എം.എ യൂസഫലി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയ ബെക്സ് കൃഷ്ണനെ ആദ്യമായി നേരിൽ കണ്ടപ്പോൾ! |Yusuffali ma

Sdílet
Vložit
  • čas přidán 11. 09. 2024
  • എനിക്ക് അങ്ങ് നൽകിയത് രണ്ടാം ജന്മം
    ഹൃദയം പൊട്ടി
    ബെക്സ് കൃഷ്ണ
    ഈറനണിഞ്ഞ് യൂസഫലി
    തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക്; ബെക്സിന്റെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞ് യൂസഫലി
    നെടുമ്പാശ്ശേരി :
    തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് തന്നെ എത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്സ് കൃഷ്ണയുടെ വാക്കുകൾ തനിക്ക് രണ്ടാം ജന്മം നല്കിയ ദേവദൂതനെ ബെക്സ് നേരിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.
    കേരള വിഷൻ 15-ാംവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയത്. ബെക്സിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ടിരുന്ന കാണികളുടെ കണ്ണും ഈറനണിഞ്ഞു .
    2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടത്തിൽ സുഡാൻ വംശജനായ ഒരു കുട്ടി മരിക്കുകയും കേസിൽ മലയാളിയായും ഡ്രൈവറുമായ തൃശൂർ പുത്തൻചിറ ബെക്സ്‌ കൃഷ്ണനെ യു.എ.ഇ. സുപ്രിം കോടതി വധശിക്ഷക്കു വിധിക്കുകയും ചെയ്തിരുന്നു. അമ്മയും ഭാര്യയും മകനുമുള്ള ബെക് സ് കൃഷ്ണന്റെ നിർദ്ധന കുടുംബത്തെ രക്ഷിക്കാൻര എം.എ. യൂസഫലിയുടെ നിരന്ത പരിശ്രമത്തിനൊടുവിൽ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നല്കിയാണ് വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്. പിന്നീട് ബെക്സിനെ തൂക്ക് കയറിൽ നിന്ന് നാട്ടിലേക്ക് എത്തിക്കുന്നത് വരെ ലുലു​ഗ്രൂപ്പ് മേധാവിയുടെ ഇടപെടലുണ്ടായിരുന്നു. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണമണെന്ന ബെസ്കിന്റെ ആ​ഗ്രഹമാണ് നിറവേറിയത്.
    തന്റെ രക്ഷകനെ കാണാൻ കുടുംബത്തോടൊപ്പം എത്തിയ ബേക്സ് കൃഷണ സംഭാഷണ മദ്ധ്യേ യുസഫലിയെ നോക്കി'' എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി '' .... എന്നു പറഞ്ഞു മുഴുമിപ്പിക്കും മുമ്പ് .... ബേക്സിനെ കെട്ടിപ്പിടിച്ച് " യൂസഫലി പറഞ്ഞവാക്കുകളും ഹൃദയ ഭേദകമായിരുന്നു. ഒരിക്കലും അങ്ങനെ പറയരുത് ഞാൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണെന്ന് യൂസഫലിയുടെ വാക്കുകൾ. ജാതിയും മതവും ഒന്നു മല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുത് ഞാൻ അതിലെ ഒരു നിമിത്തമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. എം.എ.യൂസഫലിയെ കണ്ടസന്തോഷത്തിൽ ബെക്സിന്റെ വാക്കുകൾ ഇടറിയപ്പോൾ കണ്ടുനിന്ന വേദിയും സദസും ഈറനണിഞ്ഞു. വേദന നിറഞ്ഞ വർഷങ്ങളിലെ ദിനങ്ങളിൽ ഓരോന്നും തന്നെ രക്ഷിക്കാൻ "അള്ളാ.. ഒരു മെസ്സഞ്ചറേ അയക്കണമെന്ന്" ജയിലിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥിക്കുമായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ പറഞ്ഞു. ആ പ്രാർത്ഥനയ്ക്ക് ഉത്തരമായാണ് യൂസഫലി സാർ എത്തിയതെന്ന് ബെക്സ് കൃഷ്ണയുടെ മറുപടി.
    ബെക്സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.
    2012 സെപ്തംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടർന്ന് തകർന്നുപോയ കുടുംബം, ബന്ധു മുഖേനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു. കേരള വിഷൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന പാവപ്പെ ശിശുകൾക്കുള്ള ആദ്യ സമ്മാനം 'എന്റെ കൺമണിക്ക് ഒരു ഫസ്റ്റ് ഗിഫ്ഫ്റ്റ് ' കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ലോ​ഗോ പ്രകാശനവും ചടങ്ങിൽ എം.എ.യൂസഫലി നിർവഹിച്ചു. കേരള വിഷൻ എം.ഡി രാജ്മോഹൻ മാമ്പ്രയും ചടങ്ങിൽ സംബന്ധിച്ചു.

Komentáře • 19

  • @princedavidqatarblog6343

    അദ്ദേഹം ഒരു നിമിത്തം ആയി എന്നേയുള്ളു നമുക്ക് ജീവൻ തരുന്നതും എടുക്കുന്നതും തമ്പുരാൻ ആണ് യൂസിഫലി സായ്ബിനെ പോലെ താഴ്മ ഉണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ പണ്ടേ ഒരു ലെവലിൽ എത്തിയേനെ 🥰🥰♥️🙏

  • @user-fk9ix1uf7c
    @user-fk9ix1uf7c Před rokem +1

    بارك الله فيك الصحه والعافيه 🌹🌹🌹🌹

  • @riswanris4457
    @riswanris4457 Před rokem

    Alhamdulillah
    എൻ്റെ മനസ്സിൽ എപ്പോഴും dua ചെയ്യുന്ന വക്തി ആണ്
    നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹമുണ്ട്
    കാണാൻ kayyumonn അറിയില്ല

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 8 měsíci

    Yusaff❤sir💕 very good👍🇮🇳🇮🇳💕💕💕💕💕💕💕💕

  • @shahidsk8579
    @shahidsk8579 Před rokem

    Eth nammude keralathinu
    Kittiya muthanu yusufalikka

  • @muhamedfaizalfaizal1259

    Super 🤲🤲🤲🤲🤲

  • @navasak8510
    @navasak8510 Před rokem +1

    Supar

  • @fathma1212
    @fathma1212 Před rokem

    👍👍സൂപ്പർ

  • @Fullcomednindebisyo124

    Good person Yusuf Ali ser🌹

  • @mohammedshine3818
    @mohammedshine3818 Před rokem

    The great man

  • @user-fk9ix1uf7c
    @user-fk9ix1uf7c Před rokem +1

    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @muhammadmuhammad-tf7xu

    ❤️❤️

  • @Afshitech
    @Afshitech Před rokem

    He is my Boss

  • @pmbabumani8844
    @pmbabumani8844 Před rokem

    😍😍😍

  • @Yoosafma
    @Yoosafma Před rokem

    👍🤲🤲

  • @princepaul2681
    @princepaul2681 Před rokem

    Sir Gnd evening please give job

  • @muhammedsadhiq4896
    @muhammedsadhiq4896 Před rokem

    Sir Islamic Tech Online എന്ന ചാനലിൽ നമ്മുടെ യുസുഫ് അലി സാറിനെ പറ്റി മോശമായി പറയുന്നു അവരെ എന്ത് വേണം സാർ ആ ചാനൽ ഒന്ന് കണ്ടു നോക്ക് ലുലു മാളിൽ തിരുവനന്തപുരം

  • @princepaul2681
    @princepaul2681 Před rokem

    Gnd evening sir Call me sir job