Uniform Civil Code ന്യൂനപക്ഷ വിരുദ്ധമാണ് മുസ്ലിം വിരുദ്ധമാണ് | A. Vijayaraghavan / T.M. Harshan

Sdílet
Vložit
  • čas přidán 9. 09. 2024
  • #uniformcivilcode #india #cpim #bjp #avijayaraghavan #truecopythink
    ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ച കേരളത്തില്‍ ഒരു രാഷ്ട്രീയ വിവാദം കൂടിയായി മാറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍, സി.പി.എം നിലപാട് വിശദീകരിക്കുകയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍. ഇപ്പോള്‍ ഏക സിവില്‍ കോഡ് മുന്നോട്ടുവക്കുന്നതിലൂടെ ബി.ജെ.പിയും സംഘ്പരിവാറും ലക്ഷ്യം വക്കുന്ന അജണ്ട, കോണ്‍ഗ്രസ് നിലപാടിലെ ഇരട്ടത്താപ്പ്, ഏക സിവില്‍ കോഡ് എന്തുകൊണ്ട് ന്യൂനപക്ഷവിരുദ്ധവും മുസ്‌ലിം വിരുദ്ധവുമാകുന്നു, ജമാ അത്തെ ഇസ്‌ലാമിയുടെ തീവ്രവാദ നിലപാട് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, ടി.എം. ഹര്‍ഷനുമായുള്ള അഭിമുഖത്തില്‍.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 35

  • @adv.mohandas.v.nveliyath6421

    ഈ തലേക്കല്ലൻമാ൪ രാജ്യം മുന്നോട്ടു പോകാൻ അനുവതി ക്കില്ല. കഷ്ഠ.!

  • @stepheng3983
    @stepheng3983 Před rokem

    Very good interview , Harhan. Good content. Sensible journalism. Bravo 👍

  • @MrSantinagar
    @MrSantinagar Před rokem +4

    ഏക സിവിൽ കോഡ്:
    സി.പി.എമ്മിനോട് ചില ചോദ്യങ്ങൾ.
    ........
    ഏക സിവിൽ കോഡ് നടപ്പാക്കിയാൽ അത് മുസ്ലിംകളെ എങ്ങനെയാണ് ബാധിക്കുക ?
    കരട് പോലും പുറത്ത് വന്നിട്ടില്ലാത്ത സ്ഥിതിക്ക് അത് മുസ്ലിം വിരുദ്ധമാണെന്ന് സി.പി.എമ്മിന് സംഘ്പരിവാരിൽ നിന്ന് രഹസ്യ വിവരം കിട്ടിയോ?
    മുസ്ലിം വ്യക്തി നിയമത്തിലെ നിലവിലുള്ള തെറ്റായ / സ്ത്രീ വിരുദ്ധമായ സ്വത്ത് വിഭജന രീതി നിലനിൽക്കണമെന്നാണോ സി.പി. എം. ആഗ്രഹിക്കുന്നത്?
    ബി.ജെ.പി സർക്കാർ കൊണ്ട് വന്ന മുത്തലാഖ് നിയമം മുസ്ലിം സമുദായത്തിന്റെ അനുകൂല അഭിപ്രായത്തോടെയല്ല പാസാക്കിയത്. എന്നിട്ടും ആ നിയമത്തെ സി.പി.എം അനുകൂലിച്ചതെന്ത് കൊണ്ട്?
    ഇനി, അതല്ല, എതിർക്കുകയാണെങ്കിൽ സ്ത്രീവിരുദ്ധ നിലപാടിനൊപ്പം നിൽക്കുന്നത് എന്ത് കൊണ്ട് ?
    ബഹുഭാര്യത്വം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്ന സി.പി.എം മുസ്ലിം വ്യക്തിനിയമത്തെ സംരഷിക്കാൻ പ്രക്ഷോഭം നടത്തുന്നത് എന്ത് കൊണ്ട്?
    താഴെ പറയുന്നവ ഇന്ത്യയിലെ ഹിന്ദു വ്യക്തിനിയമങ്ങളാണ് :
    The Hindu Marriage Act, 1955, The Hindu Succession Act, 1956, The Hindu Minority and Guardianship Act, 1956, The Hindu Adoption and Maintenance Act, 1956.
    ഇത് പോലെ വിവാഹ മോചനം, ദത്ത്, അനന്തരാവകാശം എന്നിവ സംബന്ധിച്ച് കൃസ്തുമത വിശ്വാസികൾക്കും വ്യക്തി നിയമങ്ങളുണ്ട്.
    ഏക സിവിൽ കോഡ് വരുമ്പോൾ ഇതെല്ലാം റദ്ദാവും. എന്നിട്ടും എന്ത് കൊണ്ട് ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിൽ അണിചേരാൻ സി പി എം കത്തോലിക്കാ സഭയെ ക്ഷണിക്കുന്നില്ല ? എസ്.എൻ ഡി.പിയെ ക്ഷണിക്കുന്നില്ല? നായർ സൊസൈറ്റിയെ ക്ഷണിക്കുന്നില്ല ?
    ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഈഴവരുടെ നിലപാടെന്ന് അവരുടെ നേതാവ് വെള്ള പള്ളി നടേശൻ. ഈഴവരാണ് സി.പി.എമ്മിൽ ഭൂരിഭാഗവും.
    ഏകസിവിൽ കോഡ് രാജ്യത്തിന് ദേഷമാണെന്ന് അണികളിൽ ഭൂരിപക്ഷമായ ഈഴവരെ ബോധ്യപ്പെത്താൻ സി.പി.എം എന്ത് ചെയ്തു?
    ?
    ?

