളർന്നു. ഇന്ന് ഇരുന്നൂറിൽ അധികം ആളുകൾക്ക് ജോലി കൊടുക്കുന്ന കോടികൾ വിറ്റുവരവുള്ള സാമ്രാജ്യമായി മാറിയിരിക്കുകയാണ് ഫൈസൽ കണ്ട സ്വപ്നം... കേൾക്കാം നന്മയുള്ള ഈ സംരംഭകന്റെ വളർച്ചയുടെ കഥ.....
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek

Komentáře • 111

  • @rajeshvs5741
    @rajeshvs5741 Před rokem +36

    ഇതുപോലുള്ള സാധാരണ വ്യക്തിതങ്ങളെയാണ് ഈ ഹോട് സീറ്റിൽ കൊണ്ടുവരേണ്ടത്.... ഇതൊക്കെ എല്ലാ സാധാരക്കാർക്കും പ്രചോദനം ആണ്...🙏

  • @geevervadakkot47
    @geevervadakkot47 Před rokem +2

    കൂടെ നിൽക്കുന്നവരെ ചേർത്തുപിടിച്ച് വിജയം കൊയ്യുവാനുള്ള താങ്കളുടെ ഇച്ഛാശക്തിക്ക് ഒരു ബിഗ് സല്യൂട്ട്

