മാവൂരിലെ 400 ഏക്കര്‍ഭൂമി: ബിര്‍ളയ്ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ ഒത്തുകളികള്‍ | ThinK Stories

Sdílet
Vložit
  • čas přidán 26. 07. 2023
  • 1958ല്‍ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ് കോഴിക്കോട് മാവൂരിലെ മൂന്നുര്‍ ഏക്കറോളം ഭൂമി വ്യാവസായിക ആവശ്യത്തിനായി ബിര്‍ള മാനേജ്‌മെന്റിന് കൈമാറുന്നത്. 1963 ല്‍ പ്രവര്‍ത്തനമാരംഭിച്ച മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി, രാജ്യത്തെ തന്നെ ഏറ്റവും വലിയ വുഡ് ആന്‍ഡ് പള്‍പ്പ് വ്യവസായ സ്ഥാപനമായിരുന്നു. മാവൂരെന്ന കൊച്ചുഗ്രാമത്തെ വ്യവസായ ഭൂപടത്തിലേക്ക് എത്തിച്ച ഗ്രാസിം കമ്പനിയിലൂടെ പ്രദേശത്തെ വികസന സാധ്യതകളും തൊഴില്‍ അവസരങ്ങളും ഒരുപോലെ വര്‍ധിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മാവൂരില്‍ ഗുരുതരമായ പാരിസിഥിതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് തുടങ്ങി. മലിനീകരണ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാതെ പ്രവര്‍ത്തിച്ചിരുന്ന ഗ്രാസിം ഫാക്ടറിയിലെ രാസമാലിന്യങ്ങള്‍ ചാലിയാര്‍ പുഴയിലേക്കാണ് നേരിട്ട് ഒഴുക്കിയിരുന്നത്. ഇത് പുഴയുടെ സ്വാഭാവിക ജൈവഘടനയെ പ്രതികൂലമായി ബാധിക്കുകയും മത്സ്യങ്ങളടക്കം ചത്തുപൊങ്ങാന്‍ കാരണമാവുകയും ചെയ്തു. പ്രദേശത്ത് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പടരാനും വായുമലിനീകരണത്തിലൂടെ ആസ്തമാ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനും കമ്പനിപ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെ.ആര്‍ റഹ്‌മാന്റെ നേതൃത്യത്തില്‍ ചാലിയാര്‍സംരക്ഷണ മുദ്രാവാക്യവുമായി ജനകീയ സമരം തുടങ്ങുന്നത്. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിക മുന്നേറ്റമായി മാവൂരില്‍ ഉയര്‍ന്നുവന്ന ജനകീയസമരത്തിന്റെ ഫലമായി 2001 ല്‍ കമ്പനി പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചു.
    ഇന്ന്, രണ്ട് പതിറ്റാണ്ടിനിപ്പുറവും വ്യവസായ സംരഭങ്ങളൊന്നും ആരംഭിക്കാതെ മാവൂര്‍ ടൗണിനോട് ചേര്‍ന്നുള്ള മുന്നൂര്‍ ഏക്കറോളം ഭൂമി തരിശായി കിടക്കുകയാണ്. പൊട്ടിപൊളിഞ്ഞതും ഉപേക്ഷിച്ചതുമായ കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ കാടുപിടിച്ച ഭൂമിയിലൂടെ ഒരു നാടിന്റെ വികസന സാധ്യതകള്‍ കൂടിയാണ് ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നത്.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 15

  • @ganh222
    @ganh222 Před 10 měsíci +6

    വെറുതെ കംപനി പൂട്ടിച്ചു. നല്ല രീതിയിൽ നടന്ന സ്ഥാപനമാണ്. എത്ര പേർക്ക് ജോലി ലഭിക്കുമായിരുന്നു