  • @user-xq2cg2vh9f
    @user-xq2cg2vh9f Před rokem +4

    എങ്ങനെ ആണ് അത് എതിര് എന്ന് ആർക്കും പറയാൻ പറ്റുന്നില്ല.. ഭിന്നിപ്പ് ഉണ്ടാകും.. എന്ന് ആണ് പറയുന്നത് പക്ഷെ യഥാർത്ഥത്തിൽ യോജിപ്പ് തന്നെ അല്ലെ ഉണ്ടാവുക

  • @shamina-x9461
    @shamina-x9461 Před rokem +6

    ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും ശക്തമായ സ്ത്രീ പുരുഷ വിവേചനം നിലനിൽക്കുന്നു എന്നത് പച്ചയായ യാഥാർഥ്യം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും മതത്തിൻ്റെയും ജാതിയുടെയും ഗോത്രീയതയുടെയും പേരിൽ സ്ത്രീകളെ ഫുട്ബോൾ പോലെ തട്ടി കളിക്കുന്നു. പുരുഷൻ്റെ കാൽക്കീഴിൽ കിടന്ന്, അവന്റെ ആട്ടും തുപ്പും സഹിച്ചു, അവൻ്റെ എച്ചിൽ തിന്നു ജീവിക്കേണ്ടവളല്ല സ്ത്രീകൾ. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായി അന്തസ്സും അഭിമാനവുമുള്ള ജീവിതം നയിക്കാൻ ഓരോ സ്ത്രീക്കും അർഹതയുണ്ട്.
    ഏകീകൃത സിവിൽ കോഡ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യഥാർത്ഥത്തിൽ ഇതിനെ വിളിക്കേണ്ടത് "സ്ത്രീ പുരുഷ സമത്വ സിവിൽ കോഡ് " എന്നാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാതെ ഇന്ത്യക്ക് ഒരു വികസിത രാജ്യമായി മാറാൻ കഴിയില്ല.
    ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, 4 വിഷയങ്ങൾ - വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ രാജ്യത്തെ പൊതു നിയമത്തിന് കീഴിൽ വരും. ഈ 4 കാര്യങ്ങളിലാണ് ഇന്ത്യയിലെ എല്ലാ മതങ്ങളിലും/ഗോത്രങ്ങളിലും കടുത്ത ലിംഗവിവേചനം നിലനിൽക്കുന്നത്.
    ഒരു മതത്തിലെ/ഗോത്രത്തിലെ പുരുഷന്റെയോ സ്ത്രീയുടെയോ ജീവിതത്തിൽ സംഭവിക്കുന്ന മതപരമായ ചടങ്ങുകൾ/ആചാരങ്ങൾ/ ആരാധനകൾ/ വിശ്വാസങ്ങൾ/അനുഷ്ഠാനങ്ങൾ/ ഭാഷ/ഭക്ഷണം/ വസ്ത്രം/തൊഴിൽ/ സംസ്കാരം/ആഘോഷം ഇവയെ UCC ബാധിക്കില്ല.
    നിയമാനുസൃതമായ വിവാഹമോചനം നേടാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെയും /ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഇഷ്ടാനുസരണം മറ്റൊരു പുരുഷന്റെ/സ്ത്രീയുടെ കൂടെ പോകാൻ രാജ്യത്തെ ഒരു പൗരനെയും അനുവദിക്കരുത്.