  • @jerinjacob8725
    @jerinjacob8725 Před rokem +10

    എന്റെ സുഹൃത്ത് ...ഏറ്റവും passionate ആയിട്ട് ബിസിനസ് ചെയ്യുന്ന വ്യക്തി ❤❤❤❤

  • @Honey12367
    @Honey12367 Před rokem +17

    ഗ്രാമത്തിൽനിന്നും പുതുതായി കല്യാണം കഴിഞ്ഞ ദമ്പതികൾ നഗരത്തിൽ വന്നു താമസം തുടങ്ങി.
    വിവാഹം കഴിഞ്ഞതിനാൽ, ആ ഭർത്താവു അവിടെ ഉള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്കു കയറി. പക്ഷെ, അദ്ദേഹത്തിന് അധ്യാപനത്തിൽ ഉള്ള പരിചയക്കുറവു കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസിലാക്കാൻ കഴിഞ്ഞില്ല. അവർ അത് പ്രിൻസിപ്പലിനോട് പറയുകയും, അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുകയും ചെയ്തു.
    വളരെ സങ്കടത്തോടെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു ദുഖിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു, ” ചിലർക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ ഉള്ള കഴിവ് കുറവ് ആയിരിക്കും. അതിനാൽ സങ്കടപെടേണ്ട, നിങ്ങൾക്കു വേണ്ടി വേറെ നല്ല ജോലി കാത്തിരിക്കുന്നുണ്ട്”.
    അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വേറെ ഒരു ജോലി കിട്ടി, പക്ഷെ അദ്ദേഹത്തിന്റെ ജോലിയിൽ ഉള്ള പരിചയക്കുറവ് കാരണം അദ്ദേഹത്തിന്റെ ബോസ് അദ്ദേഹത്തെ പിരിച്ചു വിട്ടു.
    ഇത്തവണ അദ്ദേഹം വളരെ സങ്കടത്തോടെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഇത്തവണയും അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.” ഇവിടെ ധാരാളം കഴിവുള്ളവരും കഴിവ് കുറഞ്ഞവരുമുണ്ട്, ചിലർക്ക് വർഷങ്ങളുടെ പരിചയസമ്പത്തു അവരുടെ ജോലിയിൽ ഉണ്ട്. പക്ഷെ ഇത്ര ചുരുങ്ങിയ നാളുകൾ കൊണ്ട് നിങ്ങൾക്കു എങ്ങനെ പരിചയസമ്പത്തുള്ള ആൾക്കാരെപോലെ ജോലി ചെയ്യാൻ കഴിയും”.
    ആ ഭർത്താവു ഒരിക്കലും തളർന്നു പോകാൻ ഭാര്യ അനുവദിച്ചില്ല. അങ്ങനെ അദ്ദേഹം ധാരാളം ജോലികൾ കണ്ടുപിടിച്ചു, പക്ഷെ അദ്ദേഹത്തിന് അവിടെ ഒരിടത്തും സ്ഥിരമായിട്ട് നിൽക്കാൻ പറ്റിയിരുന്നില്ല. എന്നാൽ എല്ലാ പ്രാവശ്യവും ജോലി നഷ്ടപ്പെട്ട് അദ്ധേഹം വീട്ടിൽവന്നാൽ അദ്ദഹത്തിന്റെ ഭാര്യ ഒരിക്കൽ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. പകരം തന്റെ ഭർത്താവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു അദ്ദേഹത്തെ ധൈര്യപ്പെടുത്തി കൊണ്ടിരുന്നു.
    അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ നല്ല മികവ് കാണിച്ചു സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത , കുട്ടികളുടെ സ്കൂളിൽ കൗൺസിലറായി ജോലിയിൽ പ്രവേശിച്ചു പെട്ടെന്ന് തന്നെ അദ്ധേഹം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി.
    അധികം താമസിയാതെ അദ്ദേഹം വൈകല്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ സ്വന്തമായി തുടങ്ങി.
    കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ആ നഗരം ഉൾപ്പെടെ പല നഗരങ്ങളും വൈകല്യം ഉള്ളവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഉള്ള ധാരാളം കടകൾ തുടങ്ങി.
    . അദ്ദേഹത്തിന്റെ ബിസിനസ്സ് വളരെയധികം മെച്ചപ്പെട്ടു താമസിയാതെ അദ്ധേഹം ഒരു വലിയ സമ്പന്നനായി മാറി.
    അങ്ങനെ ഒരിക്കൽ അദ്ദേഹം തന്റെ ഭാര്യയോട് ചോദിച്ചു, “ഞാൻ പല ജോലികൾ ചെയ്തു പരാജയപെട്ടു ഭാവിയെ കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്നപ്പോൾ നീ എങ്ങനെ ആണ് എന്നിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചത് .”
    അപ്പോൾ ആ ഭാര്യ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” ഒരു വയല് ഗോതമ്പു കൃഷിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു ധാന്യം നട്ടു നോക്കുക. ആ ധാന്യങ്ങളും ശെരിയായി വളരുന്നില്ലെങ്കിൽ പകരം പഴങ്ങളോ പച്ചക്കറികളോ നടുക. ഇങ്ങനെ പലതും നട്ടു നോക്കുമ്പോൾ ഏതേലും ഒന്ന് ശെരിയായി വളരും. അതിന്റെ അർഥം ആ വയലിന് അനുയോജ്യമായ കൃഷി ആണ് അവിടെ വളരുന്നത് എന്ന് മനസിലാകുക ഒരു കൃഷിയും വളരാത്ത ഒരു വയലും ഇല്ല. അനോയോജ്യം ഏതാണെന്നു കണ്ടു പിടിക്കണം. അത് പോലെ ആണ് മനുഷ്യരും , ഒരു കഴിവും ഇല്ലാത്ത മനുഷ്യർ ആരും ഈ ലോകത്തിൽ ഇല്ല,.എന്നാൽ അവർക്കു വളരാൻ പറ്റുന്ന സ്ഥലത്തു എത്തിപ്പെടാൻ ശ്രെമിക്കുകയാണ് ആവശ്യം. നിങ്ങളിൽ ഉള്ള കഴിവ് എവിടെയെങ്കിലും വിജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാൽ നിരാശപ്പെട്ട് ഇരിക്കാതെ മുന്നോട്ടു പോകാൻ നിങ്ങളെ ഞാൻ പ്രോത്സാഹിപ്പിച്ചു. അവസാനം നിങ്ങൾ വിജയിക്കുകയും ചെയ്തു.”
    നമ്മൾ ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക, വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക, അവസാനം നിങ്ങൾക്കു അനുയോജ്യമായ സ്ഥലത്തു എത്തിപ്പെട്ടു നിങ്ങൾ വിജയിക്കും. ആരും ഒരു കഴിവും ഇല്ലാത്തവരായി ഭൂമിയിൽ പിറന്നു വീഴുന്നില്ല അതിനാൽ പരസ്പരം പ്രോത്സാഹനങ്ങൾ നൽകി മുന്നോട്ടു പോയാൽ എല്ലാവർക്കും വിജയം സുനിശ്ചിതം.
    🌹

    • @Honey12367
      @Honey12367 Před rokem

      എനിക്ക് വളരെ ഇഷ്ടപ്പട്ട യുവ Business കാരൻ
      വിനയമുള്ള പെരുമാറ്റം ഞാൻ ഒരു പ്രാവശ്യം അദ്ദേഹത്തോട് സംസാരിച്ചു. പിന്നീട് എനിക്ക് അവരുടെ സ്ഥാപനവുമായി നല്ല ബന്ധം ഉണ്ട്

    • @user-oi1qy6by2q
      @user-oi1qy6by2q Před rokem

      മുഴുവൻ വായിച്ചു തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞു.
      ഒരുപാട് ആത്‍മവിശ്വാസവും കിട്ടി. നന്ദി

    • @divyaks105
      @divyaks105 Před 6 měsíci

      @mathath2655: Is this a true story?

