കൂട്ടിച്ചേർത്ത ഭാഗം ക്രമവൽക്കരിക്കുന്നതിനു മുൻപ് ഇത് നിർബന്ധമായും ചെയ്യാൻ മറക്കരുത്..

Sdílet
Vložit
  • čas přidán 28. 06. 2024
  • നിങ്ങളുടെ പഴയ വീട്ടിൽ മുറികൾ കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ പഞ്ചായത്തിൽ നികുതി ക്രമവൽക്കരിക്കാൻ കൊടുക്കുന്നതിനു മുൻപ് വില്ലേജിൽ നികുതി ക്രമവൽക്കരിക്കണം... വീഡിയോ സ്കിപ് ചെയ്യാതെ കാണൂ.. കാര്യം ബോധ്യമാകും..

Komentáře • 14

  • @PrasanthPrasanth-uq9en

    Sir passages area panchayath building tax calculation included aano

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Před 22 dny +1

      @@PrasanthPrasanth-uq9en കെട്ടിട്ടത്തിന് ഉള്ളിൽ ഉള്ളത് ആണെങ്കിൽ ടാക്സ് കണക്ക് കൂട്ടുന്നതിൽ ഉൾപ്പെടുത്തും 🙏 വെളിയിൽ ഉള്ളതും മേൽക്കൂര ഉള്ളതും ആണെങ്കിലും ടാക്സിൽ ഉൾപ്പെടും 🙏

  • @sreedevim6827
    @sreedevim6827 Před 21 dnem

    പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കാതെ വീട് extent ചെയ്താലോ.

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Před 21 dnem +1

      @@sreedevim6827 കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ട പ്രകാരം കേരളത്തിൽ ഒരു പഞ്ചായത്തിലും കെട്ടിട നിർമ്മാണ പെർമിറ്റ്‌ എടുക്കാതെ കെട്ടിടം നിർമ്മിക്കാനോ പഴയ കെട്ടിട്ടത്തോട് പുതിയ ഭാഗം കുട്ടിച്ചർക്കാനോ പാടില്ല. അഥവാ അങ്ങനെ പറയാതെ ചെയ്തു പോയിട്ടുണ്ടെങ്കിൽ കെട്ടിട നിർമ്മാണ ചട്ട പ്രകാരം വീടിനു ആവശ്യമായ സെറ്റ് ബാക്ക് ഉണ്ടെങ്കിൽ പെർമിറ്റ്‌ ഫീസിന്റെ കൊമ്പണ്ടിങ് ഫീ അടച്ചു വീടിന്റെ കൂട്ടി എടുത്ത ഭാഗം ക്രമവൽക്കരിച്ചു നിയമവിധേന ആക്കിത്തരും. എന്നാൽ ശരിയായ സെറ്റ് ബാക്ക് അളവ് ഇല്ലെങ്കിൽ അത് അനധികൃത നിർമ്മാണം എന്ന നിലയിൽ ആളുകൾക്ക് അപകടം പറ്റുന്ന നിലയിൽ ആണ് നിർമ്മാണം എന്ന് മനസ്സിലാക്കി പൊളിച്ചു മാറ്റാൻ നിർദേശം തരും.. ആ നിർദേശം ലഭിച്ചിട്ടു പൊളിച്ചു മാറ്റിയില്ല എങ്കിൽ പഞ്ചായത്ത് തന്നെ വന്നു അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുകയും അതിന്റെ സാമ്പത്തിക ചെലവ് നിർമ്മാണം നടത്തിയ ഉടമയിൽ നിന്നും വാസുൽ ആക്കുകയും ചെയ്യും. 🙏

  • @alic4898
    @alic4898 Před 9 dny

    hi
    പഴയ വീട്ടിൻ്റെ കൂട്ടിച്ചേർക്കലുകളെ കുറിച്ചാണ് ഇപ്പറഞ്ഞതൊക്കെയും.
    പഴയ ഒറ്റ നില വീടിൻ്റെ മുകളിലെ ഒന്നാം നില എടുക്കുന്നതിനും ഇത് ബാധകമാണോ?
    വീടിൻ്റെ ground ഫ്ലോറിൻ്റെ tax slab തന്നെയാണോ ഒന്നാം നിലക്കും?