    • @sidharthsuresh5391
      @sidharthsuresh5391 Před 5 měsíci

      ഒരുപാട് ആളുകള്‍ക്ക് ജോലി നല്‍കിയെന്നും മാത്രമല്ല ഒരു sweeper ക്ക് പോലും വലിയ ശമ്പളം ഉണ്ടായിരുന്ന കമ്പനി ആയിരുന്നു അത്. നിലവില്‍ ഉണ്ടായിരുന്നു എങ്കിൽ നാട് മൊത്തം സമ്പന്ന ആയേനെ. എന്നിരുന്നാലും അതേപോലെ അതിന്‌ വിപരീതമായി വലിയ തോതില്‍ തന്നെ മലിനീകരണ സാധ്യതകള്‍ ആണ് അത് തുറന്ന് ഇട്ടത്. ആദ്യ എല്ലാം കമ്പനി മലിനീകരണത്തിന്റെ പ്രതിവിധി കണ്ടു പിടിക്കണം എന്നായിരുന്നു. പക്ഷേ വർഷങ്ങൾ കടന്ന് പോയി അവിടെ fiber ഫാക്ടറി കൂടെ വന്നു മലിനീകരണം രൂക്ഷമായി. വാതക മലിനീകരണവും ചാലിയാറിന്റെ മലിനീകരണവും വലിയ മത്സ്യങ്ങള്‍ പോലും ചത്ത് പൊന്തുന്ന അവസ്ഥ. കറുത്ത വെള്ളം ചാലിയാര്‍. പിന്നെ തൊട്ടടുത്ത വാഴക്കാട്‌ പോലും ക്യാൻസർ patients വര്‍ദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ ആണ് കമ്പനിക്ക് എതിരെ അടച്ചു പൂട്ടാന്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. പക്ഷേ അങ്ങനെ ഇരിക്കുമ്പോള്‍ ഈ സമരം തുടങ്ങി വച്ച kr റഹ്മാന്‍ എന്ന ആള്‍ക്ക് ക്യാൻസർ വന്നു. അദ്ദേഹം മരണപ്പെട്ടു അത് കൂടെ ആയപ്പോ ആണ് അടച്ചു പൂട്ടാന്‍ വലിയ സമ്മര്‍ദ്ദം ആയത്.

    • @weneedjustice-px1oj
      @weneedjustice-px1oj Před měsícem

      cancer

  • @fasiebi107
    @fasiebi107 Před 9 měsíci

    good creation, 😄👍🏼 audio speed normal to 1.25 aakiyal nannavum ennu thonunu

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA Před rokem

    😮

  • @AjithKumar-nr3tz
    @AjithKumar-nr3tz Před 9 měsíci

    എയിംസ് ഇവിടെ സ്ഥാപിക്കാൻ നോക്കണം.. അല്ലെങ്കിൽ സ്പോർട്സിറ്റി വന്നാൽ അതും നല്ലതാണ്.. ഇതിനു വേണ്ടി മലബാറിലെ ജനങ്ങളും രാഷ്ട്രീയ നേതാക്കളും ഉണരണം.. ഇങ്ങനെ നായിക്കും നരിക്കും ഇല്ലാത്ത രീതിയിൽ ചുമ്മാ ഇടരുത്..

  • @user-jh8ye3jk9o
    @user-jh8ye3jk9o Před 4 měsíci +1

    പൂട്ടിച്ചു സമര സമരം സമരം

  • @rasnathanzeer2923
    @rasnathanzeer2923 Před 6 měsíci

    Sherikkum evide varanam AIMS ❤

  • @nizamahami
    @nizamahami Před 25 dny

    Ethics ഇല്ലാത്തവർ ആണെന്ന് തോന്നുന്നു ടീം ബിർള,

  • @Dreams_follow
    @Dreams_follow Před rokem +1

    ഹാരിസൺ മലയാളം ഭൂമിയും കൂടി

  • @unnimavoor4215
    @unnimavoor4215 Před 21 dnem

    വിപ്ലവകാരികൾഒക്കെ എവിടെപോയി?? കൊടികുത്താൻ എന്തെ ധൈര്യമില്ലെ??