    • @user-nh5yp5nz1p
      @user-nh5yp5nz1p Před 14 dny

      Good inspirational story Thank u❤

  • @shyamvlogs773
    @shyamvlogs773 Před rokem +5

    ഇടറാതെ പതറാതെ മുള്ളുകളെ പുഷ്പങ്ങൾ ആക്കി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഫൈസലേട്ടന് കഴിയട്ടെ .തന്നോടൊപ്പം കൂടെയുള്ളവരെയും വളർത്തിയെടുക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിന് മുന്നിൽ ഒരായിരം അഭിനന്ദനങ്ങൾ.❤️

  • @sabikunnamkulam8626
    @sabikunnamkulam8626 Před rokem +16

    My brother,,,,👍

  • @salimonvarghese7324
    @salimonvarghese7324 Před rokem +2

    Very Excellent,May many more sucess come Faisal sir's way.

  • @abduljaleel-yp3jd
    @abduljaleel-yp3jd Před rokem +5

    അഹങ്കാരമില്ലാത്ത മനുഷ്യൻ,.. ഇത്രയൊക്കെ ഷോപ്പുകൾ ഉണ്ടായിട്ടും, ആ മുഖത്തും ആ സംസാരത്തിലും എളിമ നിറഞ്ഞ് നിൽക്കുന്നത് വ്യക്തം... 👍👍👍

  • @manojkp9989
    @manojkp9989 Před rokem +4

    Inspired, thanks,best wishes.👍👍👍

  • @bijukk9757
    @bijukk9757 Před rokem

    സുന്ദരമായ ഒരു എപ്പിസോഡ്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @rafeeqce192
    @rafeeqce192 Před rokem +3

    Truly inspiring…there were a few “is there a really spark” episodes in the recent past…this stands out

  • @aleenasunny452
    @aleenasunny452 Před rokem +21

    My uncle... My inspiration

    • @sainusiyad5710
      @sainusiyad5710 Před rokem

      Unclinte WhatsApp no tharumo please

    • @praveen.k98
      @praveen.k98 Před rokem +1

      Unclinte number tharumo

    • @arjunks3797
      @arjunks3797 Před 11 měsíci

      @@sainusiyad5710തുടങ്ങി അന്നോഷിക്കു കണ്ടെത്തു ഒന്നും എളുപ്പം അല്ല

  • @althafetpa
    @althafetpa Před rokem +3

    ഫൈസലേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങൾ കയ്യടക്കാൻ സാധിക്കട്ടെ ❤

  • @arjunmuchukunnu4245
    @arjunmuchukunnu4245 Před rokem +4

    ഫൈസൽ
    ഇക്കാ
    പെരുത്ത് ഇഷ്ട്ടം
    വലിയാ പ്രചോദനം
    അനുഭവങ്ങളുടെ സാക്ഷ്യം ഹൃദയാ വിശാലതയോടെ പങ്ക് വെച്ചതിന്🧡🧡🧡🧡🧡🔥🔥🔥

  • @rinusdiaries3368
    @rinusdiaries3368 Před rokem +2

    ഫെെസൽ ബായ് അഭിനന്ദനങ്ങള്‍
    നിങ്ങളുടെ വളർച്ച ഒരുപാട് സന്തോഷം നൽകുന്ന ഒന്നാണ് ..
    പുതുതായി തുടങ്ങുന്ന ചെറുകിടബിസ്നസ്സ് കാരെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ
    കീയടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു

  • @user-nh5yp5nz1p
    @user-nh5yp5nz1p Před 14 dny

    Great to hear. Very inspiring

  • @sreedevipillai518
    @sreedevipillai518 Před 9 měsíci

    Congrats Faisal ❤ Really u r great. God bless you.

  • @samadkannathali8376
    @samadkannathali8376 Před rokem +1

    Thankyu faisal sir 🙏🙏🙏

  • @sami-pq9uz
    @sami-pq9uz Před rokem +3

    ദൈവം കൂടി വിചാരിക്കണം വല്ലതും കിട്ടണമെങ്കിൽ അല്ലാത്തവൻ എത്ര തലകുത്തി മറിഞ്ഞാലും ഒന്നും നേടാൻ ആവില്ല

  • @Sk-bd3ez
    @Sk-bd3ez Před rokem +3

    Wonderful episode 👌

  • @romeojames1657
    @romeojames1657 Před rokem +2

    Really motivational one!