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Před 9 dny

      @@alic4898 🙏 ഇത് എല്ലാറ്റിനും ബാധകമാണ്. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നൊന്നും വേർതിരിവ് ഇല്ല. മുഴുവൻ വിസ്തീർണ്ണം എന്ന രീതിയിൽ ആണ് കണക്ക് കൂട്ടി സ്ലാബ് നിർണ്ണയിക്കുക. വില്ലേജിൽ ടാക്സ് കണക്ക് കൂട്ടുമ്പോൾ പോർച്ച്, വീടിന്റെ ഉള്ളിൽ ഡബിൾ ഹൈറ്റ് ഉള്ള മുറി ഉടെ ഒരു നില, യു ഷേപ്പ് ഉള്ള സ്റ്റേയർ ഇന്റെ മധ്യത്തിൽ ഉള്ള ഒഴിഞ്ഞ ഭാഗം എന്നിവ ഒക്കെ ഒഴിവാക്കി ആണ് ടാക്സ് കണക്ക് കൂട്ടുക.

    • @alic4898
      @alic4898 Před 9 dny

      @@unnikrishnan-lu5gl എനിക്ക് 1500 സ്ക്വയർ ഫീറ്റ് ഒറ്റ നില വീടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഈ വീടിൻ്റെ മുകൾഭാഗം (ടെറസ് ) 1000 സ്ക്വയർ ഫീറ്റ് റൂമുകൾ എടുത്തു. അപ്പോൾ വീടിൻ്റെ ടാക്സ് 2500 feet ന് അല്ലേ അടക്കേണ്ടത്?

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Před 9 dny

      @@alic4898 തീർച്ചയായും.. നേരത്തെ വില്ലേജിൽ യാതൊരു നികുതിയും ഒറ്റ തവണ നികുതി ആയി അടച്ചിട്ടില്ല എങ്കിൽ 7800 രൂപ താങ്കൾ അടക്കാൻ ബാധ്യസ്തനാണ്. അങ്ങനെ അടക്കുന്ന സമയത്തു താങ്കളുടെ വീടിന്റെ കാലപ്പഴക്കവും വില്ലേജിൽ ബോധ്യപ്പെടുത്താൻ സാധിച്ചാൽ ഭാവിയിൽ വരുന്ന ലേബർ സെസ് പോലുള്ള ബാധ്യത ചിലപ്പോൾ ഒഴിഞ്ഞു കിട്ടും.. 👍

  • @user-zj7ze3yt8f
    @user-zj7ze3yt8f Před 15 dny

    എൻറെ വീട് ഓട് ഇട്ടതാണ് ഞാനത് പുതുക്കി വാർക്കുകയും ഒരു റൂം ഇറക്കുകയും ചെയ്തു പഞ്ചായത്തിൽ അറിയിച്ചില്ല 2014ലാണ് വെച്ചത് അതിനുശേഷം ഉള്ള അടയ്ക്കേണ്ട വരുമോ ഫൈൻ

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Před 15 dny

      @@user-zj7ze3yt8f ഓടിട്ടവീടിന് നിലവിൽ നികുതി ഇളവുണ്ട് ( കോൺക്രീറ്റ് സ്ലാബിന്റെ മുകളിൽ ഓട് പാകുന്നതിനെ അല്ല ഉദ്ദേശിച്ചത് ) നിലവിൽ ഓടിട്ടിട്ടുള്ള മേൽക്കൂര മാറ്റി കോൺക്രീറ്റ് മേൽക്കൂര ചെയ്യുന്ന സമയത്തു പഞ്ചായത്തിൽ നിന്നും പെർമിഷൻ വാങ്ങിക്കണം എന്നത് നിയമം. നിലവിൽ എല്ലാ പഞ്ചായത്തും എല്ലാ കെട്ടിട്ടത്തിന്റെയും അനധികൃത നിർമ്മാണം നടന്നിട്ടുണ്ടോ എന്ന് നോക്കി കഴിഞ്ഞിട്ടുണ്ട്. ഇനി എല്ലാം ഇനം തിരിച്ചു മേൽവിലാസക്കാരന് കാരണം കാണിക്കാൻ എഴുത്ത് അയക്കുന്നതായിരിക്കും. ആ സമയത്ത് കാര്യം പഞ്ചായത്തിൽ ബോധ്യപ്പെടുത്തിയാൽ ഒരുപക്ഷെ ഭീമമായ പിഴ നടക്കാതെ വീട് പുതിയ നികുതിയിൽ ക്രമവൽക്കരിച്ചു കിട്ടാൻ സാധ്യത ഉണ്ട്. ഈ പറഞ്ഞത് ചെറിയ വീടുകൾക്കാണ്. വലിയ വീടുകൾ ആണെങ്കിൽ പിഴ നിർബന്ധം ആയിരിക്കും. എത്ര വലിപ്പം ഉള്ളവയെ ഒഴിവാക്കും എന്ന് കൃത്യമായി പറയുന്നില്ല എങ്കിലും 1500 ച. അടി. വരെ ഉള്ളവയ്ക്ക് പിഴ ഒഴിവാക്കി കൊടുക്കാൻ സാധ്യത ഉണ്ട്.. 🙏

