രാമായണം വഴി രാമക്കൽമേട് || Ramakkalmedu

Sdílet
Vložit
  • čas přidán 27. 08. 2024
  • രാമായണം വഴി രാമക്കൽമേട് || Ramakkalmedu ‪@realistictravelogue‬
    രാമായതമിഴ്‌നാട് ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെ യും വിശാലദൃശ്യങ്ങളുള്ള രാമക്കൽമേട് ഇപ്പോൾ ഇടുക്കി ജില്ലയിലെ പ്രശസ്തമായ ഒരു ഹിൽസ്റ്റേഷനാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കാറ്റ് വീശുന്ന സ്ഥലമാണിത്, എല്ലാ സീസണുകളിലും മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്. ഇത് രാമകൽമേട്ടിനെ കേരളത്തിലെ പ്രധാന കാറ്റാടിപ്പാട മേഖലയാക്കി മാറ്റി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് രാമകൽമേട്. കുന്നിൻ മുകളിലെ പാറയുടെ അറ്റത്തേക്ക് കയറാൻ ധൈര്യപ്പെടുന്ന ആളുകൾക്ക് ലോകത്തിൻ്റെ നെറുകയിലാണെന്ന് തോന്നും.
    രാമക്കൽമേട്ണം
    പ്രകൃതിരമണീയമായ വ്യൂപോയിൻ്റ്
    ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമൻ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമൻ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്മാർഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
    കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഡിപ്പോയിൽ നിന്നും കാൽവരി മൗണ്ടിലേക്കും, രാമക്കൽ മേട്ടിലേക്കും ഒരു ഉല്ലാസയാത്ര പുറപ്പെടുന്നു.
    ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങളുടെ നയനാനന്ദകരമായ കാഴ്ചകളാണ് യാത്രയിൽ ..... ചെറുതും വലുതുമായ ഇരിപ്പിടങ്ങൾ പോലുള്ള പാറകളും പുൽമേടുകളും നിറഞ്ഞ മലനിരകളാണ് ഇവിടെത്തെ ഭൂപ്രകൃതി. കൺമുന്നിലായി സമ്പുഷ്ടമായ വനങ്ങൾക്ക് മധ്യത്തിലായി ഇടുക്കി ഡാമിൽ നിന്നുള്ള നീലജലാശയം. ദ്വീപുകൾ പോലെ പലയിടത്തും ജലാശങ്ങൾ കേറിയിറങ്ങി കിടക്കുന്നു. ദൂരെ മാറി കുറവൻ കുറത്തി മലകളുടെ ദൃശ്യം. മലകളിൽ പെയ്തിറങ്ങുന്ന കോടമഞ്ഞ്. ഉച്ചവെയിലിന്റെ രൂക്ഷതയിലും കുളിര് പകരുന്ന കാറ്റ്.......
    കാറ്റിന്റെ പറുദീസയിലേക്ക്....... ആമപ്പാറയുടെ ഗർഭ ഗുഹകളിലൂടെ നൂഴ്ന്നിറങ്ങി.... രാമന്റെ പാദം പതിഞ്ഞ പാറ എന്ന് കഥകൾ പറയുന്ന രാമക്കൽ മേട്.... കേരളത്തിലെ ഏറ്റവും വലിയ ദ്വൈ പ്രതിമയായ കുറവൻ കുറത്തി പ്രതിമയും കണ്ടു പോരാൻ കൊല്ലം BTC യുടെ രാമക്കൽ മേട് യാത്ര
    കൊല്ലത്തു നിന്നും 🚌 രാവിലെ 05 am യാത്ര ആരംഭിക്കും.
    08.00 : Break fast 🍜🍚
    08:20 : വളഞ്ഞങ്ങാനം water falls.
    🌉10: 30 : അയ്യപ്പൻ കോവിൽ തൂക്കുപാലം :
    🏞11: 45 കാൽവരി മൗണ്ട്
    1:00 PM : 🥘🥗 : LUNCH
    2: 45: രാമക്കൽ മേട്
    കാറ്റാടി പാടം..... ആമപ്പാറ.... രാമക്കൽ വ്യൂ പോയിങ്..... കുറവൻ കുറത്തി ദ്വൈ പ്രതിമ......
    06 :30 നു മടക്ക യാത്ര 🚌
    🍡🍤 Dinner will arrange asper time.
    രാത്രി 12 മണിയോടെ തിരികെ കൊല്ലത്തു എത്തിച്ചേരും.
    നിരക്ക് : ₹.1070/-
    ബസ് : SEMI SLEEPER SUPER DELUX AIR ബസ്
    9747969768
    8921950903
    #arunraj #idukki #ksrtc #ramakkalmedu #btcksrtc

Komentáře •