  • @divyagopal3035
    @divyagopal3035 Před rokem +4

    Proud of you bro...❣️😍

  • @shihabkamry.opillar9565
    @shihabkamry.opillar9565 Před 9 měsíci

    sparkling and inspirational story❤❤
    My hero
    Fan of you
    and proud of you

  • @ziyadhussain6905
    @ziyadhussain6905 Před rokem +3

    A PERFECT EMPLOYEE IS THE ONE WHO INSPIRES HIS BOSS AS MUCH AS HIS BOSS INSPIRES HIM… THANKS FOR BEING MY INSPIRATION.
    THANKS BOSS… FOR BEING A ROLE MODEL.

  • @dilipm3173
    @dilipm3173 Před rokem +2

    Best wishes.....

  • @bjosephrdt
    @bjosephrdt Před 11 měsíci

    💪👍🥰Congratulations
    Thank you spark 👍

  • @adamprince6296
    @adamprince6296 Před 9 měsíci

    Real business man❤ god bless you

  • @spicesasia9376
    @spicesasia9376 Před rokem +1

    Thanks for share

  • @nasarct2231
    @nasarct2231 Před rokem

    👍👍💪ഞങ്ങളുടെ ബോസ് 💪💪
    ..Team ifa ramanaattukara..

  • @proyalevents
    @proyalevents Před rokem +2

    Proud of u bro

  • @musthafathayyil9129
    @musthafathayyil9129 Před rokem +1

    My friend Faisal👍👍

  • @shafialungal9398
    @shafialungal9398 Před rokem +1

    👍👍👍 great bro

  • @user-dn3rj2nt2w
    @user-dn3rj2nt2w Před rokem

    The word strikes..
    16:00 to 16:04. Ottaykyupoyaal kurachu dhooram.. orumichu poyaal kooduthal dhooram.
    Mr. Shamim Rafeeq.. I'm Waiting......
    Will meet you there soon....👍👍

  • @jobinmathew6484
    @jobinmathew6484 Před rokem

    Faisal bro you inspiration to my life

  • @Cuttees
    @Cuttees Před rokem +4

    ഫൈസൽ ചീരൻ സൂപ്പറാ 👍

  • @teswinfrancis9810
    @teswinfrancis9810 Před rokem +1

    Im also a Dealer of Cheeran Traders... Proud of U Faizal ikka... 👍👍

  • @sunnypk8441
    @sunnypk8441 Před rokem +4

    👍👍👍

  • @raheesthengoththengoth9487

    👍💐

  • @aimunnynishad7379
    @aimunnynishad7379 Před rokem +1

    Nammude.naattukaranaanu super

  • @travelingnaturalplacesraji9063

    👍👍👍👌👌👌👌

  • @sunilkumarm2637
    @sunilkumarm2637 Před rokem +2

    👍👍😍

  • @muhammedshabeeb7530
    @muhammedshabeeb7530 Před rokem +1

    super 🔥

  • @landtech3069
    @landtech3069 Před rokem +4

    First like kuttiady yil ninnum

  • @sajoov
    @sajoov Před rokem +2

    Can we get Faisal Cheerans contacts ?

  • @muhammedalthaf4382
    @muhammedalthaf4382 Před rokem +3

    ❤️

  • @retheeshbabu5226
    @retheeshbabu5226 Před rokem +2

    👍🏻

  • @arshadkrahim8672
    @arshadkrahim8672 Před rokem +1

    Great

  • @landtech3069
    @landtech3069 Před rokem +2

    👍

  • @playtime285
    @playtime285 Před rokem +2

    🔥🔥🔥🔥

  • @my3q8media
    @my3q8media Před rokem

    My boss👍😍♥️

  • @hela593
    @hela593 Před rokem +1

    Vellyettan ❤

  • @narayanannechode6995
    @narayanannechode6995 Před rokem +1

    Faisal sir ne contact cheyyan pattumo

  • @adarshadarsh4889
    @adarshadarsh4889 Před rokem +2

    😍😍😍

  • @muhammadrashad1835
    @muhammadrashad1835 Před rokem

    faisal bro 👍🏼

  • @manjusvlogsway1380
    @manjusvlogsway1380 Před rokem +1

    👏👏👏👍💐

  • @mohammedfayizalicp4793
    @mohammedfayizalicp4793 Před rokem +2

    💕💕💕❤️

  • @achuthskumar588
    @achuthskumar588 Před rokem +2

    💝

  • @anikuttan6624
    @anikuttan6624 Před rokem +1

    🙏🙏♥️

  • @abdullaadhilu9155
    @abdullaadhilu9155 Před rokem

    അനുകൂല സാഹചര്യങ്ങളിൽ നിന്ന് ഒരാൾ നേടുന്ന വിജയം മധുരമുള്ള ഒന്നാണ്. എന്നാൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടുന്ന വിജയമാണ് ചരിത്രത്തിൽ ഇടം പിടിയ്ക്കുന്നത്, ഏറെ മധുരിക്കുന്നത്.