    • @user-zj7ze3yt8f
      @user-zj7ze3yt8f Před 15 dny

      @@unnikrishnan-lu5gl വളരെ നന്ദിയുണ്ട് സർ,,, വീടിൻറെ ടെറസ് അളന്നപ്പോൾ 1200 സ്ക്വയർ ഫീറ്റ് ഉണ്ട് അപ്പോൾ എത്ര രൂപ അടയ്ക്കേണ്ടി വരും സാർ

    • @user-zj7ze3yt8f
      @user-zj7ze3yt8f Před 15 dny

      @@unnikrishnan-lu5gl കഴിഞ്ഞ നവംബറിൽ പഞ്ചായത്തിൽ നിന്നും വന്നു അളന്നിട്ടുപോയി അവർ ഒന്നും പറഞ്ഞില്ല വീട്ടിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്ന് മാത്രമേ പറഞ്ഞുള്ളൂ ഇനി പഞ്ചായത്തിൽ ഞാൻ ഡയറക്ട് പോകേണ്ടി വരുമോ അതോ പഞ്ചായത്ത് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് ശേഷമാണോ പഞ്ചായത്തിൽ പോകേണ്ടത് അതോ വേറെ പ്രശ്നങ്ങളൊന്നും ഇല്ലേ

    • @user-zj7ze3yt8f
      @user-zj7ze3yt8f Před 15 dny

      പഴയ വീടിൻറെ നമ്പറുള്ള സെയിം അടിസ്ഥാനത്തിലാണ് വീട് പുതുക്കിപ്പണിഞ്ഞിരിക്കുന്നത്

    • @unnikrishnan-lu5gl
      @unnikrishnan-lu5gl  Před 14 dny

      @@user-zj7ze3yt8f 🙏 ഞാൻ നേരത്തെ തന്ന ഉത്തരം നിങ്ങൾ മേൽക്കൂര ഓട് മാറ്റി കോൺക്രീറ്റ് ആക്കുമ്പോൾ പഞ്ചായത്തിൽ അറിയിക്കുന്നതിനെ പറ്റി ഉള്ളതായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ കെട്ടിട നമ്പർ നിലനിർത്തി കൊണ്ട് അപേക്ഷ കൊടുത്താൽ മതിയായിരുന്നു. എന്നാൽ നിങ്ങളുടെ പഴയ വീട് പൊളിച്ചു പുതുക്കി പണിയുകയാണെങ്കിൽ പഴയ നമ്പർ പഞ്ചായത്തിൽ അപേക്ഷ കൊടുത്തു ക്യാൻസൽ ചെയ്തു വേണം പുതിയ നിർമ്മാണം നടത്താൻ. അങ്ങനെ ചെയ്തില്ല എങ്കിൽ പഞ്ചായത്തിന് അത് അനധികൃത നിർമാണ ഗണത്തിൽ പെടുത്തി നടപടി സ്വീകരിക്കാം. എന്നാൽ നിങ്ങളുടെ എഴുത്തിൽ നിന്നും നാളിതുവരെ പഞ്ചായത്ത് നിങ്ങൾക്ക് എതിരെ അങ്ങനെ ഒരു നടപടി എടുത്തതായിട്ട് അറിയാൻ കഴിഞ്ഞില്ല. കാരണം നിങ്ങൾ നിലവിൽ വീട്ടു നികുതി തുടർന്ന് അടച്ചോണ്ടിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു. ഏത് പഞ്ചായത്ത്‌ ആണെന്ന് നിങ്ങൾ സുചിപ്പിക്കാത്തത് കൊണ്ട് പൊതുവെ ഉള്ള ഒരു മറുപടി ആയി ഇതിനെ കണ്ടാൽ മതി. നിലവിൽ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ വന്ന് നിങ്ങളുടെ വീട് അളന്നു എന്നുള്ളത് കൊണ്ട് അവരുടെ നോട്ടിസിനായി കാത്തിരിക്കാം. നിങ്ങൾ പഞ്ചായത്തിൽ ഇനി ഒന്നും അറിയിക്കേണ്ട ആവശ്യം ഇല്ല.. അതിനു ഉള്ള സമയം കഴിഞുപോയി. പഞ്ചായത്ത്‌ ഇങ്ങനെ ചെയ്തവർക്ക് വേണ്ടി ഒരു അദാലത്ത് വക്കും ആ സമയത്തു അവിടെ ഹാജരായാൽ മതിയാകും.