തിരുവിതാംകൂറിലെ സുന്ദരിചെല്ലമ്മ

Sdílet
Vložit
  • čas přidán 4. 01. 2024
  • തിരുവിതാംകൂർ രാജാവിനെ പ്രണയിച്ച ചെല്ലമ്മ പിള്ള എന്ന സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ,
    വിഷാദത്തിന്റെ പെരുമഴയത്ത് ആയുസ്സ് മുഴുവൻ നനഞ്ഞിട്ടും ഉള്ളിൽ ജ്വലിച്ച കെടാത്ത പ്രണയത്തിന്റെ ചൂടിൽ തണുപ്പാറ്റിയവൾ.
    രാജവാഴ്ചമാറി ജനാധിപത്യം വന്നതും പ്രാണനായ പൊന്നുതമ്പുരാൻ പദ്മനാഭനിൽ ലയിച്ചതിനും സാക്ഷിയായവൾ, റാണി അമ്മച്ചിയായി അവരുടെ കഥ അരങ്ങേറിയ കാലത്തും രാജാവിനെ പ്രണയിച്ചു മടുക്കാത്ത ചെല്ലമ്മ തെക്കേ തെരുവിൽ തമ്പുരാനേ കാത്തു നിന്നു.
    ഒടുവിൽ... ഒടുവിൽ തൈക്കാട് ശ് മശാനത്തിൽ എരിഞ്ഞൊടുങ്ങുമ്പോൾ പ്രണയം തിരിച്ചറിഞ്ഞിട്ടും നിശബ്ദനായി നിസ്സഹായനായി നിന്ന്തിരുവിതാംകൂർ മഹാരാജാവിന്റെ ആത്മാവും ആ കാഴ്ച കണ്ടു വിങ്ങിയിട്ടുണ്ടാകും... പത്രങ്ങൾ പറഞ്ഞു സുന്ദരി ചെല്ലമ്മ നാടുനീങ്ങി

Komentáře • 238

  • @VikasKesavan

    കുട്ടിക്കാലത്തു ആരാധനയോടെയും സ്‌നേഹത്തോടെയും. ഞങ്ങൾ കണ്ടിരുന്ന സുന്ദരി ചെല്ലമ്മ .. അവർക്ക് ഭ്രാന്തായിരുന്നു എന്ന് പറയുന്നവർക്കാണ് അതുള്ളത് .. ചരിത്രത്തിന്റെ ഭാഗമായി ചെല്ലമ്മ എന്നും ഉണ്ടാവും.

  • @mukundakrishna1606

    ഇത് ഒരു നഷ്ടപ്രണയം അല്ല കല്യാണം കഴിഞ്ഞ് ഒരു മോളും ഉള്ള ഒരു സ്ത്രീ ആരാധന കൊണ്ട് ഭർത്താവിനെയും മോളെയും ഉപേക്ഷിച്ചു വേറെ ഒരാളിനെ പ്രണയിച്ചു പോയതിലെ പ്രശ്നം ആണ്

  • @Aiswaryadhruv

    ഇത് ഒരു സിനിമ ആക്കിയെങ്കിൽ എന്ന് നിന്റെ മൊയ്‌ദീൻ പോലെ ഒരു നല്ല പ്രണയ ചിത്രം ആയേനെ.....

  • @SobhanakumaripBhaskarann-gy2bk

    ഞാൻ എന്റെ ചെറിയ പ്രായത്തിൽ ഇവരെ കണ്ടിട്ടുണ്ട്, അവരെ ആദ്യമായ് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ് ചെയ്തത്, കാരണം അന്ന് ഞാൻ എന്തോ വിഷമം കൊണ്ട് ദേവിയെ മനസ്സിൽ ധ്യാനിച്ചു നടക്കുകയായിരുന്നു, ആ സമയം ഇവരെ കണ്ടപ്പോൾ നിറയെ ആഭരണങ്ങൾ ധരിച്ചു മുലക്കച്ചയും കെട്ടി നെറ്റിയിൽ ചന്ദന വും സിന്ദൂരവും തൊട്ട്,, പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നില്കുന്നതുകണ്ട്, എന്നെ കണ്ടപ്പോൾ വെളുക്കെ ചിരിച്ചു ആ സമയം ദേവി എന്റെ മുന്നിൽ പ്രെത്യക്ഷപ്പെട്ടതാണെന്ന് എനിക്ക് തോന്നി, പിന്നീട് ഞാനറിഞ്ഞു അത് സുന്ദരി ചെല്ലമ്മയാണെന്ന്, ഒരുനാൾ ആറാട്ടിന് ചിത്തിര തിരുനാൾ വന്നസമയംഅവർ ചിത്തിര തിരുനാൾ നീ ള നാൾ വാഴട്ടെ എന്ന് ഉറക്കെ പറയുന്നതും കേട്ടു,

  • @suryatejas3917

    ഇതു തന്നെ ആണ് ഇപ്പോഴും നടക്കുന്നത്. ഭർത്താവും കുട്ടികളും ഉള്ള സ്ത്രീകൾ ഓരോന്നിനെ സ്നേഹിച്ചു സ്വാഹ