  • @alexvarghese2826
    @alexvarghese2826 Před rokem +2

    Already most of the codes are uniform. Marriage property rights are the only segments left. Whats the provlem in introducing uniformity in these subjects.

  • @thomaspulikeel7508
    @thomaspulikeel7508 Před rokem +2

    Please introduce
    Shareyath Law too for those want…🤷🏽‍♂️

  • @anunandaanunanda7025
    @anunandaanunanda7025 Před rokem +3

    അധികാരത്തിനുവേണ്ടി എന്തു പറയാനും എന്ത് പ്രവർത്തിക്കാനും മടിയില്ലാത്ത ഇപ്പോഴത്തെ സഖാക്കളെ കണ്ട് അന്നത്തെ നേതാക്കളായ എ കെ ഗോപാലിനും നായനാരുമെല്ലാം അവരെ ശപിക്കുന്നുണ്ടാകും സ്വർഗ്ഗത്തിലിരുന്ന്

  • @ismayilelamkulath
    @ismayilelamkulath Před rokem +5

    ഇതേ നിലപാടും, രാജ്യത്തിന്റെ അവസ്ഥയും 1985 ൽ നിയമ സഭ ചർച്ചയിൽ സഖാക്കൾ നയനാറും, എം വി രാഘവനും കണ്ടില്ലായിരുന്നോ?😢😢😢

    • @sasikunnathur9967
      @sasikunnathur9967 Před rokem

      വിജയ രാഘവൻ തന്നെ ഒരു ലേഖനം ഇന്നത്തെ ദേശാഭിമാനിയിൽ എഴുതിയിട്ടുണ്ട്. വായിക്കു

    • @shamina-x9461
      @shamina-x9461 Před rokem +3

      @@sasikunnathur9967 ഇടതു ചിന്താഗതിയുള്ള ഒരു മനുഷ്യനും ഒരു കാലത്തും ചെയ്യാൻ പാടില്ലാത്തതാണ് UCC -യ്ക്കു എതിരു നില്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, വിപ്ലവം, പുരോഗമനം, നവോത്ഥാനം, നവകേരളം എന്നെല്ലാം നാവാടുന്ന കമ്മ്യൂണിസ്റ്റുകളോട് രണ്ടു ചോദ്യം മാത്രം :
      ബഹുഭാര്യത്വം സ്ത്രീ വിരുദ്ധമാണോ?
      സ്ത്രീയ്ക് പുരുഷനെ അപേക്ഷിച്ചു പകുതി വിലയേ ഉള്ളോ?