  • @haridashari3556
    @haridashari3556 Před 11 měsíci

    Super

  • @16_basilbabu53
    @16_basilbabu53 Před rokem +3

    Enik oru startup thudangan agraham ind.
    Njn btech 3rd year student aan. So oru app build cheyyan ulla plan aan. Pakshe premium features ozhuvaki complete free akan ulla plan aan. Athil subscription plan allathe vere ethoke features use cheyth revenue indakan kazhiyum. Aryulla arenklm indenkl pls share🙌🏻

  • @akhilabi5570
    @akhilabi5570 Před rokem +1

    🥰🥰🥰🔥

  • @sachinsatheesan7899
    @sachinsatheesan7899 Před rokem +1

    🔥

  • @jafarpakaranellur1116
    @jafarpakaranellur1116 Před 9 měsíci

    ❤❤❤❤❤❤❤❤❤

  • @dijozzz3403
    @dijozzz3403 Před rokem +1

  • @HarisHaris-ys5or
    @HarisHaris-ys5or Před rokem +1

    🥰🥰🥰🥰🥰

  • @jithumk1258
    @jithumk1258 Před rokem

    ❤️❤️

  • @geevervadakkot47
    @geevervadakkot47 Před 6 měsíci

    വളർച്ചയിൽ മാതാ പിതാക്കളെ ഓർക്കുന്നത് വലിയ കാര്യം❤

  • @retheeshbabu5226
    @retheeshbabu5226 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miyasworld1390
    @miyasworld1390 Před rokem

    👍👍👍👍🙏🙏🙏🙏

  • @akshaysp3035
    @akshaysp3035 Před rokem +2

    oru divasm njanum e hot seat il ethum.

  • @charlsvadakkan8225
    @charlsvadakkan8225 Před rokem

    💞💞💞💞

  • @anithakumari729
    @anithakumari729 Před rokem

    കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടുമോ???

  • @prayonapriya6263
    @prayonapriya6263 Před rokem

    ഞങ്ങളുടെ ഫൈസൽ സാർ

  • @user-oi1qy6by2q
    @user-oi1qy6by2q Před rokem +2

    പുതിയ ബിസിനസ് ആശയങ്ങൾ വളർത്താനും ആശങ്കകൾ പങ്കുവെക്കാനും പ്രശ്നപരിഹാരം നടത്താനുമായി ഒരു whatsapp ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ

    • @machaan3540
      @machaan3540 Před rokem

      yes bro intrested how can you contact you

  • @SureshBabu-vo9wz
    @SureshBabu-vo9wz Před rokem +2

    ABHINANDANANGAL

  • @riyasyunus4103
    @riyasyunus4103 Před 3 měsíci

    Tvm. Kollam. Orushope. Tudaga
    Kollam. Orushope. Thudaganam

  • @mumthasunnimumthasunni3145

    Mumthas

  • @josefrancis8500
    @josefrancis8500 Před rokem +1

    ഇയ്യാൽക്കാരൻ ആണ്

  • @user-hu6kc2dr2t
    @user-hu6kc2dr2t Před rokem

    smm

  • @AYOOBALIKHAN
    @AYOOBALIKHAN Před rokem +2

    ഇയാളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നണു 😅

  • @travelwithrk4757
    @travelwithrk4757 Před rokem +1

    Company name?

  • @sainusiyad5710
    @sainusiyad5710 Před rokem

    Faisal bayude whatsapp no tharumo

  • @salam-uq9mm
    @salam-uq9mm Před rokem

    Sirnte number കിട്ടുമോ spark sir

  • @naseefnasi2767
    @naseefnasi2767 Před rokem +1

    👍👍👍

  • @csrcollection5124
    @csrcollection5124 Před rokem

  • @vishnuv751
    @vishnuv751 Před rokem +1

    👍🏻

  • @maheshkm7240
    @maheshkm7240 Před rokem +1

    👍

  • @jamshidalim3706
    @jamshidalim3706 Před rokem +1

    👍👍👍

  • @abduljaleel-yp3jd
    @abduljaleel-yp3jd Před rokem +1

    👍👍👍

  • @jafijunaid5335
    @jafijunaid5335 Před rokem +1

    👍