pampady thirumeni & church പാമ്പാടി തീരുമേനിയും ദയാറ പള്ളിയുടെ ചരിത്രവും

Sdílet
Vložit
  • čas přidán 9. 05. 2021
  • ജീവിത ലാളിത്യത്തിന്റെ ദിവ്യസുഗന്ധവും സഹജീവികളോടുള്ള കരുണയും നിറഞ്ഞ പരിശുദ്ധ പാമ്പാടി തിരുമേനയുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത ഭക്തരില്‍ ആത്മീയനിര്‍വൃതിയുടെ ആനന്ദം അലയടിച്ചു. വേദനിക്കുന്നവന്റെ മനസ്സ് കാണുകയും കഷ്ടതയിലൂടെ ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞതുമായ മലങ്കരയുടെ പരിശുദ്ധനായ പാമ്പാടി തിരുമേനി പാമ്പാടി കരിങ്ങനാമറ്റം കുടുംബത്തില്‍ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് വീട്ടില്‍ ചാക്കോച്ചന്റെയും വെള്ളക്കോട്ട് വീട്ടില്‍ ഇളച്ചിയുടെയും മകനായി 1885 ഏപ്രില്‍ അഞ്ചിനാണ് ജനിച്ചത്. പതിനാലാം വയസ്സില്‍ ശെമ്മാശ്ശനായി. 21-ാം വയസ്സില്‍ വൈദികനായി. വൈദികനായതിന്റെ പിറ്റേ ദിവസം തന്നെ റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. 26-ാം വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 44-ാം വയസ്സില്‍ കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ വച്ച് മാര്‍ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്ന നാമത്തില്‍ മെത്രാനായി വാഴിച്ചു. എണ്‍പതാം വയസ്സില്‍ 1965 ഏപ്രില്‍ അഞ്ചാം തീയതി കാലം ചെയ്തു. ജനിച്ചു ദിവസം തന്നെ കാലം ചെയ്ത പാമ്പാടിയുടെ പരിശുദ്ധന്റെ ഓര്‍മ്മകള്‍ ഇന്നും ഭക്തരില്‍ മായാതെ നിലകൊള്ളുന്നു. എണ്‍പതു വര്‍ഷത്തെ ജീവിതം കൊണ്ടും 36 വര്‍ഷത്തെ ഭദ്രാസന ഭരണം കൊണ്ടും സകല ജനങ്ങളുടെയും ആരാധനപാത്രമായിരുന്നു ഈ നല്ലയിടയന്‍.

Komentáře • 4