  • @MdmPkarakom
    @MdmPkarakom Před rokem +1

    അവർ അത് ചെയ്‌യും jai hind

  • @manojkumarpk1525
    @manojkumarpk1525 Před rokem +1

    UCC അമേരിക്കൻ സാമ്രാജ്യത്തത്തിന്റെ രഹസ്യ അജണ്ടയാണ്😂😂

  • @aldaarrak617
    @aldaarrak617 Před rokem

    PAKISTANI POLITICIANS WON'T SUPPORT UCC.

  • @basheerpulimoottil8148

    If we allow Sanghees to implement UCC that would be like handing over 'Hen' to 'Fox' for its security!.

  • @harryjohn1656
    @harryjohn1656 Před rokem

    5500 per kandu. Bhayangaram thanne

  • @ponnuponnu5649
    @ponnuponnu5649 Před rokem +2

    എന്ന് മുതലാണ് മാർകിസ്റ്റ് പാർട്ടിക്ക് ശരീഅത്തിനോട് സ്നേഹം തോന്നിയത്.ഈ ചെന്നായ്ക്കൾ അണിഞ്ഞ ആട്ടിൻതോൽ തിരിച്ചറിയാൻ കഴിയാത്ത മുസ്ലിം സംഘടനകളുടെ ഒരു ദൗർബല്യം

  • @user-xo1wj2zn5h
    @user-xo1wj2zn5h Před rokem

    Ninghalku janangale thammiladippikkan sadi😮kkilla.hindukkalku keralathile jeevikkan pattadhayirikkunnu. pakkistanil enthukondu thammiladikkinnu . Muslim samoohathil mattu viswasiku 7:43 jeevikkan sadikkunnilla .eekalak_atam mattam varuthendathau.evide marksistu thulyatha chila vyakthikalku mathram kodukkunnu.pavangha 15:13 15:14 15:31 lku eppozhum neethiella .adyam ninghalude bharyaye party presidentakki samsarikku.

  • @ashokant7365
    @ashokant7365 Před rokem

    ഈ വിയൻ എന്താണ് അവതാരക പറയുന്നത് എന്ന് മനസിലാകുന്നുണ്ടോ ആയത് സിബിൽ കോടിനെ അനുകൂല മോ പ്രതി കുല മോ വലതും മനസ്സിലാകുന്നുണ്ടോ

  • @ismailkunju5479
    @ismailkunju5479 Před rokem +1

    "ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അപകടകരമായ ഏകപക്ഷീയത ഭരണ നിർവ്വഹണത്തിൽ പ്രകടമാണ്"...
    - സഖാവ് എ വിജയരാഘവൻ
    ⭕തീർച്ചയായും കേട്ടിരിക്കേണ്ടത്

    • @shamina-x9461
      @shamina-x9461 Před rokem +2

      ഇടതു ചിന്താഗതിയുള്ള ഒരു മനുഷ്യനും ഒരു കാലത്തും ചെയ്യാൻ പാടില്ലാത്തതാണ് UCC -യ്ക്കു എതിരു നില്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, വിപ്ലവം, പുരോഗമനം, നവോത്ഥാനം, നവകേരളം എന്നെല്ലാം നാവാടുന്ന കമ്മ്യൂണിസ്റ്റുകളോട് രണ്ടു ചോദ്യം മാത്രം :
      ബഹുഭാര്യത്വം സ്ത്രീ വിരുദ്ധമാണോ?
      സ്ത്രീയ്ക് പുരുഷനെ അപേക്ഷിച്ചു പകുതി വിലയേ ഉള്ളോ?

    • @hareeshkumartptp
      @hareeshkumartptp Před rokem

      ​@@shamina-x9461എല്ലാ വാമൊഴികളും കോടീശ്വരനെ ശതകോടീശ്വൻ ആക്കാനുള്ള വാഴ്താരികൾ

  • @user-ht8tj4ow6s
    @user-ht8tj4ow6s Před rokem +1

    Kallanmar