  • @ponnujose780

    ഒരാളെ മനസ്സിൽ ഇഷ്ട്ടപെട്ടു ജീവിതകാലം മുഴുവൻ ജീവിച്ചു തീർത്ത ആ നിത്യ കാമുകിയെ രാജകുടുമ്പം അറിയാതെ പോയല്ലോ സങ്കടം തോന്നുന്നു ശെരിയ്ക്കും അവരാണ് കിട്ടില്ല എന്നറിഞ്ഞിട്ടും മരണം വരെ തമ്പുരാനെ കാത്തിരുന്ന നിത്യ കാമുകി 🙏🙏🙏❤❤️❤🌹

  • @g.sreenandinisreenandini2047

    ഭർത്താവും കുഞ്ഞുമുള്ള ഒരു സ്ത്രീയുടെ അതിമോഹം . അന്ധമായ പ്രണയം .... ഒരു പക്ഷേ മനോവിഭ്രാന്തിയായിരിക്കാം

  • @surendranp7652

    സുന്ദരി ചെല്ലമ്മ അമ്മയെ എന്റെ ചെറുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ട് എനിക്കിപ്പോൾ 68 വയസ്സ് കഴിഞ്ഞു.ഞാൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ വേണ്ടി വന്നപ്പോൾ രാവിലെ 7 മണിക്ക് എട്ടുമണിക്കും ഇടയിൽ കിഴക്കേ നടയിൽ കുളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിൽക്കുമായിരുന്നു. അപ്പോൾ മഹാരാജാവ് ൽ പോകുമ്പോൾ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ ചെല്ലമ്മ അമ്മയ്ക്ക് 35 38 വയസ്സ് വരും.നല്ല വെളുത്ത നിറത്തിലെ സുന്ദരിയായ ഒരു അമ്മയായിരുന്നു അമ്മയായിരുന്നു ശുചിത്വമുള്ള വസ്ത്രം ആയിരുന്നു സാരിക്ക് പകരം മുലക്കച്ച കെട്ടിയ പാത്രമായിരുന്നു. തലമുടിയിൽ നിറയെ പൂചൂടിയിരുന്നു. മഹാരാജാവിനോട് മാനസിക അടുപ്പമായിരുന്നു. എങ്ങനെയോ അതൊരു ഭ്രാന്ത് രൂപത്തിൽ നടക്കേണ്ടി വന്നു.

  • @user-uu7km9zz5d

    മനസ്സിൽ തട്ടിയ പ്രണയം......1991 ലാണ് രാജാവ് മരിക്കുന്നത്....92 ലാണ് ചെല്ലമ്മ മരിക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്

  • @preethisree1973

    ഞാൻ പിജി പഠിക്കുന്ന സമയം എന്നും രാവിലെ road side യിൽ ഇരിക്കുന്നത് കാണുമായിരുന്നു. അവർ സംസാരിക്കുന്നതു കണ്ടിട്ടില്ല. ഒത്തിരി മാലകളും രണ്ടു കൈയിൽ വളകളും ഇട്ടു അവർ വെറും നിലത്തു road side ഇരുന്നിരുന്നു. ഞാൻ കൗതുകത്തോടെ അവരെ നോക്കി കൊണ്ടുപോകുമായിരുന്നു. ❤️ വളരെ നല്ല വിവരണം ❤️

  • @vidhyasvlog227

    ചെല്ലമ്മപ്പിള്ള എന്ന സുന്ദരിയുടെ ശരിയായ ജീവിതം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി❤

  • @shilavijayan8754

    ഒത്തിരി ദുഃഖം ആയിപ്പോയി... ഏതെങ്കിലും ജന്മത്തിൽ അവർ ഒന്നിച്ചു കാണും.... ഒന്നിക്കടെട....❤❤❤

  • @Phoenix77766

    Thank you! I have been enthralled by this real life story for some time now!

  • @user-dq8lv9eb1e

    1977 -79 കാലഘട്ടത്തിൽ ആണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. രാജാവിന്റെ കാറിന്റെ പിന്നാലെ ഓടുന്നത് കണ്ടിട്ടുണ്ട്. കൗതുകവും വിഷമവും തോന്നിയിട്ടുണ്ട്. സുന്ദരിചെല്ലമ്മ പേരെന്നു അറിയാമായിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് കൂടുതൽ മനസ്സിലായത്.

  • @padmasatish8275

    Thank you 🙏🙏🙏

  • @jayalekshmia2038

    NSS college perumthanniyil aayirunnappol njan college il pokunna samayathu daily njan kaanumaayirunnu. Face to face varikayanenkil onnu chirikkum. Paavam lady.

  • @vijoyalex1228

    Narendra Prasad sir was my professor in Govt Arts College. Actually he is not a trouble maker, simple man with lots of creative imagination.

  • @saleenajoseph

    ❤👍

  • @thankamanijayaprakash6047

    സുന്ദരിചെല്ലമ്മയ്ക്കും മഹാരാജാവിനും പ്രണാമം......🙏🙏🙏❣️❣️

  • @govindram6557-gw1ry

    ഭംഗിയുള്ള പൂക്കൾ വിരിയുന്നു. ആളുകൾ